ദൈവീക ബോധനങ്ങളാണ് ഖുര്‍ആന്‍. പവിത്രതകളുടെ പരമോന്നതി കൈവരിച്ച വിശുദ്ധ ഗ്രന്ഥം പാരായണം ചെയ്യുന്നതില്‍ നാം ബദ്ധശ്രദ്ധരായിരിക്കണം. ഈ വ്രതക്കാലത്ത് പ്രത്യേകിച്ചും. ‘ഖുര്‍ആനിന്‍റെ ഓരോ അക്ഷരവും അതിവിശിഷ്ടമാണ്. അവ മൈതാനങ്ങളും പൂന്തോപ്പുകളും കൊട്ടാരങ്ങളും പട്ടുവസ്ത്രങ്ങളും തോട്ടങ്ങളുമാണ്, അത് പാരായണം ചെയ്യുന്നവര്‍ തോട്ടങ്ങളും മറ്റും ഉപയോഗപ്പെടുത്തിയവരാണ്’ എന്നാണ് ഇമാം ഗസ്സാലി(റ) യുടെ അഭിപ്രായം. നബി(സ്വ) പറഞ്ഞു: ‘മനുഷ്യ സൃഷ്ടിപ്പിന്‍റെ ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് നാഥന്‍ ത്വാഹ, യാസീന്‍ എന്നീ രണ്ട് വചനങ്ങള്‍ അവതരിപ്പിച്ചു’. ഇതുകേട്ട മാലാഖമാര്‍ പറഞ്ഞു: ‘പ്രസ്തുത […]
Author: shabdamdesk
ഇസ്ലാം; പരിസ്ഥിതി സൗഹൃദ നിലപാടുകള്‍
മനുഷ്യന്‍റെ അത്യാഗ്രഹങ്ങള്‍ക്കു മുമ്പിലാണ് പരിസ്ഥിതി വെല്ലുവിളി നേരിടുന്നത്. വീണ്ടുമൊരു ജൂണ്‍ 5 വരുമ്പോള്‍ തല്‍ക്കാലം ഒരു മരം നട്ട് കൈ കഴുകാന്‍ സാധിക്കുന്നതല്ല ഒരു വിശ്വാസിയുടെ പരിസ്ഥിതിയോടുള്ള കടപ്പാട്. ദൈവാസ്തിത്വത്തിന്‍റെയും ദൈവത്തിന്‍റെ ഏകതത്വത്തിന്‍റെയും നിദര്‍ശമായിട്ടാണ് പ്രപഞ്ച സൃഷ്ടിപ്പിനെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. ആവശ്യാനുസരണം അത് ഉപയോഗപ്പെടുത്താനും അത്യാഗ്രഹങ്ങള്‍ക്ക് പുറത്ത് പരിസ്ഥിതി ഘടനയില്‍ ദോശകരമായ ഇടപെടലുകള്‍ വിലക്കുകയും ചെയ്തിട്ടുണ്ട് ഖുര്‍ആന്‍. മനുഷ്യന്‍ ഭൂമിയില്‍ അല്ലാഹുവിന്‍റെ ഖലീഫ (പ്രതിനിധി)യായിട്ടാണ് നിശ്ചയിക്കപ്പെട്ടതെന്ന് ഖുര്‍ആന്‍ ഓര്‍മപ്പെടുത്തുന്നുണ്ട്. ഖിലാഫത്തിന്‍റെ നിര്‍വ്വഹണം നടത്തേണ്ടത് അധിവസിക്കുന്ന ഭൂമിയിലാണ്. […]
ആത്മചൈതന്യത്തിന്‍റെ പകലിരവുകള്‍
വിശുദ്ധ റമളാന്‍ സമാഗതമായി. സത്യവിശ്വാസികള്‍ക്ക് ആത്മീയ ഉല്‍കര്‍ഷത്തിന്‍റെയും സംസ്കരണത്തിന്‍റെയും കൊയ്ത്തുകാലമാണ്. വിശ്വാസിയെ സംബന്ധിച്ചിടത്തോളം ആഹ്ലാദത്തിന്‍റെയും ആനന്ദത്തിന്‍റെയും ദിനരാത്രങ്ങളാണ്. തിന്മകളുടെ കറുത്ത കരിമുഖിലുകള്‍ കുമിഞ്ഞു കൂടിയ വിശ്വാസി ഹൃദയങ്ങള്‍ ആത്മീയ ചൈതന്യം കൊണ്ട് സ്ഫുടം ചെയ്യപ്പെടുന്ന വിശുദ്ധ മാസം. രണ്ടു മാസക്കാലം വിശ്വാസികള്‍ കാത്തിരുന്ന കാത്തിരിപ്പിനു പോലും അത്യധികം പ്രതിഫലമുണ്ട്. നോമ്പ് പരിചയാണെന്നാണ് തിരുവരുള്‍. ദേഹേഛകളോടും പൈശാചിക പ്രേരണകളോടുമുള്ള സായുധ സമരത്തിനുള്ള പോര്‍ക്കളമാണ് വിശുദ്ധ റമളാന്‍. നോമ്പനുഷ്ഠാനത്തിലൂടെ മതത്തിന്‍റെ ശത്രുക്കളോട് സമരം ചെയ്യുന്ന ഒരു പ്രതീതി അവന്‍റെ അകതാരില്‍ […]
ആഭരണങ്ങളിലെ സകാത്ത്
ഇസ്ലാാമിന്‍റെ പഞ്ചസ്തംഭങ്ങളില്‍ പ്രധാനപ്പെട്ടതാണ് സക്കാത്ത്. കുളിയും വുളുഉമൊക്കെ ശാരീരികമായ ശുദ്ധീകരണം ലക്ഷ്യം വെച്ചാണ് എങ്കില്‍ സമ്പത്തിന്‍റെ സംസ്കരണമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. കച്ചവടത്തിന്‍റെ സകാത്തിനു പുറമെ ധാന്യങ്ങളില്‍ എട്ട് ഇനങ്ങളില്‍ മാത്രമേ സക്കാത്ത് നിര്‍ബന്ധമുള്ളു. സ്വര്‍ണ്ണം, വെള്ളി, ആട്, മാട് , ഒട്ടകം, ധാന്യം, കാരക്ക, മുന്തിരി എന്നിവയാണിവ. കറന്‍സി നോട്ടുകള്‍ സ്വര്‍ണ്ണം, വെള്ളി, എന്നിവകളുടെ പരിധിയിലാണ് ഉള്‍പ്പെടുക. സ്വര്‍ണ്ണവും വെള്ളിയും അതിന് സകാത്ത് നിര്‍ബന്ധമാകാന്‍ ഇസ്ലാം നിശ്ചയിച്ച അളവുണ്ടായാല്‍ സക്കാത്ത് നിര്‍ബന്ധമാകുന്ന ധനങ്ങളാണെന്ന് എല്ലാവര്‍ക്കും അറിയാം. […]
നിസാമുദ്ദീന്‍ ഔലിയ
അധ്യാത്മിക ജീവിതാന്വേഷണത്തിന്‍റെ ഭാരതീയ ചിത്രമാണ് ശൈഖ് നിസാമുദ്ദീന്‍(റ) വിലൂടെ വായിക്കപ്പെടുന്നത്. സൂഫീ ലോകത്തെ ജ്വലിക്കുന്ന ഇന്ത്യന്‍ സാന്നിധ്യം എന്നാണ് മുസ്ലിം ലോകത്ത് ശൈഖ് നിസാമുദ്ദീന്‍ ബദായൂനി(റ) യുടെ ഖ്യാതി. ഹനഫീ മദ്ഹബിനെ പിന്തുടര്‍ന്ന് ജീവിച്ചിരുന്ന മഹാന്‍ ഹിജ്റ636 ല്‍ ഉത്തര്‍പ്രദേശിലെ ബദായൂന്‍ നഗരത്തില്‍ ജനിച്ചു. ചെറുപ്രായത്തില്‍തന്നെ പിതാവ് മരണമടഞ്ഞതിനെത്തുടര്‍ന്ന് മാതാവിന്‍റെ സംരക്ഷണത്തിലാണ് വളര്‍ന്നത്. ജ്ഞാന സമ്പാദനത്തിലും പരിശീലനത്തിലും ചെറുപ്രായത്തിലേ ജിജ്ഞാസ പുലര്‍ത്തിപ്പോന്നു. പണ്ഡിതനും ഭക്തനുമായിരുന്ന ശൈഖ് അലാഉദ്ദീന്‍(റ) വില്‍ നിന്ന് കര്‍മ്മശാസ്ത്രം(ഫിഖ്ഹ്) അടിസ്ഥാന ശാസ്ത്രം(ഉസൂല്‍) വ്യാകരണശാസ്ത്രം എന്നിവ […]
ഒടുവിലും നിറയെ സുകൃതങ്ങള്‍
അവാച്യമായ ദിവ്യ ചൈതന്ന്യത്തിന്‍റെ ദിനരാത്രങ്ങള്‍ പരിശുദ്ധ റമളാനിന്‍റെ മാത്രം പ്രത്യകതയാണ്. അലസഭാവങ്ങളില്‍ നിന്നും മാറി തീര്‍ത്തും ഭക്തിസാന്ദ്രമായ ആരാധനകളുടെ ആനന്ദത്തില്‍ എല്ലാ വിശ്വാസികളും പങ്കു ചേരുന്ന അപൂര്‍വ്വ നിമിശമാണ് ഇതിന്‍റെ ഏറ്റവും വലിയ രസം. ഇവിടെ കൂട്ടമായ പ്രാര്‍ത്ഥനാ സദസ്സുകളും വിപുലമായ നോമ്പുതുറ സല്‍ക്കാരങ്ങളും നിറം പകരുന്ന പുണ്യമാസത്തിലെ ഏറ്റവും പവിത്രമായ ഘട്ടങ്ങള്‍ അവസാന പത്തിലെ ഉണര്‍വ്വിലേക്കാണ് ഇന്ന് നാം എത്തിച്ചേരേണ്ടത്. വിശിഷ്ടടമായ ദൈവിക വാഗ്ദാനങ്ങളില്‍ ആകൃഷ്ടരായി അരക്കെട്ട് ഉറപ്പിക്കുന്നവര്‍ക്ക് വരെ മാനസിക ചാഞ്ചല്ല്യം സംഭവിക്കുന്നുണ്ടെന്നതാണ് […]
ആളെ കൊല്ലുന്ന ആള്‍ദൈവങ്ങള്‍ ആരുടെ അവതാരങ്ങളാണ്
മനുഷ്യ ജീവിതത്തിലെ ആന്തരിക ചോദനയായ ആത്മീയത, വ്യാജ ആത്മീയന്മാരുടെയും ചൂഷണാത്മക സങ്കല്‍പങ്ങളുടെയും പ്രഭാവലയങ്ങളില്‍ അകപ്പെട്ട് ജീവന് തന്നെ ഭീഷണിയായിക്കൊണ്ടിരിക്കുന്ന പ്രത്യേക സാഹചര്യത്തിലാണ് നാം ജീവിക്കുന്നത്. സ്വന്തം ഭൗതിക സാമ്രാജ്യത്വങ്ങളുടെ വികാസത്തിനു വേണ്ടി ആത്മീയത വില്‍പനചരക്കാക്കുന്നത് വഴി മന:ശാന്തി വിപണനം ചെയ്യുന്ന ആള്‍ദൈവ വ്യവസായികളുടെ ആശ്രമങ്ങളില്‍ നടമാടുന്ന പീഢനങ്ങളുടെയും മറ്റും വാര്‍ത്തകളാല്‍ നിറഞ്ഞിരിക്കുകയാണിന്ന് സാമൂഹിക മാധ്യമങ്ങളൊക്കെയും. ആള്‍ദൈവ ആശ്രമവും ആഢംബരങ്ങളും ഭക്തിയുടെ അളവുകോലായി പരിവേഷം ചെയ്തെടുത്ത പുതുകാലത്ത്, അതിന്‍റെ പരിണിതിയെന്നോണമാണ് രാജ്യതലസ്ഥാനത്തടക്കം, ആളെ കൊല്ലുന്ന അനുയായികള്‍ അഴിഞ്ഞാട്ടം […]
ആവിഷ്കാര സ്വാതന്ത്ര്യത്തിനേറ്റ മുറിവുകള്‍
അയല്‍രാജ്യമായ ബംഗ്ലാദേശില്‍ മതവിമര്‍ശനം നടത്തിയ 6 പേര്‍ കൊല്ലപ്പെടുകയും പലരും കൊലക്കത്തി ഭയന്ന് ഒളിവില്‍ കഴിയുകയും ചെയ്തപ്പോള്‍ മതഭീകരതയൊക്കെ അങ്ങ് ബംഗ്ലാദേശിലാണെന്ന് പറഞ്ഞ് ആശ്വാസം കൊണ്ടവരായിരുന്നു ഇന്ത്യക്കാര്‍. എന്നാല്‍ ഇന്ന് ജനാധിപത്യത്തില്‍ നിന്നും ഏകാധിപത്യത്തിലേക്ക് നടന്നെത്താന്‍ ഇന്ത്യന്‍ ഗവണ്‍മെന്‍റിന് സമയ ദൈര്‍ഘ്യം വേണ്ടിവന്നില്ല. നമ്മുടെ രാജ്യം ഒരുപാട് മാറിയിരിക്കുന്നു. മനുഷ്യരേക്കാള്‍ പശുവിനെ സ്നേഹിക്കുന്നവര്‍ പെരുകുന്നു. വൃദ്ധമാതാപിതാക്കളെ ക്ഷേത്രത്തില്‍ കൊണ്ടുപോയി നടതള്ളുന്നവര്‍ ഗോമാതാവിന് വേണ്ടി കൊല്ലാനും കൊല്ലപ്പെടാനും തയ്യാറാകുന്നു. ജനാധിപത്യ ബോധത്തിനും സഹിഷ്ണുതക്കും പേരുകേട്ട ഈ രാജ്യം […]
അഹ്മദ് കോയ ശാലിയാത്തി: ആധുനികലോകത്തെ ഗസ്സാലി
വിജ്ഞാനത്തിന്‍റെ പൊന്‍പ്രഭയില്‍ സ്ഫുടം ചെയ്തെടുത്ത വ്യക്തിപ്രഭാവത്തോടെ സാമൂഹിക രംഗത്ത് നിറഞ്ഞുനിന്ന മഹാമനീഷിയാണ് ശിഹാബൂദ്ദീന്‍അഹ്മദ് കോയ ശാലിയാത്തി. ആധുനിക കേരളത്തിലെ ഏറ്റവും വലിയ പണ്ഡിതപ്രതിഭയായിരുന്ന മഹാന്‍ ആധുനിക ഗസ്സാലി എന്ന വിശേഷണത്തില്‍ അറിയപ്പെട്ടു. പണ്ഡിതനും ഭക്തനുമായിരുന്ന കോഴിക്കോട് കോയമരക്കാരകം കുഞ്ഞാലിക്കുട്ടി മുസ്ലിയാര്‍ ;ചാലിയം നേപ്പാളത്ത് കുട്ടിഹസന്‍ എന്നവരുടെ പുത്രി ഫരീദ എന്ന പരീച്ചു ദമ്പതികളുടെ മകനായി ഹിജ്റ 1302 ജമാദുല്‍ ആഖിര്‍ 22 വ്യാഴായ്ചയാണ് മഹാന്‍ ജനിക്കുന്നത്. ചാലിയം പൂതാറമ്പത്ത് വീട്ടിലായിരുന്നു പിറവി. കുഞ്ഞിമുഹ്യുദ്ദീന്‍ മുസ്ലിയാര്‍, അബ്ദുല്ല കുട്ടി […]
റോഹിംഗ്യ; ഇടനെഞ്ച് വേദനിക്കുന്നില്ലേ?
ശത്രുക്കളുടെ പീഢനങ്ങള്‍ അസഹ്യമായപ്പോള്‍ ഖബ്ബാബ് ബ്നു അറത്ത്(റ) മുത്ത്നബിയോട് വേവലാതിപ്പെടുന്നുണ്ട്. തിരുഹബീബരെ അങ്ങ് ഞങ്ങളെ സഹായിക്കില്ലേ..ഞങ്ങളുടെ രക്ഷക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നല്ലേ…നിങ്ങളുടെ പൂര്‍വ്വീകര്‍ വിശ്വസിച്ചതിന്‍റെ പേരില്‍ സഹിച്ച ത്യാഗങ്ങള്‍ എത്രയാണ് ശരീരം വാളുകളെ കൊണ്ട് വെട്ടിനുറുക്കുകയും ഇരുമ്പിനാലുള്ള ചീര്‍പ്പുകളെ കൊണ്ട് മാംസങ്ങളുടെ എല്ലുകളും വേര്‍പ്പെടുത്തുമാറ് പീഢനങ്ങല്‍ ഏല്‍പ്പിച്ചപ്പോഴൊന്നും ഏകദൈവവിശ്വാസത്തില്‍ നിന്ന് അണു വിട തെറ്റാന്‍ അവര്‍ തയ്യാറായിരുന്നില്ല. പൂര്‍വ്വികരുടെ ഉള്ളുറച്ച വിശ്വാസം പ്രവാചകപുംഗവര്‍ അനുയായിയെ തര്യപ്പെടുത്തിയ ചരിത്രം വേദനിക്കുന്ന ഹൃദയത്തോടെ, കലങ്ങിയ കണ്ണുകളോടെ വായിച്ചത് വീണ്ടും ഓര്‍മ്മിക്കാന്‍ […]