ഷാഹുല്‍ ഹമീദ് പൊന്മള ഒരു മുസ്ലിമിന് രണ്ട് ആഘോഷ ദിനങ്ങളാണ് ഇസ്ലാം അനുശാസിക്കുന്നത്. ചെറിയ പെരുന്നാളും ബലി പെരുന്നാളും. ഒരു മഹത്തായ ആരാധനയുടെ പൂര്‍ത്തീകരണ സൗഭാഗ്യത്തിന്റെ ആഘോഷമാണ് ചെറിയ പെരുന്നാളെങ്കില്‍ ഒരു വലിയ ത്യാഗ സ്മരണയുടെ അയവിറക്കലാണ് ബലിപെരുന്നാള്‍. ബലിപെരുന്നാള്‍ സമാഗതമാകുമ്പോള്‍ ഇബ്റാഹീം നബിയെയും കുടുംബത്തെയും കുറിച്ചുളള സ്മരണകള്‍ സത്യവിശ്വാസികളുടെ ഹൃദയത്തില്‍ തെളിഞ്ഞു വരുന്നു. ഇബ്റാഹീം നബിയുടെ അടിയുറച്ച വിശ്വാസത്തിന്റെ കരുത്തും ത്യാഗത്തിന്റെയും സഹനത്തിന്റെയും പകരം വെക്കാനില്ലാത്ത സമര്‍പ്പണ സന്ദേശങ്ങളുമാണ് ഓരോ ബലിപെരുന്നാളും ഓര്‍മപ്പെടുത്തുന്നത്. സത്യവും ധര്‍മ്മവും […]
അനുഷ്ഠാനം
അനുഷ്ഠാനം
നിസ്കാരത്തിന്റെ അത്ഭുത വര്‍ത്തമാനങ്ങള്‍
മാനവ സമൂഹത്തിന് ഇണങ്ങുന്ന തരത്തില്‍ സംവിധാനിക്കപ്പെട്ട മതമാണ് പരിശുദ്ധ ഇസ്ലാം. വിശുദ്ധ മതത്തിലെ ഓരോ അനുഷ്ഠാന കര്‍മ്മങ്ങളും മനുഷ്യരാശിയുടെ നിത്യ ജീവിതത്തിന് ഗുണപ്രദമാകുന്ന തരത്തിലാണ് ക്രമപ്പെടുത്തിയിരിക്കുന്നത്. മനസ്സും ശരീരവും കോര്‍ത്തിണക്കി ആരോഗ്യപരമായ ജീവിത സങ്കല്‍പ്പമാണ് ഇസ്ലാം മുന്നോട്ട് വെക്കുന്നത്. അഥവാ, ഓരോ അനുഷ്ഠാന കര്‍മ്മങ്ങള്‍ക്കും പിന്നില്‍ വലിയ രഹസ്യങ്ങളും ശാസ്ത്രീയ വശങ്ങളും ഒളിഞ്ഞുകിടപ്പുണ്ടെന്നര്ത്ഥം. ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ടെന്ന ഖുര്‍ആനിക വാക്യം ഇത്തരം കാര്യങ്ങളിലേക്ക് കൂടി മനുഷ്യ ചിന്തയെത്തേണ്ടതിന്റെ ആവശ്യകത ഊന്നി പറയുന്നുണ്ട്. അതിലുപരിയായി മതകല്‍പ്പനകള്‍ മനുഷ്യനെ വലിഞ്ഞുമുറുക്കുന്നതാണെന്നുള്ള പിഴച്ച […]
നിങ്ങള്‍ അല്ലാഹുവുമായി സംസാരിച്ചിട്ടുണ്ടോ?
പാതിരാ നിസ്കാരത്തിന് വേണ്ടി എണീറ്റ മുത്ത്നബി(സ്വ) കാണുന്നത്, തനിക്ക് വുളൂഅ് എടുക്കാന്‍ വെള്ളംനിറച്ച പാത്രവുമായി ഖിദ്മത് ചെയ്യാന്‍ അവസരം കാത്തുനില്ക്കുന്ന റബീഉബ്നു കഅ്ബ് (റ) നെയാണ്. ഇത് കണ്ട് മനം നിറഞ്ഞ മുത്തുനബി(സ്വ) ചോദിച്ചു. “എന്തുവേണം റബീഅ്, ചോദിച്ചു കൊള്ളുക”. ‘സ്വര്‍ഗത്തില്‍ അങ്ങയുടെ സാമീപ്യം ഞാന്‍ ആഗ്രഹിക്കുന്നു നബിയേ… വീണുകിട്ടിയ അവസരം മുതലാക്കി റബീഅ്(റ) മറുപടി നല്കി. അവിടുന്ന് പ്രതിവചിച്ചു. “നീ സുജൂദ് അധികരിപ്പിക്കുക”. സ്വര്‍ഗീയ പ്രവേശനം സാധ്യമാകാന്‍ റബീഇ (റ) വിനോട് സുജൂദ് അധികരിപ്പിക്കാന്‍ നിര്‍ദ്ദേശിക്കുക […]
തരീമിലെ റമളാന്‍ വിശേഷങ്ങള്‍
നുസ്റത്തില്‍ നടന്ന അജ്മീര്‍ ഉറൂസില്‍ ഇബ്റാഹീം ബാഖവി മേല്‍മുറി ഹൃദ്യമായ ഭാഷയില്‍ അവതരിപ്പിച്ച യമന്‍ അനുഭവങ്ങള്‍ കേട്ടതുമുതല്‍ എന്റെ മനസ്സ് ഹളറമൗത്തിന്റെ മാനത്ത് വട്ടമിടാന്‍ തുടങ്ങിയിരുന്നു. തന്റെ ഉല്‍ക്കടമായ ആഗ്രഹത്തിന് ബഹുവന്ദ്യഗുരു ആറ്റുപുറം അലി ഉസ്താദ് പച്ചക്കൊടി വീശിയതോടെ നിനവിലും കനവിലും തരീം തന്നെയായിരുന്നു. വിവരമറിഞ്ഞ് സുഹൃത്ത് ശിഹാബുദ്ധീന്‍ നുസ്രി ദാറുല്‍ മുസ്തഫയില്‍ നിന്നും അയച്ച സന്ദേശങ്ങളില്‍ ബോള്‍ഡായി കിടന്നിരുന്ന സാധിക്കുമെങ്കില്‍ നീ റമളാനിന് മുന്‍പ് തന്നെ വരണം. ഇവിടുത്തെ റമളാന്‍ ഒന്ന് അനുഭവിക്കേണ്ടതുതന്നെയാ എന്ന […]
സ്നേഹഭാജനത്തിന്റെ അന്ത്യവചസ്സുകള്‍
ആരമ്പ റസൂല്‍ വഫാത്താവുകയോ..!? സ്വഹാബികള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല.. നബിക്ക് തീരേ വഫാത്തുണ്ടാകില്ലെന്ന് നിനച്ച പോലെയുണ്ട് പലരും. മദീന മുഴുവന്‍ സങ്കടക്കടലിലാണ്ടു.. എന്നു കരുതി നാഥന്റെ വിധിയെ മറികടക്കാനാകില്ലെല്ലോ..! ജനിച്ചവരെല്ലാം മരിക്കേണ്ടവരല്ലേ..? ഇല്ലെന്നു വിശ്വസിച്ചാല്‍ ഇത്ര കാലവും മുത്ത്നബി പഠിപ്പിച്ച വിശ്വാസത്തിന് എതിരാകില്ലേയത്..? വഫാത്തിനു ശേഷം ചെയ്യാനുള്ള അനന്തര ക്രിയകളൊക്കെ മുത്ത് നബി(സ്വ) മുന്‍കൂട്ടി പറഞ്ഞു കൊടുത്തുവെന്നാണ് ചരിത്രം പറയുന്നത്.. ‘ആരാ നബിയേ അങ്ങയുടെ മയ്യിത്തു കുളിപ്പിക്കേണ്ടത്..?’ ‘നിസ്കരിക്കേണ്ടത്..?’ ‘ഏത് വസ്ത്രത്തിലാണ് കഫന്‍ ചെയ്യേണ്ടത്..?’ തേങ്ങിക്കരച്ചിലിനിടയിലും സ്വഹാബികള്‍ […]
റമളാന്‍ ഖുർആനിന്റെ മാസമാണ്
കാലാതീതനായ അല്ലാഹുവിന്റെ വചനമാണ് ഖുര്ആ്ന് അതില്‍ ഭൂതവും ഭാവിയും വര്‍ത്തമാനവുമുണ്ട്. ഖുര്‍ആന്റെ സ്രോതസ്സ് ദൈവികമാണെന്നതിന്റെ ദൃഷ്ടാന്തങ്ങളില്‍ ഒന്നത്രെ അത്. വര്‍ത്തമാനത്തില്‍ ജീവിക്കുന്ന മനുഷ്യന് ഭാവിയെക്കുറിച്ച് കൃത്യമായി പ്രവചിക്കുക സാധ്യമല്ല. പക്ഷെ, ഖുര്‍ആനില്‍ ഭാവിയും ഭൂതവും വര്‍ത്തമാനവും ഒരുപോലെ വന്നുനില്ക്കുന്നു. ‘റോം’ വിജയം പ്രസിദ്ധമാണ്. ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പിന് സാധിക്കാത്തവിധം പേര്‍ഷ്യക്കാര്‍ റോമക്കാരെ പരാജയപ്പെടുത്തിയ സന്ദര്‍ഭത്തിലാണ് റോമക്കാര്‍ കുറഞ്ഞ വര്‍ഷങ്ങള്‍ക്കകം തിരിച്ചു വരുമെന്ന ഖുര്‍ആനിക പ്രവചനമുണ്ടാവുന്നത്. “റോമക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു; ഭൂമിയിലെ ഏറ്റവും താഴ്ന്ന പ്രദേശത്തുവെച്ച്, എന്നാല്‍ പരാജയത്തിനു ശേഷം അവര്‍ക്കൊരു […]
നോമ്പിന്റെ കർമ്മ ശാസ്ത്രം
ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ വളരെ പ്രാധാന്യമേറിയ കര്‍മ്മമായ വിശുദ്ധ റമളാനിലെ വ്രതം ഹിജ്റയുടെ രണ്ടാം വര്‍ഷമാണ് നിര്‍ബന്ധമാക്കപ്പെട്ടത്. ഇതര മാസങ്ങളില്‍ നിന്ന് വിത്യസ്തമായി, പുണ്യമേറെയുള്ള ഈ മാസത്തില്‍, ശഅ്ബാന്‍ ഇരുപത്തി ഒന്‍പതിന് മാസപ്പിറവി കണ്ടതായി സ്ഥിരപ്പെടുകയോ അല്ലെങ്കില്‍ ശഅ്ബാന്‍ മുപ്പത് പൂര്‍ത്തീകരിക്കുകയോ ചെയ്താല്‍ നോമ്പനുഷ്ഠിക്കല്‍ നിര്‍ബന്ധമാകും. നിയ്യത്ത്, നോമ്പിനെ അസാധുവാക്കുന്ന കര്‍മ്മങ്ങളില്‍ വ്യാപൃതനാവാതിരിക്കല് എന്നീ രണ്ടു ഫര്ളാണ് നോമ്പിനുള്ളത്. രാത്രി (സൂര്യാസ്തമയത്തിന്റെയും ഫജ്റ് ഉദിക്കുന്നതിന്റെയും ഇടയില്‍) യിലാണ് ഫര്‍ള് നോമ്പിന്റെ നിയ്യത്ത് വേണ്ടത്. സുന്നത്ത് നോമ്പിന് ഉച്ചക്ക് മുമ്പ് […]
ലൈലതുല്‍ ഖദ്ർ; ആയിരം മേനിയുള്ള ഒരു രാവ്
വിശ്രുത പണ്ഡിതന് സൈനുദ്ദീന്‍ മഖ്ദൂമിന്റെ വിഖ്യാതമായ ‘ദഖാഇറുല്‍ ഇഖ്വാന് ഫീ മവാഇള്വി ശഹ്രി റമളാന്‍’ എന്ന ചെറുഗ്രന്ഥത്തിലെ നാലാം അധ്യായം ചര്‍ച്ച ചെയ്യുന്നത് റമളാനിലെ അവസാന പത്തിന്റെ ശ്രേഷ്ടതകളും ഔന്നിത്യങ്ങളുമാണ്. പത്തോളം ഉപദേശങ്ങളായിട്ടാണ് (മവാഇള്) ഈ ചെറുകൃതിയിലെ അധ്യായങ്ങളെ വകഭേതപ്പെടുത്തിയിരിക്കുന്നത്. ലൈലതുല്‍ ഖദ്റിന്റെ മാഹാത്മ്യങ്ങള്‍ വിളിച്ചറിയിക്കുന്ന സൂറത്തുല്‍ ഖദ്റിലെ ഓരോ വാക്കുകളെക്കുറിച്ചും ആഴത്തിലുള്ള ചര്‍ച്ച നടത്തിയാണ് മഹാന് ഈ അധ്യാത്തിലെ ചര്‍ച്ചയാരംഭിക്കുന്നത്. നാഥന് പറയുന്നു: “നിശ്ചയം വിശുദ്ധ ഖുര്‍ആനിനെ നാം(പ്രബലാഭിപ്രായപ്രകാരം ലൗഹുല്‍ മഹ്ഫൂളില്‍ നിന്ന് ഒന്നാനാകാശത്തിലേക്ക്) അവതരിപ്പിച്ചത് […]
വ്രതം: ശാസ്ത്രീയ വീക്ഷണത്തില്‍
വ്രതാനുഷ്ഠാനത്തിന്റെ പ്രഥമ ലക്ഷ്യം അത്മീയ ചൈതന്യമാണെങ്കിലും മനുഷ്യന്റെ ശാരീരിക ആരോഗ്യത്തെയും ബാധിക്കുന്നതാണത്. വിത്യസ്ത മതങ്ങളിലെ വിശ്വാസികള്‍ വ്രതം അനുഷ്ടിക്കാറുണ്ട്. ഈ മതങ്ങളിലെല്ലാം വ്രതാനുഷ്ഠാനങ്ങളില്‍ വകഭേതമുണ്ട്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയില്‍ മതാചാരത്തിന്റെ ഭാഗമായുള്ള ഈ നോമ്പനുഷ്ടാനം എങ്ങനെയാണ് മനുഷ്യാര്യോഗ്യത്തെ ബാധിക്കുന്നതെന്നതു സംബന്ധിച്ച പഠനങ്ങള്‍ ഒരുപാട് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. വിശിഷ്യ മുസ്ലിംകളുടെ റമളാന്‍ നോമ്പാണ് അതിലെല്ലാം പ്രധാന ചര്‍ച്ച. 1996 ല്‍ ഈ വിഷയ സംബന്ധിയായി ഒരു അന്താരാഷ്ട്ര സമ്മേളനം തന്നെ മൊറോക്കയിലെ കസാബ്ലാംഗ (Casablanca)യില്‍ കിംഗ് ഹസ്സന് ഫൗണ്ടേഷന് ഫോര്‍ […]
റമളാന്‍: തിരുചര്യകള്‍ കൊണ്ട് ധന്യമാക്കാം
വിശുദ്ധ റമളാന്‍ വിരുന്നെത്തി. റമളാന്‍ മാസത്തെ അര്‍ഹമായ രൂപത്തില്‍ സ്വീകരിച്ച് സന്തോഷത്തോടെ യാത്രയാക്കല്‍ വിശ്വാസിയുടെ കടമയാണ്. നിയ്യത്തോട് കൂടെ പ്രത്യേക സമയം അന്ന പാനീയങ്ങള്‍ ഉപേക്ഷിക്കുകയും നോമ്പു മുറിയുന്ന കാര്യങ്ങളില്‍ നിന്ന് മാറി നില്‍ക്കുകയും ചെയ്താല്‍ കര്‍മ്മ ശാസ്ത്ര വീക്ഷണ പ്രകാരം നോമ്പനുഷ്ടാനമായി. എന്നാല്‍ ഒരു പകല്‍ മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ആരാധനയായതു കൊണ്ട് നോമ്പിനെ മറ്റു സുകൃതങ്ങള്‍ ചെയ്ത് പുഷ്കലമാക്കണം. നിര്‍ബന്ധമായ ആരാധനകള്‍ക്ക് പുറമെ സുന്നത്തായ പ്രവര്‍ത്തനങ്ങളിലും ശ്രദ്ധ ചെലുത്തണം. ഖുര്‍ആന്‍ പാരായണം വിശുദ്ധ ഖുര്‍ആന്‍ ഇറങ്ങിയ […]