SAGA SHABDAM 2015 March – April Issue

2015 March - April ഖുര്‍ആന്‍ സാമൂഹികം

ധന സന്പാദനവും ഇസ്ലാമും

പ്രപഞ്ചത്തിലെ മുഴുവന്‍ വിഭവങ്ങളും അല്ലാഹുവിന്‍റെ ഉടമസ്ഥതയിലാണ്. എന്നാല്‍, ആ വിഭവങ്ങളത്രയും അവന്‍ ഒരുക്കിവെച്ചിരിക്കുന്നത് മനുഷ്യന് വേണ്ടിയാണ്. മനുഷ്യനത് തേടിക്കെണ്ടത്തണം. ആഹാരവും മറ്റുവിഭവങ്ങളും തേടി കണ്ടെത്താന്‍ മനുഷ്യന് അനുവദനീയമായ ഏത് രീതിയും സ്വീകരിക്കാം മാന്യമായ തൊഴിലിലൂടെ കുടുംബം പുലര്‍ത്താന്‍ ഓരോ മനുഷ്യനും ശ്രദ്ധിക്കണമെന്നും അനുവദനീയമല്ലാത്ത ഭക്ഷണം കുടുംബത്തെ ഭക്ഷിപ്പിക്കാതിരിക്കാന്‍ കുടുംബ നാഥന്‍ ബദ്ധശ്രദ്ധനായിരിക്കണമെന്നും മതം സഗൗരവം പഠിപ്പിക്കുന്നുണ്ട്. രാപ്പകലുകളെ ദൃഷ്ടാന്തങ്ങളായി അവതരിപ്പിച്ച അല്ലാഹു ഓരോന്നിനും അതിന്‍റേതായ സവിശേഷതകള്‍ വെച്ചിട്ടുണ്ട്. രാത്രിയെ ഇരുള്‍ മുറ്റിയതാക്കി ശബ്ദകോലാഹലങ്ങളില്‍ നിന്ന് ഒഴിച്ച് നിര്‍ത്തിയത് […]

2015 March - April Hihgligts ആത്മിയം ചരിത്രം ചരിത്ര വായന സംസ്കാരം

ശൈഖ് രിഫാഈ(റ); ജീവിതവും സന്ദേശവും

ലോക ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അനുയായികള്‍ക്ക് ആത്മീയ ചൈതന്യം പകര്‍ന്ന് നല്‍കിയ ആധ്യാത്മിക മഹത്തുക്കളില്‍ പ്രസിദ്ധരാണ് ശൈഖ് അഹ്മദുല്‍ കബീറു രിഫാഈ(റ). ഹിജ്റ 512, റജബ് 5ന് ഇറാഖിലെ ബത്വാഇഹ് പ്രദേശത്തെ ഹസന്‍ എന്ന കൊച്ചു ഗ്രാമത്തില്‍ അബുല്‍ ഹസന്‍ എന്നവരുടെയും ഉമ്മുല്‍ ഫള്ല്‍ ഫാത്വിമതൂല്‍ അന്‍സാരിയ്യയുടെയും മകനായി ജനിച്ച മഹാന്‍ ചെറുപ്പം മുതല്‍ വ്യതിരിക്തമായ ജീവിതമാണ് ലോകത്തിന് സമ്മാനിച്ചത്. തിരു നബി(സ) യുടെ ജീവിത ശൈലിയും പാരന്പര്യവും പൈതൃകവും രിഫാഈ തങ്ങളുടെ ജീവിതത്തില്‍ മുഴുക്കെ പ്രകാശിതമായിരുന്നു. […]

2015 March - April Hihgligts വിദ്യഭ്യാസം സാമൂഹികം

വേനലവധി വരുന്പോള്‍

അവധിക്കാലം, ഒരുപാടു മോഹങ്ങളുമായി പരീക്ഷാ നാളുകള്‍ എണ്ണിത്തീര്‍ത്ത് വിദ്യാര്‍ത്ഥികള്‍ കാത്തിരിക്കുന്ന കാലം. പുസ്തകച്ചുമടേറ്റാതെ, ട്യൂഷനുകളും ഹോംവര്‍ക്കുകളുമില്ലാതെ ക്ലാസ്മുറിയില്‍ നിന്നും വീടകത്തു നിന്നുമുള്ള മോചനം. സ്വാതന്ത്ര്യത്തിന്‍റെ നാളുകള്‍.. പഠനത്തിന്‍റെ മാനസിക സമ്മര്‍ദ്ദങ്ങളില്ലാതെ വിശാല മനസ്സോടെ ഉല്ലസിച്ചു ജീവിതം പഠിക്കാനുള്ള അവസരമാണിത്. കഴിഞ്ഞ അധ്യായന വര്‍ഷത്തെ പ്രയാസങ്ങളെ മറക്കാനും അടുത്ത അധ്യായന വര്‍ഷം നേട്ടങ്ങള്‍ കൊയ്യാന്‍ വേണ്ടി ഒരുങ്ങുവാനും അവധിക്കാലം ഉപയോഗിക്കണം. അവധിക്കാലത്തെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുന്നതിലൂടെ ഇത് സാധ്യമാവും. പക്ഷെ, അതെങ്ങെനെയെന്ന് പലര്‍ക്കും അറിയില്ല. അല്ലെങ്കില്‍ അറിയാത്തതായി നടിക്കുന്നു. വീട്ടിലെ […]

2015 March - April Hihgligts വിദ്യഭ്യാസം

പരീക്ഷകളെ എന്തിന് പേടിക്കണം?

പരീക്ഷാക്കാലമായി. മിക്ക വിദ്യാര്‍ത്ഥികളും പഠനമേഖലയില്‍ സജീവമാകാന്‍ തുടങ്ങി. പരീക്ഷയെ ഭയത്തോടെ വീക്ഷിക്കുന്ന പലരുമുണ്ട്. പരീക്ഷാപ്പേടിക്കു പകരം പരീക്ഷയെ കൂട്ടുകാരനായി കാണാനാവണം. പരീക്ഷയും പരീക്ഷണങ്ങളും ഒരു പുതിയ പ്രതിഭാസമൊന്നുമല്ല. ജനിക്കുന്നതു മുതല്‍ അന്ത്യശ്വാസം വലിക്കുന്നതു വരെ വ്യത്യസ്ത മേഖലകളിലൂടെ കടന്നു പോവേണ്ടവനാണ് മനുഷ്യന്‍. അവിടെയെല്ലാം പരീക്ഷയും പരീക്ഷണങ്ങളുമുണ്ട്. വിദ്യാഭ്യാസ മേഖലയില്‍ ഇടക്കിടക്ക് നടക്കുന്ന പരീക്ഷകളെ പോലെ സാന്പത്തിക, സാമൂഹിക, സാംസ്കാരിക മേഖലകളിലും കടുത്ത പരീക്ഷണങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും മനുഷ്യന്‍ പാത്രമാവുന്നു. ഇത്തരം ഘട്ടങ്ങളില്‍ അതിജയിക്കാനുള്ള ശേഷിയാണ് വേണ്ടത്. പരീക്ഷയെ പേടിയോടെ […]

2015 March - April മൊട്ടുകള്‍ രാഷ്ടീയം സാഹിത്യം

രക്തസാക്ഷി

മിനികഥ/സാലിം നൈന മണ്ണഞ്ചേരി: പുതിയ പാര്‍ട്ടിയെ സമൂഹം അവഗണിച്ചപ്പോള്‍ പാര്‍ട്ടിയോഫീസില്‍ ചൂടേറിയ തന്ത്രങ്ങള്‍ ആലോചിക്കുകയാണ് രാജീവും കൂട്ടരും. വര്‍ഗ്ഗീയതക്ക് ആഹ്വാനം ചെയ്ത് രാജീവ് കടന്നുവന്നപ്പോള്‍ ചിലര്‍ പണമെറിയലിന് പുനര്‍ജീവനം നല്‍കി. എന്നാല്‍, ഭൂരിപക്ഷാടിസ്ഥാനത്തില്‍ ജനം രാജീവിനെ പരിഗണിച്ചു. കവലകളും കാന്പസുകളും ഒന്നടങ്കം വര്‍ഗ്ഗീയതയെ ഊതിക്കാച്ചിയെടുത്തു. കലാപങ്ങളും, പ്രക്ഷോപങ്ങളും അരങ്ങേറി കൊണ്ടിരുന്നു. കാന്പസില്‍ നടന്ന പ്രക്ഷോപത്തില്‍ പിടഞ്ഞു വീണ സഹോദരന്‍റെ രോദനത്തോട് പ്രതികരിച്ചുകൊണ്ട് രാജീവ് : “നീയാണ് നമ്മുടെ പാര്‍ട്ടിയുടെ ആദ്യ രക്തസാക്ഷി’.

2015 March - April ആത്മിയം ആദര്‍ശം ചരിത്രം ചരിത്ര വായന

താജുല്‍ ഉലമ; ജ്ഞാന കിരീടം ചൂടിയ രാജാവ്

പരിഷ്കര്‍ത്താക്കളായ മഹാപുരുഷന്മാരെ പോലെ ആഴമേറിയ ജ്ഞാനം കൊണ്ടും, തതനുസൃതമായ ജീവിത രീതികൊണ്ടും ഒരു കാലഘട്ടത്തിന്‍റെ ആത്മാവായി മാറിയ മഹാമനീഷി. പര്‍വ്വത സമാനമായ പ്രതിസന്ധികളോട് പടവെട്ടി സത്യപ്രസ്ഥാനത്തെ വിജയത്തീരത്തണച്ച കര്‍മ്മപോരാളി, ആത്മീയ ജീവിതം കൊണ്ട് ഔന്നിത്യത്തിന്‍റെ ഉത്തുംഗസോപാനങ്ങള്‍ കീഴടക്കുന്പോഴും ധാര്‍മ്മികപ്രസ്ഥാനത്തിന് ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കി നിയന്ത്രിച്ച നേത്യപാഠമുള്ള പണ്ഡിത ശ്രേഷ്ഠന്‍. താജൂല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍ സ്മൃതിപഥത്തില്‍ തെളിഞ്ഞുവരുന്പോള്‍ ഇങ്ങനെ അസംഖ്യം സവിശേഷതകള്‍ നമ്മേ വാരിപ്പുണരും. ജ്ഞാന ധീരതയുടെ കിരീടമണിഞ്ഞ ആ മഹാത്മാവിന്‍റെ ജീവിതത്തിന് അക്ഷരാവിഷ്കാരം നല്‍കാന്‍പോലും നമ്മുടെ […]

2015 March - April Hihgligts ആത്മിയം ആദര്‍ശം ചരിത്രം ചരിത്ര വായന സാമൂഹികം

നൂറുല്‍ ഉലമ; പ്രകാശം പരത്തിയ പണ്ഡിത ജ്യോതിസ്സ്

നൂറുല്‍ ഉലമയെന്ന മഹനീയ നാമത്തെ അന്വര്‍ത്ഥമാക്കുന്ന ജീവിതമായിരുന്നു എം.എ ഉസ്താദിന്‍റേത്. ഒരു പണ്ഡിതന്‍റെ കര്‍ത്തവ്യവും ധര്‍മവും എങ്ങനെയായിരിക്കണമെന്ന് സമൂഹമധ്യത്തില്‍ കാണിച്ചു കൊടുക്കുകയായിരുന്നു മഹാന്‍. പാണ്ഡിത്യത്തിന്‍റെ ഉത്തുംഗതയിലും വിനയവും ലാളിത്യവും നിറഞ്ഞ ജീവതമായിരുന്നു അവിടുന്ന് നയിച്ചത്. അവസാനം താന്‍ ജീവിച്ച സമൂഹത്തിനും പുതുതലമുറയ്ക്കും ഏറെ ബാക്കി വെച്ചാണ് ആ മഹാമനീഷി യാത്രയായത്. 1924 ജൂലൈ ഒന്നാം തീയതി(റജബ് 29) തിങ്കളാഴ്ചയാണ് എം.എ ഉസ്താദ് ജനിക്കുന്നത്. തൃക്കരിപ്പൂര്‍ ഉടുന്പുന്തലയില്‍ കുറിയ അബ്ദുല്ല എന്നവരാണ് പിതാവ്, മാതാവ് നാലരപ്പാട് മറിയം. മാതാമഹന്‍റെയും […]

2015 March - April സാഹിത്യം

നിയോഗം

കപടതകളില്ലാതെ കാരുണ്യ ഹസ്തത്തിന് കാവലായി കരിപിടിച്ച അടുക്കളയില്‍ തിളച്ചിട്ട ജന്മം വാക്കുകളെ കുഴിച്ച് മൂടി നെടുവീര്‍പ്പിന്നാവിയില്‍ അഗ്നി കുടിക്കാന്‍ നിയോഗം എന്നിട്ടും എരിയുന്ന ജീവനില്‍ എങ്ങിനാ മനുഷ്യത്വം പ്രഭയാവുന്നത്? ഇരുള്‍ വീണെന്‍റെ വ്യര്‍ത്ഥ യാത്രക്ക് നിരൂപകയാവുന്നത്? ഉമ്മാ… ഭാരിച്ച ഭാണ്ഡം പേറി ഇനി മുതല്‍ കുന്നുകയറണ്ട താഴ് വരകളിറങ്ങി സ്വര്‍ഗത്തിലേക്ക് നടക്കാം വിശുദ്ധിയുടെ വെളുപ്പ് തേച്ച യുവത്വത്തിന് ഹൂറിയാവാം കുടിച്ചു തീര്‍ത്ത കണ്ണീരിന് തേനാറില്‍ നുണയാം

2015 March - April Hihgligts ആത്മിയം ചരിത്രം മതം സാമൂഹികം ഹദീസ്

മിസ്വ്അബ്(റ); സമര്‍പ്പിതനായ യുവാവ്

സുമുഖനും അതിബുദ്ധിമാനുമായ സ്വഹാബി പ്രമുഖനായിരുന്നു മിസ്വ്അബുബ്നു ഉമൈര്‍(റ). അതിസന്പന്നതയിലും മാതാപിതാക്കളുടെ പരിലാളനയിലുമായിരുന്നു മിസ്വ്അബുബ്നു ഉമൈറിന്‍റെ യൗവ്വനം. അദ്ദേഹത്തിന്‍റെ ഭംഗിയും ഗ്രാഹ്യശക്തിയും മൂലം മക്കാനിവാസികളുടെ സ്നേഹാദരങ്ങള്‍ മിസ്വ്അബ്(റ) എളുപ്പം പിടിച്ചുപ്പറ്റി. മക്കയുടെ പരിമളം എന്നായിരുന്നു അവര്‍ ആ യുവാവിനെ വിശേഷിപ്പിച്ചത്. മുഹമ്മദ് നബി(സ്വ)യെ കുറിച്ചും ഏകദൈവ വിശ്വാസത്തെ കുറിച്ചുമുള്ള വാര്‍ത്ത മിസ്അബിന്‍റെ കാതിലുമെത്തി. ചിന്താശക്തിയും ഗ്രാഹ്യശേഷിയുമുള്ള മിസ്വ്അബ്(റ) പുതിയ മതത്തില്‍ ആകൃഷ്ടനായി. ഖുറൈശികളുടെ ദുഷ്പ്രവര്‍ത്തികളില്‍ നിന്ന് മുക്തിനേടാന്‍ മുഹമ്മദ് നബി(സ്വ)യും അനുയായികളും വിജ്ഞാന സന്പാദനത്തിനായി അര്‍ഖമിന്‍റെ വീട്ടില്‍ സമ്മേളിക്കാറുണ്ടെന്ന […]

2015 March - April Hihgligts ആത്മിയം ആദര്‍ശം സംസ്കാരം സാമൂഹികം

എസ്.വൈ.എസ്; സേവനത്തിന്‍റെ അര്‍പ്പണ വഴികള്‍

വഹാബികള്‍ കേരളത്തില്‍ കാലുകുത്തിയിരിക്കുന്നു എന്ന തിരിച്ചറിവുണ്ടായ ഘട്ടത്തില്‍ 1920കളുടെ മധ്യത്തില്‍ കേരളത്തിലെ ഉലമാക്കള്‍ കൂടിയിരുന്ന് രൂപീകരിച്ച പണ്ഡിത സഭയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. വ്യതിയാന ചിന്തകള്‍ക്കെതിരെ ശക്തമായ താക്കീതു നല്‍കി പണ്ഡിത നേതൃത്വം കര്‍മ്മ സജ്ജരായി മുന്നേറിക്കൊണ്ടിരുന്നു. ഒരു സമര്‍പ്പിത യുവ ശക്തിയുടെ സാര്‍ത്ഥക മുന്നേറ്റം ഇപ്പോള്‍ അനിവാര്യമാണെന്ന ആവശ്യം പണ്ഡിതര്‍ക്കിടയില്‍ നിന്ന് ഉയര്‍ന്നു. 1954ല്‍ ഇസ്ലാഹുല്‍ ഉലൂം മദ്റസയില്‍ ചേര്‍ന്ന യോഗത്തില്‍ ഒരു യുവശക്തിയുടെ രൂപീകൃത ചര്‍ച്ച നടന്നു. തെന്നിന്ത്യന്‍ മുഫ്തി മര്‍ഹൂം ശൈഖ് […]