അധര്‍മ്മത്തിനും അനാചാരത്തിനുമെതിരെ ശക്തമായി ശബ്ദിച്ച പ്രത്യയശാസ്ത്രമാണ് ഇസ്ലാം. മാനവസമൂഹം എങ്ങനെ ജീവിക്കണമെന്ന് കൃത്യമായി ഇസ്ലാം പഠിപ്പിച്ചു തരുന്നുണ്ട്. അതുകൊണ്ടുതന്നെ മറ്റുള്ള സമൂഹത്തേക്കാള്‍ മുസ്ലിം സമൂഹത്തിന്‍റെ ജീവിത രീതിയില്‍ കൂടുതല്‍ മത നിയമങ്ങള്‍ നില നില്‍ക്കുന്നുണ്ട്. ഈ നിയമങ്ങള്‍ വിശ്വാസിയുടെ മൂല്യവത്തായ ജീവിതം കെട്ടിപ്പടുക്കാന്‍ വേണ്ടി തന്നെയാണ്. ഇസ്ലാമിന്‍റെ ശരീഅത്ത് നിയമങ്ങള്‍ യഥാബോധത്തോടെ അപഗ്രഥിക്കുന്ന പക്ഷം ഓരോ ഉപദേശ നിര്‍ദേശങ്ങളിലും മാനുഷിക മൂല്യവും ധാര്‍മിക ബോധവും മികച്ചു നില്‍ക്കുന്നതായി ദര്‍ശിക്കാനാവും. ഇന്ന് നമ്മുടെ സമൂഹത്തില്‍ നടമാടിക്കൊണ്ടിരിക്കുന്ന ആധാര്‍മികതയുടെയും അസംസ്കാരികതയുടെയും […]
Author: shabdamdesk
കാരണം, ഇസ്ലാം യുക്തി ഭദ്രമാണ്
മധ്യകാല യൂറോപ്പില്‍ നവോത്ഥാനം കളിയാടുന്ന കാലത്ത് ക്രിസ്ത്യന്‍ പുരോഹിതര്‍ക്കും ശാസ്ത്ര പ്രതിഭകള്‍ക്കും ഇടയില്‍ പുതിയൊരു പ്രതിസന്ധി ഉടലെടുത്തു. അക്കാലത്തെ പ്രഗല്‍ഭ ശാസ്ത്രജ്ഞരായ ഗലീലിയോ ഗലീലി ജിയര്‍നാഡോ ബ്രൂണോ എിവരെ പോലെയുള്ളവര്‍ അക്കാലം വരെ നിലനിന്നിരന്ന, മുമ്പേ പുരോഹിതര്‍ പറഞ്ഞു പ്രചരിപ്പിച്ച കാര്യങ്ങള്‍ക്ക് വൈരുദ്ധ്യമായി പല കണ്ടെത്തലുകളെയും സമൂഹത്തിന് മുമ്പാകെ അവതരിപ്പിച്ചു. ഉദാഹരണമായി അക്കാലത്ത് ബൈബിള്‍ വാക്യങ്ങളുടെ അകമ്പടിയോടെ ചലിക്കാത്ത ഭൂമി എന്ന സങ്കല്‍പമായിരുന്നു ചര്‍ച്ചുകള്‍ പ്രചരിപ്പിച്ചിരുന്നത്. ഇതിനൊരു അപവാദമെന്നോണം സൗര കേന്ദ്രീകൃത പ്രപഞ്ചം എന്ന മാതൃക ഗലീലിയോ […]
ഇടതു പക്ഷമേ, നിങ്ങള്‍ ആരുടെ പക്ഷത്താണ് ?
പത്താം വര്‍ഷത്തിലേക്ക് ചുവടുവെക്കുന്ന രണ്ടാം പിണറായി സര്‍ക്കാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പടിവാതിലില്‍ എത്തി നില്‍ക്കുമ്പോള്‍ പാര്‍ട്ടിയും പിണറായിയും തങ്ങളുടെ നയങ്ങള്‍ തിരുത്താന്‍ തയ്യാറാകുന്നില്ലെങ്കില്‍ ജനം സര്‍ക്കാരിനെ തുരത്തും എന്നുളള യാഥാര്‍ത്യം അവര്‍ മനസ്സിലാക്കുന്നത് നന്നാകും. ഒന്നാം പിണറായി സര്‍ക്കാരിന്‍റെ മാതൃകാപരമായ നിലപാടുകളും പ്രവര്‍ത്തനങ്ങള്‍ കാരണത്താലും 2018 ലെ നിപ്പയേയും 2019 ലെ കൊറോണ വൈറസിനേയും പിടിവിടാതെ പിന്തുടര്‍ന്ന പ്രകൃതിക്ഷോഭങ്ങളെയും ആത്മവീര്യത്തോടെ ചെറുത്ത് തോല്‍പ്പിച്ചതിന്‍റെ മനോവീര്യത്തിലുമാണ് ജനം രണ്ടാമതും പിണറായി സര്‍ക്കാറിനെ അധികാരത്തിലേറ്റിയത്. എന്നാല്‍ രണ്ടാം പിണറായി സര്‍ക്കാരിന്‍റെ […]
90s V/s 2k Kids പഴിക്കേണ്ടതാരെ?
ലോകത്തിന്‍റെ സ്ഥിതിഗതികള്‍ മാറുന്നതോടൊപ്പം തലമുറകള്‍ക്കും പരിണാമം സംഭവിക്കുന്നു എന്നത് ഒരു യാഥാര്‍ഥ്യമാണ്. നമ്മുടെ പൂര്‍വികര്‍ ദാരിദ്ര്യത്താലും പട്ടിണിയാലും മോശപ്പെട്ട ജീവിത സാഹചര്യത്താലും ജീവിച്ചവരായിരുന്നുവെങ്കില്‍ ആസ്വാദനങ്ങളുടെ പറുദീസയിലൂടെയാണ് പുതിയ തലമുറയുടെ ജീവിതം. ദൈനംദിനം ലോകത്തിന്‍റെ മാറ്റങ്ങള്‍ക്കനുസരിച്ച് നവതലമുറയുടെ ജീവിത രീതികള്‍ക്കും വലിയ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ന്യൂജന്‍റെ സംസ്കാരത്തിലും ഭക്ഷണ രീതിയിലും ഭാഷാ ശൈലിയിലുമെല്ലാം ഈ വ്യത്യാസങ്ങള്‍ ദൃശ്യമാണ്. തന്തവൈബ്, ക്രിഞ്ച്, പട്ടി ഷോ, pooki, skibidi, scene തുടങ്ങി പഴയ ആളുകള്‍ക്ക് അന്യമായ ഭാഷാ ശൈലിയാണ് ന്യൂജന്‍ പിള്ളേര്‍ക്കുള്ളത്. […]
വൈറല്‍ പുസ്തകങ്ങളുടെ ചേരുവകള്‍
ട്രെന്‍റുകള്‍ക്ക് പിറകെയാണ് ലോകം ഇന്ന് സഞ്ചരിക്കുന്നത്. നിത്യജീവിതത്തിന്‍റെ സമസ്ത മേഖലകളിലും ഈ ആരവം നമുക്ക് കാണാനാകും. അതിന്ന് വായനാ മണ്ഡലങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നു. څഅപ് മാര്‍കറ്റ് ഫിഷന്‍چ എന്ന രീതിയില്‍ പുതിയ കാറ്റഗറി തന്നെ രൂപപ്പെട്ടിരിക്കുകയാണ്. വലിയ ജനപ്രീതി ലഭിച്ച് കൊണ്ടിരിക്കുന്ന ഈ വിഭാഗം സാഹിത്യത്തോടൊപ്പം ജനകീയമായി താല്‍പര്യമുണര്‍ത്തുന്ന രചനാ രീതിയെ സ്വീകരിച്ച് കൊണ്ട് കഥാപാത്രാവിഷ്കാരത്തിനും പ്രമേയത്തിനും ഒരു പോലെ പ്രാധാന്യം നല്‍കുന്ന നോവലുകളായാണ് ഇവകളെ പൊതുവെ വീക്ഷിക്കപ്പെടുന്നത്. സോഷ്യല്‍ മീഡിയകളിലും വായനാലോകത്തും വലിയ സ്വീകാര്യതയാണ് ഇതിന് […]
Trumpolicies ലോകക്രമത്തെ തിരുത്തപ്പെടുമോ?
നിയാസ് ടി കൂട്ടാവിൽ ട്രംപിന്റെ രണ്ടാമൂഴം; ലോകക്രമത്തെ തിരുത്തപ്പെടുമോ? ട്രംപ് വീണ്ടും യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ പ്രസിഡന്റായി അധികാരത്തിലേറിയിരിക്കുകയാണ്. യുഎസ് വിദേശ ബന്ധങ്ങളിലും വ്യാപാര രീതികളിലും ആഗോള ഭരണത്തിലും അഗാധമായ മാറ്റത്തെ സൂചിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ പുതിയ നയങ്ങള്‍. ആദ്യ ടേമിനെക്കാള്‍ ഇത് ആഗോള ക്രമത്തെ പുനര്‍നിര്‍മ്മിക്കാന്‍ ഏറെ സാധ്യതകളുണ്ട്. കുത്തനെയുള്ള വ്യാപാര താരിഫുകള്‍ മുതല്‍ ഇസ്രായേലിന് ശക്തമായ പിന്തുണ വരെ എത്തി നില്‍ക്കുന്ന ട്രംപിന്റെ പുതിയ പ്രഖ്യാപനങ്ങളും നയങ്ങളും നിലവിലെ സ്ഥാപിത അന്താരാഷ്ട്ര വ്യവസ്ഥകളെ ശിഥിലമാക്കുമെന്നതില്‍ സംശയമില്ല […]
ദേശീയതയുടെ സ്വഅപര നിര്‍മിതികള്‍: ‘ആടുജീവിതം’ വായിക്കുമ്പോള്‍
സമീര്‍ കാവാഡ് നജീബിനെ ചുറ്റിപ്പറ്റിത്തന്നെയാണ് ‘ആടുജീവിത’ത്തിന്‍റെ വായനയും മറ്റാവിഷ്കാരങ്ങളും ഇപ്പോഴും തുടരുന്നത്. നൂറിലേറെ എഡിഷന്‍ പിന്നിട്ടിട്ടും ഈ നോവലിലെ അപരദേശീയനിര്‍മ്മിതിയെ അല്ലെങ്കില്‍ വില്ലന്‍ കഥാപാത്രമായ അര്‍ബാബിന്‍റെ പക്ഷം കൂടി പരിഗണിച്ചുകൊണ്ടുള്ള ഒരു വായന ഇനിയെങ്കിലും പ്രസക്തമല്ലേ? ദേശീയതയുടെ ഉത്പന്നമാണ് നോവല്‍ എന്ന സങ്കല്‍പ്പത്തിന്‍റെ വെളിച്ചത്തില്‍ ബെന്യാമിന്‍റെ ആടുജീവിതത്തെ പരിശോധിക്കുന്നു. കംപാരട്ടീവ് ലിറ്ററേച്ചര്‍ ഫ്രഞ്ച് സ്കൂളിന്‍റെ ഭാഗമായി വികസിച്ച ‘ഇമേജ് എപ്പോക്ക്’ എന്ന പേരിലറിയപ്പെട്ട വിശകലനരീതി സാഹിത്യപഠനത്തില്‍ ദേശീയതാ മാനദണ്ഡത്തിന് പ്രത്യേകം ഊന്നല്‍ നല്‍കിയിരുന്നു. കഥാപാത്രങ്ങളുടെ […]
അമീബിക് മസ്തിഷ്ക ജ്വരം ;ഭയപ്പെടേണ്ടതുണ്ടോ?!
“Brain eating amoeba” എന്നറിയപ്പെടുന്ന അമേബിക് മസ്തിഷ്ക ജ്വരം വീണ്ടും കേരളത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. പിടിപ്പെട്ടാൽ 99.99ശതമാനവും മരണപ്പെടാൻ സാധ്യതയുള്ള ഈ അസുഖം മലപ്പുറം ജില്ലയിലെ ചില ഇടങ്ങളിലാണ് സ്ഥിരീകരിച്ചിരിക്കുന്നത്.കൊടും ചൂടിന് ആശ്വാസമേകിയുള്ള മഴയുടെ വരവിലൂടെ കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള വരണ്ട കുളങ്ങളും തോടുകളും, വെള്ളം നിറഞ്ഞ് കെട്ടിക്കിടക്കുന്നതാണ് ഈ അസുഖത്തിന്റെ പ്രധാന ഉറവിടമായി കണക്കാക്കുന്നത്.ലോകത്തിൽ തന്നെ വളരെ അപൂർവമായി കാണപ്പെടുന്ന ഈ അസുഖം, ഏകദേശം 15 ഓളം രാജ്യങ്ങളിലാണ് ഇതുവരെ […]
നമുക്കെന്നും പ്രകൃതിയാണ് വരദാനം
വീണ്ടും ഒരു പരിസ്ഥിതി ദിനം കൂടി സമാഗതമായിരിക്കുന്നു. പ്രകൃതി സംരക്ഷണത്തിന്റെ ഘോഷങ്ങള്‍ക്ക് വീണ്ടും മണിയടിച്ചിരിക്കുകയാണ്. നാനാ ഭാഗങ്ങളില്‍ മരം നടല്‍ ചടങ്ങുകള്‍ പൂര്‍വ്വാധികം ശക്തിയോടെ അരങ്ങേറുന്നു. എന്നാല്‍ ഇന്നലെകളില്‍ നട്ടുതീര്‍ത്ത മരങ്ങളുടെ സ്ഥിതിയെന്താണെന്നതില്‍ ആരും ബോധവാന്മാരല്ല. പരിസ്ഥിതി ദിനം കടന്നു പോകുന്നതോടെ ഭൂമി നേരിട്ടുകൊണ്ടിരിക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങളെ കുറിച്ചുള്ള ചിന്തകള്‍ പലരിലും അസ്തമിക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. ലോകം നേരിട്ടുകൊണ്ടിരിക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങളിലേക്കുളള ഓര്‍മ്മപ്പെടുത്തലാണ് ഓരോ വര്‍ഷത്തെയും പരിസ്ഥിതി ദിനം. അതിന് ഒരു പ്രമേയവും അതുമായി […]
കരിയര്‍; നിങ്ങള്‍ക്ക് ലക്ഷ്യബോധമുണ്ടോ?
എന്തിനാണ് നിങ്ങള്‍ കുട്ടികളെ പഠിപ്പിക്കുന്നത് ??. അധ്യാപകരാവാന്‍ വേണ്ടി പഠിക്കുന്ന വിദ്യാര്‍ത്ഥികളോട്, ബി.എഡ് ക്ലാസിലെ അധ്യാപകന്‍റെ ചോദ്യമായിരുന്നു ഇത്. കുട്ടികള്‍ക്ക് അറിവ് നല്‍കാനാണോ? അവരെ പരീക്ഷയെഴുതാന്‍ പ്രാപ്തരാക്കാനാണോ? ഭാവിയില്‍ ജോലി സ്ഥലങ്ങളില്‍ അനിവാര്യമായ നൈപുണ്യം (skills) നേടിക്കൊടുക്കാന്‍ ആണോ? അതുമല്ല, രാജ്യത്തിന്‍റെ ഉത്തമ പൗരന്മാര്‍ ആക്കാനോ? വിദ്യാര്‍ത്ഥികള്‍ ഓരോരോ മറുപടികള്‍ പറയാന്‍ ശ്രമിച്ചു. അവരുടെ അഭിപ്രായ വ്യത്യാസങ്ങളൊക്കെ കണ്ടപ്പോള്‍, അധ്യാപകന്‍ അവരോട് ഒരു ഗ്രൂപ്പ് ഡിസ്കഷന്‍ ആക്കാന്‍ പറഞ്ഞു. കോളേജുകളിലെ ഒരു സൗകര്യമാണത്. സെമിനാര്‍, ഗ്രൂപ്പ് […]









