ഹദീസിന്റെ രണ്ടാമത്തെ ആധികാരിക സമാഹരമെന്നറിയപ്പെടുന്ന സ്വഹീഹുല്‍ മുസ്‌ലിമിന്റെ രചയിതാവും ഇസ്‌ലാമിക ലോകത്തെ പ്രഗത്ഭനായ ഹദീസ് പണ്ഡിതനുമാണ് അബുല്‍ ഹുസൈന്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന മുഹമ്മദ് ബിന്‍ ഹജ്ജാജ് ബിന്‍ മുസ്‌ലിം (റ). സത്യസന്തത, നീതി നിഷ്ഠത, സ്വഭാവ ശുദ്ധി എന്നീ വൈശിഷ്ടങ്ങള്‍ക്കു പുറമെ ഗവേഷണ തല്‍പരത, ചരിത്ര പാടവം തുടങ്ങിയ ഗുണ വിശേഷങ്ങള്‍ കൊണ്ടലങ്കരിക്കപ്പെട്ടതായിരുന്നു ഇമാം മുസ്‌ലിമിന്റെ ജീവിതം. ഇമാം മുസ്‌ലിമിനെ കുറിച്ച് ഇമാം നവവി (റ) പറയുന്നു: സ്വഹീഹു മുസ്‌ലിമിന്റെ നിവേദക പരമ്പര, ഹദീസ് ക്രോഡീകരണം, […]
ഹദീസ്
Hadith
മിസ്വ്അബ്(റ); സമര്‍പ്പിതനായ യുവാവ്
സുമുഖനും അതിബുദ്ധിമാനുമായ സ്വഹാബി പ്രമുഖനായിരുന്നു മിസ്വ്അബുബ്നു ഉമൈര്‍(റ). അതിസന്പന്നതയിലും മാതാപിതാക്കളുടെ പരിലാളനയിലുമായിരുന്നു മിസ്വ്അബുബ്നു ഉമൈറിന്‍റെ യൗവ്വനം. അദ്ദേഹത്തിന്‍റെ ഭംഗിയും ഗ്രാഹ്യശക്തിയും മൂലം മക്കാനിവാസികളുടെ സ്നേഹാദരങ്ങള്‍ മിസ്വ്അബ്(റ) എളുപ്പം പിടിച്ചുപ്പറ്റി. മക്കയുടെ പരിമളം എന്നായിരുന്നു അവര്‍ ആ യുവാവിനെ വിശേഷിപ്പിച്ചത്. മുഹമ്മദ് നബി(സ്വ)യെ കുറിച്ചും ഏകദൈവ വിശ്വാസത്തെ കുറിച്ചുമുള്ള വാര്‍ത്ത മിസ്അബിന്‍റെ കാതിലുമെത്തി. ചിന്താശക്തിയും ഗ്രാഹ്യശേഷിയുമുള്ള മിസ്വ്അബ്(റ) പുതിയ മതത്തില്‍ ആകൃഷ്ടനായി. ഖുറൈശികളുടെ ദുഷ്പ്രവര്‍ത്തികളില്‍ നിന്ന് മുക്തിനേടാന്‍ മുഹമ്മദ് നബി(സ്വ)യും അനുയായികളും വിജ്ഞാന സന്പാദനത്തിനായി അര്‍ഖമിന്‍റെ വീട്ടില്‍ സമ്മേളിക്കാറുണ്ടെന്ന […]
കരുണയുടെ നാളുകള്‍
ഒരു നിര്‍വചനമോ വിശദീകരണമോ ആവശ്യമില്ല എന്നു തോന്നും വിധം പരിചിതമായ പദമാണ് കാരുണ്യം. അതിനെ മഹാന്മാര്‍ നിര്‍വചിക്കുന്നതിങ്ങനെ’പ്രയാസങ്ങളില്‍ നിന്ന് കര കയറ്റുക, ആവശ്യക്കാര്‍ക്ക് ആവശ്യമുള്ളത് എത്തിച്ച് കൊടുക്കുക എന്നീ പ്രവര്‍ത്തനങ്ങളാണ് കരുണ’ കരുണചെയ്യുന്നവരില്‍ ഏറെ മുന്നില്‍ നില്‍ക്കുന്നവന്‍ അല്ലാഹു ആണ്. യഥാര്‍ത്ഥത്തില്‍ അവനില്‍ നിന്ന് മാത്രമേ കരുണ നിര്‍ഗളിക്കുന്നുള്ളൂ. മനുഷ്യര്‍ മറ്റുള്ളവര്‍ക്ക് ഉപകാരം ചെയ്യാറുണ്ട്. പ്രയാസങ്ങളില്‍ നിന്ന് രക്ഷപ്പെടുത്താറുണ്ട്. ഇവ ഒരു പക്ഷെ സന്പത്ത് പ്രതീക്ഷിച്ചായേക്കാം അല്ലെങ്കില്‍ ആളുകളുടെ പ്രശംസ പിടിച്ച് പറ്റാനായിരിക്കും. അതുമല്ലെങ്കില്‍ സൃഷ്ടാവായ റബ്ബില്‍ […]
റമളാന്‍; വിശുദ്ധിയുടെ രാവുകള്‍
വിശ്വാസിയുടെ ഹൃദയാന്തരങ്ങളിലേക്ക് കുളിര്‍ തെന്നലായാണ് വിശുദ്ധ റമളാന്‍ കടന്നു വരുന്നത്. നാടും വീടും വിശ്വാസി ഹൃദയവും ആ വസന്തോത്സവത്തെ വരവേല്‍ക്കാനായി ഒരുങ്ങിക്കഴിഞ്ഞു. രണ്ട് മാസം മുന്പ് തന്നെ ആ റമളാന്‍ ചേരാനുള്ള പ്രാര്‍ത്ഥനകള്‍, ഇപ്പോഴിതാ തൊട്ടു മുന്നിലെത്തിയിരിക്കുന്നു. സത്യവിശ്വാസിയുടെ ഹൃദയത്തില്‍ സന്തോഷത്തിന്‍റേയും ആത്മനിര്‍വൃതിയുടേയും ഒരു തുടിപ്പ് നമുക്ക് ദര്‍ശിക്കാനാകും. തിരിച്ച് വരാത്ത വിധം അകന്ന് പോയ ഒരു നല്ല കാലത്തിന്‍റെ വര്‍ണ്ണ സ്മൃതികള്‍ ഉണര്‍ത്തിയാണ് ഒരോ റമളാനും സമാഗതമാവുന്നത്. റമളാന്‍ ഒരു പരിശീലന മാസമാണ്. ശരീരത്തെയും മനസ്സിനേയും […]
നോന്പിന്‍റെ ആത്മീയ മാനം
വ്രതം ആത്മ സംസ്കരണത്തിന്‍റെ ഉദാത്ത മാതൃകയാണ്. മനസ്സുകൊണ്ടും ശരീരം കൊണ്ടും സൃഷ്ടാവിലേക്കുള്ള മടക്കമാണ് നോന്പിന്‍റെ അകപ്പൊരുള്‍. വിശുദ്ധ ഖുര്‍ആനിന്‍റെ അവതരണം കൊണ്ടും, ലൈലതുല്‍ ഖദ്റിന്‍റെ പവിത്രതകൊണ്ടും, ബദ്റിന്‍റെ ശ്രേഷ്ഠതകൊണ്ടും സന്പന്നമായ വിശുദ്ധ മാസത്തെ തനതായ രൂപത്തില്‍ വിനിയോഗിക്കുന്നവര്‍ക്കാണ് പരലോകത്ത് രക്ഷപെടാനാവുക. നോന്പ് കേവലം ഭക്ഷണപാനീയങ്ങളുടെ നിയന്ത്രണത്തിലും ലൈംഗിക ഇഛകളെ നിയന്ത്രിക്കുന്നതിലും മാത്രം ഒതുങ്ങികൂടാ, മറിച്ച് നോന്പുകാരന്‍റെ നോട്ടവും കേള്‍വിയും അവയവങ്ങളും എത്രത്തോളം ചിന്തകള്‍ വരെ നോന്പില്‍ പങ്കാളാകുന്പോഴേ നോന്പിന്‍റെ പരമമായ ലക്ഷ്യ നേടിയെടുക്കാനാകൂ. അല്ലാഹുവിനോടുള്ള ഭക്തിയും വിധേയത്വവുമാണ് […]
പശ്ചാതാപം ജീവിത വിജയത്തിന്
അല്ലാഹു ജീവിതവും മരണവും സൃഷ്ടിച്ചത് മനുഷ്യരില്‍ ആരാണ് ഉന്നതര്‍ എന്ന് പരീക്ഷിക്കാന്‍ വേണ്ടിയാണ്. നാഥന്‍റെ നിയമ സംഹിതകള്‍ക്ക് വഴിപ്പെട്ട് ജീവിച്ചാല്‍ പുണ്യം ലഭിക്കും. നിയമ വിരുദ്ധമായ ജീവിതം നയിച്ചാല്‍ അത് പാതകമായി ഗണിക്കപ്പെടും. പാപം ചെയ്തവര്‍ക്ക് മടങ്ങാന്‍ അവസരമുണ്ട്. നിഷ്കളങ്കമായ പശ്ചാതാപം നടത്തിയാല്‍ അവന്‍ പാപം ചെയ്യാത്തവനെപ്പോലെ പരിശുദ്ധനായി. പാപി എന്നും പാപിയായി കഴിയണമെന്ന ധാര്‍ഷ്ട്ഠ്യം മതത്തിനില്ല. എത്ര കരുണാമയനാണ് അല്ലാഹു. പാരാവാര സമാനമായ അനുഗ്രഹങ്ങള്‍ ലഭിച്ചിട്ടും നന്ദിചെയ്യാതെ അധമജീവിതം നയിക്കുന്ന മനുഷ്യന്‍ വന്‍പാപങ്ങള്‍ ചെയ്താല്‍ പോലും […]
ഹിസാബിനു മുന്പൊരു ഫീഡ്ബാക്ക്
ആഗോളതലങ്ങളില്‍ വന്‍കിട ബിസിനസ് സാമ്രാജ്യം പണിതുയര്‍ത്തിയ ബിസിനസ് സ്ഥാപനങ്ങളില്‍ മുതല്‍ കവലകളിലെ തട്ടുകടകളില്‍ വരെ വിറ്റുവരവിനെക്കുറിച്ചുള്ള ഗൗരവമായ കണക്കുകൂട്ടലുകള്‍ നടക്കാറുണ്ട്. കഴിഞ്ഞുപോയ ഒരു നിശ്ചിത കാലയളവിലെ കൊടുക്കല്‍ വാങ്ങലുകളെ കുറിച്ചും സ്ഥാപനത്തിന്‍റെ ജയാപജയങ്ങളെ കുറിച്ചുള്ള ഇത്തരം ചര്‍ച്ചകളും ചിന്തകളുമാണ് ഫീഡ്ബാക്ക് എന്ന പേരിലറിയപ്പെടുന്നത്. സ്ഥാപനത്തിന്‍റെ പിന്നിട്ട പാതകളെകുറിച്ചും കടന്നുവന്ന വഴികളെ കുറിച്ചും സജീവമായ ചര്‍ച്ചകള്‍ നടക്കുന്പോഴാണ് വിജയത്തിന്‍റെ വാതായനങ്ങള്‍ തുറക്കപ്പെടുന്നത്. ഇതിലൂടെ ഒരു സ്ഥാപനത്തിന്‍റെ മുന്നോട്ടുള്ള ഗമനത്തെക്കുറിച്ച് വ്യക്തമായ ധാരണകള്‍ രൂപപ്പെടുത്താന്‍ കഴിയും. ഫീഡ്ബാക്ക് സംഘടിപ്പിക്കാറുള്ളത് കച്ചവട […]
കുടുംബ ജീവിതത്തിന്‍റെ പ്രവാചക മാതൃക
മനുഷ്യകുലത്തിന് മുഴുവന്‍ മാതൃകായോഗ്യവും അനുകരണീയവുമായ ജീവിതമായിരുന്നു തിരുനബി(സ) തങ്ങളുടേത്. ഒരു കുടുംബനാഥനെന്ന നിലയില്‍ വഹിക്കേണ്ടി വരുന്ന എല്ലാ ചുമതലകളും പദവികളും സന്പൂര്‍ണ്ണമായ രൂപത്തില്‍ തന്നെ നറവേറ്റാന്‍ നബി(സ)ക്ക് സാധിച്ചു. ഭാര്യമാര്‍ക്കിടയില്‍ നീതിമാനായ ഭര്‍ത്താവായും മക്കള്‍ക്കും പേരമക്കള്‍ക്കുമിടയില്‍ സ്നേഹവത്സലനായ പിതാവായും കാരുണ്യവാനായ പിതാമഹനായും എങ്ങനെ വര്‍ത്തിക്കാമെന്നതിന്‍റെ മഹനീയ മാതൃകകള്‍ റസൂലുല്ലാഹി(സ)യുടെ കുടുംബജീവിതത്തില്‍ നിന്നും ധാരാളം വായിച്ചെടുക്കാം. ഒരു കുടുംബനാഥനെന്ന നിലയില്‍ അനുഭവിക്കേണ്ടി വരുന്ന സുഖദു:ഖങ്ങളും വൈഷമ്യങ്ങളുമെല്ലാം ഇണങ്ങിച്ചേര്‍ന്നതായിരുന്നു തിരുനബി(സ)യുടെ കുടുംബജീവിതം. അത്തരം ഘട്ടങ്ങളെയെല്ലാം യുക്തിസഹമായി സമീപിക്കാനും കൈകാര്യം […]
റമളാന്‍ വിശുദ്ധിയുടെ വസന്തം
വിശുദ്ധ റമളാന്‍ സത്യ വിശ്വാസികള്‍ക്ക് ആഹ്ലാദത്തിന്‍റെ സുദിനങ്ങളാണ്. പ്രപഞ്ചനാഥന്‍റെ കാരുണ്യം പെയ്തിറങ്ങുന്ന സന്തോഷത്തിന്‍റെ രാപകലുകള്‍. തിന്മയുടെ കറുത്ത പാടുകളെല്ലാം മാഞ്ഞുപോയി വിശ്വാസികളുടെ ഹൃദയങ്ങള്‍ പ്രകാശിക്കുന്ന നോന്പു മാസത്തെ ആനന്ദത്തോടെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് നമ്മള്‍. രണ്ട് മാസം മുന്പ് തുടങ്ങിയ ഈ കാത്തിരിപ്പിന് തന്നെ മഹത്തായ ഇബാദത്തിന്‍റെ പുണ്യമുണ്ട്. വീടും പരിസരവും അഴുക്കുകളില്‍ നിന്നും സംശുദ്ധമാക്കി, മനോഹരമായ സജ്ജീകരണങ്ങളോടെ വിശുദ്ധ റമളാനെ കാത്തിരിക്കുന്ന നമ്മള്‍ നമ്മുടെ ശരീരത്തിനെയും ആത്മാവിനെയും മുഴുവന്‍ അഴുക്കുകളില്‍ നിന്നും വൃത്തിയാക്കി നോന്പിന്‍റെ ചൈതന്യവും ആത്മീയാനുഭൂതിയും […]
തബറുകിന്‍റെ പ്രാമാണികത
പ്രപഞ്ചത്തെ അന്ധകാരത്തിന്‍റെ ആഴങ്ങളില്‍നിന്ന് ജ്യോതിസ്സത്തിലേക്ക് നയിക്കാന്‍ നിയുക്തനായ നബി(സ) സൗന്ദര്യത്തില്‍ പ്രകാശത്തിന്‍റെ മനുഷ്യ രൂപമായിരുന്നു. ആ പ്രവാചക പ്രഭയില്‍നിന്നാണ് പ്രപഞ്ചത്തിലെ മുഴുവന്‍ സൃഷ്ടികളെയും അല്ലാഹു പടച്ചത്. ആദം നബി(അ) മുതല്‍ ഇങ്ങോട്ടുള്ള എല്ലാ നബിമാരിലും ആ പ്രകാശത്തിന്‍റെ തെളിമ നിറഞ്ഞു കാണാമായിരുന്നു. പ്രവാചക ഗുണവിശേഷങ്ങള്‍ നബി(സ) തങ്ങളുടെ മുഖത്ത് പ്രതിഫലിച്ചു കാണാമായിരുന്നു. സാധാരണമനുഷ്യരില്‍നിന്നും തീര്‍ത്തും വ്യത്യസ്ഥമായിരുന്നു നബി(സ) തങ്ങളുടെ തിരു ശേഷിപ്പുകള്‍ ഈയൊരു വ്യതിരിക്തതയുടെ ഫലമായിട്ടായിരുന്നു മക്കാ നിവാസികള്‍ മഴ ലഭിക്കുവാന്‍ വേണ്ടി നബി (സ) തങ്ങളുടെ […]