വിങ്ങുന്നുണ്ട് നുരഞ്ഞു പൊങ്ങുന്നുണ്ട് തെറ്റുകളുടെ നൂലാമാലകളില്‍ കിടന്നലയുന്നുണ്ട് തേടുവിന്‍ നല്‍കുമെന്ന നാഥന്‍റെ വാഗ്ദാനം നല്‍കുന്നൊരായിര- മാശ്വാസ കിരണം കരളുരുകി കണ്ഠമിടറി നേത്രദ്വയങ്ങളില്‍ ബാഷ്പം ഒഴുക്കി കൂരാ കൂരിരുട്ടില്‍ അന്യന്‍റെ കൂര്‍ക്കം വലിക്കിടയില്‍ തേട് നിന്‍ നാഥനില്‍ ഇരുകൈ മലര്‍ത്തി വിശ്വാസിയുടെ ആയുധം പ്രാര്‍ത്ഥനയാണെന്ന പ്രവാചക വചനം പകരുന്നു ആത്മധൈര്യവും നിര്‍വൃതിയും ഇസ്മായീല്‍ പുല്ലഞ്ചേരി
Shabdam Magazine
Shabdam Magazine
ആരാധനകള്‍ തുലച്ചു കളയുന്നവരോട്…
മോനേ…എന്‍റെ മോളാണ് സിഹ്റ് ബാധിച്ചതാ… കുറെ കാലമായി ഒരു മാറ്റവുമില്ല. ഇപ്പോള്‍ ഇവിടുന്നാ ചികിത്സ…രണ്ട് പെണ്‍കുട്ടികളാ…ഭര്‍ത്താവ് ഉപേക്ഷിച്ചു പോയി. മോന്‍ പ്രത്യേകം ദുആ ചെയ്യണേ…സിഹ്റ് ബാധിച്ച് ഉസ്താദിന്‍റെ അടുക്കല്‍ ചികിത്സിക്കാന്‍ വന്ന യുവതിയുടെ പരിസരം മറന്നുള്ള അലമുറ കേട്ടപ്പോള്‍ കൂടെ വന്ന ഉമ്മ പറഞ്ഞതാണിത്. സമൂഹത്തെ മാരകമായി ഗ്രസിച്ച് കൊണ്ടിരിക്കുന്ന സിഹ്റ് എന്ന മഹാ പാതകത്തിന്‍റെ ദൂഷ്യ ഫലങ്ങളുടെ നേര്‍ച്ചിത്രങ്ങളിലൊന്നു മാത്രമാണിത്. ഇന്ന് ഗൗരവം കല്‍പ്പിക്കാത്ത ഒന്നായി മാറിയിരിക്കുകയാണ് സിഹ്റ് (ആഭിചാരം). നിസാര പ്രശ്നത്തിന്‍റെ പേരില്‍ സിഹ്റെന്ന […]
തെരുവു പട്ടികള്‍
1 ഇന്നലെയും വന്നിരുന്നു. പാതിരായ്ക്ക്… പുലരാന്‍ നേരത്ത്… നട്ടുച്ചയ്ക്ക്… കേല തുപ്പി കണ്ണ് ചുവപ്പിച്ച് നാലഞ്ചു പട്ടികള്‍. പൂച്ച കേറാതിരിക്കാന്‍ ഉമ്മ, പടിക്കല്‍ വെച്ച കുപ്പി വെള്ളങ്ങള്‍ തട്ടിത്തെറിപ്പിച്ചാണിന്നുമവര്‍ പിരിഞ്ഞു പോയത് വന്നാല്‍, കാളിംഗ്ബെല്ലു പോലുമടിക്കാതെ കസേരയില്‍ കയറി അധികാര ഭാവത്തില്‍ ഇരിക്കാറുണ്ട്. താനിരിക്കേണ്ടടത്തിരുന്നില്ലേല്‍ മറ്റാരോ ഇരിക്കുമെന്ന പുതുമൊഴി കണക്കെ, ചിലര്‍, ഘോരഘോരം കുരയ്ക്കാറുണ്ട് കേട്ടുമടുത്തതു കൊണ്ടാണോ കൂട്ടിരിക്കാന്‍ അധികപേരുമുണ്ടാവാറില്ല. ഉറക്കങ്ങള്‍ക്കിടെ മുട്ടി മുട്ടി ഗതികെടാറുണ്ടെങ്കിലും ഒന്നു മുള്ളാന്‍ പുറത്തിറങ്ങാനുള്ള എന്‍റെ അവകാശങ്ങള്‍ക്കു മീതെ കുരച്ചു ചാടാറുണ്ട് […]
സ്മാരകം
മൃതിയടയാത്ത മൗനത്തിന്‍റെ സ്മാരക കല്ലറകളെ നിശബ്ദമായ ക്ലാസ് മുറികളെ നിങ്ങള്‍ക്കറിയുമോ? ലഹരി പുതച്ചുറങ്ങുന്ന കാല്‍ നിലത്തുറക്കാത്തവരുടെ കലഹങ്ങളുടെ നിലവിളി കേള്‍ക്കുന്നുണ്ടോ നിങ്ങള്‍ ‘പ്രണയ’ രതിയുടെ മരച്ചുവട്ടില്‍ പ്രാണനില്ലാ നിശബ്ദതകള്‍ കാമം തീര്‍ക്കുമ്പോള്‍ മാറുന്ന കാമ്പസ് ചിത്രങ്ങളാല്‍ മാതൃത്വത്തിന്‍റെ നിലക്കാത്ത നിലവിളികളുമായ് അഭിമന്യൂവും അന്തിയുറങ്ങുന്നുണ്ട്. ജീവനെടുക്കുന്ന ആയുധ പുരകളാല്‍ പ്രബുദ്ധത മങ്ങിയ പ്രതിഷേധങ്ങള്‍, പ്രണയമില്ലാത്ത വരാന്തകള്‍, കവിത മണക്കാത്ത ചുമരുകള്‍, വറ്റിയ സര്‍ഗാത്മകതകള്‍ കാമ്പസിന്‍റെ നിറങ്ങള്‍ ചത്തൊടുങ്ങിയതെവിടെ? സുഹൈല്‍ കാഞ്ഞിരപ്പുഴ
ഒരു സ്ത്രീ ജന്മം
ഉഷ്ണം നിലക്കാത്ത ഒരു നയനമുണ്ടിവിടെ കടിഞ്ഞൂല്‍ പേറിന്‍റെ നോവും ചൂരുമറിഞ്ഞ് വളര്‍ത്തിയ പിഞ്ചോമനയുടെ വിരഹത്തെയോര്‍ത്ത് ഒരു തുണ്ട് താലിച്ചരട് ചാര്‍ത്തി കഷ്ടതകളെ സമ്മാനിച്ച പ്രിയതമനെയോര്‍ത്ത് അയലത്തെ പയ്യന്‍റെ കാമം പുരട്ടിയ നോട്ടങ്ങള്‍ക്കു മുന്നിലെ നിസ്സഹായതയോര്‍ത്ത് നാത്തൂന്മാരുടെ മുന വെച്ച അടക്കം പറച്ചിലുകളുടെ പൊരുളുകളോര്‍ത്ത് നാട്ടുകാരുടെ നാവിന്‍ നീളത്തില്‍ പിടഞ്ഞമരുന്ന മാനത്തെയോര്‍ത്ത് കണ്ണീരില്‍ കുതിര്‍ന്ന് വേദനയില്‍ കിതച്ച് മരണം കൊതിച്ച് പിടയുന്ന ഹൃദയവുമായി ഒരു സ്ത്രീ ജന്മം ഹാരിസ് കിഴിശ്ശേരി
നിരത്തില്‍ പൊലിയുന്ന ജീവനുകള്‍
കേരളത്തിലെ നിരത്തുകളില്‍ ഏറ്റവും കൂടുതല്‍ ജീവനുകള്‍ പൊലിഞ്ഞ വര്‍ഷമാണ് കഴിഞ്ഞു പോയത്. സംസ്ഥാന ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം 41151 റോഡപകടങ്ങളിലായി 4408 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 32577 പേര്‍ക്ക് ഗുരുതര പരിക്കുകളേല്‍ക്കുകയും ചെയ്തു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് റോഡുകളില്‍ ഏറ്റവും കൂടുതല്‍ മനുഷ്യഹാനി രേഖപ്പെടത്തിയ വര്‍ഷമാണിതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ 15 വര്‍ഷത്തിനിടെ സംസ്ഥാനത്ത് റോഡുകളില്‍ പൊലിഞ്ഞത് 60315 ജീവനുകളാണ്. വാഹനങ്ങളുടെ അമിത വേഗതയും ഡ്രൈവിംഗിലെ അശ്രദ്ധയുമാണ് അപകടങ്ങള്‍ ക്ഷണിച്ച് വരുത്തുന്നത്. […]
നീതി പീഠം തരം താഴരുത്
ബാബരി വിധിക്കു ശേഷം ദൗര്‍ഭാഗ്യകരവും അന്യായവുമായ വിധി തീര്‍പ്പുകളാണ് പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. രാജ്യമൊട്ടുക്കും ജനങ്ങള്‍ തെരുവിലറങ്ങി പ്രതിഷേധിക്കുമ്പോള്‍ അത് കണ്ടില്ലെന്ന് നടിക്കുകയാണ് പരമോന്നത നീതീ പീഠം. പൗരത്വ നിയമവുമായി ബന്ധപ്പെട്ട കേന്ദ്ര നടപടിക്രമങ്ങള്‍ സ്റ്റേ ചെയ്യാതെ അവര്‍ക്ക് സൗകര്യമൊരുക്കും വിധം നാലാഴ്ച്ച കൂടി നീട്ടി നല്‍കിയത് തീര്‍ത്തും പ്രധിഷേധാര്‍ഹമാണ്. ഹരജികളുടെ വര്‍ധനവ് സൂചിപ്പിച്ചും നിയമം പ്രാബല്യത്തില്‍ ആയില്ലെന്ന് പറഞ്ഞും ഭരണകൂടത്തെ പ്രീണിപ്പിക്കാന്‍ സ്വയം തരം താഴുകയാണ് നീതീ പീഠം ചെയ്തിരിക്കുന്നത്. […]
പ്രതിഷേധം സമാധാനപരമാകണം
കേന്ദ്ര ഭരണകൂടം വീര്‍സവര്‍ക്കറുടെ മുസ്ലിം ഉന്മൂലന സിദ്ധാന്തം നടപ്പാക്കാനുള്ള തീവ്ര പരിശ്രമത്തിലാണ്. രാജ്യത്ത് ഉടനീളം വര്‍ഗീയത സൃഷ്ടിച്ച് ഭരണം നിലനിര്‍ത്താനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് പൗരത്വ ഭേദഗതി നിയമം. കഴിഞ്ഞ ബംഗാള്‍ തിരഞ്ഞെടുപ്പില്‍ മമതാ ബാനര്‍ജിയുടെ ഭൂരിപക്ഷം കുറച്ച് ബി. ജെ. പി ക്ക് നേട്ടമുണ്ടാക്കാന്‍ സാധിച്ചതിനു പിന്നില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിലുടെനീളം നടത്തിയ വര്‍ഗീയ പരാമര്‍ശങ്ങളായിരുന്നു. പൗരത്വ ഭേദഗതി നിയമം രാജ്യത്ത് നടപ്പിലാക്കുമെന്നുള്ള നരേന്ദ്രമോദിയുടെ പരാമര്‍ശം ബംഗ്ലാദേശില്‍ നിന്നും കുടിയേറിയ ഹിന്ദുസമൂഹത്തെ ബി. ജെ. പി ക്ക് വോട്ട് […]
അടിതെറ്റിയ സമ്പദ് വ്യവസ്ഥ
2008 ലെ ആഗോള സാമ്പത്തിക മാന്ദ്യത്തെ അതിജീവിച്ച അപൂര്‍വ്വ സമ്പദ് വ്യവസ്ഥകളിലൊന്നായിരുന്നു ഇന്ത്യയുടേത്. കമ്പോളാധിഷ്ഠിത നയങ്ങളെ ശക്തമായി പിന്തുടരുമ്പോഴും മാന്ദ്യകാലത്ത് സുശക്തമായ പൊതുമേഖലാ ബേങ്കിംഗ് സംവിധാനത്തെ ഫലപ്രദമായി വിനിയോഗിക്കാനും സര്‍ക്കാര്‍ ചെലവുകള്‍ വര്‍ധിപ്പിച്ച് വിപണിയിലെ പണമൊഴുക്കിന് വലിയ വിഘാതമാകാതെ കാക്കാനും അന്നത്തെ യു പി എ സര്‍ക്കാറിന് സാധിച്ചിരുന്നു. സര്‍ക്കാറിന് വ്യക്തമായ കാഴ്ച്ചപ്പാട് ഉണ്ടായിരുന്നതുകൊണ്ടാണ് അത് സാധിച്ചത്. അത്തരമൊരു സമ്പദ് വ്യവസ്ഥയെ ആഘാതത്തിന്‍റെ ആഴം കണക്കാക്കാതെ നടപ്പാക്കിയ അനിയന്ത്രിതമായ തീരുമാനങ്ങള്‍ ഏതാണ്ട് തകര്‍ത്തു എന്നതാണ് 2014 മുതല്‍ […]
ഇന്ത്യ: സ്വേച്ഛാധിപത്യത്തിന്‍റെ സ്വരം മുഴങ്ങുന്നു
പാനിപ്പത്ത് യുദ്ധത്തിനു ശേഷം ബാബര്‍ ആദ്യം ചെയ്ത കാര്യം ശ്രീകൃഷ്ണനും പ്രിയങ്കരമായ യമുനയുടെ തീരത്ത് ഒരു ആരാമം ഉണ്ടാക്കുകയായിരുന്നു. ഇന്നും ആ ആരാമം രാംഭാഗ് എന്നപേരില്‍ ഇവിടെ വിലസുന്നു. ക്ഷേത്ര ധ്വംസനം ചെയ്ത ബാബറെ ചരിത്രത്തിന് അറിയില്ല. ഹിന്ദുസ്ഥാനത്തില്‍ ബാബര്‍ ഒന്നാമതുണ്ടാക്കിയ പൂന്തോട്ടത്തിന് രാംഭാഗ് എന്നാണ് പേരെങ്കില്‍ ആ ഉദാരാശയനായ ചക്രവര്‍ത്തി രാമന്‍റെ പേരിലുള്ള ആ ആരാധനാ സ്ഥലത്തെ തകര്‍ക്കുമോ? (സുകുമാര്‍ അഴീക്കോട്-ആകാശം നഷ്ടപ്പെട്ട ഇന്ത്യ) ബാബരി തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ നിന്ന് മതേതര ഇന്ത്യ നിരീക്ഷിച്ച നിരീക്ഷണങ്ങളുടെ […]