2018 May-June Hihgligts Shabdam Magazine അനുഷ്ഠാനം ലേഖനം

തരീമിലെ റമളാന്‍ വിശേഷങ്ങള്‍

  നുസ്റത്തില്‍ നടന്ന അജ്മീര്‍ ഉറൂസില്‍ ഇബ്റാഹീം ബാഖവി മേല്‍മുറി ഹൃദ്യമായ ഭാഷയില്‍ അവതരിപ്പിച്ച യമന്‍ അനുഭവങ്ങള്‍ കേട്ടതുമുതല്‍ എന്‍റെ മനസ്സ് ഹളറമൗത്തിന്‍റെ മാനത്ത് വട്ടമിടാന്‍ തുടങ്ങിയിരുന്നു. തന്‍റെ ഉല്‍ക്കടമായ ആഗ്രഹത്തിന് ബഹുവന്ദ്യഗുരു ആറ്റുപുറം അലി ഉസ്താദ് പച്ചക്കൊടി വീശിയതോടെ നിനവിലും കനവിലും തരീം തന്നെയായിരുന്നു. വിവരമറിഞ്ഞ് സുഹൃത്ത് ശിഹാബുദ്ധീന്‍ നുസ്രി ദാറുല്‍ മുസ്തഫയില്‍ നിന്നും അയച്ച സന്ദേശങ്ങളില്‍ ബോള്‍ഡായി കിടന്നിരുന്ന സാധിക്കുമെങ്കില്‍ നീ റമളാനിന് മുന്‍പ് തന്നെ വരണം. ഇവിടുത്തെ റമളാന്‍ ഒന്ന് അനുഭവിക്കേണ്ടതുതന്നെയാ എന്ന […]

2018 May-June Hihgligts കാലികം ലേഖനം

സ്വത്വ പ്രതിസന്ധിയുടെ മുസ്ലിം ദൃശ്യതകള്‍

ദളിത്, ആദിവാസി വിഭാഗങ്ങള്‍ സ്വന്തം കാലില്‍ നിന്നുകൊണ്ട് രാഷ്ട്രീയ അസ്പൃശതകളെ അഭിമുഖീകരിക്കുമ്പോല്‍ മുസ്ലിംകള്‍ക്ക് എന്തുകൊണ്ട് അങ്ങനെയാവാന്‍ സാധിക്കുന്നില്ല എന്ന പ്രസക്തമായ ചോദ്യത്തിനുള്ള ഉത്തരമാണ് ഈ ലേഖനം അന്വേഷിക്കുന്നത്. രാഷ്ട്രീയ പ്രതിനിധാനത്തിലൊതുങ്ങാതെ, സമകാലിക മുസ്ലിം സ്വത്വപ്രതിസന്ധി(Identity Crisis)യുടെ വിപുലീകൃതാര്‍ത്ഥങ്ങളെ പരിചയപ്പെടുക എന്നതാണ് ഈ എഴുത്തിന്‍റെ താല്‍പര്യം.(ആത്മവിമര്‍ശനപരമായ തലത്തില്‍ നിന്നുകൊണ്ടാണ് ഇതിന്‍റെ ക്രാഫ്റ്റ് ഒരുക്കുന്നതെന്ന് ചേര്‍ത്തി വായിക്കണം) നിവര്‍ന്നു നില്‍ക്കാന്‍ മുസ്ലിംകള്‍ക്ക് സാധിക്കുന്നില്ല എന്ന പൊതു നിരീക്ഷണത്തെ ലെജിറ്റിമേറ്റ് ചെയ്യുന്ന രണ്ട് യാഥാര്‍ത്ഥ്യങ്ങള്‍ ഈയടുത്തായി അനുഭവപ്പെടുകയുണ്ടായി. അനുഭവം പറഞ്ഞിട്ട് വിഷയത്തിലേക്ക് […]

2018 May-June Hihgligts Shabdam Magazine പഠനം

ഖുര്‍ആന്‍; പാരായണ മര്യാദകള്‍

  ദൈവീക ബോധനങ്ങളാണ് ഖുര്‍ആന്‍. പവിത്രതകളുടെ പരമോന്നതി കൈവരിച്ച വിശുദ്ധ ഗ്രന്ഥം പാരായണം ചെയ്യുന്നതില്‍ നാം ബദ്ധശ്രദ്ധരായിരിക്കണം. ഈ വ്രതക്കാലത്ത് പ്രത്യേകിച്ചും. ‘ഖുര്‍ആനിന്‍റെ ഓരോ അക്ഷരവും അതിവിശിഷ്ടമാണ്. അവ മൈതാനങ്ങളും പൂന്തോപ്പുകളും കൊട്ടാരങ്ങളും പട്ടുവസ്ത്രങ്ങളും തോട്ടങ്ങളുമാണ്, അത് പാരായണം ചെയ്യുന്നവര്‍ തോട്ടങ്ങളും മറ്റും ഉപയോഗപ്പെടുത്തിയവരാണ്’ എന്നാണ് ഇമാം ഗസ്സാലി(റ) യുടെ അഭിപ്രായം. നബി(സ്വ) പറഞ്ഞു: ‘മനുഷ്യ സൃഷ്ടിപ്പിന്‍റെ ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് നാഥന്‍ ത്വാഹ, യാസീന്‍ എന്നീ രണ്ട് വചനങ്ങള്‍ അവതരിപ്പിച്ചു’. ഇതുകേട്ട മാലാഖമാര്‍ പറഞ്ഞു: ‘പ്രസ്തുത […]

2018 May-June Hihgligts Shabdam Magazine ലേഖനം

ഇസ്ലാം; പരിസ്ഥിതി സൗഹൃദ നിലപാടുകള്‍

  മനുഷ്യന്‍റെ അത്യാഗ്രഹങ്ങള്‍ക്കു മുമ്പിലാണ് പരിസ്ഥിതി വെല്ലുവിളി നേരിടുന്നത്. വീണ്ടുമൊരു ജൂണ്‍ 5 വരുമ്പോള്‍ തല്‍ക്കാലം ഒരു മരം നട്ട് കൈ കഴുകാന്‍ സാധിക്കുന്നതല്ല ഒരു വിശ്വാസിയുടെ പരിസ്ഥിതിയോടുള്ള കടപ്പാട്. ദൈവാസ്തിത്വത്തിന്‍റെയും ദൈവത്തിന്‍റെ ഏകതത്വത്തിന്‍റെയും നിദര്‍ശമായിട്ടാണ് പ്രപഞ്ച സൃഷ്ടിപ്പിനെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. ആവശ്യാനുസരണം അത് ഉപയോഗപ്പെടുത്താനും അത്യാഗ്രഹങ്ങള്‍ക്ക് പുറത്ത് പരിസ്ഥിതി ഘടനയില്‍ ദോശകരമായ ഇടപെടലുകള്‍ വിലക്കുകയും ചെയ്തിട്ടുണ്ട് ഖുര്‍ആന്‍. മനുഷ്യന്‍ ഭൂമിയില്‍ അല്ലാഹുവിന്‍റെ ഖലീഫ (പ്രതിനിധി)യായിട്ടാണ് നിശ്ചയിക്കപ്പെട്ടതെന്ന് ഖുര്‍ആന്‍ ഓര്‍മപ്പെടുത്തുന്നുണ്ട്. ഖിലാഫത്തിന്‍റെ നിര്‍വ്വഹണം നടത്തേണ്ടത് അധിവസിക്കുന്ന ഭൂമിയിലാണ്. […]

2018 May-June Hihgligts Shabdam Magazine ലേഖനം

ആത്മചൈതന്യത്തിന്‍റെ പകലിരവുകള്‍

വിശുദ്ധ റമളാന്‍ സമാഗതമായി. സത്യവിശ്വാസികള്‍ക്ക് ആത്മീയ ഉല്‍കര്‍ഷത്തിന്‍റെയും സംസ്കരണത്തിന്‍റെയും കൊയ്ത്തുകാലമാണ്. വിശ്വാസിയെ സംബന്ധിച്ചിടത്തോളം ആഹ്ലാദത്തിന്‍റെയും ആനന്ദത്തിന്‍റെയും ദിനരാത്രങ്ങളാണ്. തിന്മകളുടെ കറുത്ത കരിമുഖിലുകള്‍ കുമിഞ്ഞു കൂടിയ വിശ്വാസി ഹൃദയങ്ങള്‍ ആത്മീയ ചൈതന്യം കൊണ്ട് സ്ഫുടം ചെയ്യപ്പെടുന്ന വിശുദ്ധ മാസം. രണ്ടു മാസക്കാലം വിശ്വാസികള്‍ കാത്തിരുന്ന കാത്തിരിപ്പിനു പോലും അത്യധികം പ്രതിഫലമുണ്ട്. നോമ്പ് പരിചയാണെന്നാണ് തിരുവരുള്‍. ദേഹേഛകളോടും പൈശാചിക പ്രേരണകളോടുമുള്ള സായുധ സമരത്തിനുള്ള പോര്‍ക്കളമാണ് വിശുദ്ധ റമളാന്‍. നോമ്പനുഷ്ഠാനത്തിലൂടെ മതത്തിന്‍റെ ശത്രുക്കളോട് സമരം ചെയ്യുന്ന ഒരു പ്രതീതി അവന്‍റെ അകതാരില്‍ […]

2018 May-June Hihgligts Shabdam Magazine മതം ലേഖനം

ആഭരണങ്ങളിലെ സകാത്ത്

  ഇസ്ലാാമിന്‍റെ പഞ്ചസ്തംഭങ്ങളില്‍ പ്രധാനപ്പെട്ടതാണ് സക്കാത്ത്. കുളിയും വുളുഉമൊക്കെ ശാരീരികമായ ശുദ്ധീകരണം ലക്ഷ്യം വെച്ചാണ് എങ്കില്‍ സമ്പത്തിന്‍റെ സംസ്കരണമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. കച്ചവടത്തിന്‍റെ സകാത്തിനു പുറമെ ധാന്യങ്ങളില്‍ എട്ട് ഇനങ്ങളില്‍ മാത്രമേ സക്കാത്ത് നിര്‍ബന്ധമുള്ളു. സ്വര്‍ണ്ണം, വെള്ളി, ആട്, മാട് , ഒട്ടകം, ധാന്യം, കാരക്ക, മുന്തിരി എന്നിവയാണിവ. കറന്‍സി നോട്ടുകള്‍ സ്വര്‍ണ്ണം, വെള്ളി, എന്നിവകളുടെ പരിധിയിലാണ് ഉള്‍പ്പെടുക. സ്വര്‍ണ്ണവും വെള്ളിയും അതിന് സകാത്ത് നിര്‍ബന്ധമാകാന്‍ ഇസ്ലാം നിശ്ചയിച്ച അളവുണ്ടായാല്‍ സക്കാത്ത് നിര്‍ബന്ധമാകുന്ന ധനങ്ങളാണെന്ന് എല്ലാവര്‍ക്കും അറിയാം. […]

2018 May-June Hihgligts Shabdam Magazine സ്മരണ

നിസാമുദ്ദീന്‍ ഔലിയ

അധ്യാത്മിക ജീവിതാന്വേഷണത്തിന്‍റെ ഭാരതീയ ചിത്രമാണ് ശൈഖ് നിസാമുദ്ദീന്‍(റ) വിലൂടെ വായിക്കപ്പെടുന്നത്. സൂഫീ ലോകത്തെ ജ്വലിക്കുന്ന ഇന്ത്യന്‍ സാന്നിധ്യം എന്നാണ് മുസ്ലിം ലോകത്ത് ശൈഖ് നിസാമുദ്ദീന്‍ ബദായൂനി(റ) യുടെ ഖ്യാതി. ഹനഫീ മദ്ഹബിനെ പിന്തുടര്‍ന്ന് ജീവിച്ചിരുന്ന മഹാന്‍ ഹിജ്റ636 ല്‍ ഉത്തര്‍പ്രദേശിലെ ബദായൂന്‍ നഗരത്തില്‍ ജനിച്ചു. ചെറുപ്രായത്തില്‍തന്നെ പിതാവ് മരണമടഞ്ഞതിനെത്തുടര്‍ന്ന് മാതാവിന്‍റെ സംരക്ഷണത്തിലാണ് വളര്‍ന്നത്. ജ്ഞാന സമ്പാദനത്തിലും പരിശീലനത്തിലും ചെറുപ്രായത്തിലേ ജിജ്ഞാസ പുലര്‍ത്തിപ്പോന്നു. പണ്ഡിതനും ഭക്തനുമായിരുന്ന ശൈഖ് അലാഉദ്ദീന്‍(റ) വില്‍ നിന്ന് കര്‍മ്മശാസ്ത്രം(ഫിഖ്ഹ്) അടിസ്ഥാന ശാസ്ത്രം(ഉസൂല്‍) വ്യാകരണശാസ്ത്രം എന്നിവ […]

2018 May-June Hihgligts Shabdam Magazine

ഒടുവിലും നിറയെ സുകൃതങ്ങള്‍

  അവാച്യമായ ദിവ്യ ചൈതന്ന്യത്തിന്‍റെ ദിനരാത്രങ്ങള്‍ പരിശുദ്ധ റമളാനിന്‍റെ മാത്രം പ്രത്യകതയാണ്. അലസഭാവങ്ങളില്‍ നിന്നും മാറി തീര്‍ത്തും ഭക്തിസാന്ദ്രമായ ആരാധനകളുടെ ആനന്ദത്തില്‍ എല്ലാ വിശ്വാസികളും പങ്കു ചേരുന്ന അപൂര്‍വ്വ നിമിശമാണ് ഇതിന്‍റെ ഏറ്റവും വലിയ രസം. ഇവിടെ കൂട്ടമായ പ്രാര്‍ത്ഥനാ സദസ്സുകളും വിപുലമായ നോമ്പുതുറ സല്‍ക്കാരങ്ങളും നിറം പകരുന്ന പുണ്യമാസത്തിലെ ഏറ്റവും പവിത്രമായ ഘട്ടങ്ങള്‍ അവസാന പത്തിലെ ഉണര്‍വ്വിലേക്കാണ് ഇന്ന് നാം എത്തിച്ചേരേണ്ടത്. വിശിഷ്ടടമായ ദൈവിക വാഗ്ദാനങ്ങളില്‍ ആകൃഷ്ടരായി അരക്കെട്ട് ഉറപ്പിക്കുന്നവര്‍ക്ക് വരെ മാനസിക ചാഞ്ചല്ല്യം സംഭവിക്കുന്നുണ്ടെന്നതാണ് […]