പരിശുദ്ധ ഖുര്‍ആനില്‍ ഇരുപത്തേഴ് അദ്ധ്യായങ്ങളിലായി അറുപത്തിമൂന്നിലധികം സ്ഥലങ്ങളില്‍ ഇബ്റാഹിം(അ) ന്‍റെ പേര് പരാമര്‍ശിക്കപ്പെടുന്നുണ്ട്. അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ നിന്ന് പാഠമുള്‍ക്കൊള്ളാനും അവിടുത്തെ മില്ലത്ത് പിന്തുടര്‍ന്ന് വിജയം വരിക്കാനുമാണ് ഇവിടങ്ങളിലെല്ലാം അല്ലാഹു തആല ഉമ്മത്തിനോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. അല്ലാഹുവിന് താഴ്മചെയ്യുകയും മുത്ത്നബി(സ്വ) യുടെ നിയോഗത്തിനും പ്രബോധന വഴിയില്‍ അല്ലാഹുവിന്‍റെ സഹായം ലഭിക്കുന്നതിനും ഇബ്റാഹീം(അ) കാലങ്ങള്‍ക്ക് മുമ്പേ ദുആ ചെയ്ത് മാതൃക കാണിച്ചിട്ടുണ്ട്. ഈ മാതൃകയാണ് മില്ലത്തു ഇബ്റാഹീം കൊണ്ടുള്ള വിവക്ഷ (തഫ്സീറു റാസി). ഇബ്റാഹീം നബി (അ) നെ അംഗീകരിക്കുകയും മുത്ത് […]
ആത്മിയം
ആത്മിയം
തൗബ; നാഥനിലേക്കുള്ള മടക്കം
അല്ലാഹുവിന്‍റെ ഏറ്റവും ഉല്‍കൃഷ്ടമായ സൃഷ്ടിയാണ് മനുഷ്യന്‍. വികാരവും വിവേകവുമുള്ള ജീവിയെന്നതാണ് മനുഷ്യനെ ഇതര ജീവികളില്‍ നിന്ന് വ്യതിരിക്തമാക്കുന്നത്. വിവേകം മാത്രമുള്ള മാലാഖമാരെ പോലെയോ വെറും വികാര ജീവികളായ മൃഗങ്ങളെ പോലെയോ അല്ല മനുഷ്യന്‍. സുകൃതങ്ങള്‍ ചെയ്തു ജീവിച്ചാല്‍ മാലാഖമാരെക്കാള്‍ വിശുദ്ധരാവുകയും വികാരത്തിനു അടിമപ്പെട്ടുകഴിഞ്ഞാല്‍ മൃഗങ്ങളെക്കാള്‍ അധഃപതിക്കുകയും ചെയ്യും. പൊതുവെ മനുഷ്യ പ്രകൃതി തിന്മകളില്‍ അഭിരമിക്കാന്‍ താത്പര്യപ്പെടുന്നതാണ്. വിശുദ്ധ ഖുര്‍ആന്‍ തന്നെ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. അവന്‍റെ സാഹചര്യങ്ങളും കൂട്ടുകാരും മറ്റു ഘടകങ്ങളും അനുകൂലമായി വരുമ്പോള്‍ തിന്മകള്‍ ചെയ്യാനാണ് മനുഷ്യന്‍ […]
ഖുര്‍ആന്‍ എന്ന വെളിച്ചം
പ്രപഞ്ചത്തില്‍ നിലകൊള്ളുന്ന ഓരോ മതങ്ങള്‍ക്കും അതിന്‍റെ ആശയാദര്‍ശങ്ങള്‍ വിവരിക്കാനും അതിലേക്ക് ക്ഷണിക്കാനും അവരുടേതായ ദര്‍ശനങ്ങളും ഗ്രന്ഥങ്ങളുമുണ്ട്. ഇസ്ലാമിന്‍റെ പ്രമാണമായ ഖുര്‍ആനിനു പകരം വെക്കാന്‍ ഒരു ദര്‍ശനത്തിനും പ്രത്യയശാസ്ത്രത്തിനുമായിട്ടില്ല. കാരണം ഖുര്‍ആന്‍ എന്നത് ഒരു ദൈവിക ഗ്രന്ഥമാണ്. റസൂല്‍ (സ്വ) യുടെ കാലത്ത് ഖുര്‍ആന്‍ അവതരിച്ചപ്പോള്‍ അന്നത്തെ സാഹിത്യസാമ്രാട്ടുകളെ മുഴുവന്‍ വെല്ലുവിളിച്ചിട്ടും അവര്‍ക്കതിന് സാധിച്ചിട്ടില്ല. എന്നു മാത്രമല്ല അതിനോട് സമാനമായ ഒരു ആയത്തോ സൂറത്തോ കൊണ്ടുവരാന്‍ പോലും അവര്‍ക്ക് സാധിച്ചില്ല. നാവുകൊണ്ട് തുടര്‍ച്ചയായി പാരായണം ചെയ്യപ്പെടുന്നത് എന്ന അര്‍ത്ഥത്തില്‍ […]
നോമ്പ്; പ്രതിരോധത്തിന്‍റെ വഴികള്‍
ദ്ധിയാവുക എന്നത് ഭൗതികമായി തന്നെ വല്ലാത്തൊരനുഭൂതിയാണ്. പൊടിപടലങ്ങള്‍ അടിഞ്ഞു ചെളിയും ചേറുമായി തീരും മുമ്പേ എല്ലാം നാം കഴുകി ശുദ്ധിയാക്കാറുണ്ട്. കുളിച്ചും വസ്ത്രമലക്കിയും അടിച്ചുവാരിയും തുടച്ചും വൃത്തിയാക്കുന്ന നാം ഭൗതികമായ ശുദ്ധി മാത്രമല്ല ഇവകൊണ്ട് പ്രതീക്ഷിക്കാറുള്ളത്. അഴുക്കുകള്‍ കാണുമ്പോള്‍ മുശിപ്പിലാവുന്ന മനസ്സിനൊരു ആത്മശാന്തി ലഭിക്കണമെങ്കില്‍ ഭൗതികമായ ഇത്തരം ശുചീകരണങ്ങള്‍ കൂടിയേ തീരൂ. നെറികേടുകളുടെയും അശ്ലീലങ്ങളുടെയും ചേറും ചെളിയും പുരണ്ട മനസ്സ് വിശുദ്ധ റമളാനില്‍ ആത്മീയയാത്രക്കൊരുങ്ങുമ്പോള്‍, മുന്നോടിയായി കടന്നു വന്ന റജബിലും ശഅ്ബാനിലും വീടും പരിസരവും നാം നനച്ചു […]
ഇമാം ബുഖാരി(റ); ജീവിതം, ദര്‍ശനം
ഒട്ടനേകം ചരിത്രങ്ങള്‍ക്ക് സാക്ഷിയായ മണ്ണാണ് ഉസ്ബക്കിസ്ഥാന്‍. പുരാതന ഖുറാസാനാണ് ഇന്ന് ഉസ്ബാക്കിസ്ഥാന്‍ എന്ന പേരിലറിയപ്പെടുന്നത്. തുര്‍ക്ക്മെനിസ്ഥാന്‍, താജിസ്ഥാന്‍, ഇറാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവ ഉള്‍ക്കൊള്ളുന്ന വിശാല ഭൂപ്രദേശമാണ് പൗരാണിക ഖുറാസാന്‍. ലോകമറിയപ്പെട്ട ഒട്ടനേകം പണ്ഡിതന്മാര്‍ ഖുറാസാന്‍ന്‍റെ സംഭാവനയാണ്. ഇമാം ബുഖാരി (റ), ഇമാം മുസ്ലിം (റ), ഇമാം തുര്‍മുദി (റ), ഇമാം ഫഖ്റുദ്ദീന്‍ റാസി (റ), ഇമാം സഅ്ദുദ്ദീന്‍ തഫ്താസാനി (റ), ഇമാം നസാഈ (റ), ഇമാം ഇബ്നുമാജ (റ) തുടങ്ങിയ പണ്ഡിതന്മാരെല്ലാം ഖുറാസാന്‍റെ സംഭാവനകളാണ്. ഇമാം ഖാളി […]
മണ്‍മറഞ്ഞവര്‍ക്കുവേണ്ടി സല്‍കര്‍മ്മങ്ങള്‍
ഒരു മുസ്ലിം മരണപ്പെട്ടാല്‍ കുളിപ്പിച്ച്, കഫന്‍ ചെയ്ത്, നിസ്കരിച്ച്, മറമാടുക എന്നതിലുപരി പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലെന്നാണ് കേരളത്തിലെ ചില വിഭാഗക്കാരുടെ കാഴ്ചപ്പാട്. എന്നാല്‍ മരിച്ച് പോയവര്‍ക്ക് വേണ്ടി ജീവിച്ചിരിക്കുന്നവര്‍ സ്വദഖ ചെയ്താല്‍ അതിന്‍റെ പ്രതിഫലം എത്തിച്ചേരുമെന്ന് പ്രാമാണിക ഹദീസുകളില്‍ നമുക്ക് കാണാവുന്നതാണ്. ദാനധര്‍മ്മങ്ങള്‍ ഇവ്വിഷയകമായി ശരിയായ സനദോടെ ഉദ്ധരിക്കപ്പെട്ട ധാരാളം നബി വചനങ്ങള്‍ പ്രമുഖ ഹദീസ് ഗ്രന്ഥങ്ങളില്‍ കാണാം. ചിലത് ഇവിടെ ഉദ്ധരിക്കാം: ആയിഷ (റ) യില്‍ നിന്ന് നിവേദനം. നിശ്ചയം ഒരാള്‍ നബി (സ) യെ […]
നബിയെ പുണര്‍ന്ന മദീന
അന്ത്യപ്രവാചകര്‍ മുഹമ്മദ് മുസ്ഥഫാ(സ്വ) യെ സര്‍വലോകര്‍ക്കും അനുഗ്രഹമായിട്ടാണ് അല്ലാഹു നിയോഗിച്ചിട്ടുള്ളത്. ഇത് അംഗീകരിക്കുന്നവരാണ് സത്യവിശ്വാസികള്‍. തങ്ങളോടുള്ള നിഷ്കളങ്കമായ സ്നേഹം ഒരു വിശ്വാസിയുടെ പ്രധാന ഘടകമാണ്. അത് കൊണ്ടു തന്നെ നബി തങ്ങളെ കുറിച്ച് പഠിക്കലും അറിയലും അനിവാര്യമാണ്. എന്നാലെ ഒരു വിശ്വാസി പൂര്‍ണ വിശ്വാസി ആവുകയുള്ളൂ. ഓരോ വിശ്വാസിയുടെയും അഭയകേന്ദ്രമാണ് മദീന. അവിടെയെത്താന്‍ ആഗ്രഹിക്കാത്ത ഒരു വിശ്വാസിയുമുണ്ടാവില്ല. കാരണം, അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ) തങ്ങളുടെ പാദം പതിഞ്ഞ മണ്ണിനേക്കാള്‍ പരിശുദ്ധമായ മണ്ണ് വേറെയില്ലല്ലോ… മദീനയേക്കാള്‍ ശ്രേഷ്ഠമായ വേറെ […]
മദ്രസാ പഠനം വിചിന്തനം നടത്താന്‍ സമയമായിട്ടുണ്ട്
ഇകഴിഞ്ഞ റമളാനില്‍, പാപമോചനത്തിന്റെ രണ്ടാം പത്തില്‍ കേരളത്തിലെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂരില്‍ നിന്നുള്ളൊരു വാര്‍ത്ത വായിച്ച് നാം സ്‌തബ്‌ധരാവുകയുണ്ടായി. വിശുദ്ധ റമളാനിലെ ഒരു പകലില്‍ മദ്യപിച്ച് ഉന്മത്തനായി വന്ന മുസ്‌ലിം ചെറുപ്പക്കാരന്‍, തന്നെ പത്തുമാസം വയറ്റില്‍ ചുമന്ന് നൊന്ത് പെറ്റ് പോറ്റിയ സ്വന്തം മാതാവിനെ ക്രൂരമായി അടിച്ചു കൊലപ്പെടുത്തിയ വാര്‍ത്തയായിരുന്നു അത്. നോമ്പു ദിനത്തില്‍ ഉച്ചക്ക് ലഭിച്ച ചോറിന് വേവു കുറഞ്ഞു പോയി എന്നതായിരുന്നു കാരണം. താന്‍ ജോലി ചെയ്യുന്ന ഹോസ്‌പിറ്റലില്‍ ഈ വര്‍ഷം അഞ്ച് എഞ്ചിനീയറിംഗ് […]
നാവിനെ സൂക്ഷിക്കുക
അല്ലാഹുവിന്റെ അതി മഹത്തായ അനുഗ്രഹമാണ് നാവ്. വലുപ്പത്തില്‍ ചെറിയതാണെങ്കിലും അതിന്റെ സ്വാധീനം ശക്തമാണ്. മനുഷ്യന്റെ ജയാപചയങ്ങളെ നിര്‍ണ്ണയിക്കുന്ന ഈമാന്‍, കുഫ്‌റ് എന്നിവ അനാവൃതമാവുന്നത് സാക്ഷാല്‍ നാവിലൂടെയാണ്. മനസ്സില്‍ ഉടലെടുക്കുന്ന വ്യത്യസ്‌ത ആശയ പ്രപഞ്ചങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതില്‍ നാവിന്റെ പങ്ക് നിസ്‌തുലമാണ്. അധര്‍മ്മങ്ങളില്‍ അഴിഞ്ഞാടാന്‍ നാവിനെ വിട്ടാല്‍ കഷ്‌ട-നഷ്‌ടമായിരിക്കും ഫലം. മനുഷ്യന്റെ ജന്മ ശത്രുക്കളായ പിശാചും അവന്റെ അനുയായികളും നാവിനെ നാശത്തിലേക്ക് നയിക്കും. ആവശ്യ-അനാവശ്യ കാര്യങ്ങളില്‍ അനിയന്ത്രിതമായി ഉപയോഗിക്കുമ്പോള്‍ നാവ് വിനാശകരമായി ബാധിക്കുന്നു. നാവിനെ കടിഞ്ഞാണിടലാണ് അതിന്റെ വിനയില്‍ നിന്ന് […]
അല്ലാഹുവിനെ പ്രണയിച്ച മഹതി
ജീവിതകാലം മുഴുവന്‍ അല്ലാഹുവിന് ആരാധനയില്‍ മുഴുകുകയും ഉപദേശനിര്‍ദേശങ്ങള്‍ക്ക് വേണ്ടി വരുന്ന സന്ദര്‍ശകര്‍ക്ക് ദിശ കാണിച്ചുകൊടുക്കുകയും ചെയ്‌ത മഹതിയാണ് റാബിഅതുല്‍ അദവിയ്യ(റ). മിസ്‌റ് ദേശത്തെ ഇസ്‌മാഈല്‍ എന്നവരുടെ മകളായ റാബിഅ(റ) `ഉമ്മു അംറ’ എന്ന സ്ഥാനപ്പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. ആയുസ്സിന്റെ അല്‌പം പോലും അനാവശ്യമായി കളയാതിരിക്കാനും എന്നാല്‍ തന്നെ ആശ്രയിച്ചു വരുന്നവര്‍ക്ക് ആവശ്യമുള്ളവ നല്‍കാനും അതേസമയം ഇഹലോക ഭ്രമം പിടികൂടാതിരിക്കാനും ബദ്ധശ്രദ്ധ കാണിച്ചിര-ുന്നു അവര്‍. സുഫ്‌യാനുസ്സൗരീ, സ്വാലിഹുല്‍ മുര്‍രിയ്യ് പോലെയുള്ള മഹത്തുക്കള്‍ റാബിഅ(റ)യുടെ ഉപദേശ നിര്‍ദേശങ്ങള്‍ ഉള്‍കൊണ്ടു ജീവിച്ചവരായിരുന്നു. വീഴ്‌ചയില്ലാത്ത […]