മദീനയില്‍ മുത്തുനബിയും സ്വഹാബത്തും ശാമില്‍ നിന്നു മടങ്ങിയെത്തുന്ന അബൂസുഫ്യാനെയും സംഘത്തെയും കാത്തിരിക്കുകയാണ്. ശാമിലേക്ക് പുറപ്പെട്ടപ്പോള്‍ തടയാന്‍ ശ്രമിച്ചെങ്കിലും പക്ഷേ പിടികൂടാന്‍ സാധിച്ചിരുന്നില്ല. മുസ്‌ലിങ്ങളുടെ എല്ലാ സ്വത്തുക്കളും കൊള്ളയടിച്ചവരാണവര്‍. കൈവശമുണ്ടായിരുന്ന എല്ലാം അന്യാധീനപ്പെട്ടാണ് സ്വഹാബത്ത് മദീനയിലേക്ക് ജീവന്‍ രക്ഷാ കുടിയേറിയത്. ഖുറൈശികളുടെ അക്രമണങ്ങള്‍ അസഹനിയമാം വിധം തുടര്‍ന്നപ്പോള്‍ പ്രതിരോധിക്കാനുള്ള അനുമതി അല്ലാഹു നല്‍കി. ഈ പ്രതിരോധത്തിന്‍റെ ഭാഗമായിരുന്നു അബൂസുഫ്യാനെയും സംഘത്തേയും വഴിയില്‍ തടയുക എന്നത്. അബൂ സുഫ്യാന്‍റെ ചലനങ്ങള്‍ അറിയാന്‍ മുത്തുനബി ദൂതരെ പറഞ്ഞയച്ചു. ശാമില്‍ നിന്നും പുറപ്പെട്ട […]
ചരിത്രം
History
ഇമാം ബുഖാരി (റ); വെളിച്ചം വിതറിയ ജ്ഞാന തേജസ്സ്
ഇമാം മുഹമ്മദ് ബിന്‍ ഇസ്മാഈല്‍ ബുഖാരി(റ) ഹിജ്റ 194 ശവ്വാല്‍ 13 ന് ബുഖാറയിലാണ് ജനിക്കുന്നത്. ചെറുപ്പത്തില്‍ തന്നെ പിതാവ് മരണപ്പെട്ടു. ശേഷം ഉമ്മയുടെ പരിചരണത്തിലാണ് ബുഖാരി(റ) വളര്‍ന്നത്. ജനിച്ചപ്പോള്‍ കാഴ്ച ശക്തി ഇല്ലായിരുന്ന മകനെ ഓര്‍ത്ത് ഉമ്മ ഒരുപാട് സങ്കടപ്പെട്ടു. കാഴ്ച ശക്തി തിരികെ ലഭിക്കാന്‍ ഉമ്മ എല്ലാ വാതിലുകളും മുട്ടി നോക്കി. പക്ഷേ അതൊന്നും വിജയം കണ്ടില്ല. എങ്കിലും നിരാശപ്പെടാതെ, റബ്ബേ… എന്‍റെ പൊന്നു മോന് കാഴ്ച ശക്തി തിരിച്ച് നല്‍കണേ എന്ന് ഉമ്മ […]
നബിയെ പുണര്‍ന്ന മദീന
അന്ത്യപ്രവാചകര്‍ മുഹമ്മദ് മുസ്ഥഫാ(സ്വ) യെ സര്‍വലോകര്‍ക്കും അനുഗ്രഹമായിട്ടാണ് അല്ലാഹു നിയോഗിച്ചിട്ടുള്ളത്. ഇത് അംഗീകരിക്കുന്നവരാണ് സത്യവിശ്വാസികള്‍. തങ്ങളോടുള്ള നിഷ്കളങ്കമായ സ്നേഹം ഒരു വിശ്വാസിയുടെ പ്രധാന ഘടകമാണ്. അത് കൊണ്ടു തന്നെ നബി തങ്ങളെ കുറിച്ച് പഠിക്കലും അറിയലും അനിവാര്യമാണ്. എന്നാലെ ഒരു വിശ്വാസി പൂര്‍ണ വിശ്വാസി ആവുകയുള്ളൂ. ഓരോ വിശ്വാസിയുടെയും അഭയകേന്ദ്രമാണ് മദീന. അവിടെയെത്താന്‍ ആഗ്രഹിക്കാത്ത ഒരു വിശ്വാസിയുമുണ്ടാവില്ല. കാരണം, അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ) തങ്ങളുടെ പാദം പതിഞ്ഞ മണ്ണിനേക്കാള്‍ പരിശുദ്ധമായ മണ്ണ് വേറെയില്ലല്ലോ… മദീനയേക്കാള്‍ ശ്രേഷ്ഠമായ വേറെ […]
റംല ബീവി മനക്കരുത്തിന്റെ ഉദാത്ത മാതൃക
രാത്രി ശാന്തമായി കടന്ന് പോയിക്കൊണ്ടിരിക്കുന്നു. ജനങ്ങളെല്ലാവരും ഗാഢനിദ്രയിലാണ്. പക്ഷേ, പാതിരാത്രി കഴിഞ്ഞിട്ടും അവര്‍ നാല്‌പേരും രഹസ്യ ചര്‍ച്ചയിലാണ്. തങ്ങളുടെ സമുദായത്തിന്റെ അവസ്ഥയെന്താണ്..? സ്വയം ഉപകാര ഉപദ്രവങ്ങളേല്‍പിക്കാനോ തടയാനോ സാധിക്കാത്ത ശിലകള്‍ക്കാണല്ലോ ജനങ്ങളെല്ലാം ആരാധിച്ചുകൊണ്ടിരിക്കുന്നത്, പിതാമഹന്മാര്‍ കൈമാറിയ ഇബ്‌്‌റാഹീം നബിയുടെ മതത്തിന് എവിടെയോ പ്രശ്‌നം വന്നിട്ടുണ്ട്. ഇതൊക്കെയാണവരുടെ ചര്‍ച്ചയുടെ കാതല്‍. ഇബ്‌്‌റാഹീം നബിയുടെ സത്യമാര്‍ഗത്തെ ഓരോരുത്തരും അന്വേഷിക്കട്ടെ എന്ന തീരുമാനത്തില്‍ ചര്‍ച്ചയവസാനിപ്പിച്ചു നാലുപേരും പിരിഞ്ഞു. വേദപണ്ഡിതനായിരുന്ന വറഖത്തുബ്‌നു നൗഫല്‍, ഉസ്‌മാനുബ്‌നു ഹുവൈരിസ്, സൈദുബ്‌നു അംറ്, ഉബൈദുല്ലാഹിബ്‌നി ജഹ്‌ശ് എന്നിവരായിരുന്നു […]
അല്ലാഹുവിനെ പ്രണയിച്ച മഹതി
ജീവിതകാലം മുഴുവന്‍ അല്ലാഹുവിന് ആരാധനയില്‍ മുഴുകുകയും ഉപദേശനിര്‍ദേശങ്ങള്‍ക്ക് വേണ്ടി വരുന്ന സന്ദര്‍ശകര്‍ക്ക് ദിശ കാണിച്ചുകൊടുക്കുകയും ചെയ്‌ത മഹതിയാണ് റാബിഅതുല്‍ അദവിയ്യ(റ). മിസ്‌റ് ദേശത്തെ ഇസ്‌മാഈല്‍ എന്നവരുടെ മകളായ റാബിഅ(റ) `ഉമ്മു അംറ’ എന്ന സ്ഥാനപ്പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. ആയുസ്സിന്റെ അല്‌പം പോലും അനാവശ്യമായി കളയാതിരിക്കാനും എന്നാല്‍ തന്നെ ആശ്രയിച്ചു വരുന്നവര്‍ക്ക് ആവശ്യമുള്ളവ നല്‍കാനും അതേസമയം ഇഹലോക ഭ്രമം പിടികൂടാതിരിക്കാനും ബദ്ധശ്രദ്ധ കാണിച്ചിര-ുന്നു അവര്‍. സുഫ്‌യാനുസ്സൗരീ, സ്വാലിഹുല്‍ മുര്‍രിയ്യ് പോലെയുള്ള മഹത്തുക്കള്‍ റാബിഅ(റ)യുടെ ഉപദേശ നിര്‍ദേശങ്ങള്‍ ഉള്‍കൊണ്ടു ജീവിച്ചവരായിരുന്നു. വീഴ്‌ചയില്ലാത്ത […]
ശൈഖ് രിഫാഈ(റ); ജീവിതവും സന്ദേശവും
ലോക ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അനുയായികള്‍ക്ക് ആത്മീയ ചൈതന്യം പകര്‍ന്ന് നല്‍കിയ ആധ്യാത്മിക മഹത്തുക്കളില്‍ പ്രസിദ്ധരാണ് ശൈഖ് അഹ്മദുല്‍ കബീറു രിഫാഈ(റ). ഹിജ്റ 512, റജബ് 5ന് ഇറാഖിലെ ബത്വാഇഹ് പ്രദേശത്തെ ഹസന്‍ എന്ന കൊച്ചു ഗ്രാമത്തില്‍ അബുല്‍ ഹസന്‍ എന്നവരുടെയും ഉമ്മുല്‍ ഫള്ല്‍ ഫാത്വിമതൂല്‍ അന്‍സാരിയ്യയുടെയും മകനായി ജനിച്ച മഹാന്‍ ചെറുപ്പം മുതല്‍ വ്യതിരിക്തമായ ജീവിതമാണ് ലോകത്തിന് സമ്മാനിച്ചത്. തിരു നബി(സ) യുടെ ജീവിത ശൈലിയും പാരന്പര്യവും പൈതൃകവും രിഫാഈ തങ്ങളുടെ ജീവിതത്തില്‍ മുഴുക്കെ പ്രകാശിതമായിരുന്നു. […]
താജുല്‍ ഉലമ; ജ്ഞാന കിരീടം ചൂടിയ രാജാവ്
പരിഷ്കര്‍ത്താക്കളായ മഹാപുരുഷന്മാരെ പോലെ ആഴമേറിയ ജ്ഞാനം കൊണ്ടും, തതനുസൃതമായ ജീവിത രീതികൊണ്ടും ഒരു കാലഘട്ടത്തിന്‍റെ ആത്മാവായി മാറിയ മഹാമനീഷി. പര്‍വ്വത സമാനമായ പ്രതിസന്ധികളോട് പടവെട്ടി സത്യപ്രസ്ഥാനത്തെ വിജയത്തീരത്തണച്ച കര്‍മ്മപോരാളി, ആത്മീയ ജീവിതം കൊണ്ട് ഔന്നിത്യത്തിന്‍റെ ഉത്തുംഗസോപാനങ്ങള്‍ കീഴടക്കുന്പോഴും ധാര്‍മ്മികപ്രസ്ഥാനത്തിന് ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കി നിയന്ത്രിച്ച നേത്യപാഠമുള്ള പണ്ഡിത ശ്രേഷ്ഠന്‍. താജൂല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍ സ്മൃതിപഥത്തില്‍ തെളിഞ്ഞുവരുന്പോള്‍ ഇങ്ങനെ അസംഖ്യം സവിശേഷതകള്‍ നമ്മേ വാരിപ്പുണരും. ജ്ഞാന ധീരതയുടെ കിരീടമണിഞ്ഞ ആ മഹാത്മാവിന്‍റെ ജീവിതത്തിന് അക്ഷരാവിഷ്കാരം നല്‍കാന്‍പോലും നമ്മുടെ […]
നൂറുല്‍ ഉലമ; പ്രകാശം പരത്തിയ പണ്ഡിത ജ്യോതിസ്സ്
നൂറുല്‍ ഉലമയെന്ന മഹനീയ നാമത്തെ അന്വര്‍ത്ഥമാക്കുന്ന ജീവിതമായിരുന്നു എം.എ ഉസ്താദിന്‍റേത്. ഒരു പണ്ഡിതന്‍റെ കര്‍ത്തവ്യവും ധര്‍മവും എങ്ങനെയായിരിക്കണമെന്ന് സമൂഹമധ്യത്തില്‍ കാണിച്ചു കൊടുക്കുകയായിരുന്നു മഹാന്‍. പാണ്ഡിത്യത്തിന്‍റെ ഉത്തുംഗതയിലും വിനയവും ലാളിത്യവും നിറഞ്ഞ ജീവതമായിരുന്നു അവിടുന്ന് നയിച്ചത്. അവസാനം താന്‍ ജീവിച്ച സമൂഹത്തിനും പുതുതലമുറയ്ക്കും ഏറെ ബാക്കി വെച്ചാണ് ആ മഹാമനീഷി യാത്രയായത്. 1924 ജൂലൈ ഒന്നാം തീയതി(റജബ് 29) തിങ്കളാഴ്ചയാണ് എം.എ ഉസ്താദ് ജനിക്കുന്നത്. തൃക്കരിപ്പൂര്‍ ഉടുന്പുന്തലയില്‍ കുറിയ അബ്ദുല്ല എന്നവരാണ് പിതാവ്, മാതാവ് നാലരപ്പാട് മറിയം. മാതാമഹന്‍റെയും […]
മിസ്വ്അബ്(റ); സമര്‍പ്പിതനായ യുവാവ്
സുമുഖനും അതിബുദ്ധിമാനുമായ സ്വഹാബി പ്രമുഖനായിരുന്നു മിസ്വ്അബുബ്നു ഉമൈര്‍(റ). അതിസന്പന്നതയിലും മാതാപിതാക്കളുടെ പരിലാളനയിലുമായിരുന്നു മിസ്വ്അബുബ്നു ഉമൈറിന്‍റെ യൗവ്വനം. അദ്ദേഹത്തിന്‍റെ ഭംഗിയും ഗ്രാഹ്യശക്തിയും മൂലം മക്കാനിവാസികളുടെ സ്നേഹാദരങ്ങള്‍ മിസ്വ്അബ്(റ) എളുപ്പം പിടിച്ചുപ്പറ്റി. മക്കയുടെ പരിമളം എന്നായിരുന്നു അവര്‍ ആ യുവാവിനെ വിശേഷിപ്പിച്ചത്. മുഹമ്മദ് നബി(സ്വ)യെ കുറിച്ചും ഏകദൈവ വിശ്വാസത്തെ കുറിച്ചുമുള്ള വാര്‍ത്ത മിസ്അബിന്‍റെ കാതിലുമെത്തി. ചിന്താശക്തിയും ഗ്രാഹ്യശേഷിയുമുള്ള മിസ്വ്അബ്(റ) പുതിയ മതത്തില്‍ ആകൃഷ്ടനായി. ഖുറൈശികളുടെ ദുഷ്പ്രവര്‍ത്തികളില്‍ നിന്ന് മുക്തിനേടാന്‍ മുഹമ്മദ് നബി(സ്വ)യും അനുയായികളും വിജ്ഞാന സന്പാദനത്തിനായി അര്‍ഖമിന്‍റെ വീട്ടില്‍ സമ്മേളിക്കാറുണ്ടെന്ന […]
സാര്‍ത്ഥക മുന്നേറ്റത്തിന്‍റെ ആറുപതിറ്റാണ്ട്
കഴിഞ്ഞ അറുപത് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സമൂഹത്തില്‍ സ്വന്തമായൊരിടം സൃഷ്ടിച്ചെടുത്ത സമസ്ത കേരള സുന്നീ യുവജന സംഘം അറുപതാം വാര്‍ഷികത്തിന്‍റെ നിറവിലാണ്. സമ്മേളനത്തിന്‍റെ തിരക്കുകള്‍ക്കിടയില്‍ സംസ്ഥാന സെക്രട്ടറിമാരിലൊരാളായ സി പി സൈതലവി മാസ്റ്ററുമായി നടത്തിയ സംഭാഷണത്തിലെ പ്രസക്ത ഭാഗങ്ങള്‍ ? 1954 ല്‍ താനൂരില്‍ വെച്ച് രൂപീകൃതമായ പ്രസ്ഥാനമാണല്ലോ എസ് വൈ എസ്. രൂപീകരണത്തിന്‍റെ ചരിത്ര പശ്ചാത്തലം എന്തായിരുന്നു? അക്കാലങ്ങളിലൊക്കെ വാര്‍ഷിക സമ്മേളനങ്ങളോടനുബന്ധിച്ചായിരുന്നു സമസ്ത മുശാവറ നടന്നിരുന്നത്. പല സമ്മേളനങ്ങളും പ്രത്യേകം വിഷയങ്ങളില്‍ തീരുമാനമെടുക്കാന്‍ വേണ്ടിയായിരുന്നു സമ്മേളിച്ചിരുന്നത്. […]