2014 March-April

2014 March-April കാലികം രാഷ്ടീയം സാമൂഹികം

ഇന്ദ്രപ്രസ്ഥം വൃത്തിയാക്കാന്‍ ഈ ചൂലു മതിയാകുമോ?

ഈര്‍ക്കിള്‍ രാഷ്ട്രീയത്തില്‍ നിന്ന് ചൂല്‍ രാഷ്ട്രീയത്തിലേക്ക് കടന്നിരുന്നവരും വരി നില്‍ക്കുന്നവരും അറിയാതെ പറയുന്ന ചില സത്യങ്ങളുണ്ട്. സാറ ചേച്ചിക്കും രമക്കും ജാനുവിനുമൊക്കെ കേരള രാഷ്ട്രീയം കണ്ട് പഠിച്ചവരെയേ അറിയൂ. മതേതരത്വ രാഷ്ട്രീയത്തിന്‍റെ നെല്ലും പതിരും തിരിച്ചളക്കാന്‍ തന്നെ വരണമായിരുന്നു കാത്തോലിക്കാ സഭ പുറത്തിരുത്തിയ സാറാ ജോസഫിന്. റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കും ഗോത്രമഹാസഭക്കും ആക്ഷേപ രാഷ്ട്രീയത്തില്‍ നിന്ന് അധികാരത്തിന്‍റെ വെളുപ്പ് കാണണമായിരുന്നു. അതാണിപ്പോഴും ക്യൂവില്‍ നിന്നിറങ്ങാതെ ഊഴം കാത്തിരിക്കുന്നത്. അഴിമതി രാഷ്ട്രീയക്കാരെയല്ല പേടി, അവരെ ഭരിക്കുന്ന കോര്‍പ്പറേറ്റ് അംബാനിമാരെയാണെന്ന് […]

2014 March-April ആത്മിയം മതം ഹദീസ്

ഹിസാബിനു മുന്പൊരു ഫീഡ്ബാക്ക്

ആഗോളതലങ്ങളില്‍ വന്‍കിട ബിസിനസ് സാമ്രാജ്യം പണിതുയര്‍ത്തിയ ബിസിനസ് സ്ഥാപനങ്ങളില്‍ മുതല്‍ കവലകളിലെ തട്ടുകടകളില്‍ വരെ വിറ്റുവരവിനെക്കുറിച്ചുള്ള ഗൗരവമായ കണക്കുകൂട്ടലുകള്‍ നടക്കാറുണ്ട്. കഴിഞ്ഞുപോയ ഒരു നിശ്ചിത കാലയളവിലെ കൊടുക്കല്‍ വാങ്ങലുകളെ കുറിച്ചും സ്ഥാപനത്തിന്‍റെ ജയാപജയങ്ങളെ കുറിച്ചുള്ള ഇത്തരം ചര്‍ച്ചകളും ചിന്തകളുമാണ് ഫീഡ്ബാക്ക് എന്ന പേരിലറിയപ്പെടുന്നത്. സ്ഥാപനത്തിന്‍റെ പിന്നിട്ട പാതകളെകുറിച്ചും കടന്നുവന്ന വഴികളെ കുറിച്ചും സജീവമായ ചര്‍ച്ചകള്‍ നടക്കുന്പോഴാണ് വിജയത്തിന്‍റെ വാതായനങ്ങള്‍ തുറക്കപ്പെടുന്നത്. ഇതിലൂടെ ഒരു സ്ഥാപനത്തിന്‍റെ മുന്നോട്ടുള്ള ഗമനത്തെക്കുറിച്ച് വ്യക്തമായ ധാരണകള്‍ രൂപപ്പെടുത്താന്‍ കഴിയും. ഫീഡ്ബാക്ക് സംഘടിപ്പിക്കാറുള്ളത് കച്ചവട […]

2014 March-April വിദ്യഭ്യാസം

സമയം പാഴാക്കാനുള്ളതല്ല

പ്രപഞ്ചം മാറ്റങ്ങള്‍ക്ക് വിധേയമാണ്. ജനനവും മരണവും അനുസ്യൂതം തുടര്‍ന്ന് കൊണ്ടിരിക്കുന്ന അത്ഭുത പ്രതിഭാസമാണ്. ഇതെല്ലാം കാലികമെന്ന് വിശ്വസിക്കുന്ന നാം വര്‍ഷങ്ങളെയും നുറ്റാണ്ടുകളെയും എണ്ണിതിട്ടപ്പെടുത്തുന്നു. സഞ്ചരിച്ച് കൊണ്ടിരിക്കുന്ന ഗോളങ്ങളാണ് കാലത്തിന്‍റെ മാനദണ്ഡം. ഗോളങ്ങള്‍ക്ക് സഞ്ചാരമില്ലായിരുന്നെങ്കില്‍ സമയസൂചിക നമുക്ക് അജ്ഞാതമായിരിക്കുമെന്ന് ഐന്‍സ്റ്റീന്‍ തന്‍റെ അപേക്ഷിക സിദ്ധാന്തത്തിലൂടെ പഠിപ്പിക്കുന്നു. ഇസ്ലാമിക കാഴ്ച്ചപ്പാടില്‍ വിശുദ്ധ ഖുര്‍ആനിലെ വിവിധ വചനങ്ങളിലൂടെ വൈവിധ്യമാര്‍ന്ന ശൈലിയില്‍ ഉടയതന്പുരാന്‍ പകലിരവുകള്‍ മിന്നിമറയുന്നതിനെ നമ്മോട് ഓര്‍മപ്പെടുത്തുന്നുണ്ട്. ലോകാന്ത്യം വരെ രവായിരുന്നെങ്കില്‍ പകലിനെ ആര് കൊണ്ട് വരുമെന്നും, പകലായിരുന്നെങ്കില്‍ ആര്് രാത്രിയെ […]

2014 March-April Hihgligts അനുസ്മരണം ആത്മിയം ചരിത്രം പഠനം

ഖുത്വുബുല്‍ അഖ്ത്വാബ്; ആത്മീയ വഴികാട്ടി

ഖുതുബുല്‍ അഖ്ത്വാബ്, ഗൗസുല്‍ അഅ്ളം, മുഹ്യിദ്ദീന്‍ ശൈഖ്, സുല്‍ത്താനുല്‍ ഔലിയ തുടങ്ങിയ വ്യത്യസ്ത സ്ഥാനപ്പേരുകളില്‍ ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി(ഖ.സി) നമുക്കിടയില്‍ അറിയപ്പെടുന്നു. അവയില്‍ സുപ്രധാനമായ ‘ഖുത്ബുല്‍ അഖ്ത്വാബ്’ എന്ന നാമത്തിന്‍റെ രഹസ്യത്തെക്കുറിച്ച് ഒരന്വേഷണം നടത്തുകയാണിവിടെ. പ്രവാചകന്മാരില്‍ അന്പിയാക്കള്‍, മുര്‍സലുകള്‍, ഉലുല്‍അസ്മുകള്‍ തുടങ്ങി പല ഗ്രേഡുകളും ഉള്ളതു പോലെ ഔലിയാക്കള്‍ക്കിടയിലും പല പദവികളുണ്ട്. ഇമാം ശഅ്റാനി(റ) പറയുന്നു: ഖുത്വ്ബ്, അഫ്റാദ്, ഔതാദ്, അബ്ദാല്‍ എന്നീ ക്രമത്തിലാണ്. ഔലിയാഇന്‍റെ പദവികള്‍(യവാഖീത് 229). ഖുത്വ്ബ് ഒരു കാലത്ത് ഒരാള്‍ മാത്രമായിരിക്കും. […]

2014 March-April അനുസ്മരണം ആത്മിയം ചരിത്രം മതം

മാലയുടെ നൂലില്‍ കോര്‍ത്ത ജീലാനീ ജീവിതം

സന്പല്‍ സമൃദ്ധമായ അറബിമലയാള സാഹിത്യത്തെ പദ്യവിഭാഗം, ഗദ്യവിഭാഗം എന്നിങ്ങനെ രണ്ടായി തിരിക്കാം. മാലപ്പാട്ടുകള്‍, പടപ്പാട്ടുകള്‍, ഖിസ്സപ്പാട്ടുകള്‍, കല്യാണപ്പാട്ടുകള്‍, മദ്്ഹ്പാട്ടുകള്‍, തടിഉറുദിപ്പാട്ടുകള്‍ എന്നിവ പദ്യവിഭാഗത്തില്‍ ഉള്‍ക്കൊള്ളുന്നു. പാപ മുക്തരായി ജീവിക്കുകയും ജനങ്ങളുടെ ബഹുമാനങ്ങള്‍ക്ക് പാത്രീഭൂതരായി മരിക്കുകയും ചെയ്യുന്ന മഹാരഥന്മാരെ ബഹുമാനിച്ച് എഴുതുന്ന കീര്‍ത്തന ഗാനങ്ങളാണ് മാലപ്പാട്ടുകള്‍ എന്ന് പറയപ്പെടുന്നത്. മുഹ്്യിദ്ദീന്‍ മാല, നഫീസത്ത് മാല, രിഫാഈ മാല, ബദര്‍ മാല, മഹ്്മൂദ് മാല, മഞ്ഞക്കുളം മാല എന്നിവ കേരളത്തില്‍ പ്രചുരപ്രചാരം നേടിയ മാലപ്പാട്ടുകളാണ്. ഇതില്‍ ഏറ്റവും പഴക്കമുള്ളതായി കണക്കാക്കപ്പെടുന്ന […]

2014 March-April അനുസ്മരണം ആത്മിയം പരിചയം

ജീലാനീ ദര്‍ശനങ്ങളില്‍ ഉത്തമ മാതൃകയുണ്ട്

“നിങ്ങള്‍ നഗ്നപാദരാണ്. ഉടുപ്പില്ലാത്തവരാണ്. പട്ടിണിക്കാരാണ്, പൊതുസമൂഹത്തിന്‍റെ പളപളപ്പില്‍ നിന്ന് പുറന്തള്ളപ്പെട്ട നിര്‍ഭാഗ്യവാന്മാരാണ്. പക്ഷേ, അല്ലാഹു നിങ്ങളെ മാത്രം ദുരിതക്കയങ്ങളിലേക്ക് തള്ളി വിട്ടെന്നും മറ്റൊരു കൂട്ടര്‍ക്ക് എല്ലാ ജീവിതസൗഭാഗ്യങ്ങളും വാരിക്കോരി നല്‍കിയെന്നും ഒരിക്കലും ആക്ഷേപിക്കരുത്. ഈ വ്യത്യാസങ്ങളില്‍ നിന്നും ഞാന്‍ തിരിച്ചറിയുന്ന കാര്യം ഇതാണ്; വിശ്വാസത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും ജ്ഞാനത്തിന്‍റെയും ഐശ്വര്യത്തിന്‍റെയും മഴ വര്‍ഷിക്കപ്പെടുന്ന ഫലഭുഷ്ടമായ മണ്ണാണ് നിങ്ങള്‍. നിങ്ങളുടെ വിശ്വാസവൃക്ഷത്തിന്‍റെ വേരുകള്‍ ആഴങ്ങളിലേക്കിറങ്ങിച്ചെല്ലുകയും ശാഖകള്‍ നീണ്ടു പടര്‍ന്ന് അതിന്‍റെ ഛായ നിങ്ങള്‍ക്കു തന്നെ തണലേകുകയും ചെയ്യും. പരലോകത്തെ ഏറ്റവും […]

2014 March-April കാലികം പൊളിച്ചെഴുത്ത് മതം സമകാലികം

മുഹ്യിദ്ദീന്‍ മാല: ജമാഅത്തെ ഇസ്ലാമിക്ക് ചില ഒളിയജണ്ടകളുണ്ട്

ചിലരങ്ങനെയാണ്. തങ്ങളുടെ ഒളിയജണ്ടകളും സ്വാര്‍ത്ഥ താല്‍പര്യങ്ങളും സംരക്ഷിച്ചെടുക്കാനും വിജയിപ്പിച്ചെടുക്കാനും വേണ്ടി എന്തു നെറികേടും കാണിച്ചെന്നിരിക്കും. ഏതു വലിയ കളവും തട്ടിവിടും. ഒരു സമൂഹത്തെയാകമാനം കണ്ണടച്ചിരുട്ടാക്കാനുള്ള വ്യഥാശ്രമങ്ങള്‍ നടത്തിയെന്നിരിക്കും. ഒടുവില്‍ ഇളിഭ്യരായി, മാനംകെട്ടു തലയില്‍ മുണ്ടിട്ടു നടക്കേണ്ട ഗതിയിലകപ്പെടുകയും ചെയ്യും. ഈ ഗണത്തില്‍ ഒന്നാം സ്ഥാനത്താണു കേരളത്തിലെ ‘ബുദ്ധിജീവി പ്രസ്ഥാന’മെന്നവകാശപ്പെടുന്ന ജമാഅത്തുകാര്‍. പറഞ്ഞു വരുന്നത് മുഹ്യിദ്ധീന്‍ മാലയും അതിന്‍റെ രചയിതാവായ ഖാളീ മുഹമ്മദും സംബന്ധിച്ചു കുറച്ചു വര്‍ഷങ്ങളായി ജമാഅത്തെ ഇസ്ലാമി നടത്തിക്കൊണ്ടിരിക്കുന്ന പകിട കളി സംബന്ധിച്ചാണ്. കണ്ടെടുക്കപ്പെട്ട ആദ്യത്തെ […]