മിനികഥ/സാലിം നൈന മണ്ണഞ്ചേരി: പുതിയ പാര്‍ട്ടിയെ സമൂഹം അവഗണിച്ചപ്പോള്‍ പാര്‍ട്ടിയോഫീസില്‍ ചൂടേറിയ തന്ത്രങ്ങള്‍ ആലോചിക്കുകയാണ് രാജീവും കൂട്ടരും. വര്‍ഗ്ഗീയതക്ക് ആഹ്വാനം ചെയ്ത് രാജീവ് കടന്നുവന്നപ്പോള്‍ ചിലര്‍ പണമെറിയലിന് പുനര്‍ജീവനം നല്‍കി. എന്നാല്‍, ഭൂരിപക്ഷാടിസ്ഥാനത്തില്‍ ജനം രാജീവിനെ പരിഗണിച്ചു. കവലകളും കാന്പസുകളും ഒന്നടങ്കം വര്‍ഗ്ഗീയതയെ ഊതിക്കാച്ചിയെടുത്തു. കലാപങ്ങളും, പ്രക്ഷോപങ്ങളും അരങ്ങേറി കൊണ്ടിരുന്നു. കാന്പസില്‍ നടന്ന പ്രക്ഷോപത്തില്‍ പിടഞ്ഞു വീണ സഹോദരന്‍റെ രോദനത്തോട് പ്രതികരിച്ചുകൊണ്ട് രാജീവ് : “നീയാണ് നമ്മുടെ പാര്‍ട്ടിയുടെ ആദ്യ രക്തസാക്ഷി’.
Author: shabdamdesk
താജുല്‍ ഉലമ; ജ്ഞാന കിരീടം ചൂടിയ രാജാവ്
പരിഷ്കര്‍ത്താക്കളായ മഹാപുരുഷന്മാരെ പോലെ ആഴമേറിയ ജ്ഞാനം കൊണ്ടും, തതനുസൃതമായ ജീവിത രീതികൊണ്ടും ഒരു കാലഘട്ടത്തിന്‍റെ ആത്മാവായി മാറിയ മഹാമനീഷി. പര്‍വ്വത സമാനമായ പ്രതിസന്ധികളോട് പടവെട്ടി സത്യപ്രസ്ഥാനത്തെ വിജയത്തീരത്തണച്ച കര്‍മ്മപോരാളി, ആത്മീയ ജീവിതം കൊണ്ട് ഔന്നിത്യത്തിന്‍റെ ഉത്തുംഗസോപാനങ്ങള്‍ കീഴടക്കുന്പോഴും ധാര്‍മ്മികപ്രസ്ഥാനത്തിന് ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കി നിയന്ത്രിച്ച നേത്യപാഠമുള്ള പണ്ഡിത ശ്രേഷ്ഠന്‍. താജൂല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍ സ്മൃതിപഥത്തില്‍ തെളിഞ്ഞുവരുന്പോള്‍ ഇങ്ങനെ അസംഖ്യം സവിശേഷതകള്‍ നമ്മേ വാരിപ്പുണരും. ജ്ഞാന ധീരതയുടെ കിരീടമണിഞ്ഞ ആ മഹാത്മാവിന്‍റെ ജീവിതത്തിന് അക്ഷരാവിഷ്കാരം നല്‍കാന്‍പോലും നമ്മുടെ […]
നൂറുല്‍ ഉലമ; പ്രകാശം പരത്തിയ പണ്ഡിത ജ്യോതിസ്സ്
നൂറുല്‍ ഉലമയെന്ന മഹനീയ നാമത്തെ അന്വര്‍ത്ഥമാക്കുന്ന ജീവിതമായിരുന്നു എം.എ ഉസ്താദിന്‍റേത്. ഒരു പണ്ഡിതന്‍റെ കര്‍ത്തവ്യവും ധര്‍മവും എങ്ങനെയായിരിക്കണമെന്ന് സമൂഹമധ്യത്തില്‍ കാണിച്ചു കൊടുക്കുകയായിരുന്നു മഹാന്‍. പാണ്ഡിത്യത്തിന്‍റെ ഉത്തുംഗതയിലും വിനയവും ലാളിത്യവും നിറഞ്ഞ ജീവതമായിരുന്നു അവിടുന്ന് നയിച്ചത്. അവസാനം താന്‍ ജീവിച്ച സമൂഹത്തിനും പുതുതലമുറയ്ക്കും ഏറെ ബാക്കി വെച്ചാണ് ആ മഹാമനീഷി യാത്രയായത്. 1924 ജൂലൈ ഒന്നാം തീയതി(റജബ് 29) തിങ്കളാഴ്ചയാണ് എം.എ ഉസ്താദ് ജനിക്കുന്നത്. തൃക്കരിപ്പൂര്‍ ഉടുന്പുന്തലയില്‍ കുറിയ അബ്ദുല്ല എന്നവരാണ് പിതാവ്, മാതാവ് നാലരപ്പാട് മറിയം. മാതാമഹന്‍റെയും […]
നിയോഗം
കപടതകളില്ലാതെ കാരുണ്യ ഹസ്തത്തിന് കാവലായി കരിപിടിച്ച അടുക്കളയില്‍ തിളച്ചിട്ട ജന്മം വാക്കുകളെ കുഴിച്ച് മൂടി നെടുവീര്‍പ്പിന്നാവിയില്‍ അഗ്നി കുടിക്കാന്‍ നിയോഗം എന്നിട്ടും എരിയുന്ന ജീവനില്‍ എങ്ങിനാ മനുഷ്യത്വം പ്രഭയാവുന്നത്? ഇരുള്‍ വീണെന്‍റെ വ്യര്‍ത്ഥ യാത്രക്ക് നിരൂപകയാവുന്നത്? ഉമ്മാ… ഭാരിച്ച ഭാണ്ഡം പേറി ഇനി മുതല്‍ കുന്നുകയറണ്ട താഴ് വരകളിറങ്ങി സ്വര്‍ഗത്തിലേക്ക് നടക്കാം വിശുദ്ധിയുടെ വെളുപ്പ് തേച്ച യുവത്വത്തിന് ഹൂറിയാവാം കുടിച്ചു തീര്‍ത്ത കണ്ണീരിന് തേനാറില്‍ നുണയാം
മിസ്വ്അബ്(റ); സമര്‍പ്പിതനായ യുവാവ്
സുമുഖനും അതിബുദ്ധിമാനുമായ സ്വഹാബി പ്രമുഖനായിരുന്നു മിസ്വ്അബുബ്നു ഉമൈര്‍(റ). അതിസന്പന്നതയിലും മാതാപിതാക്കളുടെ പരിലാളനയിലുമായിരുന്നു മിസ്വ്അബുബ്നു ഉമൈറിന്‍റെ യൗവ്വനം. അദ്ദേഹത്തിന്‍റെ ഭംഗിയും ഗ്രാഹ്യശക്തിയും മൂലം മക്കാനിവാസികളുടെ സ്നേഹാദരങ്ങള്‍ മിസ്വ്അബ്(റ) എളുപ്പം പിടിച്ചുപ്പറ്റി. മക്കയുടെ പരിമളം എന്നായിരുന്നു അവര്‍ ആ യുവാവിനെ വിശേഷിപ്പിച്ചത്. മുഹമ്മദ് നബി(സ്വ)യെ കുറിച്ചും ഏകദൈവ വിശ്വാസത്തെ കുറിച്ചുമുള്ള വാര്‍ത്ത മിസ്അബിന്‍റെ കാതിലുമെത്തി. ചിന്താശക്തിയും ഗ്രാഹ്യശേഷിയുമുള്ള മിസ്വ്അബ്(റ) പുതിയ മതത്തില്‍ ആകൃഷ്ടനായി. ഖുറൈശികളുടെ ദുഷ്പ്രവര്‍ത്തികളില്‍ നിന്ന് മുക്തിനേടാന്‍ മുഹമ്മദ് നബി(സ്വ)യും അനുയായികളും വിജ്ഞാന സന്പാദനത്തിനായി അര്‍ഖമിന്‍റെ വീട്ടില്‍ സമ്മേളിക്കാറുണ്ടെന്ന […]
എസ്.വൈ.എസ്; സേവനത്തിന്‍റെ അര്‍പ്പണ വഴികള്‍
വഹാബികള്‍ കേരളത്തില്‍ കാലുകുത്തിയിരിക്കുന്നു എന്ന തിരിച്ചറിവുണ്ടായ ഘട്ടത്തില്‍ 1920കളുടെ മധ്യത്തില്‍ കേരളത്തിലെ ഉലമാക്കള്‍ കൂടിയിരുന്ന് രൂപീകരിച്ച പണ്ഡിത സഭയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. വ്യതിയാന ചിന്തകള്‍ക്കെതിരെ ശക്തമായ താക്കീതു നല്‍കി പണ്ഡിത നേതൃത്വം കര്‍മ്മ സജ്ജരായി മുന്നേറിക്കൊണ്ടിരുന്നു. ഒരു സമര്‍പ്പിത യുവ ശക്തിയുടെ സാര്‍ത്ഥക മുന്നേറ്റം ഇപ്പോള്‍ അനിവാര്യമാണെന്ന ആവശ്യം പണ്ഡിതര്‍ക്കിടയില്‍ നിന്ന് ഉയര്‍ന്നു. 1954ല്‍ ഇസ്ലാഹുല്‍ ഉലൂം മദ്റസയില്‍ ചേര്‍ന്ന യോഗത്തില്‍ ഒരു യുവശക്തിയുടെ രൂപീകൃത ചര്‍ച്ച നടന്നു. തെന്നിന്ത്യന്‍ മുഫ്തി മര്‍ഹൂം ശൈഖ് […]
സാര്‍ത്ഥക മുന്നേറ്റത്തിന്‍റെ ആറുപതിറ്റാണ്ട്
കഴിഞ്ഞ അറുപത് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സമൂഹത്തില്‍ സ്വന്തമായൊരിടം സൃഷ്ടിച്ചെടുത്ത സമസ്ത കേരള സുന്നീ യുവജന സംഘം അറുപതാം വാര്‍ഷികത്തിന്‍റെ നിറവിലാണ്. സമ്മേളനത്തിന്‍റെ തിരക്കുകള്‍ക്കിടയില്‍ സംസ്ഥാന സെക്രട്ടറിമാരിലൊരാളായ സി പി സൈതലവി മാസ്റ്ററുമായി നടത്തിയ സംഭാഷണത്തിലെ പ്രസക്ത ഭാഗങ്ങള്‍ ? 1954 ല്‍ താനൂരില്‍ വെച്ച് രൂപീകൃതമായ പ്രസ്ഥാനമാണല്ലോ എസ് വൈ എസ്. രൂപീകരണത്തിന്‍റെ ചരിത്ര പശ്ചാത്തലം എന്തായിരുന്നു? അക്കാലങ്ങളിലൊക്കെ വാര്‍ഷിക സമ്മേളനങ്ങളോടനുബന്ധിച്ചായിരുന്നു സമസ്ത മുശാവറ നടന്നിരുന്നത്. പല സമ്മേളനങ്ങളും പ്രത്യേകം വിഷയങ്ങളില്‍ തീരുമാനമെടുക്കാന്‍ വേണ്ടിയായിരുന്നു സമ്മേളിച്ചിരുന്നത്. […]
യൗവ്വന മുന്നേറ്റത്തിന്‍റെ സാമൂഹ്യ ശാസ്ത്രം
ലാറ്റിന്‍ അമേരിക്കന്‍ കവി അല്‍ത്തുരോ കൊര്‍ക്കെറായുടെ ഒരു കവിതയുണ്ട്. കിടപ്പറയിലും കുളിമുറിയിലും വരെ സ്വകാര്യതകള്‍ നഷ്ടപ്പെട്ട് പോയ ക്യാമറ യുഗത്തിന്‍റെ നടുവില്‍ നമ്മള്‍ ആരാണെന്ന തിരിച്ചറിവ് ഇപ്പോഴും നമുക്കായിട്ടില്ല എന്ന് ആ കവിതയിലൂടെ നമുക്ക് മനസ്സിലാവുന്നുണ്ട്. ആട്ടിന്‍കുട്ടിയുടെ മുഖമുള്ള ചെന്നായയോട് ചോദിച്ചു റഡാര്‍ എന്തിനുള്ളതാണെന്ന് നീ കാട്ടിലൊളിക്കുന്പോള്‍/നിന്‍റെ കാല്‍പ്പാടുകള്‍ കണ്ടുപിടിക്കാന്‍/ഇന്‍ഫ്രാറെഡ് കാമറയോ? നിന്‍റെ ഭാണ്ഡത്തിലെ തണുത്ത ഇറച്ചി മണം കൊണ്ട് കണ്ടുപിടിക്കാന്‍/ ലേസര്‍ രശ്മിയോ/ നിന്നെ വേവിച്ചു തിന്നാന്‍. ലോകം വിരിച്ചു വെച്ച നിരീക്ഷണ വലയത്തിന് പുറത്ത് […]
കരുണയുടെ നാളുകള്‍
ഒരു നിര്‍വചനമോ വിശദീകരണമോ ആവശ്യമില്ല എന്നു തോന്നും വിധം പരിചിതമായ പദമാണ് കാരുണ്യം. അതിനെ മഹാന്മാര്‍ നിര്‍വചിക്കുന്നതിങ്ങനെ’പ്രയാസങ്ങളില്‍ നിന്ന് കര കയറ്റുക, ആവശ്യക്കാര്‍ക്ക് ആവശ്യമുള്ളത് എത്തിച്ച് കൊടുക്കുക എന്നീ പ്രവര്‍ത്തനങ്ങളാണ് കരുണ’ കരുണചെയ്യുന്നവരില്‍ ഏറെ മുന്നില്‍ നില്‍ക്കുന്നവന്‍ അല്ലാഹു ആണ്. യഥാര്‍ത്ഥത്തില്‍ അവനില്‍ നിന്ന് മാത്രമേ കരുണ നിര്‍ഗളിക്കുന്നുള്ളൂ. മനുഷ്യര്‍ മറ്റുള്ളവര്‍ക്ക് ഉപകാരം ചെയ്യാറുണ്ട്. പ്രയാസങ്ങളില്‍ നിന്ന് രക്ഷപ്പെടുത്താറുണ്ട്. ഇവ ഒരു പക്ഷെ സന്പത്ത് പ്രതീക്ഷിച്ചായേക്കാം അല്ലെങ്കില്‍ ആളുകളുടെ പ്രശംസ പിടിച്ച് പറ്റാനായിരിക്കും. അതുമല്ലെങ്കില്‍ സൃഷ്ടാവായ റബ്ബില്‍ […]
റമളാന്‍; വിശുദ്ധിയുടെ രാവുകള്‍
വിശ്വാസിയുടെ ഹൃദയാന്തരങ്ങളിലേക്ക് കുളിര്‍ തെന്നലായാണ് വിശുദ്ധ റമളാന്‍ കടന്നു വരുന്നത്. നാടും വീടും വിശ്വാസി ഹൃദയവും ആ വസന്തോത്സവത്തെ വരവേല്‍ക്കാനായി ഒരുങ്ങിക്കഴിഞ്ഞു. രണ്ട് മാസം മുന്പ് തന്നെ ആ റമളാന്‍ ചേരാനുള്ള പ്രാര്‍ത്ഥനകള്‍, ഇപ്പോഴിതാ തൊട്ടു മുന്നിലെത്തിയിരിക്കുന്നു. സത്യവിശ്വാസിയുടെ ഹൃദയത്തില്‍ സന്തോഷത്തിന്‍റേയും ആത്മനിര്‍വൃതിയുടേയും ഒരു തുടിപ്പ് നമുക്ക് ദര്‍ശിക്കാനാകും. തിരിച്ച് വരാത്ത വിധം അകന്ന് പോയ ഒരു നല്ല കാലത്തിന്‍റെ വര്‍ണ്ണ സ്മൃതികള്‍ ഉണര്‍ത്തിയാണ് ഒരോ റമളാനും സമാഗതമാവുന്നത്. റമളാന്‍ ഒരു പരിശീലന മാസമാണ്. ശരീരത്തെയും മനസ്സിനേയും […]