അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ) ലോകത്തിനാകമാനം അനുഗ്രഹമാണ്. ആ നബിയെ സനേഹിക്കലും ബഹുമാനാദര വുകള്‍ കല്‍പ്പിക്കലും ഓരോരുത്തരു ടെയും ബാധ്യതയാണ്. വ്യക്തിപ്രഭാ വം, കുടുംബം, വംശാവലി, പ്രവാച കത്വം, ദൗത്യനിര്‍വ്വഹണം തുടങ്ങിയ സമസ്തമേഖലകളിലും സംസ്ക രിക്കപ്പെട്ടവരാണവര്‍. ഈ ആശയം തത്വത്തിലും പ്രയോഗത്തിലും ഉറച്ചു ള്‍ക്കൊള്ളുന്നവനാണ് യഥാര്‍ത്ഥ വിശ്വാസി. ആവിഷ്്കാരനൈപുണ്യ വും സാഹിതീയ കുശലതയും ഭാഷാപെരുമയും സമര്‍ത്ഥമായി വിനിയോഗിച്ച് പ്രവാചക പ്രേമത്തെ പാടിയും പറഞ്ഞും വരച്ചും കുറിച്ചും ചരിത്രത്തിന്‍റെ ഇന്നലെകളില്‍ കോറി യിട്ട് കടന്ന് പോയ പ്രവാചക പ്രേമികളായ പൂര്‍വ്വ […]
ഹദീസ്
Hadith
കുടുംബം പ്രവാചകമാതൃകയില്‍
ഇസ്ലാം കുടുംബത്തെ ആവോളം പ്രോത്സാഹിപ്പിക്കുന്നു.എന്നല്ല പ്രകൃതിയോടൊത്തിണങ്ങിയ ആശയത്തെയാണ്, മനുഷ്യ ജീവിതത്തെ മുഴുവന്‍ ചൂഴ്ന്ന് നില്‍ക്കുന്ന പ്രത്യയശാസ്ത്രമായ ഇസ്ലാം അനുശാസിക്കുന്നത്.സ്ത്രീപുരുഷ ബന്ധത്തോടെ രൂപപ്പെടുന്ന ഒരു പ്രത്യേകവ്യവസ്ഥയാണ് കുടുംബം.ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്‍റെ പളപളപ്പില്‍ ജീവിക്കുന്ന പാശ്ചാത്യ വര്‍ഗ്ഗം പോലും കുടുംബത്തെ സംബന്ധിച്ചാണ് സംസാരിക്കുന്നത്.ഒരു തെരഞ്ഞെടുപ്പ് വേളയില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ക്ലിന്‍റന്‍റെ മോട്ടോ തന്നെ കുടുംബ വത്കരണമായിരുന്നു. കുടുംബ സംവിധാനത്തിന്‍റെ അടിക്കല്ലിന് ഇളക്കം തട്ടിയത് പതിനാല്പതിനഞ്ച് നൂറ്റാണ്ടുകളില്‍ പാശ്ചാത്യ യൂറോപ്യന്‍ നാടുകളിലുണ്ടായ നവോത്ഥാനത്തോടെയും അതെ തുടര്‍ന്നു വന്ന വ്യാവസായിക വിപ്ലവത്തോടെയുമാണ്.ധനാര്‍ജ്ജന വ്യഗ്രത […]
തിരുനബി (സ്വ)യുടെ അമാനുഷികത
തിരുനബി (സ്വ)യുടെ “അമാനുഷികത’ യും അസാധാരണത്വവും പ്രവാചകത്വത്തി ന്‍റെ അനിവാര്യതകളാണ്. ഒരു സമൂഹ ത്തിന്‍റെ പ്രബോധന സംസ്കരണ ദൗത്യ ങ്ങള്‍ നിര്‍വ്വഹിക്കുന്ന വ്യക്തി എല്ലാ അര്‍ ത്ഥത്തിലും സമൂഹത്തേക്കാള്‍ ഉന്നതനും ഉത്തമനും ആയിരിക്കണം. ബുദ്ധിപരമായും കായികപരമായും വൈജ്ഞാനികപരമായും സ്വഭാവപരമായും സമൂഹത്തേതിന്‍റേതിനെ ക്കാള്‍ അയാള്‍ വികസിക്കണം. അദ്ധേഹത്തി ന്‍റെ ജീവിതവും സംസ്കാരവും സാമൂഹിക ഇടപെടലുകളും ഉന്നത നിലവാരം പുലര്‍ ത്തണം. തിന്മകളില്‍ നിന്നും പൂര്‍ണമായി വിട്ടുനില്‍ക്കുക എന്നതിലപ്പുറം തിന്മയെ പറ്റിയുള്ള ചിന്തയില്‍ നിന്ന് പോലും അവരുടെ ഹൃദയങ്ങള്‍ ശുദ്ധീകരിക്കപ്പെടേ […]
ആരോഗ്യം
ലോകാനുഗ്രഹിയായിട്ടാണ് നബി തിരുമേനി (സ്വ) തങ്ങളെ അല്ലാഹു നിയോഗിച്ചത്. മനുഷ്യ സമൂഹത്തിന്‍റെ ഐഹികവും പാരത്രികവുമായ വിജയത്തിനും ക്ഷേമത്തിനും നിദാനമ ായ ഇസ്ലാം ദീനിനെ അവിടുന്ന് പ്രബോധനം ചെയ്തു. വിശ്വാസത്തി ന്‍റെയും കര്‍മ്മത്തിന്‍റെയും നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന തിരുനബിയുടെ മൊഴി മുത്തുകള്‍ ആരോഗ്യത്തിന്‍റെയും ആരോഗ്യ സംരക്ഷണത്തിന്‍റെയും പ്രാധാന്യം വിളിച്ചറിയിക്കാതിരുന്നിട്ടില്ല. മനുഷ്യനെ സംബന്ധിച്ചിടത്തോളം ആരോഗ്യം ഏറ്റവും വിലപ്പെട്ട സന്പത്താണ്. സ്വന്തം ആരോഗ്യം സംരക്ഷിക്കാന്‍ ഓരോ വ്യക്തിയും ബാധ്യസ്ഥനാണ്. ആരോഗ്യമുണ്ടാവുക എന്നത് വിശ്വാസിയെ സംബന്ധിച്ച് അല്ലാഹുവില്‍ നിന്ന് പ്രതിഫലം ലഭിക്കുന്ന ഒന്നാണ്. ആരോഗ്യവാനായ […]
ഇമാം ബുഖാരി(റ): അറിവിന്‍റെ കൃത്യത
തിരുനബിയുടെ ഒരു വാമൊഴിയുണ്ടെന്നറിഞ്ഞ് പുറപ്പെട്ടതാണദ്ദേഹം. കഷ്ടപ്പാടുകളും പ്രതികൂല കാലാവസ്ഥയും സഹിച്ച് നബി(സ)യുടെ ഹദീസ് പഠിച്ചു പകര്‍ത്തുക എന്ന ഒരേയൊരു ലക്ഷ്യവുമായി മരുഭൂമികളും ഘോരവനങ്ങളും താണ്ടി അവസാനം തന്‍റെ ദാഹശമനത്തിനുള്ള തെളിനീരുറവയുടെയടുത്തെത്തി. എത്തിയ ഉടനെ ഒരു കാഴ്ച കണ്ട അദ്ദേഹം ഒരു വാക്കു പോലും പറയാതെ തിരിച്ചു പോരുകയായിരുന്നു. രാവും പകലും കഷ്ടപ്പെട്ട് ഒരു കാര്യം നേടാന്‍ ഉദ്ദേശ്യ സ്ഥാനത്തെത്തിയപ്പോള്‍ ഉദ്ദിഷ്ട കാര്യം ഉപേക്ഷിച്ച് തിരിച്ചുപോന്നതിന്‍റെ കാര്യം വളരെ ലളിതമായിരുന്നു. ഹദീസ് അന്വേഷിച്ച് അവിടെയെത്തിയപ്പോള്‍, ആ ഹദീസ് മനപ്പാഠമുള്ള […]
ഉള്ഹിയ്യത്ത്
ദുല്‍ഹജ്ജ് മാസം, ഉള്ഹിയ്യത്തിന്‍റെ കൂടി മാസമാണല്ലോ, ഈ അവസരത്തില്‍, ഉള്ഹിയ്യത്തിനെ സംബന്ധിച്ച് ഒരു വിശദീകരണം നല്‍കാമോ? ബലിപെരുന്നാള്‍ ദിനത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു സുന്നത്താണ് ഉള്ഹിയ്യത്ത്.പെരുന്നാള്‍, അയ്യാമുത്തശ്രീഖ് ദിനങ്ങളുടെ രാവിലും പകലിലും അവന്‍റെയും ആശ്രിതരുടെയും ഭക്ഷണം, വസ്ത്രം എന്നിവകഴിച്ച് വല്ലതും ബാക്കിയുണ്ടെങ്കില്‍ അവര്‍ക്കെല്ലാം ഇത് സുന്നത്താണ്. പെരുന്നാള്‍ ദിനത്തില്‍ സൂര്യനുദിച്ച് ചുരുങ്ങിയ നിലയില്‍ രണ്ട് റക്അത്ത് നിസ്കാരവും, രണ്ട് ഖുതുബയും നിര്‍വഹിക്കാനുള്ള സമയം കഴിഞ്ഞതിന്‍റെയും, അയ്യാമുത്തശ്രീഖിന്‍റെ അവസാന ദിവസം സൂര്യന്‍ അസ്തമിക്കുന്നതിന്‍റെയും ഇടയിലുള്ള സമയത്താണ് അറവ് നടത്തേണ്ടത്. […]
തൗഹീദ്
ഇസ്ലാമിന്‍റെ അടിത്തറയാണ് തൗഹീദ്. അഥവാ ഏകദൈവ വിശ്വാസം. തൗഹീദിന്‍റെ സംസ്ഥാപനത്തിന് വേണ്ടിയാണ് പരസഹസ്രം പ്രവാചകന്‍മാരെ നിയോഗിക്കപ്പെട്ടത്. ഉല്‍പത്തി മുതല്‍ ഈ തൗഹീദിന്‍റെ വക്താക്കള്‍ രൂപ ഭാവ വ്യത്യാസങ്ങളോടെയാണെങ്കിലും എതിര്‍പ്പുകളും പീഢനങ്ങളും നേരിട്ടിട്ടുണ്ട്. വര്‍ത്തമാനയുഗത്തിലും ഇസ്ലാം നേരിട്ട് കൊണ്ടിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയാണിത്. അകത്തു നിന്നും പുറത്തുനിന്നുമായി ഇസ്ലാമിനെ നശിപ്പിക്കാന്‍ ശത്രുക്കള്‍ ജാഗരൂകരാണ്. ഇസ്ലാമിക ദര്‍ശനങ്ങളുടെ ആണിക്കല്ലായ തൗഹീദില്‍ മായം ചേര്‍ക്കാനും ഉന്മൂലനം ചെയ്യാനുമാണവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ബൗദ്ധികമായ സമീപനങ്ങളും മസ്തിഷ്ക നിര്‍മ്മിത മതങ്ങളും കാഴ്ചപ്പാടുകളും കാലത്തോട് സമരസപ്പെടാനാവാതെ തോറ്റ് […]
ചാന്ദ്രിക കലണ്ടറിന്‍റെ യുക്തി
വര്‍ഷത്തിന്‍റെ കാലയളവ് നിര്‍ണയിക്കുന്നതിന് ലോകത്ത് വിവിധ സമൂഹങ്ങള്‍ വ്യത്യസ്ഥ മാനദണ്ഢങ്ങളാണ് അവലംബിച്ചിരുക്കുന്നതെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. കൃഷികളുടെ വിളവെടുപ്പ്, നക്ഷത്രങ്ങളുടെ ഗതിവിഗതികള്‍, നദികളിലെ ജലവിതാനം, സൂര്യ ചന്ദ്രചലനങ്ങള്‍ തുടങ്ങിയവ പണ്ടുകാലം മുതലേ സ്വീകരിക്കപ്പെട്ടു പോന്നിരുന്ന മാനദണ്ഢങ്ങളില്‍ ചിലതാണ്. ഇവയില്‍ സൂര്യ ചന്ദ്രചലനങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള കണക്കുകളാണ് ഇന്നും കൂടുതല്‍ പ്രചാരത്തോടെ നിലവിലുള്ളത്. സൗരവര്‍ഷം, ചന്ദ്രവര്‍ഷം എന്നിങ്ങനെ രണ്ടു വര്‍ഷങ്ങള്‍ നിലനില്‍ക്കുന്നതിന്‍റെ പശ്ചാതലം ഇതാണ്. സൗരവര്‍ഷപ്രകാരം ഒരുവര്‍ഷം 365 1/4 ദിവസമാണെങ്കിലും ചന്ദ്രവര്‍ഷപ്രകാരം ഇത് 355 ദിവസമേ വരുന്നുള്ളൂ. അഥവാ സൗര […]