ഇസ്ലാമിക ചരിത്രത്തിലെ ശോഭന അധ്യായം, ഉദാത്ത നാഗരികതയുടെയും സംസ്‌കാരത്തിന്‍റെയും കളിത്തൊട്ടില്‍, അജ്ഞതയുടെയും അന്ധകാരത്തിന്‍റെയും ഊഷരതയില്‍ നിന്ന് വിജ്ഞാനത്തിന്‍റെയും പ്രകാശത്തിന്‍റെയും ശാദ്വല തീരത്തേക്ക് യൂറോപ്പിനെ കൈ പിടിച്ചുയര്‍ത്തിയ മഹാരാജ്യം, വിശ്വോത്തര പണ്ഡിതന്മാരെയും പ്രതിഭാധനരായ ശാസ്‌ത്രജ്ഞന്മാരെയും സാഹിത്യ സാമ്രാട്ടുകളെയും ലോകത്തിന് വരദാനമായി നല്‍കിയ ദേശം, ഇതൊക്കെയായിരുന്നു എട്ട് ദശാബ്ദക്കാലം മുസ്‌ലിം ഭരണത്തിന്‍റെ ശോഭയിലൂടെ സ്‌പെയിന്‍ നേടിയെടുത്ത ഖ്യാതി. ബാഗ്‌ദാതിനോടും ദമസ്‌കസിനോടും കൈറോവിനോടും മത്സരിച്ചിരുന്ന കൊര്‍ഡോവയും ഗ്രാനഡയും ടോളിഡോയും പോലുള്ള മഹാ നഗരങ്ങള്‍, അല്‍ അസ്‌ഹറിനോടും നിസാമിയയോടും കിട പിടിക്കുന്ന സര്‍വ്വ-കലാ […]
വിദ്യഭ്യാസം
Education
മൂല്യം മറക്കുന്ന കാമ്പസുകള്‍
വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം. സര്‍വ്വ ധനത്തേക്കാളും വിദ്യാര്‍ത്ഥിക്ക് പ്രധാനം നല്‍കുന്നവനാണ് മനുഷ്യന്‍. അറിവാണ് ലോകത്തെ നിയന്ത്രിക്കുന്നത്. ജ്ഞാനിക്കേ സമൂഹത്തില്‍ സ്ഥാനമുള്ളൂ. ഇങ്ങനെയുള്ള തത്ത്വങ്ങളും സംഹിതകളും നിലനില്‍ക്കുമ്പോഴും വിദ്യാഭ്യാസത്തിന്‍റെ ധര്‍മ്മത്തിനും ആവശ്യകതക്കും മൂല്യശോഷണം സംഭവിക്കുന്നതെന്തുകൊണ്ടാണ്.? ഇതിനുത്തരമുയരുന്നത് കലാലയങ്ങളില്‍ നിന്നാണ് കാമ്പസുകളുടെ മലീമസമായ സംസ്‌കാര ജീര്‍ണ്ണതയില്‍ നിന്നാണ്. മനുഷ്യനില്‍ അന്തര്‍ലീനമായിരിക്കുന്ന പൂര്‍ണ്ണതയുടെ ആവിഷ്‌കാരമാണ് വിദ്യാഭ്യാസം. പക്ഷേ, ആ വിദ്യാഭ്യാസം ഉള്‍തിരിഞ്ഞ് വരുന്ന സ്‌കൂളുകള്‍/കോളേജുകള്‍ ദുഷ് പ്രഭുത്വത്തിന്‍റെയും കലുഷിത രാഷ്ട്രീയത്തിന്‍റെയും അധികാര കേന്ദങ്ങളാണെന്നും ചൂഷണത്തിന്‍റെ സങ്കേതങ്ങളാണെന്നുമുള്ള തിരിച്ചറിവ് നമ്മിലുണ്ടായിരിക്കണം. പൊതുജനങ്ങളെ, പട്ടിണിപ്പാവങ്ങളെ […]
പുതുകാലത്തെ കാമ്പസ് വര്‍ത്തമാനങ്ങള്‍
ഫെര്‍ണാണ്ടോ സൊളാനസ് സംവിധാനം ചെയ്‌ത `സോഷ്യല്‍ ജിനോസൈഡ്’ എന്ന ഒരു ഡോക്യുമെന്ററിയുണ്ട്. അര്‍ജന്റീനയില്‍ ആഗോളീകരണ അജണ്ട നടപ്പിലാക്കിയ സാമ്പത്തിക ഉദാരീകരണത്തിന്‍റെ ഫലങ്ങളെ സൂക്ഷ്‌മമായി അതില്‍ വിലയിരുത്തുന്നുണ്ട്. ഇരട്ടത്തലയുള്ള വിഷസര്‍പ്പത്തെപ്പോലെയാണ് ആഗോളീകരണം, അതിന്‍റെ സാമ്പത്തികവും സാംസ്‌കാരികവുമായ സമീപനങ്ങള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. തീക്ഷ്‌ണചിന്തകളുടെയും പോരാട്ടങ്ങളുടെയും സര്‍ഗാത്മകതയുടെയും പച്ച പടര്‍ന്നിരുന്ന കാമ്പസുകളെ എങ്ങനെ ആഗോളീകരണകാലം നിഷ്‌പ്രഭമാക്കിയെന്ന് പരിശോധിക്കുമ്പോള്‍ നമ്മുടെ വിദ്യാഭ്യാസ നയങ്ങളിലേക്ക് ചിന്ത പതിപ്പിക്കേണ്ടി വരും. ഒരു വശത്ത് ഭരണാധികാരികളെ അതിന്‍റെ പിണിയാളുകള്‍ മാത്രമാക്കി പുതിയ സമീപനങ്ങള്‍ രൂപവത്‌കരിക്കുമ്പോള്‍ തന്നെ ഓരോ വിദ്യാര്‍ത്ഥിയുടെയും […]
വേനലവധി വരുന്പോള്‍
അവധിക്കാലം, ഒരുപാടു മോഹങ്ങളുമായി പരീക്ഷാ നാളുകള്‍ എണ്ണിത്തീര്‍ത്ത് വിദ്യാര്‍ത്ഥികള്‍ കാത്തിരിക്കുന്ന കാലം. പുസ്തകച്ചുമടേറ്റാതെ, ട്യൂഷനുകളും ഹോംവര്‍ക്കുകളുമില്ലാതെ ക്ലാസ്മുറിയില്‍ നിന്നും വീടകത്തു നിന്നുമുള്ള മോചനം. സ്വാതന്ത്ര്യത്തിന്‍റെ നാളുകള്‍.. പഠനത്തിന്‍റെ മാനസിക സമ്മര്‍ദ്ദങ്ങളില്ലാതെ വിശാല മനസ്സോടെ ഉല്ലസിച്ചു ജീവിതം പഠിക്കാനുള്ള അവസരമാണിത്. കഴിഞ്ഞ അധ്യായന വര്‍ഷത്തെ പ്രയാസങ്ങളെ മറക്കാനും അടുത്ത അധ്യായന വര്‍ഷം നേട്ടങ്ങള്‍ കൊയ്യാന്‍ വേണ്ടി ഒരുങ്ങുവാനും അവധിക്കാലം ഉപയോഗിക്കണം. അവധിക്കാലത്തെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുന്നതിലൂടെ ഇത് സാധ്യമാവും. പക്ഷെ, അതെങ്ങെനെയെന്ന് പലര്‍ക്കും അറിയില്ല. അല്ലെങ്കില്‍ അറിയാത്തതായി നടിക്കുന്നു. വീട്ടിലെ […]
പരീക്ഷകളെ എന്തിന് പേടിക്കണം?
പരീക്ഷാക്കാലമായി. മിക്ക വിദ്യാര്‍ത്ഥികളും പഠനമേഖലയില്‍ സജീവമാകാന്‍ തുടങ്ങി. പരീക്ഷയെ ഭയത്തോടെ വീക്ഷിക്കുന്ന പലരുമുണ്ട്. പരീക്ഷാപ്പേടിക്കു പകരം പരീക്ഷയെ കൂട്ടുകാരനായി കാണാനാവണം. പരീക്ഷയും പരീക്ഷണങ്ങളും ഒരു പുതിയ പ്രതിഭാസമൊന്നുമല്ല. ജനിക്കുന്നതു മുതല്‍ അന്ത്യശ്വാസം വലിക്കുന്നതു വരെ വ്യത്യസ്ത മേഖലകളിലൂടെ കടന്നു പോവേണ്ടവനാണ് മനുഷ്യന്‍. അവിടെയെല്ലാം പരീക്ഷയും പരീക്ഷണങ്ങളുമുണ്ട്. വിദ്യാഭ്യാസ മേഖലയില്‍ ഇടക്കിടക്ക് നടക്കുന്ന പരീക്ഷകളെ പോലെ സാന്പത്തിക, സാമൂഹിക, സാംസ്കാരിക മേഖലകളിലും കടുത്ത പരീക്ഷണങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും മനുഷ്യന്‍ പാത്രമാവുന്നു. ഇത്തരം ഘട്ടങ്ങളില്‍ അതിജയിക്കാനുള്ള ശേഷിയാണ് വേണ്ടത്. പരീക്ഷയെ പേടിയോടെ […]
അവധിക്കാലം ഇങ്ങനെ മോഷ്ടിക്കണോ?
രാവിലെ മുതല്‍ പണിയാണ്. പണിയോട് പണി, സുബ്ഹിക്ക് മുന്നെ ചായക്ക് വെള്ളം വെക്കണം, ഏഴ് മണിക്ക് നാസ്തയാവണം. എട്ടു മണിക്കു മുന്പ് ചോറ്റുപാത്രങ്ങളില്‍ ചോറും ഉപ്പേരിയും എല്ലാമായി നിറച്ചുവെക്കണം, ചിലപ്പോള്‍ ബേഗും കുടയും പുസ്തകവും എല്ലാം ശരിപ്പെടുത്തി വെക്കണം. രണ്ട് മൂന്ന് കുട്ടികള്‍ സ്കൂളില്‍ പോവാറുള്ള വീട്ടിലെ തിരക്കാണിത്. എന്നാല്‍ കുട്ടികളോ? പത്ത് മാസം പേറിനടക്കണം, വയറ്റിനകത്തല്ല, പുറത്ത,് തന്നെക്കാള്‍ വലിപ്പമുള്ള ബാഗില്‍ പുസ്തകങ്ങള്‍ കുത്തിനിറച്ച് പോവണം. ഒരേ ഒഴുക്ക്, ഒരേ പോക്ക്, വരവ്. മാറ്റങ്ങളില്ലാതെ ഒരു […]
മൂല്യശോഷണം; ഭീതി പരത്തുന്ന ക്ലാസ് റൂമുകള്‍
വിദ്യാഭ്യാസം കൊണ്ടു മാത്രമേ ഒരു മനുഷ്യനെ സംസ്കരിക്കാനാവൂ എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഒരു കലാലയം തുറക്കപ്പെടുന്പോള്‍ ആയിരം കാരാഗൃഹങ്ങള്‍ അടക്കപ്പെടുമെന്ന മഹാത്മാഗാന്ധിയുടെ വാക്കുകള്‍ പ്രസക്തമാവുന്നത് ഇവിടെയാണ്. മൂല്യ വിദ്യാഭ്യാസം കൊണ്ടു മാത്രമേ മേല്‍പറഞ്ഞ മാറ്റങ്ങളും വിപ്ലവങ്ങളും സാധ്യമാവുകയുള്ളൂ. കലാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മുഴത്തിനു മുഴം മുളച്ചു പൊന്തുന്ന നമ്മുടെ നാടുകളില്‍ പോലും കലാലയങ്ങള്‍ അധാര്‍മികതയുടെ കൂത്തരങ്ങായി മാറാന്‍ കാരണം മൂല്യവിദ്യാഭ്യാസത്തിന്‍റെ അഭാവമാണ്. സമഗ്രവും സന്പൂര്‍ണ്ണവുമായ വിശുദ്ധ ഇസ്ലാം വിദ്യാഭ്യാസ ജാഗരണ പ്രവര്‍ത്തനങ്ങളെ ശക്തമായി പ്രേരിപ്പിച്ച മതമാണ്. ജ്ഞാന […]
സമയം പാഴാക്കാനുള്ളതല്ല
പ്രപഞ്ചം മാറ്റങ്ങള്‍ക്ക് വിധേയമാണ്. ജനനവും മരണവും അനുസ്യൂതം തുടര്‍ന്ന് കൊണ്ടിരിക്കുന്ന അത്ഭുത പ്രതിഭാസമാണ്. ഇതെല്ലാം കാലികമെന്ന് വിശ്വസിക്കുന്ന നാം വര്‍ഷങ്ങളെയും നുറ്റാണ്ടുകളെയും എണ്ണിതിട്ടപ്പെടുത്തുന്നു. സഞ്ചരിച്ച് കൊണ്ടിരിക്കുന്ന ഗോളങ്ങളാണ് കാലത്തിന്‍റെ മാനദണ്ഡം. ഗോളങ്ങള്‍ക്ക് സഞ്ചാരമില്ലായിരുന്നെങ്കില്‍ സമയസൂചിക നമുക്ക് അജ്ഞാതമായിരിക്കുമെന്ന് ഐന്‍സ്റ്റീന്‍ തന്‍റെ അപേക്ഷിക സിദ്ധാന്തത്തിലൂടെ പഠിപ്പിക്കുന്നു. ഇസ്ലാമിക കാഴ്ച്ചപ്പാടില്‍ വിശുദ്ധ ഖുര്‍ആനിലെ വിവിധ വചനങ്ങളിലൂടെ വൈവിധ്യമാര്‍ന്ന ശൈലിയില്‍ ഉടയതന്പുരാന്‍ പകലിരവുകള്‍ മിന്നിമറയുന്നതിനെ നമ്മോട് ഓര്‍മപ്പെടുത്തുന്നുണ്ട്. ലോകാന്ത്യം വരെ രവായിരുന്നെങ്കില്‍ പകലിനെ ആര് കൊണ്ട് വരുമെന്നും, പകലായിരുന്നെങ്കില്‍ ആര്് രാത്രിയെ […]