ഒരാൾ നമ്മോട് നന്നായി പെരുമാറുമ്പോൾ തിരിച്ചവനോടും നന്നായി പെരുമാറുകയെന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ല. നമ്മെ സ്നേഹിക്കുന്നവരെ സ്നേഹിക്കാനും നമുക്ക് എളുപ്പമാണ്. എന്നാൽ നമ്മെ വേദനിപ്പിച്ച ഒരാളോട് എങ്ങനെ പെരുമാറണം? നമ്മെ അപമാനിച്ച ഒരാളോട് എങ്ങനെ പ്രതികരിക്കണം? നമ്മോട് അനീതി ചെയ്ത ഒരാളോട് പോലും നന്മ ആഗ്രഹിക്കാൻ നമുക്ക് കഴിയുമോ? ഈ ചോദ്യങ്ങൾക്കെല്ലാം പ്രവാചകൻ മുഹമ്മദ് ﷺയുടെ ജീവിതം വളരെ മനോഹരമായ ഉത്തരങ്ങൾ നൽകുന്നുണ്ട്. പ്രവാചകൻ ﷺയുടെ ജീവിതം മുഴുവനും നിറഞ്ഞ് നിൽക്കുന്ന ഒരു വലിയ ഗുണമാണ് കരുണ എന്നത്. അല്ലാഹു പറയുന്നു: “ലോകർക്കാകമാനം കാരുണ്യമായിട്ടല്ലാതെ തങ്ങളെ നാം അയച്ചിട്ടില്ല.” (ഖുർആൻ 21:107) […]
Tag: പ്രവാചകസ്നേഹം
മുഹമ്മദ് നബി ﷺ: പരീക്ഷണങ്ങളിലെ അനുപമ മാതൃക
മുത്ത് നബി ﷺ മക്കയിൽ അല്ലാഹുവിന്റെ സന്ദേശവുമായി വന്നപ്പോൾ എല്ലാവരും അത് സ്വീകരിക്കാൻ തയ്യാറായില്ല. കാലങ്ങളായി തങ്ങൾ കൊണ്ട് നടക്കുന്ന വിശ്വാസങ്ങളും ആചാരങ്ങളും ഉപേക്ഷിക്കേണ്ടിവരുമെന്ന ഭയവും തങ്ങളുടെ സ്ഥാനമാനങ്ങൾ നഷ്ടപ്പെടുമെന്ന ആശങ്കയും ചിലർക്കുണ്ടായി. അതുകൊണ്ട് അവർ പ്രവാചകൻ ﷺയെ എതിർക്കാൻ തുടങ്ങി. ചിലർ മുത്ത് നബിയെ പരിഹാസ കഥാപാത്രമാക്കി, പൊതുയിടങ്ങളിൽ വെച്ച് അപമാനിച്ചു. ചിലർ നബിയെക്കുറിച്ച് പലതരത്തിലുള്ള ആരോപണങ്ങൾ ഉന്നയിച്ചു. എന്നാൽ ഇതൊന്നും പ്രവാചകൻ ﷺയെ തന്റെ ദൗത്യത്തിൽ നിന്ന് ഒട്ടും പിന്തിരിപ്പിച്ചില്ല. അല്ലാഹു ഖുർആനിൽ പറയുന്നത് നോക്കൂ: […]
ഇഖ്‌റഅ്: പ്രപഞ്ച വായനയുടെ സുപ്രഭാതം
മനുഷ്യ ജീവിതത്തിലെ ചില നിമിഷങ്ങൾ ഒരിക്കലും മറക്കാൻ കഴിയാത്തതായിരിക്കും. ഒരു വാർത്തയോ അനുഭവമോ തീരുമാനങ്ങളോ തിരിച്ചറിവോ ചിലപ്പോൾ ഒരു നിമിഷം പോലും നമ്മുടെ ജീവിതത്തിന്റെ ദിശ മാറ്റിമറിക്കും. മുഹമ്മദ് നബി ﷺയുടെ ജീവിതത്തിലും അത്തരമൊരു നിമിഷമുണ്ടായി. മക്കയിലെ ഹിറാ ഗുഹയിൽ വെച്ച് ജിബ്‌രീൽ (അ) ആദ്യമായി വഹ്‌യുമായി വന്ന രാത്രി മനുഷ്യചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വഴിത്തിരിവുകളിലൊന്നായി മാറി. നബി ﷺക്ക് അന്ന് നാൽപ്പത് വയസ്സായിരുന്നു പ്രായം. മക്കയിലെ സമൂഹത്തിൽ നിലനിന്നിരുന്ന അനീതികളും വിഗ്രഹാരാധനയും തെറ്റായ ആചാരങ്ങളും […]
വേർപാടുകൾ തീർത്ത ഒരു ബാല്യത്തിന്റെ കഥ
മുഹമ്മദ് നബി ﷺയുടെ ജീവിതത്തെ പഠനവിധേയമാക്കുമമ്പോൾ പലപ്പോഴും അത് തിരു നബിയുടെ പ്രവാചകത്വകാലത്തിലും മക്കാ-മദീനാ ജീവിതത്തിലും മാത്രം കേന്ദ്രീകരിക്കാറുണ്ട്. എന്നാൽ തിരുനബിയുടെ വ്യക്തിത്വത്തിന്റെ രൂപീകരണത്തെ മനസ്സിലാക്കണമെങ്കിൽ നബിയുടെ ബാല്യകാലത്തേക്ക് നാം തിരിഞ്ഞുനോക്കേണ്ടതുണ്ട്. പ്രവാചകത്വത്തിന് മുമ്പുള്ള ജീവിതത്തിലെ അനുഭവങ്ങൾ അവിടുത്തെ സ്വഭാവത്തിലും മനുഷ്യരോടുള്ള സമീപനത്തിലും പിന്നീട് പ്രകടമായ നിരവധി ഗുണങ്ങൾക്കു പശ്ചാത്തലമൊരുക്കിയതായി സീറാ സാഹിത്യം വ്യക്തമാക്കുന്നു. വളരെ ചെറുപ്പത്തിൽ തന്നെ പിതാവിനെയും പിന്നീട് മാതാവിനെയും പിതാമഹനെയും നഷ്ടപ്പെട്ട ഒരു ബാലനായിരുന്നു മുഹമ്മദ് ﷺ. എന്നാൽ ഈ അനുഭവങ്ങൾ അവിടുത്തെ […]
ദില്ലോ റാം; അതിരുകളില്ലാത്ത തിരുപ്രണയം
പ്രണയ ജീവിതം സാഗര സമാനമാണ്. പ്രണയിനികള്‍ക്കിടയില്‍ അതിര്‍വരമ്പുകള്‍ ഭേതിച്ച് അതൊഴുകിക്കൊണ്ടിരിക്കും. പ്രണയജീവിതങ്ങളുടെ നിത്യസ്മരണകള്‍ ഇന്നും വിള്ളലേല്‍ക്കാതെ നിലനില്‍ക്കുന്നുണ്ട്. ലൈലയെ പ്രണയിച്ച ഖൈസിന്‍റ പ്രണയ കാവ്യങ്ങളും, മുംതാസിനോടുള്ള അടങ്ങാത്ത പ്രണയത്തില്‍ ഷാജഹാന്‍ തീര്‍ത്ത താജ്മഹലും അതില്‍ ചിലതാണ്. ഇതില്‍ അധികവും നശ്വരമായ പ്രകടനങ്ങളായിരുന്നു. കേവല ശരീര കേന്ദ്രീകൃതമായതും ഇഹലോകത്ത് തന്നെ നേട്ടം അവസാനിക്കുന്നതുമായിരുന്നു. ഇവിടെ ചില പ്രണയങ്ങളുണ്ട്. ഇരു ലോകവിജയത്തിന് നിദാനമായ ദിവ്യ പ്രേമങ്ങള്‍. എന്നാല്‍ തിരു പ്രണയത്തിലൂടെ കാവ്യപ്രപഞ്ചം തീര്‍ത്ത് ഇസ്ലാമിന്‍റെ വിശുദ്ധവെളിച്ചം പുല്‍കിയ ഹിന്ദു കവിയുടെ […]
നിലക്കാത്ത സ്നേഹവിളി
പ്രപഞ്ചത്തോളം വിശാലമാണ് സ്നേഹം. ആ സ്നേഹങ്ങളുടെയെല്ലാം നിലാവുകണ്ടവരായിരുന്നു അവര്‍. മുത്ത് നബിയുടെ മുഖദര്‍ശനം തേടി കാത്തിരുന്നവര്‍. മരണത്തിന്‍റെ മുള്‍വഴികളും ഭീതിയുടെ കഴുമരങ്ങളും ശത്രുവിന്‍റെ നരക തുല്യ പരീക്ഷണങ്ങളും അവരുടെ സ്നേഹത്തിനു മുന്നില്‍ തോറ്റു കുനിഞ്ഞു. പ്രിയ സഖാക്കളുടെ സ്നേഹാശ്ലേഷത്തോളം ആര്‍ക്കാണ് ലോകത്ത് പ്രണയിക്കാനാവുക?. ഒരിക്കല്‍ നബി(സ്വ) യുടെ സമീപത്ത് വന്ന് ഒരു സ്വഹാബി ചോദിച്ചു. അല്ലാഹുവിന്‍റെ തിരുദൂദരെ …എപ്പോഴാണ് അന്ത്യദിനം? ചോദ്യം കേട്ട ഉടനെ നബി (സ്വ) ചോദിച്ചു. നിങ്ങള്‍ എന്താണ് അതിന് വേണ്ടി ഒരുക്കിവെച്ചിട്ടുള്ളത്? സ്വഹാബി […]
നിലക്കാത്ത സ്നേഹവിളി
പ്രപഞ്ചത്തോളം വിശാലമാണ് സ്നേഹം. ആ സ്നേഹങ്ങളുടെയെല്ലാം നിലാവുകണ്ടവരായിരുന്നു അവര്‍. മുത്ത് നബിയുടെ മുഖദര്‍ശനം തേടി കാത്തിരുന്നവര്‍. മരണത്തിന്‍റെ മുള്‍വഴികളും ഭീതിയുടെ കഴുമരങ്ങളും ശത്രുവിന്‍റെ നരക തുല്യ പരീക്ഷണങ്ങളും അവരുടെ സ്നേഹത്തിനു മുന്നില്‍ തോറ്റു കുനിഞ്ഞു. പ്രിയ സഖാക്കളുടെ സ്നേഹാശ്ലേഷത്തോളം ആര്‍ക്കാണ് ലോകത്ത് പ്രണയിക്കാനാവുക?. ഒരിക്കല്‍ നബി(സ്വ) യുടെ സമീപത്ത് വന്ന് ഒരു സ്വഹാബി ചോദിച്ചു. അല്ലാഹുവിന്‍റെ തിരുദൂദരെ …എപ്പോഴാണ് അന്ത്യദിനം? ചോദ്യം കേട്ട ഉടനെ നബി (സ്വ) ചോദിച്ചു. നിങ്ങള്‍ എന്താണ് അതിന് വേണ്ടി ഒരുക്കിവെച്ചിട്ടുള്ളത്? സ്വഹാബി […]
പ്രവാചകസ്നേഹം
തിരുനബിയോടുള്ള സ്നേഹം സത്യവിശ്വാസത്തി ന്‍റെ മൗലിക ഘടകവും ഇസ്ലാമിക ആത്മീയതയുടെ അടിസ്ഥാന ഭാഗവുമാണ്. ഇത് പരിശുദ്ധ ഖുര്‍ആനിന്‍റെ ഖണ്ഡിതമായ പ്രഖ്യാപനമാണ്. ഖുര്‍ആന്‍ പറയുന്നു “”പറയുക, നിങ്ങളുടെ പിതാക്കളും പുത്രിമാരും സഹോദരങ്ങളും ഇണകളും നിങ്ങളുടെ കുടുംബങ്ങളും നിങ്ങള്‍ സന്പാദിച്ച സ്വത്തുക്കളും നിങ്ങള്‍ മാന്ദ്യം ഭയപ്പെടുന്ന കച്ചവട സ്വത്തുക്കളും നിങ്ങള്‍ ഇഷ്ടപ്പെടുന്ന ഭവനങ്ങളുമാണ് അല്ലാഹുവിനേക്കാളും അവന്‍റെ റസൂലിനേക്കാളും അവന്‍റെ മാര്‍ഗ്ഗത്തില്‍ ധര്‍മ്മസമരം നടത്തുന്നതിനേക്കാളും നിങ്ങള്‍ക്ക് പ്രിയങ്കരമെങ്കില്‍ അല്ലാഹു അവന്‍റെ കല്‍പ്പന നടപ്പില്‍ വരുത്തുന്നത്വരെ നിങ്ങള്‍ കാത്തിരിക്കുക. അതിക്രമകാരികളായ ആളുകളെ അല്ലാഹു […]







