2011 January-February Hihgligts നബി സാമൂഹികം ഹദീസ്

കുടുംബം പ്രവാചകമാതൃകയില്‍

ഇസ്ലാം കുടുംബത്തെ ആവോളം പ്രോത്സാഹിപ്പിക്കുന്നു.എന്നല്ല പ്രകൃതിയോടൊത്തിണങ്ങിയ ആശയത്തെയാണ്, മനുഷ്യ ജീവിതത്തെ മുഴുവന്‍ ചൂഴ്ന്ന് നില്‍ക്കുന്ന പ്രത്യയശാസ്ത്രമായ ഇസ്ലാം അനുശാസിക്കുന്നത്.സ്ത്രീപുരുഷ ബന്ധത്തോടെ രൂപപ്പെടുന്ന ഒരു പ്രത്യേകവ്യവസ്ഥയാണ് കുടുംബം.ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്‍റെ പളപളപ്പില്‍ ജീവിക്കുന്ന പാശ്ചാത്യ വര്‍ഗ്ഗം പോലും കുടുംബത്തെ സംബന്ധിച്ചാണ് സംസാരിക്കുന്നത്.ഒരു തെരഞ്ഞെടുപ്പ് വേളയില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ക്ലിന്‍റന്‍റെ മോട്ടോ തന്നെ കുടുംബ വത്കരണമായിരുന്നു. കുടുംബ സംവിധാനത്തിന്‍റെ അടിക്കല്ലിന് ഇളക്കം തട്ടിയത് പതിനാല്പതിനഞ്ച് നൂറ്റാണ്ടുകളില്‍ പാശ്ചാത്യ യൂറോപ്യന്‍ നാടുകളിലുണ്ടായ നവോത്ഥാനത്തോടെയും അതെ തുടര്‍ന്നു വന്ന വ്യാവസായിക വിപ്ലവത്തോടെയുമാണ്.ധനാര്‍ജ്ജന വ്യഗ്രത […]

2011 January-February നബി

പ്രബോധന നേതൃത്വം; പൂര്‍ണ്ണതയുടെ അടയാളങ്ങള്‍

പ്രവാചകന്മാരുടെ നിയോഗിത ലക്ഷ്യം തന്നെ സത്യ സന്ദേശത്തിന്‍റെ പ്രബോധനമാണ്. ഇസ്ലാമെന്ന വിജയ മാര്‍ഗത്തിന്‍റെ വളര്‍ച്ചക്കും പ്രചരണത്തിനും വേണ്ടി സമര്‍പ്പിതമാണ് അവരുടെ ജീവിതങ്ങളൊക്കെയും. തിരുനബി (സ്വ) ഈ ദൗത്യത്തിന്‍റെ പൂര്‍ത്തീകരണമായിരു ന്നു. മതത്തിന്‍റെ വ്യാപനത്തിന് വേണ്ടി പ്രവര്‍ത്തന നിരതരാവേണ്ടതെങ്ങനെയാണെന്നും അതിന്‍റെ സൈദ്ധാ ന്തിക പ്രായോഗിക തലങ്ങളില്‍ ഒരേ സമയം എങ്ങനെ നായകത്വം വഹിക്കണമെന്നും നബി (സ്വ) ജീവിച്ചു കാണിക്കുകയുണ്ടായി. ഇലാഹി ബോധനത്തിന് ശേഷം രഹസ്യ മാര്‍ഗമായിരുന്നു പ്രവാചകന്‍ ആദ്യമുപയോഗിച്ചിരു ന്നത്. “”നിങ്ങള്‍ എഴുന്നേല്‍ക്കുക, മുന്നറിയിപ്പ് നല്‍കുക.” എന്ന് തുടങ്ങുന്ന […]

2011 January-February നബി

തിരുനബി (സ്വ) സാധിച്ച സാമൂഹ്യവിപ്ലവം

സാമൂഹികതക്ക് അമിതപ്രാധാന്യം നല്‍കിയ മതമാണ് ഇസ്ലാം. ആകയാല്‍ സമൂഹത്തിന്‍റെ നിഖിലമേഖലകളിലും പ്രവാചകരുടെ സാന്നിദ്ധ്യം നാം അനുഭവിച്ചറിയുന്നു. ലോകത്ത് തിരുനബി (സ്വ) യുടെ അധ്യാപനങ്ങള്‍ സാധിച്ച പരിവര്‍ത്തനങ്ങള്‍ ബോധ്യപ്പെടണമെങ്കില്‍ നബി (സ്വ) ക്കു തൊട്ടുമുന്പുള്ള അറ്യേന്‍ സമൂഹത്തിന്‍റെ ചരിത്രാവസ്ഥകള്‍ മനസ്സിലാക്കണം. എങ്കിലേ നബി (സ്വ) യുടെ സന്ദേശങ്ങള്‍ സമൂഹത്തില്‍ വരുത്തിയ മാറ്റത്തിന്‍റെ ആഴവും പരപ്പും മനസ്സിലാക്കാന്‍ കഴിയുകയുള്ളൂ. നിസ്സാരമായ കാരണങ്ങള്‍ക്ക് നൂറ്റാണ്ടുകളോളം പരസ്പരം പോരടിച്ച അറേബ്യന്‍ കാട്ടാളന്മാരെ ഒരു മാലയില്‍ കോര്‍ത്ത മുത്തുമണികളെപ്പോലെ സഹോദരന്മാരാക്കിമാറ്റിയത് ആ വിപ്ലവമായിരുന്നു. നബി […]

2011 January-February ആദര്‍ശം നബി ഹദീസ്

തിരുനബി (സ്വ)യുടെ അമാനുഷികത

തിരുനബി (സ്വ)യുടെ “അമാനുഷികത’ യും അസാധാരണത്വവും പ്രവാചകത്വത്തി ന്‍റെ അനിവാര്യതകളാണ്. ഒരു സമൂഹ ത്തിന്‍റെ പ്രബോധന സംസ്കരണ ദൗത്യ ങ്ങള്‍ നിര്‍വ്വഹിക്കുന്ന വ്യക്തി എല്ലാ അര്‍ ത്ഥത്തിലും സമൂഹത്തേക്കാള്‍ ഉന്നതനും ഉത്തമനും ആയിരിക്കണം. ബുദ്ധിപരമായും കായികപരമായും വൈജ്ഞാനികപരമായും സ്വഭാവപരമായും സമൂഹത്തേതിന്‍റേതിനെ ക്കാള്‍ അയാള്‍ വികസിക്കണം. അദ്ധേഹത്തി ന്‍റെ ജീവിതവും സംസ്കാരവും സാമൂഹിക ഇടപെടലുകളും ഉന്നത നിലവാരം പുലര്‍ ത്തണം. തിന്മകളില്‍ നിന്നും പൂര്‍ണമായി വിട്ടുനില്‍ക്കുക എന്നതിലപ്പുറം തിന്മയെ പറ്റിയുള്ള ചിന്തയില്‍ നിന്ന് പോലും അവരുടെ ഹൃദയങ്ങള്‍ ശുദ്ധീകരിക്കപ്പെടേ […]

2011 January-February ആരോഗ്യം ശാസ്ത്രം ഹദീസ്

ആരോഗ്യം

ലോകാനുഗ്രഹിയായിട്ടാണ് നബി തിരുമേനി (സ്വ) തങ്ങളെ അല്ലാഹു നിയോഗിച്ചത്. മനുഷ്യ സമൂഹത്തിന്‍റെ ഐഹികവും പാരത്രികവുമായ വിജയത്തിനും ക്ഷേമത്തിനും നിദാനമ ായ ഇസ്ലാം ദീനിനെ അവിടുന്ന് പ്രബോധനം ചെയ്തു. വിശ്വാസത്തി ന്‍റെയും കര്‍മ്മത്തിന്‍റെയും നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന തിരുനബിയുടെ മൊഴി മുത്തുകള്‍ ആരോഗ്യത്തിന്‍റെയും ആരോഗ്യ സംരക്ഷണത്തിന്‍റെയും പ്രാധാന്യം വിളിച്ചറിയിക്കാതിരുന്നിട്ടില്ല. മനുഷ്യനെ സംബന്ധിച്ചിടത്തോളം ആരോഗ്യം ഏറ്റവും വിലപ്പെട്ട സന്പത്താണ്. സ്വന്തം ആരോഗ്യം സംരക്ഷിക്കാന്‍ ഓരോ വ്യക്തിയും ബാധ്യസ്ഥനാണ്. ആരോഗ്യമുണ്ടാവുക എന്നത് വിശ്വാസിയെ സംബന്ധിച്ച് അല്ലാഹുവില്‍ നിന്ന് പ്രതിഫലം ലഭിക്കുന്ന ഒന്നാണ്. ആരോഗ്യവാനായ […]

2011 January-February ആത്മിയം മതം

ആത്മീയതയുടെ പൂര്‍ണ്ണത

മനുഷ്യന്‍ അല്ലാഹുവിന്‍റെ സൃഷ്ടികളില്‍ ആദരിക്കപ്പെട്ട വിഭാഗം. എന്ത് കൊണ്ടാണ് ഇത്രമാത്രം പവിത്രത മനുഷ്യ വര്‍ഗത്തിന് ലഭിക്കാന്‍ കാരണം. പരകോടികളായ അല്ലാഹുവിന്‍റെ സൃഷ്ടികളില്‍ മുഴുസമയവും സ്രഷ്ടാവിന് വേണ്ടി മാത്രം ജീവിക്കുന്നവരുണ്ട്. ഇവരില്‍ നിന്ന് വ്യത്യസ്ഥമായി മനുഷ്യ സമൂഹത്തിനുള്ള പ്രത്യേകത അല്ലാഹു അവന് നല്‍കിയ വിവേകവും ബുദ്ധിയുമാണ്. നല്ലതും തിന്മയും വിവേചിച്ചറിയാനുള്ള അവന്‍റെ ശേഷിയാണ് മറ്റു ജീവികളില്‍ നിന്ന് മനുഷ്യനെ വ്യതിരിക്തമാക്കുന്നത്. മനുഷ്യരില്‍ മഹോന്നതരാണ് പ്രവാചകന്മാര്‍ അവരുടെ ജീവിതത്തില്‍ തെളിഞ്ഞു കാണുന്നത് വിവേകം തീര്‍ത്ത വിശുദ്ധിയായിരുന്നു. അത് കൊണ്ടാണ് പ്രവാചകന്മാര്‍ […]

2010 November-December സാഹിത്യം

അകലും മുന്പ്

സൂര്യന്‍ തല ഉയര്‍ത്തിത്തുടങ്ങി. സൂര്യനെ കണ്ട് പേടിച്ചായിരിക്കണം, ചന്ദ്രനെവിടെയോ ഓടിയൊളിച്ചു. സൂര്യന്‍ നെയ്തുവിട്ട തൂവെള്ള രേഖകള്‍ ഫ്ളാറ്റുകള്‍ക്കിടയിലൂടെ നുഴഞ്ഞിറങ്ങി. അവ ഫ്ളക്സ് ബോര്‍ഡുകളില്‍ തട്ടി ചിന്നിച്ചിതറി. പുതപ്പുകള്‍ നീക്കി ഭിക്ഷാടന പക്ഷികള്‍ കൂടുവിട്ടിറങ്ങി. ഇടതടവില്ലാതെ ചക്രങ്ങള്‍ ഒഴുകിത്തുടങ്ങി. ഘട്ടംഘട്ടമായി തിരക്കുകകള്‍ വര്‍ദ്ധിച്ച് കൊണ്ടിരുന്നു. അതിവേഗ പാതയില്‍ ജനസമുദ്രം നിറഞ്ഞു. നിശ്ശബ്ദതക്ക് വരന്പിട്ട് ചക്രങ്ങളില്‍ നിന്ന് ഒച്ചപ്പാടുകള്‍ അന്തരീക്ഷം കയ്യടക്കി. ശബ്ദത്തോടുള്ള മത്സരത്തില്‍ പൊടിപടലങ്ങള്‍ പങ്ക്് ചേര്‍ന്നു. കൂലിപ്പണിക്ക് ആയുധമെടുത്തിറങ്ങിയ തമിഴ് അണ്ണന്‍മാരുടെ കലപിലയും കീഴുദ്യോഗസ്ഥനെ ശകാരിക്കുന്ന മേലുദ്യോഗസ്ഥന്‍റെ […]

2010 November-December വായന

കുടുംബ ജീവിതം

ഓരോ മനുഷ്യന്‍റെയും ജീവിതത്തിലെ പ്രധാന അദ്ധ്യായമാണ് വിവാഹം. വിവാഹത്തിലൂടെ ഓരോരുത്തരും സ്വപ്നം കാണുന്നത് സുന്ദരമായൊരു കുടുബ ജീവിതത്തെയാണ്. വെറും ലൈംഗികാസ്വാദനത്തിനോ വീട്ടു വേലക്കോ വേണ്ടിയല്ല ആരും ജീവിത പങ്കാളിയെ തേടുന്നത്. സ്വതന്ത്ര ലൈംഗികതയിലേക്കും സ്വവര്‍ഗ്ഗ വിവാഹത്തിലേക്കും മനുഷ്യന്‍ മാന്യതയോടെ നടന്നടുക്കുന്നത് കാണുന്പോള്‍ മനം തുടിക്കാത്തവരുണ്ടാവില്ല. മൃഗമാവാനുള്ള മനുഷ്യന്‍റെ ഈ മുന്നേറ്റത്തിനെതിരെ ശക്തമായ പ്രതികരണങ്ങളില്‍ ഉടലെടുത്തിട്ടും തൊണ്ടിന്യായങ്ങളില്‍ അഭയം തേടുന്നവരുടെ കദന ജീവിതത്തില്‍ നിന്ന് ഒരു മാറ്റമാ ഗ്രഹിക്കുന്നവരായിരിക്കുമെല്ലാവരും. എങ്ങും തളം കെട്ടി കിടക്കുന്ന ഇരുളില്‍ മനുഷ്യന്‍റെ പ്രകാശത്തിലേക്കുള്ള […]

2010 November-December മതം

ക്രിസ്തുമസ്: എന്ത്, എന്ന്..?

കത്തോലിക്കന്‍ ആധിപത്യമുള്ള രാഷ്ട്രങ്ങളില്‍ നടക്കുന്ന പുരോഹിതന്മാരുടെ ലൈംഗിക അരാജകത്വത്തിന് മറുപടി പറയേണ്ട അവസ്ഥയിലാണ് കത്തോലിക്കന്‍ പുണ്യാളന്‍ ബെനഡിക്റ്റ് പതിനാറാമന്‍. ഇപ്പോള്‍ ഈയൊരപവാദം ജനമനസ്സുകളില്‍നിന്ന് മാറുന്നതിന് മുന്പേ പുതിയ ഒരപവാദവുമായാണ് അരമനയില്‍നിന്നും വന്ന പുതിയ ന്യൂസ് ലെറ്റര്‍. ഓരോ വര്‍ഷവും വളരെ ആഘോഷത്തോടെ കൊണ്ടാടുന്ന ക്രിസ്തുമസിന് പുതിയ പഠനങ്ങള്‍ തട്ടിക്കൂട്ടിയുണ്ടാക്കി വിശുദ്ധഖുര്‍ആനില്‍ ഡിസംബര്‍ 25 നാണ് യേശു ജനിച്ചതെന്ന് തെളിവുണ്ടെന്ന് സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് വത്തിക്കാന്‍ സിറ്റി. അതിനുവേണ്ടി പുതിയ ഗ്രന്ഥങ്ങള്‍ തന്നെ ഇന്‍റര്‍നെറ്റില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നു. ഇതിനുവേണ്ട മുഴുവന്‍ സാന്പത്തിക […]

2010 November-December മതം

ക്രൈസ്തവത, ബൈബിള്‍

ദൈവം, സ്രേഷ്ട സൃഷ്ടിയായ മനുഷ്യന്‍റെ വിശ്വാസ കര്‍മ്മങ്ങള്‍ എങ്ങിനെ ചിട്ടപ്പെടുത്തണമെന്ന് നിശ്ചയിക്കുന്ന മാര്‍ഗ രേഖയാണ് മതമെന്ന് സംഗ്രഹിക്കാം. ഈ സിദ്ധാന്തത്തിന്‍റെ അല്ലെങ്കില്‍ ഈ പാതയുടെ നടത്തിപ്പിനും മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്കുമാണ് സൃഷ്ടാവായ ദൈവം പ്രവാചകന്‍മാരെയും വിശുദ്ധ ഗ്രന്ഥങ്ങളെയും മനുഷ്യര്‍ക്കിടയിലേക്ക് അയച്ചിട്ടുള്ളത്. ഏക ദൈവ വിശ്വാസത്തിലറിയപ്പെടുന്ന ഇസ്ലാമും ക്രിസ്ത്യാനിസവും ജൂതായിസവുമൊക്കെ തങ്ങളുടെ വിശുദ്ധ ഗ്രന്ഥമായി കണക്കാക്കപ്പെടുന്നവയെ ദൈവത്തിന്‍റെ വചനങ്ങളായാണ് കണക്കാക്കുന്നത്. ഹിന്ദു മതം പോലുള്ള മറ്റു മതങ്ങളൊക്കെ ഇതില്‍ നിന്നും വ്യതിരിക്തമായ നിലയിലാണ് അവരുടെ വേദഗ്രന്ഥങ്ങളെ മനസ്സിലാക്കുന്നത് മുസ്ലിംകള്‍, ക്രിസ്ത്യാനികള്‍, […]