ഓൺലൈൻ വിദ്യാഭ്യാസം സമൂഹത്തിൽ ഇടം പിടിച്ചു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ അദ്ധ്യാപകർ അപ്രസക്തമാകുമോ എന്ന സംശയങ്ങൾ പലരും പ്രകടിപ്പിക്കാറുണ്ട്. മഹാമാരിയുടെ പിടിയിലമർന്ന നാം ഒരു ബദൽ മാർഗമായി സ്വീകരിച്ച ഓൺലൈൻ വിദ്യാഭ്യാസം വിദ്യാർത്ഥികളുടെ ജീവിതത്തിൽ എത്രമാത്രം സ്വാധീനം ചെലുത്തീട്ടുണ്ടെന്ന് ചിന്തിക്കുന്നത് നന്നായിരിക്കും. ക്ലാസ് മുറികളിൽ തന്റെ ശിഷ്യഗണങ്ങൾക്ക് വിദ്യ നുകരുന്നതിനൊപ്പം അവരിൽ വരുന്ന വീഴ്ച്ചകൾ പരിഹരിച്ച് മതിയായ ഉപദേശ നിർദ്ദേശങ്ങൾ നൽകുക എന്നതാണ് ഒരു അദ്ധ്യാപകൻ്റെ ധർമ്മം. കേവലം വിദ്യാർഥികളെ പഠിപ്പിക്കുക എന്നതിലുപരി പരിശീലനം ആർജ്ജിച്ചെടുത്ത അദ്ധ്യാപകർ […]
Shabdam Magazine
Shabdam Magazine
കഥ
കഥയെഴുതാനിരിക്കുമ്പോൾ കടലാസെന്നോട്; ഏതൊരു മനുഷ്യന്റെ ജീവിതത്തിലും ഒരു കഥയുണ്ടാകും.. നിനക്ക് വല്ല കഥയുമുണ്ടോയെന്ന്.. തൽക്ഷണം ഞാനെന്റെ ‘കഥ’കഴിച്ചാ- കഥ പൂർത്തിയാക്കി.. ശബാബ് മണ്ണാർക്കാട്
അസ്തമയം
അസ്തമിക്കുന്ന സൂര്യനെ നോക്കി ഞാന്‍ എന്നോടൊന്ന് ചോദിച്ചു നിനക്ക് അസ്തമിക്കാനിനിയെത്ര സൂര്യോദയങ്ങള്‍ വേണം….! ശഫീഖ് ചുള്ളിപ്പാറ
ഭരണഘടന: ചരിത്രം, വര്‍ത്തമാനം
സ്വാതന്ത്ര്യപ്രാപ്തി മുന്നില്‍ കണ്ട് ഇന്ത്യ സ്വതന്ത്രമാവുന്നതിന് മുമ്പേ തന്നെ ഭരണഘടന നിര്‍മാണത്തിനായി വലിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. 1935ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇന്ത്യയുടെ സ്വന്തമായ ഭരണഘടന ആവശ്യമായി രംഗത്തിറങ്ങി. 1940 ആഗസ്റ്റില്‍ ബ്രിട്ടീഷ് ഗവൺമെന്‍റ് കോണ്‍ഗ്രസിന്‍റെ ഈ ആവശ്യത്തെ അംഗീകരിച്ചു. ക്യാബിനറ്റ് മിഷന്‍ പ്ലാന്‍ പ്രകാരം നടന്ന പ്രവിശ്യ തെരെഞ്ഞെടുപ്പിലെ വിജയികളെ ഉള്‍പ്പെടുത്തി 1946 ഡിസംബര്‍ ആറിന് ഭരണഘടന നിര്‍മാണ സഭ നിലവില്‍ വന്നു. ഡിസംബര്‍ ഒമ്പതിന് കോണ്‍സ്റ്റ്യൂഷന്‍ ഹാളിലാണ് (ഇപ്പോഴത്തെ പാര്‍ലമെന്‍റ് സെന്‍ട്രല്‍ ഹാള്‍) ആദ്യ […]
ഞങ്ങളെ നിശബ്ദരാക്കാനാകില്ല
സ്വാതന്ത്യ സമരത്തിന്‍റെ തീച്ചൂളയില്‍ പിറന്ന കലാലയമാണ് ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യ. ഒരുപാട് സമരപോരാട്ടങ്ങള്‍ക്ക് ജാമിഅ സാക്ഷിയായിട്ടുണ്ടെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ അരങ്ങേറിയ സംഭവവികാസങ്ങള്‍ ഞങ്ങളുടെ മനസ്സിലെ ഉണങ്ങാത്ത മുറിവുകളായി അവശേഷിക്കുന്നുണ്ട്. വിഭജനകാലത്ത് നടന്ന സംഭവങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ ബട്ലാഹൗസിലെ വെടിവെപ്പിന് ശേഷം നടന്ന വിദ്യാര്‍ത്ഥി വേട്ടയില്‍ മാത്രമാണ് ജാമിഅ വിദ്യാര്‍ത്ഥികള്‍ ഇത്രത്തോളം വേട്ടയാടപ്പെട്ടിട്ടുള്ളത്. ഒരു രാജ്യത്തെ ഒന്നടങ്കം, രാജ്യദ്രോഹികളായ ഫാഷിസ്റ്റുകള്‍ കൈപിടിയിലൊതുക്കാന്‍ ഒരുമ്പെട്ടിറങ്ങുമ്പോള്‍ ദേശക്കൂറിന്‍റെ പേരില്‍ പിറവിയെടുത്ത ഒരു കലാലയത്തിനു എത്രകാലമാണ് ഭീകരമായ മൗനത്തില്‍ തലതാഴ്ത്തി ഇരിക്കാനാവുക. ഞങ്ങള്‍ […]
ജങ്ക് ഫുഡിനോട് ‘നോ’ പറയാം
ബര്‍ഗര്‍ നിങ്ങള്‍ക്കിഷ്ടമാണോ? പിസയോ? നിങ്ങള്‍ ഫ്രൈഡ് ചിക്കന്‍ ഇടയ്ക്കിടക്ക് കഴിക്കാറുണ്ടോ? നമ്മുടെ ആരോഗ്യം നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തോട് ബന്ധപ്പെട്ടിരിക്കുന്നുവെന്നതല്ലേ യാഥാര്‍ത്ഥ്യം. ഇതറിയാത്തവരല്ല നമ്മള്‍. എന്നിരുന്നാലും ഭക്ഷണ കാര്യത്തില്‍ നമ്മള്‍ മലയാളികള്‍ പൊതുവെ അശ്രദ്ധരാണ്. ജങ്ക് ഫുഡ് എന്നൊക്കെ പൊതുവേ വിളിക്കപ്പെടുന്ന ഭക്ഷണത്തോടാണ് നമുക്ക് പ്രിയം. വീടുകളില്‍ ഭക്ഷണം പാകം ചെയ്തു കഴിക്കുന്ന രീതി നമ്മള്‍ക്കെന്നോ അന്യമായിരിക്കുന്നു. പകരം വീട്ടു പടിക്കലിലേക്ക് ഭക്ഷണം ഓര്‍ഡര്‍ ചെയ്തു വരുത്തിയോ കുടുംബ സമേതം ഫാസ്റ്റ് ഫുഡ് ശാലകളില്‍ കയറിയിറങ്ങിയോ ഭക്ഷണ സംസ്കാരത്തിലും […]
തിരിച്ചറിവ്
പൂമുഖത്ത് പത്രം വായിച്ചിരിക്കുകയായിരുന്ന മൊയ്തീന്‍ ഹാജി. കയ്യിലൊരു ബാഗും തൂക്കി ഒരാള്‍ ഗെയ്റ്റ് കടന്നു വന്നു. ആരാ…? ഞാന്‍ തെളിവെടുപ്പിന് വന്നതാ, നിങ്ങള്‍ പൗരത്വത്തിന് അപേക്ഷ കെടുത്തിരുന്നോ? ആ…ശരി, കേറിയിരിക്കീ, എന്താ പേര്? ദാമോദരന്‍ ആവട്ടെ, നിങ്ങളെവിടുന്നാ..? ഞാന്‍ അധികം ദൂരെയെന്നുമല്ല പടിഞ്ഞാറേക്കരയില്‍ പടിഞ്ഞാറേക്കരയിലെവിടെ? കടവിനടുത്ത് തന്നെ, നിങ്ങള്‍ അവിടെയൊക്കെയറിയുമോ…? അറിയാതെ പറ്റുമോ…? നിങ്ങള്‍ തെക്കേവീട്ടില്‍ മമ്മദാജിയെ അറിയുമോ..? അയാള്‍ ഇരുന്ന കസേരയില്‍ നിന്ന് അറിയാതെ എണീറ്റുപോയി. മമ്മദാജി!, എന്‍റെ അച്ഛനെ സ്വന്തം മകനെപ്പോലെ വളര്‍ത്തിയ മമ്മദാജി! […]
നമുക്കിടയില്‍ മതിലുകള്‍ പണിയുന്നതാര് ?…
ജീവിതം സന്തോഷകരമാക്കുന്നതില്‍ ബന്ധങ്ങള്‍ക്ക് വലിയ പ്രസക്തിയുണ്ട്. കുടുംബ ബന്ധം, അയല്‍പക്ക ബന്ധം, സുഹൃത് ബന്ധം തുടങ്ങി ബന്ധങ്ങളുടെ വലക്കെട്ടാണ് സമൂഹം. ഇസ്ലാം എല്ലാ ബന്ധങ്ങള്‍ക്കും വലിയ പ്രാധാന്യം നല്‍കുകയും ഒരോ ബന്ധത്തിന്‍റെയും അടിസ്ഥാനത്തിലുള്ള അവകാശങ്ങളും ബാധ്യതകളും നിര്‍ണയിക്കുകയും ചെയ്തിട്ടുണ്ട്. സ്രഷ്ടാവിനോടുള്ള ബാധ്യതാ നിര്‍വഹണത്തിനുള്ള കല്‍പ്പനയോടൊപ്പം തന്നെയാണ് മാനുഷിക ബന്ധങ്ങള്‍ ചേര്‍ക്കാനുള്ള നിര്‍ദേശം അല്ലാഹു നല്‍കിയിട്ടുള്ളത്: ‘നിങ്ങള്‍ അല്ലാഹുവിന് വഴിപ്പെട്ട് ജീവിക്കുക. മാതാപിതാക്കളോട് നല്ല രീതിയില്‍ വര്‍ത്തിക്കുക. അടുത്ത ബന്ധുക്കളോടും അനാഥകളോടും അഗതികളോടും അടുത്ത അയല്‍വാസിയോടും അകന്ന അയല്‍വാസിയോടും […]
രോഗാതുരമാണ് സിനിമാ ലോകം
വീടകങ്ങളിലൊതുങ്ങേണ്ട രഹസ്യങ്ങളും കുടുംബ ജീവിതത്തിലെ ഇണക്കങ്ങളും പിണക്കങ്ങളും ദൃശ്യവല്‍കരിച്ച് സാംസ്കാരിക അധ: പതനങ്ങളിലേക്ക് വേദിയൊരുക്കുകയാണിന്ന് സിനിമാ-സീരിയലുകള്‍. മാതാവും പിതാവും, ഭാര്യയും ഭര്‍ത്താവും, സഹോദരി സഹോദരന്മാരും പരസ്പരം കലഹിക്കുന്ന നിര്‍മിത കഥകളാണ് കുടുംബമൊന്നിച്ചു കാണണമെന്ന മുഖവുരയോടെ സമൂഹ മധ്യത്തിലെത്തുന്നത്. കുടുംബ കണ്ണീരുകള്‍ പരസ്യമാക്കി മാര്‍ക്കറ്റിങ് വര്‍ധിപ്പിക്കുന്ന ചാനലുകളുടെ ആത്യന്തിക ലക്ഷ്യമെന്താണ്? കഥയല്ലിതു ജീവിതമടക്കമുള്ള ചാനല്‍ പ്രോഗ്രാമുകളില്‍ കയറിയിറങ്ങി കഥയില്ലാതാവുന്ന ജീവിതങ്ങള്‍ ബാക്കിവെക്കുന്ന സാംസ്കാരികാവശിഷ്ടങ്ങള്‍ എന്തൊക്കെയാവും? . മൂന്നും അഞ്ചും പ്രായമുള്ള കുരുന്നുകളുടെ നിഷ്കളങ്കതയെ ചൂഷണം ചെയ്ത് കാഴ്ചക്കാരുടെ കയ്യടി […]
പ്രാര്‍ത്ഥിക്കുക പ്രതീക്ഷ കൈവിടാതെ…
പ്രപഞ്ചത്തിന്‍റെ സ്രഷ്ടാവായ അല്ലാഹുവിന്‍റെ കരുണയും പ്രീതിയുമാണ് വിശ്വാസികള്‍ കൊതിച്ചു കൊണ്ടിരിക്കുന്നത്. അനുഗ്രഹങ്ങളില്‍ നന്ദി കാണിക്കലും പ്രതിസന്ധികളില്‍ പ്രതീക്ഷ കൈവിടാതെ നാഥനു മുന്നില്‍ വിനയാന്വിതനായി പ്രാര്‍ത്ഥിക്കലുമാണ് വിശ്വാസി സമൂഹത്തിന്‍റെ പ്രഥമ ബാധ്യതയായി ഗണിക്കപ്പെടുന്നത്. വിശ്വാസ തകര്‍ച്ചയും ഉടമയുമായുള്ള ബന്ധത്തിലെ അകല്‍ച്ചയുമാണ് വിശ്വാസികള്‍ ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികളുടെ പ്രധാന കാരണങ്ങള്‍. അല്ലാഹുവിലേക്ക് ഖേദിച്ചുമടങ്ങി പ്രാര്‍ത്ഥനാ നിരതനാവലാണ് പ്രതിസന്ധികള്‍ മറി കടക്കാനുള്ള ഏക മാര്‍ഗം. ജീവിതം സുഖഃദുഖ സമ്മിശ്രമാണ്. നബി(സ്വ) ഉണര്‍ത്തുന്നു: ‘യഥാര്‍ത്ഥ വിശ്വാസി ഭയത്തിന്‍റെയും പ്രതീക്ഷയുടേയും നടുവില്‍ ജീവിക്കുന്നവനാണ്’. ജീവിതത്തില്‍ […]