2020 January-February Shabdam Magazine എഴുത്തോല കവിത

സ്മാരകം

മൃതിയടയാത്ത
മൗനത്തിന്‍റെ സ്മാരക കല്ലറകളെ
നിശബ്ദമായ ക്ലാസ് മുറികളെ
നിങ്ങള്‍ക്കറിയുമോ?
ലഹരി പുതച്ചുറങ്ങുന്ന
കാല്‍ നിലത്തുറക്കാത്തവരുടെ
കലഹങ്ങളുടെ നിലവിളി
കേള്‍ക്കുന്നുണ്ടോ നിങ്ങള്‍
‘പ്രണയ’ രതിയുടെ മരച്ചുവട്ടില്‍
പ്രാണനില്ലാ നിശബ്ദതകള്‍
കാമം തീര്‍ക്കുമ്പോള്‍
മാറുന്ന കാമ്പസ് ചിത്രങ്ങളാല്‍
മാതൃത്വത്തിന്‍റെ നിലക്കാത്ത
നിലവിളികളുമായ് അഭിമന്യൂവും
അന്തിയുറങ്ങുന്നുണ്ട്.
ജീവനെടുക്കുന്ന
ആയുധ പുരകളാല്‍
പ്രബുദ്ധത മങ്ങിയ പ്രതിഷേധങ്ങള്‍,
പ്രണയമില്ലാത്ത വരാന്തകള്‍,
കവിത മണക്കാത്ത ചുമരുകള്‍,
വറ്റിയ സര്‍ഗാത്മകതകള്‍
കാമ്പസിന്‍റെ നിറങ്ങള്‍
ചത്തൊടുങ്ങിയതെവിടെ?

സുഹൈല്‍ കാഞ്ഞിരപ്പുഴ

Leave a Reply

Your email address will not be published. Required fields are marked *