ആഴമേറിയ പുഴയില്‍ മരണക്കയത്തിലകപ്പെട്ട ഒരു വൃദ്ധയെ രക്ഷപ്പെടുത്തിയ സംഭവം മൂന്ന് മാസങ്ങള്‍ക്കു മുമ്പ് വാര്‍ത്താമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടതോര്‍ക്കുകയാണ്. വാര്‍ദ്ധക്ക്യ സമയത്ത് ആത്മഹത്യക്ക് ശ്രമിച്ചതിന്‍റെ കാരണമന്വേഷിച്ചപ്പോള്‍ അവര്‍ പൊട്ടിക്കരഞ്ഞു. “എന്‍റെ മകന്‍ ഇവിടെ കൊണ്ടുവന്നെറിഞ്ഞതാണ്’. അവര്‍ വിവരം നല്‍കിയതനുസിരിച്ച് പോലീസുകാര്‍ മകനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. നിസ്സങ്കോചം അയാള്‍ നല്‍കിയ മറുപടി ഞെട്ടിപ്പിക്കുന്നതായിരുന്നു. ‘ എന്‍റെ ഭാര്യ പത്ത് മാസം ഗര്‍ഭണിയാണ് അവളുടെ പ്രസവ ചിലവിന് വകയൊന്നുമില്ല. വെള്ളത്തില്‍ മുങ്ങി മരിക്കുന്നവരുടെ കുടുംബത്തിന് ഗവണ്‍മെന്‍റ് ദുരിതാശ്വാസ നിധിയില്‍ നിന്നും നല്‍കുന്ന […]
Hihgligts
Importants
പ്രമാണങ്ങളുടെ തണലിലൊരു പ്രബുദ്ധ വായന
യഥാര്‍ത്ഥവും ആധികാരികവുമായ ഒരു മതപ്രത്യയശാസ്ത്രമാണ് ഇസ്ലാം. എന്നാല്‍ അതിനെ കുറിച്ചുള്ള സംഘര്‍ഷഭരിതവും യുക്തിരഹിതവുമായ അനേകം സ്വരങ്ങള്‍ ലോകത്ത് അലയടിക്കാനും ചിലപ്പോള്‍ ആര്‍ത്തിരമ്പി അക്രമാത്മക സാഹചര്യം സൃഷ്ടിക്കാനും തുടങ്ങിയിട്ട് കാലമേറെയായി. പിറവി കൊണ്ട അറേബ്യയില്‍ നിന്നും അതിന്‍റെ ഗതിവിഗതികള്‍ പിന്നീട് കിഴക്കോട്ടും പടിഞ്ഞാറോട്ടും നീങ്ങിത്തുടങ്ങി. ഒരു പക്ഷെ, അറേബ്യയില്‍ എരിഞ്ഞു തുടങ്ങിയ ആ കനലുകളെ അഗ്നിയായി ആളിക്കത്തിച്ചതില്‍ അന്നും ഇന്നും ഏറിയ പങ്കും ചോദിച്ചു വാങ്ങേണ്ടവര്‍ പടിഞ്ഞാറ് തന്നെയാണ്. ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ ആദ്യമായി ഉപയോഗിച്ചുവെന്ന് പറയപ്പെടുന്ന ‘ഇസ്ലാമോഫോബിയ’ […]
ഹിബ്ബീ
ഈ ഭൂലോകത്ത് ഒന്നൂടെ പിറന്ന് വീഴണം നിഴലില്ലാത്ത ആറ്റലോരുടെ നിഴലായി കൂടണം ഉഹ്ദില്‍ മുത്തിനെതിരെ വന്ന ശത്രു ശരമാല, പരിച കണക്കെ നെഞ്ചേറ്റു വാങ്ങിയ ത്വല്‍ഹത്താകണം ഹബീബിന്‍റെ കാലില്‍ മുള്ള് തറക്കുന്നത് പോലും താങ്ങാനാവില്ലെന്നു തേങ്ങി കഴുമരമേറിയ ഖുബൈബോരുടെ ഇടറിയ കണ്ഠമാവണം തന്ത്രത്തില്‍ തഞ്ചം പാര്‍ത്ത് പൂമേനി വാരിപ്പുണര്‍ന്ന സഹദോരുടെ ഭാഗ്യമാവണം ഹബീബി.. ഒരു അനുരാഗിയുടെ തേട്ടമാണിത് കനിവരുളണേ ഹീബ്ബീ… മലിക്ക് ഐ ടി ഐ
ഇന്നലെകള്‍
ഉറ്റവരുടെ വിരല്‍ത്തുമ്പില്‍ തൂങ്ങി ആദ്യാക്ഷരം തേടി കയറിച്ചെന്ന വിദ്യാലയ മുറ്റങ്ങള്‍. നന്മ തിന്മയുടെ വേര്‍തിരിവ് പറഞ്ഞുതന്ന ഗുരുമുഖങ്ങള്‍. ജീവിതത്തിന്‍റെ ചവിട്ടു പടികളില്‍ ആകാശത്തോളമുയരാന്‍ ചിറകുകള്‍ തുന്നിച്ചേര്‍ത്ത മാതാപിതാക്കള്‍. സന്തോഷ സന്താപങ്ങളില്‍ സ്നേഹക്കരങ്ങള്‍ തന്ന് കൂടെ നിന്നത് കൂടെപ്പിറപ്പല്ലെങ്കിലും കൂട്ടൂകാര്‍. ജീവിതത്തിന്‍റെ നിഖില നിമിഷങ്ങളിലും അറിവും, അനുഭവവും പങ്കുവെച്ച കുടുംബ ബന്ധങ്ങള്‍. ഇന്നലകളിലെയീ കൂട്ടുകള്‍ മണ്‍മറഞ്ഞതില്‍ പിന്നെ ബാക്കിയായത് എന്‍ ഏകാന്ത ഹൃദയത്തിലെ നോവുകള്‍ മാത്രം… ജുറൈജ് പുല്‍പ്പറ്റ
മറ്റുള്ളവര്‍ക്കു വേണ്ടി ജീവിക്കാം
സാമൂഹ്യ ജീവിയാണ് മനുഷ്യന്‍. പരസ്പരം കൊണ്ടും കൊടുത്തുമല്ലാതെ ഉയര്‍ത്തി വളച്ചു കെട്ടിയ മതിലിനകത്ത് മറ്റാരെയും ആശ്രയിക്കാതെ ജീവിക്കാന്‍ ഒരാള്‍ക്കും സാധിക്കില്ല. ആവശ്യത്തിലധികം പണം കയ്യിലുണ്ടെങ്കിലും അവനു ജീവിത സൗകര്യങ്ങളും ദൈനംദിന കാര്യങ്ങളും നടന്നു കിട്ടാന്‍ പലരെയും ആശ്രയിക്കേണ്ടി വരും. വീട് വെക്കാന്‍ കല്ലും മണലും സിമന്‍റും കമ്പിയും മുതല്‍ എന്തെല്ലാം വേണം. അതോരോന്നും വിത്യസ്ത സ്ഥലങ്ങളിലുള്ള വിവിധയാളുകളുടെ അധ്വാനത്തിന്‍റെ കൂടി ഫലമാണ്. ചോറുണ്ടാക്കാന്‍ ആന്ധ്രക്കാരന്‍റെ അരി വേണം, കറിവെക്കാന്‍ തമിഴന്‍റെ പച്ചക്കറികളും. നടുറോഡില്‍ വാഹനമിടിച്ചു വീണാല്‍ മറ്റാരെങ്കിലും […]
പ്രളയം; അതിജീവനത്തിനായി കൈകോര്‍ക്കാം
പ്രകൃതിയുടെ ഭാവപ്പകര്‍ച്ചക്കുമുമ്പില്‍ മനുഷ്യര്‍ എത്രത്തോളം നിസ്സഹായരാണെന്ന് ഓര്‍മപ്പെടുത്തലുമായാണ് പ്രളയം വീണ്ടുമെത്തിയത്. 2018 ല്‍ 483 പേരുടെ ജീവനെടുത്ത പ്രളയത്തിന്‍റെ ആഘാതത്തില്‍ നിന്നും കരകയറും മുമ്പ് പ്രകൃതി വീണ്ടും രൗദ്രഭാവമണിഞ്ഞിരിക്കുന്നു. നൂറ്റാണ്ടിലെ മഹാപ്രളയത്തെ കുറിച്ചുള്ള ഓര്‍മകള്‍ വേരറുക്കപ്പെട്ടുകൊണ്ടിരിക്കുന്ന കാലത്ത് പ്രളയത്തിന്‍റെ നടുക്കുന്ന നേര്‍ചിത്രങ്ങള്‍ക്ക് നാം സാക്ഷിയാകേണ്ടിവന്നിരിക്കുന്നുവെന്നത് യാദൃശ്ചികമാവാം. ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട് ഒന്നുറക്കെ കരയാന്‍ പോലുമാകാത്തവര്‍, ജീവിതം മുഴുക്കെ അധ്വാനിച്ച് പണിതുയര്‍ത്തിയ സ്വപ്ന ഗൃഹങ്ങള്‍ നിശ്ശേഷം തകര്‍ക്കപ്പെട്ടവര്‍.. പ്രളയം ബാക്കിവെച്ച ദുരന്ത ചിത്രങ്ങള്‍ ആരുടേയും ഉള്ളുലയ്ക്കാന്‍ പോന്നതാണ്. അനേകമായിരങ്ങളുടെ […]
ഇത് ഗാന്ധിയുടെ ഇന്ത്യയല്ല
രാജ്യ സ്നേഹം ഉരച്ചുനോക്കി പൗരത്വ നിര്‍മിതി തകൃതിയില്‍ നടന്നു കൊണ്ടിരിക്കുന്ന കാലത്ത്, ഹൃദയഭേദകമായ ഇന്ത്യാ വിഭജനത്തിന്‍റെ മുറിവുണക്കാന്‍ ഗ്രാമാന്തരങ്ങളിലൂടെ ജനഹൃദയങ്ങളിലേക്ക് നടന്നകന്ന മഹാത്മാ ഗാന്ധിയെ സ്മരിക്കുന്നത് തികഞ്ഞ വൈരുധ്യമാവാം . എല്ലാ സാധാരണക്കാരുടേയും കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ തുടച്ചു നീക്കലാണ് രാജ്യത്തിന്‍റെ ധര്‍മമെന്ന മഹാത്മാവിന്‍റെ ദര്‍ശനത്തോട് ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങള്‍ നീതി പുലര്‍ത്തുന്നുണ്ടോ എന്ന ചോദ്യം പോലും അപ്രസക്തമാണ്. അത്ര കണ്ട് ജനാധിപത്യ ഇന്ത്യ അപഹരിക്കപ്പെട്ടിരിക്കുന്നു. ഗാന്ധിയും നെഹ്റുവും വിഭാവനം ചെയ്ത ഇന്ത്യ അവരോടൊപ്പം അന്ത്യ നിദ്രയിലാണിന്നും. ഇന്ത്യയെ […]
പ്രകൃതിദുരന്തങ്ങള്‍ നല്‍കുന്ന പാഠങ്ങള്‍
പ്രളയ ദുരന്ത ചിത്രങ്ങളില്‍ ഏറെ ചിന്തിപ്പിച്ച ഒരു ചിത്രമുണ്ടായിരുന്നു. ‘അനുവാദമില്ലാതെ അകത്ത് പ്രവേശിക്കരുത്’ എന്നെഴുതി വെച്ച കവാടത്തെ മറികടന്ന് പ്രളയജലമെത്തിയ ചിത്രം. മനുഷ്യന്‍റെ സങ്കുചിതത്വവും അഹങ്കാരവും എത്രമേല്‍ അര്‍ത്ഥശൂന്യമാണെന്ന് ബോധ്യപ്പെടുത്താന്‍ ഈ ചിത്രത്തിനു കഴിഞ്ഞുവെന്നത് യാഥാര്‍ത്ഥ്യം. പ്രതിസന്ധികള്‍ക്ക് നടുവിലൂടെയാണ് നാം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ദിനം പ്രതി എത്രയെത്ര തടസ്സങ്ങളാണ് നമുക്കു മുമ്പില്‍ പ്രതിബന്ധങ്ങള്‍ തീര്‍ക്കുന്നത്. സ്വന്തം ശരീരത്തില്‍ നിന്ന് തുടങ്ങി പ്രകൃതിയാകുന്ന ആവാസവ്യവസ്ഥയില്‍ നിന്നു വരെ ഈ പ്രതിബന്ധങ്ങള്‍ നീളുന്നു. ഇവയെ മറികടക്കുകയെന്ന ശ്രമകരമായ ദൗത്യത്തിലാണ് മനുഷ്യകുലമാകെയുള്ളത്. വര്‍ഷം […]
ആത്മഹത്യ; ഇസ്ലാം സംസാരിക്കുന്നു
എന്തിനും ജീവിതമവസാനിപ്പിക്കുകയെന്ന ബുദ്ധിശ്യൂന്യതയിലേക്ക് സമൂഹം നീങ്ങികൊണ്ടിരിക്കുകയാണ്. ദിനംപ്രതി വര്‍ദ്ധിക്കുന്ന ആത്മഹത്യകള്‍ വ്യക്തമാക്കിത്തരുന്നത് സാംസ്കാരികമായി സമൂഹം എത്രത്തോളം ആപതിച്ചുവെന്നതാണ്. യഥാര്‍ത്ഥത്തില്‍ മനുഷ്യ സൃഷ്ടിപ്പിന്‍റെ അടിസ്ഥാനത്തെ തന്നെ അറുത്തുമാറ്റി സ്വയം മരണത്തിലേക്ക് എടുത്തു ചാടുകയെന്ന നീച വൃത്തിയായിട്ടാണ് ആത്മഹത്യയെ നമുക്ക് വിവക്ഷിക്കാനാവുക. ഇത്തരം സ്വയംഹത്യകള്‍ മാനവരാശിയെ തന്നെ പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ ലോകത്ത് വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്നുവെന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍. ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കനുസരിച്ച് ലോകത്തില്‍ ഓരോ 40 സെക്കന്‍റിലും ഒരാള്‍ ആത്മഹത്യ ചെയ്യുന്നുണ്ട്. അതില്‍ യുവാക്കളാണ് മുന്‍പന്തിയില്‍ നില്‍കുന്നത്. […]
പരീക്ഷണത്തിന് മേല്‍ പരീക്ഷണം
അടുത്തേക്ക് വരുന്ന അപരിചിതനെ കണ്ടില്ലെന്ന മട്ടില്‍ കഅ്ബ് നിന്നു. ‘സഹോദരാ, കഅ്ബു ബ്നു മാലിക് എന്നയാള്‍ നിങ്ങളല്ലേ?’. ‘അതെ, ഞാനാണ് കഅ്ബ്’. ഭാരിച്ച ഒരു ദൗത്യം പൂര്‍ത്തിയാക്കിയതുകൊണ്ടാകണം അയാളുടെ മുഖത്തൊരു തെളിച്ചം കാണാനുണ്ട്. ഭവ്യതയോടെ കഅ്ബിനെ അഭിവാദ്യം ചെയ്തു. ശേഷം തന്‍റെ ഭാണ്ഡത്തില്‍ നിന്ന് ഒരു കത്ത് പുറത്തെടുത്ത് കഅ്ബിനു നേരെ നീട്ടി. ‘ഞങ്ങളുടെ ഒസ്സാന്‍ രാജാവ് തന്നതാണിത്’. കഅ്ബിന് കൗതുകമേറി. ‘എല്ലാവരാലും വെറുക്കപ്പെട്ട എന്നെ ഒസ്സാന്‍ രാജാവ് എന്തിന് അന്വേഷിക്കണം?. തിടുക്കപ്പെട്ട് കത്ത് വായിച്ചു. ‘ഉപചാരപൂര്‍വ്വം […]