2010 November-December മതം

ക്രൈസ്തവത, ബൈബിള്‍

ദൈവം, സ്രേഷ്ട സൃഷ്ടിയായ മനുഷ്യന്‍റെ വിശ്വാസ കര്‍മ്മങ്ങള്‍ എങ്ങിനെ ചിട്ടപ്പെടുത്തണമെന്ന് നിശ്ചയിക്കുന്ന മാര്‍ഗ രേഖയാണ് മതമെന്ന് സംഗ്രഹിക്കാം. ഈ സിദ്ധാന്തത്തിന്‍റെ അല്ലെങ്കില്‍ ഈ പാതയുടെ നടത്തിപ്പിനും മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്കുമാണ് സൃഷ്ടാവായ ദൈവം പ്രവാചകന്‍മാരെയും വിശുദ്ധ ഗ്രന്ഥങ്ങളെയും മനുഷ്യര്‍ക്കിടയിലേക്ക് അയച്ചിട്ടുള്ളത്. ഏക ദൈവ വിശ്വാസത്തിലറിയപ്പെടുന്ന ഇസ്ലാമും ക്രിസ്ത്യാനിസവും ജൂതായിസവുമൊക്കെ തങ്ങളുടെ വിശുദ്ധ ഗ്രന്ഥമായി കണക്കാക്കപ്പെടുന്നവയെ ദൈവത്തിന്‍റെ വചനങ്ങളായാണ് കണക്കാക്കുന്നത്. ഹിന്ദു മതം പോലുള്ള മറ്റു മതങ്ങളൊക്കെ ഇതില്‍ നിന്നും വ്യതിരിക്തമായ നിലയിലാണ് അവരുടെ വേദഗ്രന്ഥങ്ങളെ മനസ്സിലാക്കുന്നത് മുസ്ലിംകള്‍, ക്രിസ്ത്യാനികള്‍, […]

2010 November-December ആരോഗ്യം പ്രധാന ദിനങ്ങള്‍ സമകാലികം

മരണം ഒളിഞ്ഞിരിക്കും വഴിയേ നടക്കരുത്..

പരിവര്‍ത്തനത്തെ പുരോഗതിയായി വ്യാഖ്യാനിക്കാമോ? എങ്കില്‍ മനുഷ്യന്‍ പരിവര്‍ത്തനത്തിന്‍റെ പാതയിലാണ്. ഒപ്പം തിരക്കേറിയ അവന്‍റെ ജീവിതശൈലിയും ഊഷ്മളത പകരാന്‍ നൈമിഷിക സുഖങ്ങള്‍ക്ക് അടിമപ്പെടുന്നു. വിചാരങ്ങള്‍ക്ക് വികാരങ്ങളേക്കാള്‍ വില കൊടുക്കുന്ന രീതിക്ക് ഇന്ന് താളം തെറ്റിയിരിക്കുന്നു. രതി വൈകൃതങ്ങളുടെ യാത്രക്കിടയില്‍ അവന്‍ സ്വന്തവും നിരപരാധികളായ പിന്‍ തലമുറയെയും വികലമാക്കുന്നു. ഇപ്പോള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത് ഒരു കൊടും ദുരന്തത്തിന്‍റെ വക്കിലാണ്. അവസാനം ചിറകൊടിഞ്ഞ പക്ഷിയെപ്പോലെ ഒഴിഞ്ഞു മാറാനാവാതെ മരണത്തിന് കീഴടങ്ങും. ശ്മശാനത്തിന്‍റെ മൂകതയില്‍ മൂങ്ങകള്‍ ഒച്ച വെക്കും. മീസാന്‍ കല്ലുകള്‍ വിളിച്ചോതുന്നുണ്ടാവും.””സമൂഹം നിന്നെ […]

2010 November-December ചരിത്രം പ്രധാന ദിനങ്ങള്‍ മതം

മിനാരം: മൗനം നിലവിളിക്കുന്നു

1992 ഡിസംബര്‍ ആറിന് ഇന്ത്യന്‍ മതേതരത്വത്തിനേറ്റ കറുത്ത മുറിപ്പാട് ഇന്നും ഉണങ്ങിയിട്ടില്ല. ലോക മുസ്ലിംകളുടെ ഹൃദയത്തില്‍ പച്ചയായി ഇന്നും ആ ദുരന്തം സ്മരിക്കപ്പെടുന്നു. ബാബരി ധ്വംസനത്തിന് ശേഷം പിറന്നു വീണ ഓരോ ഡിസംബറുകളും “ചരിത്രധ്വംസനത്തിന്‍റെ’ കണ്ണീര്‍ തുള്ളികള്‍ സമ്മാനിച്ചു കൊണ്ടിരിക്കുന്നു. അയോധ്യയിലെയെന്നല്ല ലോകത്തുള്ള കോടാനു കോടി മുസ്ലിംകളുടെ പള്ളികളില്‍ നിന്ന് പൂര്‍ണ്ണമായും വ്യത്യസ്ഥമായ ഒന്നാണ് ബാബരി പള്ളി. ഹൈന്ദവ ഫാസിസ്റ്റുകളുടെ കറുത്ത കരങ്ങള്‍ക്കുമുന്പില്‍ പൊലിഞ്ഞു വീണ ബാബരിപ്പള്ളി ഇന്നും കനല്‍പഥങ്ങളിലെ ഒരു തീക്കനലായി ജ്വലിച്ചു കൊണ്ടിരിക്കുകയാണ്. കോടാനുകോടി […]

2010 November-December മൊട്ടുകള്‍ സാഹിത്യം

സ്നേഹം മരിച്ച പ്രവാസികള്‍

ഉമ്മ പറഞ്ഞു ഞാന്‍ നിന്നെ സ്നേഹിക്കുന്നു. ഭാര്യ പറഞ്ഞു ഞാന്‍ നിന്നെ സ്നേഹിക്കുന്നു. മക്കള്‍ പറഞ്ഞു ഞങ്ങള്‍ നിങ്ങളെ സ്നേഹിക്കുന്നു. അവന്‍ അവരില്‍ നിന്നും സ്നേഹങ്ങളേറ്റുവാങ്ങി. തിരിച്ചവര്‍ക്കുള്ള സ്നേഹത്തിനായ് അവന്‍ വിമാനം കയറി. സ്നേഹം ചെക്കായി വീട്ടിലേക്കയച്ചു. ദിവസങ്ങള്‍ മാസങ്ങളായി മാസങ്ങള്‍ വര്‍ഷങ്ങളും അറ്യേന്‍ സ്നേഹത്തിന്‍റെ ശക്തി ഹിമാലയം കണക്കെ ഉയര്‍ന്നു. ചെക്കുകള്‍ കടല്‍ കടന്നെത്തിക്കൊണ്ടിരുന്നു. വര്‍ഷങ്ങള്‍ക്കൊടുവില്‍ തിരിച്ച് വന്നപ്പോള്‍ നര ബാധിച്ച സ്നേഹത്തെ ഏതോ ഒരഭയാര്‍ത്തിയെ പ്പോലെ വീട്ടുകാര്‍ വരവേറ്റു.

2010 November-December മൊട്ടുകള്‍ സാഹിത്യം

സൗഹൃദം

സൗഹൃദം! സുഗന്ധം പൊഴിക്കുന്ന പുഷ്പങ്ങള്‍ പോലെ അതൊരിക്കലും വാടാറില്ല. ഒരിക്കലും കൊഴിയാറുമില്ല. ചിലപ്പോഴത്, പൂമൊട്ടുകള്‍ പോലെയാണ്. നാളെയുടെ പുലരിയില്‍ വിരിയാനിരിക്കയാണ്. സൗഹൃദം! ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്ക് വഴുതി വീഴും വരെ നിലനില്‍ക്കുന്ന തത്രെ. .    

2010 November-December മൊട്ടുകള്‍ സാഹിത്യം

വൃദ്ധസദനത്തില്‍ നിന്നും

ഓര്‍മകളെന്നെ പിറകോട്ട് വലിക്കുന്നു, ഞാനപ്പോള്‍ പൊഴിക്കുന്നു ചുടുനീര്‍ മനസ്സകത്തു നിന്ന്. ഇവിടെ എനിക്കുണ്ട് തുണയായെല്ലാവരും, പക്ഷെ എന്‍ മകന്‍റെ മണം ഞാനറിയുന്നുണ്ടിപ്പോഴും കുഞ്ഞായിരുന്നപ്പോഴെന്‍ അമ്മിഞ്ഞപ്പാല്‍ നുണഞ്ഞതും സാരിത്തുന്പ് പിടിച്ചുകളിച്ച കുസൃതിയും മറന്നിട്ടില്ല ഞാന്‍. ഒറ്റപ്പുതപ്പ് കൊണ്ടാണവനെ മാറോടണച്ചതും അവനുവേണ്ടി മുഴുവയര്‍ പട്ടിണി കിടന്നതും ഓര്‍മ്മകള്‍ പൊഴിക്കുന്നു വേദനയുടെ ചുടുനീര്‍. ഇനിയും എത്രനാള്‍ കരയണം എന്നറിയില്ലെനിക്ക്

2010 November-December സാമൂഹികം

ബന്ധങ്ങള്‍

അന്ന്, സലീമില്‍ സാധാരണയില്‍ കവിഞ്ഞൊരു മുഖഭാവം. പെട്ടെന്നൊരു പൊട്ടിത്തെറിയായിരുന്നു. “”ഉസ്താദേ, ഇനി ഞാനെന്തിന് ജീവിക്കണം” തന്‍റെ കദന കഥകളോരോന്നും വിവരിക്കപ്പെട്ടു. നഷ്ടത്തിന്‍റെ നീണ്ട പട്ടിക, ഇതൊക്കെയൊന്ന് തിരികെ കിട്ടിയെങ്കിലെന്ന് അവന്‍റെ ഹൃദയമെന്നോടു മന്ത്രിക്കുന്നുണ്ടായിരുന്നു. രാവെത്രെ വൈകിയാലും ഞാനെത്താതെ ഒരു വറ്റ് പോലും ഇറക്കാന്‍ സാധിക്കാതിരുന്ന ഉമ്മാക്ക് എന്നെന്നെ കണ്ടു കൂടാ… അതിലാളനയോടെ എന്നും ഒപ്പം നിന്ന ഉപ്പാന്‍റെ സ്നേഹം ഇന്നെനിക്ക് അന്യം… എല്ലാം എനിക്ക് വേണ്ടി സമര്‍പ്പിച്ച ഭാര്യയും കൈവിട്ടു പോയി… എന്തോ ഒരു ഒറ്റപ്പെടല്‍, സലീമിന്‍റെ […]

2010 November-December അനുസ്മരണം ചരിത്രം ചരിത്ര വായന മതം

കര്‍ബല ആഘോഷിക്കപ്പെടുന്നു

പ്രവാചകര്‍ക്കു ശേഷം ആരംഭിച്ച ഖുലഫാഉര്‍റാശിദുകളുടെ ഭരണം മുപ്പതു വര്‍ഷക്കാലം നീണ്ടു നിന്നു. അതിനു ശേഷം ഉമവിയ്യ ഭരണാധികാരികള്‍ ഇസ്ലാമിക രാഷ്ട്ര സംവിധാനവുമായി മുന്നോട്ട് പോയി. മുആവിയ (റ) ന്‍റെ ഖിലാഫതിനു ശേഷം മകന്‍ യസീദ് ഭരണ സാരഥ്യം ഏറ്റെടുത്തു. ഇക്കാലമത്രയും തുടര്‍ന്നു വന്നിരുന്ന തീര്‍ത്തും ജനാധിപത്യപരമായ പ്രവാചകന്‍റെ ഭരണ ശൈലിയെ അവഗണിച്ച് കൊണ്ടുള്ള കിരാത ഭരണമായിരുന്നു യസീദിന്‍റേത്. ഈ ദുര്‍ഭരണത്തിനെതിരെയുള്ള സമര പോരാട്ടങ്ങള്‍ക്കിടയിലാണ് പ്രവാചക പൗത്രന്‍ ഹുസൈന്‍ (റ) അതിദാരുണമായി കൊല ചെയ്യപ്പെടുന്നത്. ഹി : 61 […]

ഇമാം ബുഖാരി(റ): അറിവിന്‍റെ കൃത്യത
2010 November-December അനുസ്മരണം ആത്മിയം ചരിത്ര വായന ഹദീസ്

ഇമാം ബുഖാരി(റ): അറിവിന്‍റെ കൃത്യത

തിരുനബിയുടെ ഒരു വാമൊഴിയുണ്ടെന്നറിഞ്ഞ് പുറപ്പെട്ടതാണദ്ദേഹം. കഷ്ടപ്പാടുകളും പ്രതികൂല കാലാവസ്ഥയും സഹിച്ച് നബി(സ)യുടെ ഹദീസ് പഠിച്ചു പകര്‍ത്തുക എന്ന ഒരേയൊരു ലക്ഷ്യവുമായി മരുഭൂമികളും ഘോരവനങ്ങളും താണ്ടി അവസാനം തന്‍റെ ദാഹശമനത്തിനുള്ള തെളിനീരുറവയുടെയടുത്തെത്തി. എത്തിയ ഉടനെ ഒരു കാഴ്ച കണ്ട അദ്ദേഹം ഒരു വാക്കു പോലും പറയാതെ തിരിച്ചു പോരുകയായിരുന്നു. രാവും പകലും കഷ്ടപ്പെട്ട് ഒരു കാര്യം നേടാന്‍ ഉദ്ദേശ്യ സ്ഥാനത്തെത്തിയപ്പോള്‍ ഉദ്ദിഷ്ട കാര്യം ഉപേക്ഷിച്ച് തിരിച്ചുപോന്നതിന്‍റെ കാര്യം വളരെ ലളിതമായിരുന്നു. ഹദീസ് അന്വേഷിച്ച് അവിടെയെത്തിയപ്പോള്‍, ആ ഹദീസ് മനപ്പാഠമുള്ള […]

2010 November-December ഖുര്‍ആന്‍ ചരിത്ര വായന മതം

സത്യത്തിന്‍റെ ജയം

ഇസ്ലാം മാത്രമായിരുന്നു ലോകത്ത് മതമായി ഉണ്ടായിരുന്നത്. കാലാന്തരങ്ങള്‍ പിന്നിട്ടപ്പോള്‍ മനുഷ്യന്‍റെ ആശയങ്ങള്‍ക്ക് വ്യതിയാനം സംഭവിച്ച് പുതിയ മതങ്ങള്‍ അവര്‍ രൂപീകരിച്ചു. സ്രഷ്ടാവായ അള്ളാഹുവിനെ തള്ളികളഞ്ഞു കൊണ്ടായിരുന്നു പുതിയ മതങ്ങളുടെ രൂപീകരണം. സ്വന്തം അസ്തിത്വം പടച്ചവനെ തള്ളികളഞ്ഞ് അവര്‍ ബഹുദൈവാരധകരായി. അവന്‍റെ യഥാര്‍ത്ഥ ആശയ പ്രചാരണങ്ങള്‍ക്കായി ഒന്നേകാല്‍ ലക്ഷം വരുന്ന പ്രവാചകരെ നിയോഗിച്ചു. മനുഷ്യ സൃഷ്ടിപ്പിനോടൊപ്പം തന്നെ ഭൂമിയെയും അല്ലാഹു സൃഷ്ടിച്ചു. സൂര്യന്‍, ചന്ദ്രന്‍ തുടങ്ങി ഗ്രഹങ്ങളെയും ക്ഷീര പഥങ്ങളെയും അല്ലാഹു സൃഷ്ടിച്ചു. അവയെല്ലാം അന്നു മുതല്‍ തന്നെ […]