അമേരിക്കയിലെ ഒരു നഴ്സറി സ്കൂളിലാണ് സംഭവം നടക്കുന്നത്. ഭാവിയില്‍ എന്തായിത്തീരാനാണ് നിങ്ങളുടെ ആഗ്രഹം? ക്ലാസിലെ കുട്ടികളോട് ടീച്ചറുടെ ചോദ്യം. പൈലറ്റ്, ഡോക്ടര്‍, എഞ്ചിനീയര്‍ പലരും പലതാണ് എഴുതി നല്‍കിയത്. പക്ഷേ, അതിലൊരു കുട്ടി മാത്രം ടീച്ചര്‍ക്ക് എഴുതിയത് മനസ്സിലായില്ല. ‘സ്വഹാബ’. അതെന്താണെന്ന് ടീച്ചര്‍ തന്നെ ആ കുട്ടിയോട് ചോദിച്ചു. കുട്ടി പറഞ്ഞു: څഉീിچേ സിീം ംവീ ശെ മെവമയമ, യൗേ വേല്യ ംവലൃല ഴീീറ ുലീുഹലچസംശയം തീരാത്ത ടീച്ചര്‍ കുട്ടിയുടെ മാതാവിനെ വിളിച്ചു. ‘ആരാണ് സ്വഹാബ’ എന്നന്വേഷിച്ചു. […]
സ്വാതന്ത്ര്യസമര രംഗത്തെ മുസ്ലിം സാന്നിധ്യം
ഈഉലമാക്കളുടെ കാല്പാദങ്ങളില് പറ്റിപ്പിടിച്ച മണ്തരികള് എന്റെ കണ്ണിലെ കൃഷ്ണമണി പോലെയാണ്.. ഉലമാക്കളുടെ കാല്പാദങ്ങളില് ചുംബിക്കുന്നതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു” ജംഇയ്യത്തുല്‍ ഉലമാ ഹിന്ദിന്റെ ജനറല്‍ സെക്രട്ടറിയായി നിയോഗിതനായ ഹുസൈന് അഹ്മദ് മദനിയെ ആശംസിച്ച് കൊണ്ട് അന്നത്തെ പ്രധാനമന്ത്രിയും സ്വാതന്ത്ര്യ സമരത്തിലെ മുന്നണിപ്പോരാളിയുമായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു ഡല്‍ഹിയില്‍ നടത്തിയ പ്രസംഗത്തിലെ വാക്കുകളാണിത്. മുസ്ലിം പണ്ഡിതരും അനുയായി വൃന്ദവും സ്വാതന്ത്ര്യസമരത്തിനര്പ്പിച്ച ത്യാഗത്തിനുള്ള അംഗീകാരപത്രവും കാലാന്തരത്തില്‍ മുസ്ലിം പ്രതിനിധാനങ്ങളെ തമസ്ക്കരിക്കുന്നവര്ക്കുള്ള ചുട്ട മറുപടിയുമാണ് മേലുദ്ദരിച്ച അദ്ദേഹത്തിന്റെ പ്രസിദ്ധമായ പ്രസംഗ ശകലം. […]
പുണ്യ തീര്‍ത്ഥാടനത്തിന്റെ ഇടനാഴികകള്‍
സൂഫിവര്യന്മാരുടെ കൃതികള്‍ പരിശോധിക്കുമ്പോള്‍ ആരാധന കര്‍മ്മങ്ങളെ മൂന്ന് ഇനങ്ങളാക്കിയത് കാണാം. ശരീരത്തിന്റെ മാത്രം ബാധ്യതകളായതും സമ്പത്തുമായി ബന്ധപ്പെട്ടതും ശരീരവും സമ്പത്തുമായി ഒരു പോലെ സന്ധിക്കുന്നതുമായ മൂന്നെണ്ണമാണത്. ശരീരത്തെ മാത്രം അവലംബിക്കേണ്ട കര്‍മ്മമാണ് നിസ്ക്കാരം. സമ്പത്തുമായി മാത്രം ബന്ധപ്പെടുന്നത് സക്കാതും. എന്നാല്‍ സമ്പത്തും ശരീരവും ഒരു പോലെ സജ്ജമാക്കുമ്പോള്‍ മാത്രം നിര്‍വഹിക്കപ്പെടുന്ന ഒരു ആരാധനാകര്‍മ്മമാണ് ഹജ്ജ് തീര്‍ത്ഥാടനം. ഈയര്‍ത്ഥത്തില്‍ മറ്റെല്ലാ കര്മ്മങ്ങളേക്കാളും പുണ്യതീര്‍ത്ഥാടനത്തിന് പവിത്രത കല്പിച്ച പണ്ഡിതന്മാര് നിരവധിയുണ്ട്. കഅ്ബയുടെ പുനര്‍നിര്‍മ്മാണം കഴിഞ്ഞ ശേഷം നാഥന് ഇബ്റാഹിം നബി(അ)യോട് […]
വാടക ഗര്‍ഭപാത്രം
ലോകത്ത് ഇന്ന് സര്‍വ്വവ്യാപകമായി കണ്ടുവരുന്ന ഗര്‍ഭധാരണ രീതിയാണ് വാടക ഗര്‍ഭപാത്രം. ഭാര്യമാരില്‍ കുഞ്ഞ് പിറക്കാത്തവരുടെയും പ്രസവം താല്പര്യമില്ലാത്തവരുടെയും അവസാന വഴിയായി ഇത് മാറിയിരിക്കുന്നു. പുരുഷന്റെ ബീജം ശാസ്ത്രീയമായി മറ്റൊരു സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ച് പ്രജനനം നടത്തുന്ന ഈ രീതി മതപരമായി ധാരാളം സങ്കീര്‍ണ്ണതകള്‍ ഉള്ളതാണെങ്കിലും കര്‍മ്മശാസ്ത്ര പണ്ഡിതന്മാര് ഈ സാധ്യത മുന്‍കൂട്ടി കാണുകയും സുക്ഷ്മമായി കൈകാര്യം ചെയ്യുകയും ചെയ്തിട്ടുമുണ്ട്. പ്രഛന്നന രീതിയുടെ ഇസ്ലാമിക മാനമെന്ത്? കുഞ്ഞിന്റെ മാതാപിതാക്കള്‍ ആര്? കുഞ്ഞിന്റെ ചിലവ് വഹിക്കേണ്ടതാര്? ചര്‍ച്ച നടക്കേണ്ടതും പഠന […]
സ്വാതന്ത്ര്യ ഇന്ത്യയിലെ ഫാഷിസ്റ്റ് ഭീകരതകള്‍
രാജ്യസ്നേഹികളുടെ ശക്തമായ പോരാട്ടം കാരണം ബ്രിട്ടീഷ് സാമ്രാജ്യത്വത്തില്‍ നിന്നും 1947ല്‍ ഇന്ത്യ സ്വാതന്ത്രം നേടി. മുസ്ലീം കള്‍ക്കും ഇതില്‍ നേതൃത്വപരമായ പങ്കുണ്ടായിരുന്നു. സ്വാതന്ത്രത്തിന്റെ ശുദ്ധവായു ശ്വസിച്ച് സുരക്ഷിതരായി ജീവിക്കാം എന്ന സ്വപ്നമാണവരെ ഈ പോരാട്ടത്തിന് സജ്ജമാക്കിയത്. പക്ഷേ, അവരുടെ സ്വപ്നങ്ങള്‍ക്ക് കരിനിഴലു വീഴാന്‍ താമസമുണ്ടായില്ല. 1948ല്‍ തന്നെ രാജ്യം മതത്തിന്റെ പേരില്‍ ഭിന്നിക്കപ്പെട്ടു. മുസ്ലിം ലീഗും ഹിന്ദു മഹാസഭയും പരസ്പരം തമ്മില്‍ തല്ലി. പിന്നീട് ഇന്ത്യയുടെ മതേതര ഭരണകൂടവും മുസ്ലിംങ്ങളുടെ അധപതനത്തിന് വേണ്ടി നിലകൊണ്ടു. മുസ്ലിങ്ങള്‍ ഏതെങ്കിലും […]
ഫരീദുദ്ദീന്‍ ഔലിയ; സമര്‍പ്പണ ജീവിതത്തിന്റെ പര്യായം
ആത്മീയ ലോകത്തെ തിളങ്ങുന്ന ഇന്ത്യന്‍ സാന്നിധ്യമാണ് ശൈഖ് ഫരീദുദ്ദീനുല്‍ ജീസ്തി (റ). അശൈഖുല്‍ കബീര്‍ എന്നാണ് ആധ്യാത്മികലോകത്ത് മഹാന്റെ ഖ്യാതി. പിതാമഹന് ശുഹൈബ്തത്രികളുടെ അക്രമണകാലത്ത് ഇന്ത്യയിലെത്തുകയും മില്ത്താന്മാരുടെ കര്‍മ്മഭൂമിയായ കുഅത്ത്വാല് എന്ന പ്രദേശത്ത് താമസമുറപ്പിക്കുകയും ചെയ്തു ഹിജ്റ 569കുഅന്ഹദ് എന്ന സ്ഥലത്താണ് ശൈഖ് ഫരീദുദ്ദീന്‍ മസ്ഊദ്(റ) ജനിക്കുന്നത്. ചെറുപ്പം മുതല്‍ തന്നെ വിജ്ഞാന സമ്പാദനത്തില്‍ അതീവ താല്പര്യം പ്രകടിപ്പിച്ച മഹാന് ബാല്യത്തില്‍ തന്നെ മില്താനിലേക്ക് വിജ്ഞാനം തേടി യാത്ര പോയി. ധാരാളം പണ്ഡിതന്മാരുടെ ശിഷ്യത്വം സ്വീകരിച്ച് വിജ്ഞാന […]
അകം തുറപ്പിക്കുന്ന ചരിത്രവായന
ജൂലൈ 14ന് ശബ്ദം പത്രാധിപര്‍ വിളിച്ച് ഒരു പുസ്തകക്കുറിപ്പ് ചോദിച്ചു. അരീക്കോട് മജ്മഅ് സിദ്ദീഖിയ്യ ദഅ്വാ കോളേജ് ഇസ്സുദ്ദീന്‍ പൂക്കോട്ടുചോലയുടെ ഇബ്റാഹീം ഇബ്നു അദ്ഹം ചരിത്രാഖ്യായികയ്ക്കാണ് അഭിപ്രായമെഴുതേണ്ടത്. എട്ട് മാസങ്ങളോളം ഓരോ ആഴ്ചകളിലും ഖണ്ഡഷയായി രിസാലയില്‍ പ്രസിദ്ധീകരിച്ച സന്ദര്‍ഭത്തില്‍ ഞങ്ങള്‍ പത്രാധിപര്‍ സംശോധന ചെയ്തു. രിസാലയിലെ ഖണ്ഡഷ അവസാനിച്ച തൊട്ടുടനെ തന്നെ ഐ.പി.ബി ഈ പുസ്തകത്തിന്റെ പ്രസിദ്ധീകരണം ഏറ്റെടുത്തുവെന്നറിഞ്ഞതില്‍ സന്തോഷമുണ്ട്. ഇബ്റാഹീം ഇബ്നു അദ്ഹമെന്ന ചരിത്ര പുരുഷന്റെ കഥ സരളമായ ശൈലിയില്‍ അവതരിപ്പിക്കുന്നതില്‍ ഈ പുസ്തകം വിജയിച്ചിട്ടുണ്ട്. […]
വിദ്യാലോകത്തെ വ്യതിചലനങ്ങള്‍
മനുഷ്യ ജീവിതത്തിന്റെ ഗതിനിര്‍ണ്ണയിക്കുന്നതില്‍ അതുല്യമായ സ്വാധീനം ചെലുത്തുന്ന ഒന്നാണ് വിദ്യാഭ്യാസം. സംസ്കാരികവും മാനുഷികവുമായ അവന്റെ വളര്‍ച്ചക്ക് അത്യന്താപേക്ഷികമായ അറിവ് ഹൃദയത്തില്‍ നിന്ന് ഹൃദയത്തിലേക്ക് കൈമാറപ്പെടുന്ന മാനവിക മൂല്യങ്ങളടങ്ങിയ വിജ്ഞാനത്തില്‍ നിന്നുരുവം കൊണ്ടതാണ്. കാട്ടാളനെ സമ്പൂര്‍ണ്ണ മനുഷ്യനാക്കി മാറ്റുന്നതിലൂടെ മനുഷ്യസമൂഹത്തില്‍ അത് വഹിക്കുന്ന പങ്ക് വിജയം കൈവരിക്കുകയും ചെയ്യുന്നു. അസാന്മാര്ഗികതയില് ലയിച്ച മനുഷ്യനെ സാംസ്കാരിക പ്രഭയുടെ തിരികൊളുത്തി തിന്മയുടെ വഴികളെ വിദ്യഭ്യാസം നിഷ്ഫലമാക്കുകയും ചെയ്യുന്നുണ്ട്. ‘ആരാണോ ഒരു വിദ്യാലയം തുറക്കുന്നത് അതുവഴി അയാള്‍ ഒരു കാരാഗ്രഹം അടക്കുന്നു’ […]
തരീമിലെ റമളാന്‍ വിശേഷങ്ങള്‍
നുസ്റത്തില്‍ നടന്ന അജ്മീര്‍ ഉറൂസില്‍ ഇബ്റാഹീം ബാഖവി മേല്‍മുറി ഹൃദ്യമായ ഭാഷയില്‍ അവതരിപ്പിച്ച യമന്‍ അനുഭവങ്ങള്‍ കേട്ടതുമുതല്‍ എന്റെ മനസ്സ് ഹളറമൗത്തിന്റെ മാനത്ത് വട്ടമിടാന്‍ തുടങ്ങിയിരുന്നു. തന്റെ ഉല്‍ക്കടമായ ആഗ്രഹത്തിന് ബഹുവന്ദ്യഗുരു ആറ്റുപുറം അലി ഉസ്താദ് പച്ചക്കൊടി വീശിയതോടെ നിനവിലും കനവിലും തരീം തന്നെയായിരുന്നു. വിവരമറിഞ്ഞ് സുഹൃത്ത് ശിഹാബുദ്ധീന്‍ നുസ്രി ദാറുല്‍ മുസ്തഫയില്‍ നിന്നും അയച്ച സന്ദേശങ്ങളില്‍ ബോള്‍ഡായി കിടന്നിരുന്ന സാധിക്കുമെങ്കില്‍ നീ റമളാനിന് മുന്‍പ് തന്നെ വരണം. ഇവിടുത്തെ റമളാന്‍ ഒന്ന് അനുഭവിക്കേണ്ടതുതന്നെയാ എന്ന […]
സ്വത്വ പ്രതിസന്ധിയുടെ മുസ്ലിം ദൃശ്യതകള്‍
ദളിത്, ആദിവാസി വിഭാഗങ്ങള്‍ സ്വന്തം കാലില്‍ നിന്നുകൊണ്ട് രാഷ്ട്രീയ അസ്പൃശതകളെ അഭിമുഖീകരിക്കുമ്പോല്‍ മുസ്ലിംകള്ക്ക് എന്തുകൊണ്ട് അങ്ങനെയാവാന്‍ സാധിക്കുന്നില്ല എന്ന പ്രസക്തമായ ചോദ്യത്തിനുള്ള ഉത്തരമാണ് ഈ ലേഖനം അന്വേഷിക്കുന്നത്. രാഷ്ട്രീയ പ്രതിനിധാനത്തിലൊതുങ്ങാതെ, സമകാലിക മുസ്ലിം സ്വത്വപ്രതിസന്ധി(Identity Crisis)യുടെ വിപുലീകൃതാര്‍ത്ഥങ്ങളെ പരിചയപ്പെടുക എന്നതാണ് ഈ എഴുത്തിന്റെ താല്പര്യം.(ആത്മവിമര്‍ശനപരമായ തലത്തില്‍ നിന്നുകൊണ്ടാണ് ഇതിന്റെ ക്രാഫ്റ്റ് ഒരുക്കുന്നതെന്ന് ചേര്‍ത്തി വായിക്കണം) നിവര്‍ന്നു നില്ക്കാന് മുസ്ലിംകള്ക്ക് സാധിക്കുന്നില്ല എന്ന പൊതു നിരീക്ഷണത്തെ ലെജിറ്റിമേറ്റ് ചെയ്യുന്ന രണ്ട് യാഥാര്‍ത്ഥ്യങ്ങള്‍ ഈയടുത്തായി അനുഭവപ്പെടുകയുണ്ടായി. അനുഭവം പറഞ്ഞിട്ട് വിഷയത്തിലേക്ക് […]