Haris kizhissery ട്രെന്റുകള്‍ക്ക് പിറകെയാണ് ലോകം ഇന്ന് സഞ്ചരിക്കുന്നത്. നിത്യജീവിതത്തിന്റെ സമസ്ത മേഖലകളിലും ഈ ആരവം നമുക്ക് കാണാനാകും. അതിന്ന് വായനാ മണ്ഡലങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നു. ‘അപ് മാര്‍കറ്റ് ഫിഷന്’ എന്ന രീതിയില്‍ പുതിയ കാറ്റഗറി തന്നെ രൂപപ്പെട്ടിരിക്കുകയാണ്. വലിയ ജനപ്രീതി ലഭിച്ച് കൊണ്ടിരിക്കുന്ന ഈ വിഭാഗം സാഹിത്യത്തോടൊപ്പം ജനകീയമായി താല്പര്യമുണര്ത്തുന്ന രചനാ രീതിയെ സ്വീകരിച്ച് കൊണ്ട് കഥാപാത്രാവിഷ്കാരത്തിനും പ്രമേയത്തിനും ഒരു പോലെ പ്രാധാന്യം നല്കുന്ന നോവലുകളായാണ് ഇവകളെ പൊതുവെ വീക്ഷിക്കപ്പെടുന്നത്. സോഷ്യല്‍ മീഡിയകളിലും വായനാലോകത്തും വലിയ സ്വീകാര്യതയാണ് […]
കാലികം
കാലികം
കരിയര്‍; നിങ്ങള്‍ക്ക് ലക്ഷ്യബോധമുണ്ടോ?
എന്തിനാണ് നിങ്ങള്‍ കുട്ടികളെ പഠിപ്പിക്കുന്നത് ??. അധ്യാപകരാവാന്‍ വേണ്ടി പഠിക്കുന്ന വിദ്യാര്‍ത്ഥികളോട്, ബി.എഡ് ക്ലാസിലെ അധ്യാപകന്റെ ചോദ്യമായിരുന്നു ഇത്. കുട്ടികള്‍ക്ക് അറിവ് നല്‍കാനാണോ? അവരെ പരീക്ഷയെഴുതാന്‍ പ്രാപ്തരാക്കാനാണോ? ഭാവിയില്‍ ജോലി സ്ഥലങ്ങളില്‍ അനിവാര്യമായ നൈപുണ്യം (skills) നേടിക്കൊടുക്കാന്‍ ആണോ? അതുമല്ല, രാജ്യത്തിന്റെ ഉത്തമ പൗരന്മാര് ആക്കാനോ? വിദ്യാര്‍ത്ഥികള്‍ ഓരോരോ മറുപടികള്‍ പറയാന്‍ ശ്രമിച്ചു. അവരുടെ അഭിപ്രായ വ്യത്യാസങ്ങളൊക്കെ കണ്ടപ്പോള്‍, അധ്യാപകന് അവരോട് ഒരു ഗ്രൂപ്പ് ഡിസ്കഷന് ആക്കാന്‍ പറഞ്ഞു. കോളേജുകളിലെ ഒരു സൗകര്യമാണത്. സെമിനാര്‍, ഗ്രൂപ്പ് […]
അധ്യാപന രീതി പ്രവാചകന്റെ മാനിഫെസ്റ്റോ
മനുഷ്യ ജീവിതത്തിന്റെ ഭാഗമാണ് അറിവ്. അറിവ് സ്വായത്തമാക്കുന്നതിന് വ്യത്യസ്ത മാര്‍ഗങ്ങളുണ്ട്. എല്ലാ രീതികളും എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പ്രയോജനകരമല്ല. ചില പ്രത്യേക രൂപത്തിലുള്ള രീതികള്‍ എല്ലാവര്ക്കും ഉള്‍കൊള്ളാവുന്നതായിരിക്കും. പ്രവാചകാധ്യാപന രീതികള്‍ എല്ലാവര്ക്കും ഫലപ്രദമായിരുന്നു. മനശാസ്ത്രത്തില്‍ അറിവ് പകര്‍ന്നുനല്‍കുന്നതിലുള്ള അനേകം ശാസ്ത്രീയ മാര്‍ഗങ്ങള്‍ പറയുന്നുണ്ട്. മുഹമ്മദ് നബി (സ) തങ്ങള്‍ ഈ ലോകത്ത് 63 വര്‍ഷക്കാലം ജീവിച്ച്, അധ്യാപന രീതികള്‍ മാതൃകായാവും വിധം സമ്മാനിച്ചു കൊണ്ടാണ് വിട പറഞ്ഞത്. സ്വഹാബത്തിന്റെ ചരിത്രങ്ങളിലൂടെ നമുക്കത് വ്യക്തമാകും. ഒന്നാമതായി, ആവര്‍ത്തന രീതിയാണ്. […]
കൂടെയിരുന്ന് മാറ്റുകൂട്ടുക
സലീക്ക് ഇഹ്സാന്‍ മേപ്പാടി മുല്ലപ്പൂമ്പൊടി ഏറ്റുകിടക്കും കല്ലിനുമുണ്ടൊരു സൗരഭ്യം കുഞ്ചന്‍ നമ്പ്യാരുടെ വളരെ പ്രശസ്തമായ വരികളാണിത്. അത്യന്തികമായി മനുഷ്യന് ഒരു സാമൂഹ്യ ജീവിയാണ്. സാമൂഹികമായ ഇടപെടലുകളില്‍ നിന്ന് അകന്ന് മറ്റൊരു ജീവിതം പുലര്‍ത്തുന്നത് വെല്ലുവിളികളെ വിളിച്ചു വരുത്തലാണ്. എന്നാല്‍ സാമൂഹ്യ പശ്ചാത്തലത്തില്‍ എല്ലാവരോടുമുള്ള സഹവാസം ഒരിക്കലും മനുഷ്യന് അനുഗുണമാവില്ല. ഈ അവസരത്തില്‍ തെരഞ്ഞെടുപ്പ് അവനെ സംബന്ധിച്ചെടുത്തോളം പ്രസക്തമാവുന്നു. മുല്ലപ്പൂവിന്റെ സൗരഭ്യം ആസ്വദിക്കാന്‍ ശരിയായ തിരഞ്ഞെടുപ്പ് അവനെ സഹായിക്കും. സാമൂഹിക പശ്ചാതലത്തില്‍ ഉടലെടുക്കുന്ന നന്മയും തിന്മയുമായ അനിവാര്യതകള്‍ സ്വാഭാവികമായും […]
ലൈംഗിക ഉദാരത;സാംസ്കാരിക മൂല്യചുതിയുടെ നേര്‍ക്കാഴ്ചകള്‍
ഹാരിസ് മുഷ്താഖ് എന്തിനും ഏതിനും പുരോഗമനത്തിന്റെ മേലങ്കിയണിയിക്കുന്ന സമകാലിക പ്രവര്‍ത്തനങ്ങള്‍ ശരിയാണോ? അതെത്രത്തോളം സമൂഹത്തോട് നീതി പുലര്‍ത്തുന്നുണ്ട്? എത്ര കണ്ട് ധാര്‍മിക അടിത്തറ ഇവക്കുണ്ട്? പലതിനേയും യാഥാസ്ഥികമെന്ന മുദ്ര ചാര്‍ത്തി തള്ളിക്കളയുമ്പോള്‍ നമുക്ക് പലതും ചോര്‍ന്ന് പോകുന്നില്ലേ? അടുത്തിടെയായി മനസ്സില്‍ അസ്വസ്ഥത പടര്‍ത്തി വന്ന ചില ചോദ്യങ്ങളാണിത്. മനസ്സിനെ മദിക്കുന്ന, കുഴഞ്ഞുമറിക്കുന്ന, ചിന്താകുലനാക്കുന്ന ചില ചോദ്യങ്ങള്‍. സമീപ കാലത്തായി സമൂഹത്തില്‍ അരങ്ങേറുന്ന നടപ്പുരീതികളാണ് ഈ അസ്വസ്ഥതക്ക് ആധാരം. ഏതു പ്രവര്‍ത്തനത്തെയും വ്യക്തി സ്വാതന്ത്രമെന്ന പേരു ചാര്‍ത്തി വെളുപ്പിച്ചെടുക്കാനുള്ള […]
ചാരിറ്റിയുടെ മതവും രാഷ്ട്രീയവും
സുഹൈല്‍ കാഞ്ഞിരപ്പുഴ വേദനിക്കുന്നവന്റെ കണ്ണീരൊപ്പല്‍ പവിത്രമാണെന്നാണ് ഇസ്ലാമിന്റെ ഭാഷ്യം. ഒരു കാരക്കയുടെ കീറ് ദാനം ചെയ്തുകൊണ്ടാണെങ്കിലും നിങ്ങള്‍ നരകത്തെ സൂക്ഷിക്കുക എന്നാണ് പ്രവാചകന് (സ്വ)യുടെ അദ്ധ്യാപനം. അപരനെ സന്തോഷിപ്പിക്കുന്ന കേവലം പുഞ്ചിരി പോലും ഇസ്ലാം ദാനദര്‍മ്മമായിട്ടാണ് പരിഗണിക്കുന്നത്. സേവനങ്ങളും ധര്‍മ്മങ്ങളും നിര്‍വ്വഹിക്കുന്നതിലൂടെ അദ്ധ്യാത്മികമായി സൃഷ്ടാവിന്റെ സംതൃപ്തി നേടി പാരത്രിക വിജയം സ്വായത്തമാക്കുക എന്ന ലക്ഷ്യം ഉള്‍കൊള്ളേണ്ടതാണ്. വിശ്യാസിയുടെ ചാരിറ്റി ഭൗതികതയുടെ കേവല സുഖാഢംബരങ്ങളിലും സ്ഥാനമാനങ്ങളിലും ഭ്രമിക്കാനല്ല മറിച്ച് സൃഷ്ടാവിന്റെ പ്രീതി മാത്രം കാംഷിച്ച് കൊണ്ടായിരിക്കണം സകാത്തും സ്വദഖയുമെല്ലാം […]
വര്‍ഗീയത : ഹിജാബ് ധരിക്കുമ്പോള്‍
നിയാസ് കൂട്ടാവ് ആക്രോശിച്ച് പാഞ്ഞടുക്കുന്ന വര്‍ഗീയ വാദികളുടെ മുന്നിലൂടെ ആര്‍ജവത്തോടെ തക്ബീര്‍ മുഴക്കുന്ന പെണ്‍കുട്ടിയുടെ ചിത്രം ഒരു വശത്തും സ്റ്റുഡന്റ് പോലീസ് കേഡറ്റില്‍ മഫ്ത കൊണ്ട് തല മറക്കുന്നത് ഒഴിവാക്കിയത് മറുവശത്തുമുണ്ട്. സമകാലിക ഇന്ത്യയുടെ നേര്‍ചിത്രങ്ങളാണ് രണ്ടും. ഇസ്ലാമിക മത ചിഹ്നങ്ങളിലേക്ക് ആണെങ്കിലും അവര്‍ ഒരു വിഭാഗം തീവ്രവാദികളും മറ്റൊരു വിഭാഗം ലിബറല്‍ സദാചാരത്തിന്റെ വക്താക്കളുമാണ്. ചഇഇ പരേഡില്‍ ശരണം വിളിക്കുമ്പോഴും പോലീസ് സ്റ്റേഷനില്‍ പൂജ നടത്തുമ്പോഴും തകര്‍ന്നു വീഴാത്ത സെക്കുലറിസമാണ് സമീപ കാലത്ത് ഇന്ത്യ […]
നിയമ നിര്‍മാണം; മൂര്‍ച്ചയേറിയ ആയുധമാണ്
ഭരണകൂടത്തിനെയും രാഷ്ട്രീയ പാര്‍ട്ടികളെയും സോഷ്യല്‍മീഡിയ എത്രമാത്രം സ്വാധീനിക്കുന്നുണ്ടെന്ന ചോദ്യത്തിന് മറുപടി ഇന്ത്യയുടെ ഭരണകൂടം തന്നെ. തീരെ വിജയ സാധ്യതയില്ലാത്ത ബിജെപിയെ രാജ്യത്തിന്റെ ഭരണ നിയന്ത്രണങ്ങളിലേക്ക് ചേക്കേറാന്‍ സോഷ്യല്‍ മീഡിയ എത്രമാത്രം സഹായിച്ചുവെന്നത് വിശാല ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയിരുന്നു. സോഷ്യല്‍ മീഡിയ കമ്പിനികളെയെല്ലാം അവരുടെ വരുതിയില്‍ വരുത്താനുള്ള പരിശ്രമങ്ങള്‍ ഏറെക്കുറെ വിജയകരമായിരുന്നു. ഇന്ത്യയുടെ ജനാധിപത്യ മതേതരത്വ ആശയങ്ങള്‍ക്കു നിരക്കാത്ത നിയമ നിര്‍മാണങ്ങളും രാജ്യത്തെ സാമ്പത്തിക സ്ഥിതിയും കര്‍ഷക പ്രക്ഷോഭങ്ങളും കോവിഡ് നിയന്ത്രണങ്ങളിലെ പരാജയവും തുടങ്ങിയുള്ള ഭരണകൂട വീഴ്ചകള്‍ ജ്വലിച്ച് നില്‍ക്കുമ്പോഴും […]
ഉറപ്പാണ് ഇസ്രയേല്‍ തുടച്ച് നീക്കപ്പെടും
അഞ്ച് ശതമാനം മാത്രം ജൂതര്‍ വസിക്കുന്ന പലസ്തീനില്‍ ജൂത രാഷ്ട്രം പണിയാന്‍ അനുവദിച്ച് ബ്രിട്ടീഷ് വിദേഷ കാര്യ സെക്രട്ടറി അര്‍തര്‍ ബാല്ഫെര് റോത് ചില്‍ഡിന് ഫാക്സ് അയച്ചു. 1917 നവംബര്‍ 20ലെ ഈ ഡിക്ലേറഷനോട് കൂടിയാണ് ഫലസ്തീനിലെ ഇസ്രയേല്‍ അധിനിവേശത്തിന്റെ കഥ തുടങ്ങുന്നത.് ഒരു നൂറ്റാണ്ടിനിപ്പുറം ചിന്നിച്ചിതറിയ ഫലസ്തീനാണ് ബാക്കി. ഇന്നും തീരാത്ത നരനായാട്ടുകളുടെ വാര്‍ത്തകള്‍. കുട്ടികളെയും സ്ത്രീകളെയും അരുംകൊല ചെയ്യുന്ന, മഴ പോലെ വര്‍ഷിക്കുന്ന ബോംബ് സ്ഫോടനങ്ങളുടെ നിത്യ ചിത്രങ്ങള്‍. ഇസ്രയേലിന് അത്രത്തോളം ശക്തിയുണ്ട് ലോകത്ത്. […]
വ്ളോഗിങ്; നമുക്കിടയില്‍ പുതിയ സംസ്കാരം പിറക്കുന്നു
ഒരു വര്‍ഷത്തിലേറെയായി ലോക ജീവിതത്തെ ദുസ്സഹമാക്കിയ കോവിഡ് മഹാമാരിയില്‍ അധികമാളുകളും പുറത്തിറങ്ങാന്‍ പറ്റാത്ത വിധം വീടുകളില്‍ അഭയം തേടിയിരിക്കുകയാണ്. ഈ ഒഴിവു ദിനങ്ങളെയെല്ലാം വീട്ടിനുള്ളില്‍ സജീവമാക്കി നിര്‍ത്തുന്നതിന് യൂട്യൂബ് വ്ളോഗര്‍മാര്‍ക്കുള്ള പങ്ക് ചെറുതൊന്നുമല്ല. അനുദിനം മുളച്ചു പൊന്തിതഴച്ചു വളരുന്ന വ്ളോഗര്‍മാരുടെ ഛേഷ്ടകള്‍ കണ്ട് സമയം തള്ളിനീക്കുകയാണ് ഇന്നത്തെ തലമുറ. മുമ്പെങ്ങുമില്ലാത്ത വിധം യുവാക്കളേയും കുട്ടികളേയും കുടുംബിനികളേയും ഒരുപോലെ സ്വാധീനിക്കാന്‍ യൂട്യൂബ് വ്ളോഗര്‍ക്ക് സാധിച്ചിട്ടുണ്ട്. ആ സ്വാധീനങ്ങള്‍ക്ക് ആശങ്കാജനകവും അല്ലാത്തതുമായ പലതായ മുഖങ്ങളുമുണ്ട്. കാലത്തിന്റെ വൈവിധ്യങ്ങളായ ജീവിതക്രമമനുസരിച്ച് മാറുന്ന […]