“Brain eating amoeba” എന്നറിയപ്പെടുന്ന അമേബിക് മസ്തിഷ്ക ജ്വരം വീണ്ടും കേരളത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. പിടിപ്പെട്ടാൽ 99.99ശതമാനവും മരണപ്പെടാൻ സാധ്യതയുള്ള ഈ അസുഖം മലപ്പുറം ജില്ലയിലെ ചില ഇടങ്ങളിലാണ് സ്ഥിരീകരിച്ചിരിക്കുന്നത്.കൊടും ചൂടിന് ആശ്വാസമേകിയുള്ള മഴയുടെ വരവിലൂടെ കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള വരണ്ട കുളങ്ങളും തോടുകളും, വെള്ളം നിറഞ്ഞ് കെട്ടിക്കിടക്കുന്നതാണ് ഈ അസുഖത്തിന്റെ പ്രധാന ഉറവിടമായി കണക്കാക്കുന്നത്.ലോകത്തിൽ തന്നെ വളരെ അപൂർവമായി കാണപ്പെടുന്ന ഈ അസുഖം, ഏകദേശം 15 ഓളം രാജ്യങ്ങളിലാണ് ഇതുവരെ […]
പരിചയം
About Islam
കരിയര്‍; നിങ്ങള്‍ക്ക് ലക്ഷ്യബോധമുണ്ടോ?
എന്തിനാണ് നിങ്ങള്‍ കുട്ടികളെ പഠിപ്പിക്കുന്നത് ??. അധ്യാപകരാവാന്‍ വേണ്ടി പഠിക്കുന്ന വിദ്യാര്‍ത്ഥികളോട്, ബി.എഡ് ക്ലാസിലെ അധ്യാപകന്‍റെ ചോദ്യമായിരുന്നു ഇത്. കുട്ടികള്‍ക്ക് അറിവ് നല്‍കാനാണോ? അവരെ പരീക്ഷയെഴുതാന്‍ പ്രാപ്തരാക്കാനാണോ? ഭാവിയില്‍ ജോലി സ്ഥലങ്ങളില്‍ അനിവാര്യമായ നൈപുണ്യം (skills) നേടിക്കൊടുക്കാന്‍ ആണോ? അതുമല്ല, രാജ്യത്തിന്‍റെ ഉത്തമ പൗരന്മാര്‍ ആക്കാനോ? വിദ്യാര്‍ത്ഥികള്‍ ഓരോരോ മറുപടികള്‍ പറയാന്‍ ശ്രമിച്ചു. അവരുടെ അഭിപ്രായ വ്യത്യാസങ്ങളൊക്കെ കണ്ടപ്പോള്‍, അധ്യാപകന്‍ അവരോട് ഒരു ഗ്രൂപ്പ് ഡിസ്കഷന്‍ ആക്കാന്‍ പറഞ്ഞു. കോളേജുകളിലെ ഒരു സൗകര്യമാണത്. സെമിനാര്‍, ഗ്രൂപ്പ് […]
ഇമാം മഹല്ലി(റ); വൈജ്ഞാനിക ജീവിതത്തിന്‍റെ പര്യായം
ഫവാസ് കെ പി മൂര്‍ക്കനാട് വൈജ്ഞാനിക ലോകത്തെ അതുല്യ വ്യക്തിത്വമാണ് ഇമാം മഹല്ലി(റ). കരഗതമായ ജ്ഞാനം കൊണ്ട് മാലോകര്‍ക്ക് നേര്‍ദിശ കാണിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചവര്‍. ഹിജ്റ 791ല്‍ ഈജിപ്തിന്‍റെ തലസ്ഥാനമായ കൈറോവിലാണ് അദ്ദേഹം ജനിക്കുന്നത്. ജലാലുദ്ദീന്‍ അബു അബ്ദില്ല മുഹമ്മദ്ബ്നു ശിഹാബുദ്ദീന്‍ അഹ്മദ് ബ്നു കമാലുദ്ദീന്‍ മുഹമ്മദ് ഇബ്റാഹിം അല്‍ മഹല്ലി(റ) എന്നാണ് പൂര്‍ണനാമം. ശാഫിഈ മദ്ഹബില്‍ അഗാധജ്ഞാനിയായ ഇമാം അശ്ശാരിഹുല്‍ മുഹഖിഖ് എന്ന സ്ഥാനപ്പേരിലും അറിയപ്പെടുന്നു. ഈജിപ്തിന്‍റെ പടിഞ്ഞാറു ഭാഗത്തുള്ള മഹല്ലത്തുല്‍ കുബ്റ എന്ന […]
മഹോന്നത സംസ്കാരം
ഹംസത്തു സ്വഫ്വാന്‍ കോടിയമ്മല്‍ ഇസ്ലാം ഏറെ എഴുതപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിട്ടുള്ള മതമാണ്. വിശുദ്ധ മതത്തിന്‍റെ സമഗ്രതയും സൗന്ദര്യാത്മകതയുമാണ് അതിന് കാരണം. എക്കാലത്തും കാലോചിതമായി പരുവപ്പെടാന്‍ സാധ്യമാകുന്നതാണ് ഇസ്ലാമിക സംസ്കൃതിയുടെ ഘടന തന്നെ. ഏകത്വ ദര്‍ശനം മുന്നോട്ട് വെക്കുമ്പോഴും സാംസ്കാരികമായി നാനാത്വവും ബഹുസ്വരതയും പ്രകടിപ്പിക്കുകയും ചെയ്യുന്ന ഒരു പ്രത്യയശാസ്ത്രമായി ഇസ്ലാം മാറുന്നതിന്‍റെയും സാംസ്കാരികമായി അതിന്‍റെ പ്രഭാവം എങ്ങിനെ ഉരുവം കൊണ്ടു എന്നതിന്‍റെ ചരിത്ര വഴിത്തിരിവുകളെ അപഗ്രഥിക്കുന്ന പുസ്തകമാണ് ഡോ. ഷൈഖ് ഉമര്‍ ഫാറൂഖ് അബ്ദുല്ലയുടെ څഇസ്ലാം […]
സര്‍ഗ ശബ്ദം പത്താം വയസ്സിലേക്ക്…
സര്‍ഗാത്മക വായനയുടെ പ്രകാശനമാണ് സര്‍ഗ ശബ്ദം ദ്വൈ മാസിക. അനുവാചകരെ ധാര്‍മിക വായനയോട് ചേര്‍ത്തു പിടിച്ച് മുഖ്യധാരാ ഇസ്ലാമിക പ്രസിദ്ധീകരണങ്ങളില്‍ ശ്രദ്ധേയ സാന്നിധ്യമാകാന്‍ സര്‍ഗ ശബ്ദത്തിനായിട്ടുണ്ട്. എഴുത്ത് പ്രതിരോധം കൂടിയാകുന്ന പുതിയ കാലത്ത് വിശേഷിച്ചും. മതം, സമൂഹം, ചരിത്രം, ആനുകാലികം, കുടുംബം, വിദ്യാഭ്യാസം, സാഹിത്യം, ആരോഗ്യം തുടങ്ങി സമ്പന്നമായ ഉള്ളടക്കമാണ് സര്‍ഗ ശബ്ദത്തെ വേറിട്ട് നിര്‍ത്തുന്നത്. വിദ്യാര്‍ത്ഥികളുടെ രചനകള്‍ക്കു പുറമെ ശ്രദ്ധേയ എഴുത്തുകാരും വായനക്കാരോട് സംവദിക്കാനെത്തുന്നു. വിദ്യാര്‍ത്ഥികള്‍, യുവജനങ്ങള്‍, പണ്ഡിതര്‍, കുടുംബിനികള്‍ അടങ്ങുന്ന വിശാലമായ വായനാ സമൂഹത്തെ […]
ക്രസന്‍റ് ഡേ സര്‍ഗാത്മകതയുടെ മൂന്ന് പതിറ്റാണ്ട്
കലയും സാഹിത്യവും ജീവിത ഗന്ധിയായ ആശയങ്ങളാണ്. മനുഷ്യ ജീവിതത്തോട് അത്രമേല്‍ ബന്ധപ്പെട്ടുകിടക്കുന്നതിനാല്‍ തന്നെ ചരിത്രത്തിന്‍റെ ഭാഗദേയങ്ങളില്‍ ഇവ മികച്ച സ്വാധീനങ്ങള്‍ സൃഷ്ടിച്ചതായി കാണാന്‍ സാധിക്കും. പാടാനും പറയാനും എഴുതാനും തുടങ്ങി മൂല്യമേറിയ ആവിഷ്കാരങ്ങളെയാണ് കലയും സാഹിത്യവും ഉള്‍ക്കൊള്ളുന്നത്. സര്‍ഗാത്മക തിരുത്തെഴുത്തുകളെയാണ് പുതിയ കാലം ആവശ്യപ്പെടുന്നത്. കഥയും കവിതയും പ്രസംഗങ്ങളുമെല്ലാം മികച്ച പ്രതിരോധങ്ങള്‍ കൂടിയാണിന്ന്. ആവിഷ്കാരങ്ങള്‍ക്ക് വേദിയൊരുക്കുന്നതിനും പ്രാധാന്യമേറെയെന്നത് ചേര്‍ത്തുവായിക്കേണ്ടതുണ്ട്.സര്‍ഗാത്മക ആവിഷ്കാരങ്ങളുടെ മൂന്നു പതിറ്റാണ്ടിന്‍റെ കഥ പറയുന്നുണ്ട് ക്രസന്‍റ് ഡേ. നടപ്പു സാഹിത്യ വേദികളില്‍ ശ്രദ്ധേയമാണ് അരീക്കോട് മജ്മഅ് […]
വൈജ്ഞാനിക വീഥിയില്‍ അരീക്കോട് മജ്മഅ്
ആത്മീയ-ഭൗതിക സമന്വയ വിദ്യാഭ്യാസ മേഖലയില്‍ കേരളത്തിലെ ആദ്യ സംരംഭമാണ് അരീക്കോട് മജ്മഅ്. കേരളീയ ജനതക്ക് ദിശാബോധം നല്‍കിയ നാലകത്ത് മരക്കാരുട്ടി മുസ്ലിയാരെ പോലോത്ത അനേകം മതപണ്ഡിതര്‍ അതിവസിച്ച നാടായിരുന്നു അരീക്കോട്. പാരമ്പര്യ മുസ്ലിം വിശ്വാസാചാരങ്ങളില്‍ അനൈക്യം വിതറിയ ബിദഇകളുടെ കടന്നുകയറ്റം അരീക്കോടിന്‍റെയും ആത്മീയ മുഖം വികൃതമാക്കി. ഭൗതിക വിദ്യയില്‍ ഏറെ പുരോഗതി പ്രാപിച്ച അരീക്കോട് ആത്മീയാന്വേഷണത്തിലും അറിവിലും പിന്തള്ളപ്പെട്ടു. പൂര്‍വ്വകാല പ്രതാപത്തിലേക്ക് അരീക്കോടിനെ തിരിച്ചെത്തിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് മജ്മഅ് സ്ഥാപിതമാകുന്നത്. തുടക്കം 1973-ല്‍ രൂപം കൊണ്ട കേരളാ […]
വിദ്യാർത്ഥിയെ മറക്കുന്ന വിദ്യാഭ്യാസ വിപണനങ്ങള്‍
വീണ്ടുമൊരു അദ്ധ്യായന വര്‍ഷം കൂടി നമ്മിലേക്ക് ആഗതമാവുകയാണ്. വിദ്യാമുറ്റത്ത് ആദ്യമായെത്തുന്ന കുസുമങ്ങളുടെ ഉത്കണ്ഠകളും മുഖഭാവവും അവരെ സമാശ്വസിപ്പിക്കുന്ന രക്ഷിതാക്കളുടെ ഓര്‍മകളും ചിത്രങ്ങളുമാണ് ഓരോ അദ്ധ്യായന വര്‍ഷവും സമ്മാനിക്കുന്നത്. ജ്ഞാന സമ്പാദനം എന്നത് സമൂഹത്തിലെ എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. വിജ്ഞാനമാണ് ഒരാളുടെ വ്യക്തിത്വ വികസനത്തിനും സാമൂഹിക ഉയര്‍ച്ചക്കും നിതാനമായ അറിവുകളും കഴിവുകളും മൂല്ല്യങ്ങളും നല്‍കുന്നത്. അതിനാല്‍ വിദ്യാഭ്യാസം എല്ലാവര്‍ക്കും ലഭിച്ചേ തീരൂ. സാമൂഹിക നീതിക്കായുള്ള നിരന്തരമായ പോരാട്ടങ്ങളിലൂടെയും ഇടപെടലുകളിലൂടെയുമാണ് കേരളത്തിലെ വിദ്യാഭ്യാസം ഇത്രയേറെ പടര്‍ന്നു പന്തലിച്ചത്. ഇതിന്‍റെ അനന്തരഫലമെന്നോണം സമൂഹത്തിലെ […]
വിവേചനങ്ങളെ തോല്പിച്ച ഇസ്ലാം
ന്യൂയോര്‍ക്കിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ സലോമന്‍ സ്മിത്ത് എന്ന 28 കാരി യുവതി ദേഹമാസകലം മുറിവുകളേറ്റും, തല അടിച്ച് നുറുക്കിയും, കഴുത്ത് ഞെരിച്ചും അതി പൈശാചികാവസ്ഥയില്‍ കൊല്ലപ്പെട്ട് കിടക്കുന്നു. ബലാല്‍സംഗത്തിനിരയായതിന് ശേഷമാണ് ഈ വെളുത്ത വര്‍ഗക്കാരി കൊല്ലപ്പെട്ടതെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ഉടനടി പുറത്തു വരുന്നു. കൊണ്ടു പിടിച്ച അന്വേഷണത്തിന്‍റെ ഫലമായി പോലീസ് ഘാതകരെ കണ്ടെത്തി. നീഗ്രോകള്‍ തിങ്ങി താമസിക്കുന്ന ഹാര്‍ലം പട്ടണത്തിലെ 13 നും 16 നും ഇടക്ക് പ്രായമുള്ള അഞ്ച് കാപ്പിരിക്കുട്ടികളായിരുന്നു പ്രതികള്‍. സ്ത്രീയെ ബലാല്‍സംഗം ചെയ്ത് […]
ജീവജലം ചില വീണ്ടുവിചാരങ്ങള്‍
ഇനിയൊരു ലോകമഹായുദ്ധമുണ്ടായാല്‍ അത് ജലത്തിനുവേണ്ടിയായിരിക്കുമെന്ന പരിസ്ഥിതി പ്രവര്‍ത്തക വന്ദനശിവയുടെ വാക്കുകള്‍ വീണ്ടും ഓര്‍മ്മിക്കേണ്ട സാഹചര്യമാണിത്. വെള്ളത്തിന്‍റെ പേരില്‍ പോര്‍വിളി മുഴക്കുന്നവര്‍ നമ്മെ ജലയുദ്ധം എന്നതിനെ ജലമാര്‍ഗത്തിലൂടെയുള്ള യുദ്ധം എന്നു പറയുന്നതിനു പകരം ജലത്തിന് വേണ്ടിയുള്ള യുദ്ധം എന്ന് തിരുത്തുവാന്‍ നിര്‍ബന്ധിപ്പിക്കുകയാണ്. കാവേരി നദിയുമായി ബന്ധപ്പെട്ട് തമിഴ്നാടും കര്‍ണാടകയും അയല്‍ ബന്ധം പോലും മറന്ന് രൂക്ഷമായ അക്രമണ പ്രത്യാക്രമണങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നു. മുല്ലപ്പെരിയാറിന്‍റെ പേരില്‍ കേരളവും തമിഴ്നാടും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ക്ക് ഒരു കുറവുമില്ല. നെഞ്ച് പിളര്‍ത്തി പരുവപ്പെടുത്തിയ പാക്കിസ്ഥാന് അവരുടെ […]