കുണ്ടൂര്‍… ആ നാമം പരിചയമില്ലാത്തവര്‍ കേരളക്കരയില്‍ ഉണ്ടാവില്ല. പ്രവാജക പ്രേമത്തിന്‍റെ മായാത്ത സ്മരണകള്‍ കൈരളിക്ക് സമ്മാനിച്ച മഹാമനീഷി… രക്തത്തിലും മാംസത്തിലൂം പ്രവാചക സ്നേഹം അലിഞ്ഞ് ചേര്‍ന്ന അനുപമവ്യക്തിത്വം… വാക്കിലും പ്രവര്‍ത്തിയിലും തിരുചര്യകളെ പരിപൂര്‍ണ്ണമായും അനുധാവനം ചെയ്ത പ്രവാചക സ്നേഹി. അധ്യാത്മികതയിലെ ഗിരിശൃംഖങ്ങള്‍ കീഴടക്കിയ ആത്മീയ നായകന്‍. അശരണര്‍ക്ക് അത്താണിയും ആലംബഹീനര്‍ക്ക് അഭയമായും ജീവതം ഉഴിഞ്ഞ് വെച്ച നിസ്വാര്‍ത്ഥ സേവകന്‍. ആശിഖുര്‍റസൂല്‍ കുണ്ടൂര്‍ അബ്ദുല്‍ ഖാദിര്‍ മുസ് ലിയാര്‍. പ്രവാചക അനുരാഗത്തിന്‍റെ മഹനീയ വരിയുകളുമായി ആശീഖീങ്ങളുടെ മനസ്സില്‍ എന്നും […]
അനുസ്മരണം
അനുസ്മരണം
പണ്ഡിത ലോകത്തെ സൂര്യതേജസ്സ്
പണ്ഡിതന്മാര്‍ പ്രവാചകന്മാരുടെ അനന്തരാവകാശികളാണ്. പരിശുദ്ധ ദീനിന്‍റെ ഖിയാമത്ത് നാള്‍ വരെയുള്ള നിലനില്‍പ് അവരിലൂടെയാണ്. പണ്ഡിതന്‍റെ പിറവി ഒരു ക്ഷേമ കാലത്തിന്‍റെ പിറവിയാണ്. പണ്ഡിതന്‍റെ വിരാമം ഒരു ക്ഷേമകാല വിരാമവുമാണ്.” എന്നതു വ്യക്തം. ലോകത്തെ സര്‍വ്വ ധനത്തെക്കാളും പ്രാധാന്യമുള്ള ധനമാണ് അറിവ്. ആധുനിക യുഗത്തില്‍ അറിവുള്ള പണ്ഡിതര്‍ വിരളമല്ല. അവരുടെ അഗാധ അവഗാഹം കേവലം ഒന്നോ രണ്ടോ വിഷയങ്ങളില്‍ ഒതുങ്ങുന്നു എന്നു മാത്രം. മുന്‍കാല പണ്ഡിതന്മാരുടെ ജീവിതം ലോകത്തിനു മുന്നില്‍ ധാരാളം വിലപ്പെട്ട ഗ്രന്ഥങ്ങള്‍ സമര്‍പ്പിച്ചിരുന്നു. ഒന്നോ രണ്ടോ […]
വടകര മമ്മദ്ഹാജി തങ്ങള്‍
മനുഷ്യനെ ധര്‍മ്മച്യുതിയിലേക്ക് നയിക്കുന്ന പിശാചിന്‍റെ പ്രേരണയില്‍ നിന്നും മാനവരാശിയെ മോചിതരാക്കി വിജയവീഥിയിലേക്ക് നയിക്കാന്‍ അല്ലാഹു പ്രവാചകരെ നിയോഗിച്ചു. പ്രവാചകപ്രഭു മുഹമ്മദ് മുസ്ഥഫാ (സ്വ)യുടെ നിയോഗത്തോടെ പ്രവാചക ശൃംഖലക്ക് തിരശ്ശീല വീണു. എന്നാല്‍ പ്രവാചക ദൗത്യമായ സന്മാര്‍ഗ്ഗ പ്രബോധനമെന്ന കൃത്യം ഇവിടെ അവസാനിക്കുന്നില്ല. പകരം അന്ത്യനാള്‍ വരെ നിലനല്‍ക്കും. അവ അല്ലാഹുവിന്‍റെ ഇഷ്ട ദാസന്മാരായ ഔലിയാക്കള്‍ മുഖേനെയാണെന്നു മാത്രം. പ്രവാചകന്മാര്‍ക്ക് മുഅ്ജിസത്ത് എന്ന പേരില്‍ പല അമാനുഷിക കഴിവുകളും അല്ലാഹു നല്‍കി. അതു പോലെ ഔലിയാക്കന്മാര്‍ക്കു നല്‍കിയ അസാധാരണ […]
ജീലാനി(റ): മാതൃകാ പ്രബോധകന്‍
അഖിലലോക രക്ഷിതാവും അധിപനുമായ അല്ലാഹുവിന്‍റെ അധ്യാപനത്തെ ശിരസാവഹിക്കുകയും അക്ഷരാര്‍ത്ഥത്തില്‍ ജീവിതത്തിലൂടെ സാക്ഷാത്കരിക്കുകയുമായിരുന്നു ശൈഖ് ജീലാനി(റ) എന്ന അധ്യാത്മിക നക്ഷത്രം. ബാഗ്ദാദിലേക്ക് വിദ്യ അഭ്യസിക്കാന്‍ മാതാവ് മകനെ അയക്കുന്പോള്‍ പറഞ്ഞ കളവ് പറയരുത് എന്ന ആജ്ഞ അക്ഷരം പ്രതി അനുസരിക്കുകയും കൊള്ളസംഘത്തെയൊന്നാകെ ഇസ്ലാമിന്‍റെ ആശയതീരത്തേക്ക് വഴി നടത്തുകയായിരുന്നു ശൈഖ് ജീലാനി(റ). സ്വയം നന്നാവുകയും എന്നിട്ട് മറ്റുള്ളവരെ അതിന് പ്രോത്സാഹിപ്പിക്കുകയെന്ന ഇസ്ലാമികപ്രബോധന രീതിയുടെ ഏറ്റവും മനോഹരമായ ഉദാഹരണമായിരുന്നു ആധ്യാത്മിക പുരുഷനായ ശൈഖ് ജീലാനി(റ). ബാഗ്ദാദാണ് ശൈഖ് അവര്‍കള്‍ നീണ്ട എഴുപത്തിമൂന്ന് […]
ജീലാനി(റ): ജീവിതവും ദര്‍ശനവും
വിശ്വപ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ സത്യപ്രബോധന പരിവര്‍ത്തനത്തിലൂടെ ഈമാനിന്‍റെ പ്രകാശം കത്തിജ്വലിച്ച ലോകത്ത് അതിന്‍റെ ശോഭയറ്റു തുടങ്ങുന്പോഴാണ് നിയന്ത്രണമയഞ്ഞു കൊണ്ടിരിക്കുന്ന ഇസ്ലാമിന്‍റെ അമരത്തു നില്‍ക്കാന്‍ അല്ലഹു പുതിയൊരു സുല്‍ത്താനെ ഈലോകത്തേക്ക് അയക്കുന്നത്. സത്യത്തിന്‍റെ പ്രകാശം മങ്ങി തിന്മയുടെ മുള പൊന്തുന്നേടത്തെല്ലാം അല്ലാഹു തന്‍റെ ദീനിന്‍റെ ജ്വാല ആളിക്കത്തിക്കാന്‍ വലിയ്യുമാരെയും പണ്ഢിതന്മാരെയും അയക്കാറുണ്ട്. ഹിജ്റ 400കളില്‍ ജാഹിലിയ്യാ കാലഘട്ടത്തിന്‍റെ അവസ്ഥകളും സാഹചര്യങ്ങളും വന്നു തുടങ്ങുന്പോള്‍ ജാഹിലിയ്യത്തിന്‍റെ മുളക്കുന്ന വിത്തുകളെ പറിച്ച് ലോകത്ത് നന്മയുടെ കൃഷിയിടമാക്കാനുള്ള ദൗത്യമേല്‍പിച്ച് ലോകത്ത് അയച്ച ദൂതനാണ് […]
തിരുനബിയുടെ മാതാപിതാക്കള്‍
അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ) ലോകത്തിനാകമാനം അനുഗ്രഹമാണ്. ആ നബിയെ സനേഹിക്കലും ബഹുമാനാദര വുകള്‍ കല്‍പ്പിക്കലും ഓരോരുത്തരു ടെയും ബാധ്യതയാണ്. വ്യക്തിപ്രഭാ വം, കുടുംബം, വംശാവലി, പ്രവാച കത്വം, ദൗത്യനിര്‍വ്വഹണം തുടങ്ങിയ സമസ്തമേഖലകളിലും സംസ്ക രിക്കപ്പെട്ടവരാണവര്‍. ഈ ആശയം തത്വത്തിലും പ്രയോഗത്തിലും ഉറച്ചു ള്‍ക്കൊള്ളുന്നവനാണ് യഥാര്‍ത്ഥ വിശ്വാസി. ആവിഷ്്കാരനൈപുണ്യ വും സാഹിതീയ കുശലതയും ഭാഷാപെരുമയും സമര്‍ത്ഥമായി വിനിയോഗിച്ച് പ്രവാചക പ്രേമത്തെ പാടിയും പറഞ്ഞും വരച്ചും കുറിച്ചും ചരിത്രത്തിന്‍റെ ഇന്നലെകളില്‍ കോറി യിട്ട് കടന്ന് പോയ പ്രവാചക പ്രേമികളായ പൂര്‍വ്വ […]
കര്‍ബല ആഘോഷിക്കപ്പെടുന്നു
പ്രവാചകര്‍ക്കു ശേഷം ആരംഭിച്ച ഖുലഫാഉര്‍റാശിദുകളുടെ ഭരണം മുപ്പതു വര്‍ഷക്കാലം നീണ്ടു നിന്നു. അതിനു ശേഷം ഉമവിയ്യ ഭരണാധികാരികള്‍ ഇസ്ലാമിക രാഷ്ട്ര സംവിധാനവുമായി മുന്നോട്ട് പോയി. മുആവിയ (റ) ന്‍റെ ഖിലാഫതിനു ശേഷം മകന്‍ യസീദ് ഭരണ സാരഥ്യം ഏറ്റെടുത്തു. ഇക്കാലമത്രയും തുടര്‍ന്നു വന്നിരുന്ന തീര്‍ത്തും ജനാധിപത്യപരമായ പ്രവാചകന്‍റെ ഭരണ ശൈലിയെ അവഗണിച്ച് കൊണ്ടുള്ള കിരാത ഭരണമായിരുന്നു യസീദിന്‍റേത്. ഈ ദുര്‍ഭരണത്തിനെതിരെയുള്ള സമര പോരാട്ടങ്ങള്‍ക്കിടയിലാണ് പ്രവാചക പൗത്രന്‍ ഹുസൈന്‍ (റ) അതിദാരുണമായി കൊല ചെയ്യപ്പെടുന്നത്. ഹി : 61 […]
ഇമാം ബുഖാരി(റ): അറിവിന്‍റെ കൃത്യത
തിരുനബിയുടെ ഒരു വാമൊഴിയുണ്ടെന്നറിഞ്ഞ് പുറപ്പെട്ടതാണദ്ദേഹം. കഷ്ടപ്പാടുകളും പ്രതികൂല കാലാവസ്ഥയും സഹിച്ച് നബി(സ)യുടെ ഹദീസ് പഠിച്ചു പകര്‍ത്തുക എന്ന ഒരേയൊരു ലക്ഷ്യവുമായി മരുഭൂമികളും ഘോരവനങ്ങളും താണ്ടി അവസാനം തന്‍റെ ദാഹശമനത്തിനുള്ള തെളിനീരുറവയുടെയടുത്തെത്തി. എത്തിയ ഉടനെ ഒരു കാഴ്ച കണ്ട അദ്ദേഹം ഒരു വാക്കു പോലും പറയാതെ തിരിച്ചു പോരുകയായിരുന്നു. രാവും പകലും കഷ്ടപ്പെട്ട് ഒരു കാര്യം നേടാന്‍ ഉദ്ദേശ്യ സ്ഥാനത്തെത്തിയപ്പോള്‍ ഉദ്ദിഷ്ട കാര്യം ഉപേക്ഷിച്ച് തിരിച്ചുപോന്നതിന്‍റെ കാര്യം വളരെ ലളിതമായിരുന്നു. ഹദീസ് അന്വേഷിച്ച് അവിടെയെത്തിയപ്പോള്‍, ആ ഹദീസ് മനപ്പാഠമുള്ള […]
ഹജ്ജും പെരുന്നാളും
ത്യാഗോജ്ജ്വല ചരിത്രത്തിന്‍റെ വീരഗാഥയുമായി ബലിപെരുന്നാള്‍ ഒരിക്കല്‍ കൂടി നമ്മിലേക്ക് കടന്നു വരുന്നു. പ്രക്ഷുബ്ദതയുടെ തീയുതിരുന്ന തീരങ്ങളിലൂടെ സഞ്ചരിക്കുന്പോഴും തൗഹീദിന്‍റെ അനശ്വര ധ്വജം ആകാശത്തിന്‍റെ ഉച്ചിയില്‍ സ്ഥാപിച്ച് ചരിത്രത്തിന്‍റെ ഏടുകളില്‍ ത്യാഗപ്രയാണത്തിന്‍റെ നേതാവായി എന്നും ലോകം വാഴ്ത്തുന്ന ഇബ്റാഹീം നബിയുടെയും കുടുംബത്തിന്‍റെയും സ്മരണകളാണ്്, ബലിപെരുന്നാള്‍ സുദിനത്തില്‍ മുസ്ലിം ലോകം ആവേശത്തോടെ അയവിറക്കുന്നത്. പുണ്യങ്ങളുടെ പൂത്തിരിയുമായി, അര്‍പ്പണബോധത്തിന്‍റെ സന്ദേശവുമായി നമ്മിലേക്ക് കടന്നുവരുന്ന ബലിപെരുന്നാള്‍ സ്നേഹത്തിന്‍റെയും ശാന്തിയുടെയും എ്യെത്തിന്‍റെയും സന്ദേശമാണ് നല്‍കുന്നത്. പ്രതിസന്ധിയുടെ കനല്‍കട്ടയില്‍, അജ്ഞതയുടെയും അന്ധകാരത്തിന്‍റെയും സര്‍വ്വത്ര സാമൂഹ്യ തിന്മകളുടെയും […]
മുഹര്‍റം, ഹിജ്റ, ആത്മീയത
വര്‍ഷത്തിന്‍റെ കാലയളവ് നിര്‍ണയിക്കുന്നതിന് ലോകത്ത് വിവിധ സമൂഹങ്ങള്‍ വ്യത്യസ്ഥ മാനദണ്ഢങ്ങളാണ് അവലംബിച്ചിരുക്കുന്നതെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. കൃഷികളുടെ വിളവെടുപ്പ്, നക്ഷത്രങ്ങളുടെ ഗതിവിഗതികള്‍, നദികളിലെ ജലവിതാനം, സൂര്യ ചന്ദ്രചലനങ്ങള്‍ തുടങ്ങിയവ പണ്ടുകാലം മുതലേ സ്വീകരിക്കപ്പെട്ടു പോന്നിരുന്ന മാനദണ്ഢങ്ങളില്‍ ചിലതാണ്. ഇവയില്‍ സൂര്യ ചന്ദ്രചലനങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള കണക്കുകളാണ് ഇന്നും കൂടുതല്‍ പ്രചാരത്തോടെ നിലവിലുള്ളത്. സൗരവര്‍ഷം, ചന്ദ്രവര്‍ഷം എന്നിങ്ങനെ രണ്ടു വര്‍ഷങ്ങള്‍ നിലനില്‍ക്കുന്നതിന്‍റെ പശ്ചാതലം ഇതാണ്. സൗരവര്‍ഷപ്രകാരം ഒരുവര്‍ഷം 365 1/4 ദിവസമാണെങ്കിലും ചന്ദ്രവര്‍ഷപ്രകാരം ഇത് 355 ദിവസമേ വരുന്നുള്ളൂ. അഥവാ സൗര […]