2019 Nov-Dec Hihgligts Shabdam Magazine നബി പഠനം ലേഖനം

ഖസ്വീദതുല്‍ ബുര്‍ദ ; തിരു സ്നേഹപ്പെയ്ത്ത്

കലിമതുത്വയ്യിബയുടെ പൂര്‍ത്തീകരണം തിരുനബി (സ്വ) അല്ലാഹുവിന്‍റെ ദൂതനാണെന്ന് സാക്ഷ്യം വഹിക്കലാണ്. മനുഷ്യകുലത്തിന്‍റെ ജീവിത സന്ധാരണത്തിന്‍റെ കൃത്യമായ വഴിയെയാണ് ഇതു പ്രകാശിപ്പിക്കുന്നത്. ഈ പ്രപഞ്ച സൃഷ്ടിപ്പിന്‍റെ നിദാനം മുത്തുനബിയാണെന്ന പച്ചപരമാര്‍ത്ഥം ഗ്രഹിക്കുന്നതോടെ സൃഷ്ടി കുലം തിരുനബി (സ്വ) യോട് എത്രമാത്രം കടപ്പെട്ടിരിക്കുന്നുവെന്ന് ബോധ്യപ്പെടും. ഈ തിരിച്ചറിവാണ് ഒരു വിശ്വാസിക്ക് അവന്‍റെ സര്‍വ്വതിനേക്കാളും പ്രിയപ്പെട്ടവരാകും ലോകപ്രവാചകരെന്ന ഇലാഹീ വചനത്തിന്‍റെ അകപ്പൊരുള്‍. പ്രിയ അനുചരരില്‍ നിന്നുള്ള അദമ്യമായ പ്രവാചകസ്നേഹം ലോകമെങ്ങും പരന്നൊഴുകിയതും, ഗദ്യങ്ങളായും പദ്യങ്ങളായും വാമൊഴികളായും അനുരാഗത്തിന്‍റെ ഊര്‍ജപ്രവാഹങ്ങള്‍ നിര്‍ഗളിച്ചതും ഈ […]

2019 Nov-Dec Hihgligts Shabdam Magazine ലേഖനം സംസ്കാരം

മിതവ്യയവും ഇസ്ലാമും

അടിസ്ഥാനപരമായി സന്തോഷം തേടി കൊണ്ടിരിക്കുന്നവനാണ് മനുഷ്യന്‍. വേദനകളും ദു:ഖങ്ങളും അവന്‍ ആഗ്രഹിക്കുന്നില്ല. സുഖവും സന്തോഷവും അന്വേഷിക്കുക എന്ന പ്രാഥമികാവശ്യം പൂര്‍ണ്ണമായും അവഗണിക്കാതെ അവനെ ആത്മീയ ലോകത്തേക്ക് ക്ഷണിക്കുകയാണ് പരിശുദ്ധ ഇസ്ലാം. പൊടുന്നനേ സമ്പൂര്‍ണ്ണ പരിത്യാഗം ചെയ്തു കൊണ്ടോ അമിതമായ ഭൗതികഭ്രമം കൊണ്ടോ അല്ല മുസ്ലിം ജീവിക്കേണ്ടത്. സമ്പത്ത് ചെലവഴിക്കാതെ പിടിച്ചു വെക്കുന്നതിനെയോ അമിതമായി ചെലവഴിക്കുന്നതിനെയോ ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നില്ല. മധ്യമ നിലപാടിലൂടെയാണ് അല്ലാഹു പ്രദാനം ചെയ്യുന്ന സന്മാര്‍ഗത്തിലേക്ക് മനുഷ്യര്‍ ചെന്നെത്തേണ്ടത്. എന്നാല്‍ ജീവിതത്തിന്‍റെ അത്യാന്തികമായ ലക്ഷ്യം മറന്ന്കൊണ്ട് ഐഹിക […]

2019 Nov-Dec Hihgligts Shabdam Magazine അനുഷ്ഠാനം ലേഖനം

നിസ്കാരത്തിന്‍റെ അത്ഭുത വര്‍ത്തമാനങ്ങള്‍

മാനവ സമൂഹത്തിന് ഇണങ്ങുന്ന തരത്തില്‍ സംവിധാനിക്കപ്പെട്ട മതമാണ് പരിശുദ്ധ ഇസ്ലാം. വിശുദ്ധ മതത്തിലെ ഓരോ അനുഷ്ഠാന കര്‍മ്മങ്ങളും മനുഷ്യരാശിയുടെ നിത്യ ജീവിതത്തിന് ഗുണപ്രദമാകുന്ന തരത്തിലാണ് ക്രമപ്പെടുത്തിയിരിക്കുന്നത്. മനസ്സും ശരീരവും കോര്‍ത്തിണക്കി ആരോഗ്യപരമായ ജീവിത സങ്കല്‍പ്പമാണ് ഇസ്ലാം മുന്നോട്ട് വെക്കുന്നത്. അഥവാ, ഓരോ അനുഷ്ഠാന കര്‍മ്മങ്ങള്‍ക്കും പിന്നില്‍ വലിയ രഹസ്യങ്ങളും ശാസ്ത്രീയ വശങ്ങളും ഒളിഞ്ഞുകിടപ്പുണ്ടെന്നര്‍ത്ഥം. ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ടെന്ന ഖുര്‍ആനിക വാക്യം ഇത്തരം കാര്യങ്ങളിലേക്ക് കൂടി മനുഷ്യ ചിന്തയെത്തേണ്ടതിന്‍റെ ആവശ്യകത ഊന്നി പറയുന്നുണ്ട്. അതിലുപരിയായി മതകല്‍പ്പനകള്‍ മനുഷ്യനെ വലിഞ്ഞുമുറുക്കുന്നതാണെന്നുള്ള പിഴച്ച […]

2019 Nov-Dec Shabdam Magazine അനുഷ്ഠാനം ലേഖനം

നിങ്ങള്‍ അല്ലാഹുവുമായി സംസാരിച്ചിട്ടുണ്ടോ?

പാതിരാ നിസ്കാരത്തിന് വേണ്ടി എണീറ്റ മുത്ത്നബി(സ്വ) കാണുന്നത്, തനിക്ക് വുളൂഅ് എടുക്കാന്‍ വെള്ളംനിറച്ച പാത്രവുമായി ഖിദ്മത് ചെയ്യാന്‍ അവസരം കാത്തുനില്‍ക്കുന്ന റബീഉബ്നു കഅ്ബ് (റ) നെയാണ്. ഇത് കണ്ട് മനം നിറഞ്ഞ മുത്തുനബി(സ്വ) ചോദിച്ചു. “എന്തുവേണം റബീഅ്, ചോദിച്ചു കൊള്ളുക”. ‘സ്വര്‍ഗത്തില്‍ അങ്ങയുടെ സാമീപ്യം ഞാന്‍ ആഗ്രഹിക്കുന്നു നബിയേ… വീണുകിട്ടിയ അവസരം മുതലാക്കി റബീഅ്(റ) മറുപടി നല്‍കി. അവിടുന്ന് പ്രതിവചിച്ചു. “നീ സുജൂദ് അധികരിപ്പിക്കുക”. സ്വര്‍ഗീയ പ്രവേശനം സാധ്യമാകാന്‍ റബീഇ (റ) വിനോട് സുജൂദ് അധികരിപ്പിക്കാന്‍ നിര്‍ദ്ദേശിക്കുക […]

2019 Nov-Dec ആരോഗ്യം ലേഖനം

കുഞ്ഞുങ്ങളുടെ ആരോഗ്യം

എല്ലാ രക്ഷിതാക്കളെയും ഒരുപോലെ അലട്ടുന്നതാണ് കുഞ്ഞുങ്ങളുടെ ആരോഗ്യ പ്രശ്നങ്ങള്‍. തന്‍റെ കുഞ്ഞിന്‍റെ മുഖമൊന്നു വാടിയാല്‍ പോലും അഛനമ്മമാര്‍ക്കുണ്ടാകുന്ന വേവലാതിയും ഉത്കണ്ഠയും ചെറുതൊന്നുമല്ല. കുഞ്ഞുങ്ങള്‍ക്കുണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങളും അതിനുള്ള പ്രതിരോധമാര്‍ഗങ്ങളും ഏതൊക്കെയെന്ന് നോക്കാം. പനി പനിയാണല്ലോ നാം ഏറ്റവും സാധരണയായി കാണപ്പെടുന്ന രോഗം. പനി സത്യത്തില്‍ രോഗമല്ല, രോഗലക്ഷണം മാത്രമാണ്. ജലദോഷം മുതല്‍ വിവിധ രോഗങ്ങളില്‍ പനി ഒരു രോഗക്ഷണമായി കാണാറുണ്ട്. പനി ഒരു രോഗപ്രതിരോധ നടപടിയും, രോഗമുണ്ട് എന്നതിനുള്ള ലക്ഷണവുമാണ്. പനിയുടെ പ്രധാന കാരണം പലതരത്തിലുള്ള രോഗാണുബാധയാണ്. […]

2019 Nov-Dec Hihgligts Shabdam Magazine ലേഖനം

വിലപ്പെട്ടതാണ് ഓരോ ജീവനും

ആഴമേറിയ പുഴയില്‍ മരണക്കയത്തിലകപ്പെട്ട ഒരു വൃദ്ധയെ രക്ഷപ്പെടുത്തിയ സംഭവം മൂന്ന് മാസങ്ങള്‍ക്കു മുമ്പ് വാര്‍ത്താമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടതോര്‍ക്കുകയാണ്. വാര്‍ദ്ധക്ക്യ സമയത്ത് ആത്മഹത്യക്ക് ശ്രമിച്ചതിന്‍റെ കാരണമന്വേഷിച്ചപ്പോള്‍ അവര്‍ പൊട്ടിക്കരഞ്ഞു. “എന്‍റെ മകന്‍ ഇവിടെ കൊണ്ടുവന്നെറിഞ്ഞതാണ്’. അവര്‍ വിവരം നല്‍കിയതനുസിരിച്ച് പോലീസുകാര്‍ മകനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. നിസ്സങ്കോചം അയാള്‍ നല്‍കിയ മറുപടി ഞെട്ടിപ്പിക്കുന്നതായിരുന്നു. ‘ എന്‍റെ ഭാര്യ പത്ത് മാസം ഗര്‍ഭണിയാണ് അവളുടെ പ്രസവ ചിലവിന് വകയൊന്നുമില്ല. വെള്ളത്തില്‍ മുങ്ങി മരിക്കുന്നവരുടെ കുടുംബത്തിന് ഗവണ്‍മെന്‍റ് ദുരിതാശ്വാസ നിധിയില്‍ നിന്നും നല്‍കുന്ന […]

2019 Sept-Oct Hihgligts Shabdam Magazine കാലികം ലേഖനം

വാര്‍ധക്യം അനുഗ്രഹമാണ്

കഴിഞ്ഞ സെപ്റ്റംബര്‍ 8 ന് തിരുവനന്തപുരത്തെ വൃദ്ധസദനത്തില്‍ വേറിട്ടൊരു ചടങ്ങ് സംഘടിപ്പിക്കപ്പെട്ടു. അന്തേവാസികള്‍ക്കൊപ്പം മക്കളും പേരക്കുട്ടികളും ഒരുമിക്കുന്ന സംഗമമായിരുന്നു ലക്ഷ്യം. മാതാപിതാക്കളെ കാണാന്‍ പേരക്കുട്ടികളുമായി എത്തണമെന്ന് മക്കള്‍ക്ക് അധികൃതര്‍ നേരത്തെ തന്നെ കത്തയച്ചിരുന്നുവെങ്കിലും എത്തിച്ചേര്‍ന്നത് 2 പേര്‍ മാത്രം. വൃദ്ധജനങ്ങളെ ഭാരമായി കാണുന്ന പുതുകാല സാമൂഹികമന:സ്ഥിതിയുടെ നേര്‍ സാക്ഷ്യമായി ഈ സംഗമം മാറിയെന്നത് യാഥാര്‍ത്ഥ്യം. സമൂഹത്തില്‍ പ്രായം ചെന്നവര്‍ നേരിടുന്ന അവഗണനകള്‍ അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. നര ബാധിച്ച് തുടങ്ങുന്നതോടെ ഉറ്റ ബന്ധുക്കള്‍ക്കു പോലും അധികപ്പറ്റായി മാറുകയാണവര്‍. വാര്‍ധക്യത്തെ […]

2019 Sept-Oct Hihgligts Shabdam Magazine ലേഖനം

കസ്തൂരി മലയില്‍ സുഗന്ധമാസ്വദിക്കുന്നവര്‍

പതിനാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ശബ്ദ സൗന്ദര്യം കൊണ്ട് ചരിത്രമെഴുതിയ ബിലാല്‍ (റ) പകര്‍ന്ന് നല്‍കിയ ഈണം വിശ്വാസികളുടെ കാതില്‍ ഇന്നും മുഴങ്ങിക്കൊണ്ടിരിക്കുകയാണ്. നിസ്കാരത്തിന് സമയമായെന്നറിയിക്കാന്‍ വേണ്ടിയാണ് വാങ്ക് നില കൊള്ളുന്നതെങ്കിലും ഭക്തി സാന്ദ്രമായൊരു വിതാനത്തിലേക്ക് വിശ്വാസി ഹൃദയങ്ങളെ സജ്ജമാക്കാനും വാങ്കിനാവും. വാദ്യങ്ങളുടെ അകമ്പടിയോ താള മഹിമയോ എടുത്ത് പറയാനില്ലാതെ വെറും ശബ്ദ മാധുര്യം കൊണ്ട് ക്രമപ്പെടുത്തിയ ശൈലി ആരും ചെവിയോര്‍ത്ത് പോകുന്നതാണ.് അല്ലാഹുവിന്‍റെ മഹത്വത്തെ പ്രകീര്‍ത്തിക്കുകയും മുഹമ്മദ് നബിയുടെ പ്രവാചകത്വം സാക്ഷ്യപ്പെടുത്തുകയും നിസ്കാരത്തിലേക്ക് ക്ഷണിക്കുകയും ചെയ്യുന്ന വാങ്ക് […]

2019 July-August Hihgligts ലേഖനം വീക്ഷണം സമകാലികം

ആ ചോദ്യം ഉറക്കെ ചോദിക്കാനുള്ളതാണ്‌

“ Islam has now as great a claim on the soil of India as Hinduism. If Hinduism has been the religion of the people here for several thousands of years, Islam also has been their religion for a thousands years. Just as a Hindu can say with pride that he is an Indian and follow […]

2019 May-June Hihgligts Shabdam Magazine കാലികം ലേഖനം

പുതു കാലത്തെ കുടുംബ വിചാരങ്ങള്‍

കൂടുമ്പോള്‍ ഇമ്പമുള്ളതാണ് കുടുംബമെന്ന് പറയാറുണ്ട്. കുടുംബാംഗങ്ങള്‍ തമ്മിലുള്ള ബന്ധം ഊഷ്മളവും സന്തോഷകരവുമാകുമ്പോഴാണ് അത് ഇമ്പമുള്ളതാവുന്നത്. അപ്പോഴാണ് കുടുംബം കൊണ്ട് ഉദ്ദേശിക്കപ്പെടുന്ന ലക്ഷ്യം പൂര്‍ത്തീകരിക്കപ്പെടുന്നത്. കുടുംബമെന്ന വ്യവസ്ഥിതി ഒരു വലയുടെ കണ്ണികള്‍ പോലെ പരസ്പര പൂരകങ്ങളായി നിലകൊള്ളുന്നു. ഭാര്യയില്ലാതെ ഭര്‍ത്താവുണ്ടാകുന്നില്ല. മക്കളുണ്ടെങ്കില്‍ മാത്രമേ അച്ചനും അമ്മയുമുണ്ടാകുന്നുള്ളു. ഭാര്യയെയും ഭര്‍ത്താവിനെയും സൂചിപ്പിക്കുന്നിടത്ത് ഖുര്‍ആന്‍ പ്രയോഗിച്ച ലിബാസ്(വസ്ത്രം) എന്ന പ്രയോഗം ഈ വസ്തുതയിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. ശരീരത്തില്‍ ധരിച്ച വസ്ത്രത്തിനാണ് ലിബാസ് എന്ന് പറയുക. ശരീരത്തോട് ചേര്‍ന്നു നില്‍ക്കുന്നതിനെ മാത്രമേ അറബിയില്‍ […]