2023 January - February 2023 january-february Shabdam Magazine തിരിച്ചെഴുത്ത്

ഫലസ്തീന്‍ യുക്രൈനിലെത്താന്‍ എത്ര ദൂരം താണ്ടണം

വര്‍ഷങ്ങളോളമായി ഫലസ്തീനിനു മേലുള്ള അധിനിവേഷം ഇസ്രായേല്‍ തുടര്‍ന്ന് കൊണ്ടേയിരിക്കുകയാണ്. ഏറ്റവുമൊടുവില്‍ ഇസ്രായേല്‍ ജൂത കുടിയേറ്റക്കാര്‍ വെസ്റ്റ് ബാങ്കിലേക്ക് ഇരച്ചുകയറിയിരിക്കുന്നു. അതിന് പുറമെ ഇസ്രായേല്‍ സൈന്യം ഫലസ്തീനിലെ അഭയാര്‍ത്ഥി ക്യാമ്പുകളെ വളഞ്ഞ്, റോക്കറ്റും സൈനിക വാഹനങ്ങളും ഉപയോഗിച്ച് കനത്ത ആക്രമണമാണ് നടത്തിയിരിക്കുന്നത്. വെസ്റ്റ് ബാങ്കിലെ നാബ്‌ലസില്‍ കഴിഞ്ഞ ഏതാനും ദിവസമായി കൂട്ടക്കുരുതിയാണ് നടന്നുകൊണ്ടിരിക്കുന്നത്. ആ മനുഷ്യരെല്ലാം മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നു. പക്ഷെ ആരെയും അത് സ്പര്‍ശിക്കുന്നേയില്ല. ഫലസ്തീനിന്റെ ദൈന്യത ലോകത്തിന് മുന്നില്‍ വിളിച്ചുപറഞ്ഞ ഷിറീന്‍ അബു ആഖ്ലേയ്ക്ക് സംഭവിച്ചതും […]

2022 Nov-Dec തിരിച്ചെഴുത്ത്

പ്രതീക്ഷകൾ പുലരട്ടെ …

സിനാൻ കുണ്ടുവഴി ഇന്ത്യൻ മതേതരത്വത്തിന്റെ അടിവേര് പിഴുതെടുത്ത ബാബരി ധ്വംസനത്തിന് മൂന്ന് പതിറ്റാണ്ട് തികഞ്ഞിരിക്കുന്നു. ഭരണഘടനാ മൂല്യങ്ങളെ പൂർണമായും അംഗീകരിക്കുന്ന ഇന്ത്യൻ സമൂഹത്തിൽ ചരിത്ര പ്രധാന്യമുള്ള ഒരാരാധനാലയം അന്നൊരു നാൾ ഒരു പറ്റം വർഗീയ കാപാലികർ മൺമറഞ്ഞത് ജനാധിപത്യ ഇന്ത്യ ഞെട്ടലോടു കൂടെയാണ് കണ്ടത്. മത മൂല്യങ്ങളെയും മത നിരപേക്ഷതയെയും മത സ്വാതന്ത്ര്യത്തെയും ഉറപ്പു നൽകുന്ന ഒരു സവിശേഷ ഭരണഘടനയുള്ള രാജ്യത്ത് ബാബരിയുടെ പതനം ഒരിക്കലും ഭരണകൂട വീഴ്ചയല്ലാതെ കാണാൻ സാധിക്കുമായിരുന്നില്ല. 16-ാം നൂറ്റാണ്ടിൽ മുഗൾ ചക്രവർത്തി […]

2022 Nov-Dec കഥ

നന്മ മരങ്ങൾ

ഹോട്ടലിനു മുമ്പിൽ നിന്ന് എല്ലാവരെയും നിസ്സഹായതയോടെ നോക്കുന്ന പത്തു വയസ്സുകാരൻ ബാലനെ കണ്ടില്ലെന്നു നടിച്ചു കൊണ്ടോരോരുത്തരും അവനവനു വേണ്ടി നടന്നു നീങ്ങിക്കൊണ്ടിരുന്നു. വിശപ്പടക്കാനാവാതെ വയറിന് മുകളിൽ കൈ മുറുക്കി പിടിച്ചുകൊണ്ട് പലരും തൂക്കി പിടിച്ച കവറിലേക്കും അവന്റെ കുഞ്ഞു കണ്ണുകൾ നീങ്ങിയിരുന്നു. ഒടുക്കം പശിയുടെ നോവു സഹിക്ക വയ്യാതെ ക്യാഷ് കൗണ്ടർ വിട്ടുപോകുന്ന ഭക്ഷണസാധനങ്ങളാൽ മുഴച്ചു നിൽക്കുന്ന ഒരു കവറിനെ ലക്ഷ്യമാക്കിയവനോടി. ഒറ്റ നിമിഷത്തിൽ കവറും കയ്യിലാക്കി തിരിഞ്ഞു നോക്കാതെ പഴയ പൊളിഞ്ഞ കെട്ടിടത്തിനു പിൻവശത്തേക്ക് പാഞ്ഞു. […]

2022 Nov-Dec കവിത

മനുഷ്യൻ

പി എം സുഫിയാൻ കുഴിഞ്ഞ കണ്ണുകളിൽ വിശപ്പിന്റെ തീനാളം പരക്കം പായുന്നു വരണ്ടുണങ്ങിയ കവിളിൽ ദാഹത്തിന്റെ പ്രതിഷേധം എരിഞ്ഞമരുന്നു. കടമെടുത്ത മണ്ണിൽ മർത്യന്റെ അസ്ഥിപഞ്ജരം ജാതിയില്ല മതവുമില്ല വർഗമോ മനുഷ്യന്രേത

2022 Nov-Dec കവിത

രോദനം

അഫ്സൽ കോട്ടോപാടം ജനനം മുതൽക്കെ അടിമത്വത്തിലായുറഞ്ഞ ബാല്യം അവകാശങ്ങളൊന്നായ് പൊലിഞ്ഞ് പോയൊരു കാലം ജീവിത സ്വപ്നങ്ങൾ ഒാരോന്നായ് അറുത്തു മാറ്റിയ നേരം ബിലാൽ തേങ്ങി കരഞ്ഞു ചുടുമണലിൽ നൊന്ത പ്രാണൻ വ്യഥ പറയാതെ മൗനം മൊഴിഞ്ഞുനിന്നു ഉമയ്യത്തിന്റെ കൊടും പീഡനങ്ങളെ അവശതയറിയാതെ നേരിട്ട ബിലാലോരെ അങ്ങ് താണ്ടിയ സഹനത്തിന്റെ ഗിരിപർവ്വങ്ങളാരു മിവിടെ താണ്ടിയിട്ടില്ല ആ പോരാട്ട കഥകൾ ആരും മറക്കുകില്ല, സ്വാതന്ത്ര്യമെന്ന സൗഖ്യത്തിനു മുന്നിൽ അടിയറ വെക്കാത്ത വിശ്വാസ ദാർഢ്യത്തെ ആരുമോർക്കാതിരിക്കുകില്ല അടിമത്വത്തിൻ ചങ്ങലകളെ അറുത്തു മാറ്റിയ […]

2022 Nov-Dec Shabdam Magazine വായന സ്മൃതി

ജ്ഞാനലോകത്തെ നിസ്തുല പ്രഭ

ഫവാസ് മൂര്‍ക്കനാട്‌   ഖുറാസാനിലെ സഅദുദ്ദീൻ തഫ്താസാനി എന്ന പണ്ഡിതന്റെ ഗ്രന്ഥങ്ങളുമായി ഞാൻ പരിചയപ്പെടുകയുണ്ടായി. അവ കർമ്മ ശാസ്ത്രം, നിദാന ശാസ്ത്രം, വിശ്വാസം, അലങ്കാരം തുടങ്ങി നിരവധി വിജ്ഞാനങ്ങൾ ഉൾകൊള്ളുന്നതും ഇൗ ശാഖകളിലെല്ലാം അദ്ദേഹത്തിന്റെ ഭദ്രമായ അടിത്തറയും സമർത്ഥന നൈപുണ്യം വിളിച്ചോതുന്നവയുമായിരുന്നു” – ഹിജ്റ 784ൽ ചരിത്രകാരനായ സഞ്ചാരി ഇബ്നു ഖൽദൂൻ ഇൗജിപ്ത് സന്ദർശിച്ചപ്പോൾ തഫ്താസാനിയുടെ രചനകളെ കുറിച്ച് പറഞ്ഞ വാക്കുകളാണിവ. ജ്ഞാനലോകത്തെ അത്ഭുത വ്യക്തിത്വമാണ് സഅദുദ്ദീൻ തഫ്താസാനി(റ). തന്റെ വൈജ്ഞാനിക പരമായ ഇടപെടൽ കൊണ്ട് ലോകത്ത് […]

2022 Nov-Dec Hihgligts Shabdam Magazine രാഷ്ടീയം ലേഖനം സമകാലികം

ലിബറലിസം ഇസ്‌ലാം നിര്‍വ്വചിക്കുന്നത്‌

നിയാസ് കൂട്ടാവില്‍   സ്വതന്ത്രാവകാശ ബോധത്തിൽ നിന്നാണ് ലോകത്ത് ലിബറലിസം ഉണ്ടായത്. അധികാരത്തിലൂടെയും അടിമ സമ്പ്രദായത്തിലൂടെയും മനുഷ്യന്റെ സ്വാതന്ത്ര്യത്തെ തളക്കപ്പെട്ടിരുന്നു. ലോകചരിത്രത്തിൽ തീവ്രമായ സ്വാതന്ത്ര്യത്തോടു കൂടി മനുഷ്യർ ജീവിച്ച കാലഘട്ടങ്ങൾ ഉണ്ട്. ഇൗ കാലഘട്ടങ്ങളിലെ തീവ്ര സ്വതന്ത്രവാദികളെ സംസ്കരിച്ചെടുക്കുന്നതിൽ വലിയ സ്വാധീനം ചെലുത്തിയത് മതങ്ങളായിരുന്നു. ഇസ്ലാമിന്റെ ആരംഭ കാലഘട്ടത്തിൽ തന്നെ പ്രവാചകൻ നേരിട്ടത് വലിയ സ്വതന്ത്രവാദികളെയായിരുന്നു. നിസ്സാരമായ കാരണങ്ങൾക്കു വേണ്ടി കൊല്ലാനും അക്രമിക്കാനും വർഷങ്ങളോളം യുദ്ധം ചെയ്യാനും തയ്യാറായ ഒരു സമൂഹമായിരുന്നു പ്രവാചകന്റേത്. ആഭാസങ്ങളിലും വ്യഭിചാരങ്ങളിലും മാത്രം […]

2022 Nov-Dec 2022 October-November Hihgligts Shabdam Magazine ചരിത്ര വായന ചരിത്രം

ബൗദ്ധിക ഇസ്‌ലാമിന്റെ കവിളിലെ കണ്ണീര്‍

മുര്‍ഷിദ് തച്ചാംപറമ്പ്‌   മധ്യകാല യൂറോപ്പിന്റെ ധൈഷണിക ചരിത്ര പഥത്തിൽ ശോഭനമായ അധ്യായമായിരുന്നു കൊർദോവ. നല്ല നഗരം എന്ന് വാക്കിനർത്ഥമുള്ള നഗരത്തെ റോമക്കാർ കൊർദുബ എന്നും സ്പെയിനുകാർ കോർഡോവ എന്നും അറബികൾ ഖുർത്വുബ എന്നുമാണ് വിളിച്ചിരുന്നത്. എെബീരിയൻ പെനുൻസലയുടെ തെക്ക് ഭാഗത്തും ഗ്വാഡൽക്വിവിർ നദിയുടെ മധ്യഭാഗത്തുമായാണ് കോർഡോവ സ്ഥിതി ചെയ്യുന്നത്. മുസ്ലിം സ്പെയിനിന്റെ ഹൃദയമായിരുന്ന ഇൗ നഗരം ബൗദ്ധിക, സാംസ്കാരിക, സാമ്പത്തിക, രാഷ്ട്രീയ മേഖലയിൽ സുവർണ മുദ്ര പതിപ്പിച്ചിട്ടുണ്ട്. ലോകത്തൊട്ടാകെ വിജ്ഞാന പ്രഭ പരത്തുന്നതിൽ മുസ്ലിം കോർഡോവയുടെ […]

2022 Nov-Dec 2022 October-November ഖുര്‍ആന്‍

തിരുഹൃദയത്തില്‍ നിന്ന് യുഗാന്തരങ്ങളിലേക്ക്

മിദ്‌ലാജ് വിളയില്‍   ഇരുപത്തിമൂന്ന് വർഷങ്ങൾക്കുള്ളിൽ പല ഘട്ടങ്ങളിലായാണ് വിശുദ്ധ ഖുർആൻ തിരുനബി(സ്വ)ക്ക് അവതരണീയമായത്. ഒാരോ വചനവും സാഹചര്യങ്ങൾക്കനുസൃതമായിട്ടായിരുന്നു ഇറങ്ങിയത്. അതിനാൽ കേട്ടപാടെ അത് ഹൃദ്യസ്ഥമാക്കാൻ പ്രവാചകർ (സ്വ) സദാ ശ്രമിച്ചിരുന്നു.  മനപാഠമാക്കാനുള്ള ധൃതിയിൽ അവിടുന്ന് ആയത്തുകൾക്കൊത്ത് നാവ് ചലിപ്പിച്ചിരുന്നു. ഇത്തരത്തിൽ തിരുനബി ക്ലേശപ്പെടുന്നതിനിടയിലാണ്  “”ഖുർആൻ ധൃതിയിൽ ഹൃദിസ്ഥമാകാൻ നിങ്ങൾ നാവ് ചലിപ്പിക്കേണ്ടതില്ല” (സൂറ:ഖിയാമ 16) എന്ന് തുടങ്ങുന്ന സൂക്തം അവതരിക്കുന്നത്. പ്രാരംഭ ഘട്ടത്തിൽ ഖുർആൻ അവതരണ സമയങ്ങളിൽ പ്രവാചകർ ഒത്തിരി കഷ്ടപ്പെട്ടിരുന്നുവെന്നും ചുണ്ടുകൾ ആയത്തുകൾക്കനുസരിച്ച് ചലിപ്പിച്ചിരുന്നുവെന്നും […]

Uncategorized

ഖാപ്പ് പഞ്ചായത്ത് : അറിയിമോ നിങ്ങള്‍ക്ക് മുഖ്താര്‍ മായിയെ?

ഹാരിസ് മുഷ്താഖ്‌   ചില അപരിഷ്കൃത നിയമങ്ങളുടെ പേരിൽ കൊടിയ വേദനകൾ അനുഭവിക്കേണ്ടി വന്ന ഒരു നിരപരാധി, അഭിമാന വീണ്ടെടുപ്പിനായി നാട്ടുക്കൂട്ടം തീരുമാനിച്ച വിധിയെ തുടർന്ന് ബലാത്സംഗത്തിനിരയായ അധ്യാപിക പാകിസ്ഥാനിലെ മീർവാല ഗ്രാമത്തിലായിരുന്നു സംഭവം. സഹോദരൻ ഷക്കീർ ഗ്രാമത്തിലെ ഉയർന്ന ജാതിയായ മസ്തോയിയിലെ പെൺകുട്ടിയുമായി സംസാരിച്ചുവെന്നതിന്റെ പേരിലാണ് ഹീനമായ ശിക്ഷക്ക് മുഖ്താർ ഇരയാകേണ്ടി വന്നത്. “മാനത്തിന്റെ പേരിൽ’ എന്ന പുസ്തകത്തിൽ ജീവിതത്തിന്റെ ആ ദിനങ്ങളെയവർ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. അടുത്തിടെ രാജസ്ഥാനിൽ നിന്നും പുറത്ത് വന്ന വാർത്തയാണ് മുഖ്താറിനെ […]