Shabdam Magazine

2023 January - February 2023 january-february Hihgligts Shabdam Magazine കവര്‍സ്റ്റോറി

ലോകം ജസീന്തയിലേക്ക്  നോക്കിയ കാലം

പ്രബുദ്ധ രാഷ്ട്രീയത്തിന്റെ ലോകമാതൃകകള്‍ പണിത ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍ സ്ഥാനമൊഴിയുമ്പോള്‍ ലോകം അത്ഭുതത്തോടെ നോക്കിക്കാണുകയാണ്. ഞാനൊരു മനുഷ്യനാണ്. ഈ ഉത്തരവാദിത്വത്തില്‍ നീതി പുലര്‍ത്താനാവശ്യമായ ഊര്‍ജ്ജം എനിക്കില്ലാതായിരിക്കുന്നു. ഇനി എനിക്ക് നീതിപൂര്‍വ്വമായി ഭരിക്കാന്‍ സാധ്യമല്ല. കുടുംബത്തോടൊപ്പം ജീവിക്കണം. മകളെ സ്‌കൂളില്‍ ചേര്‍ക്കണം. പങ്കാളിയെ വിവാഹം കഴിക്കണം. സമാധാനത്തോടെ പൊതുജീവിതം അവസാനിച്ച് കുടുംബത്തോടൊപ്പം കഴിയണം. ഒക്ടോബറില്‍ പൊതുതെരഞ്ഞെടുപ്പ് നടത്താനിരിക്കെയാണ് ജസീന്തയെന്ന ജനപ്രിയ പ്രധാനമന്ത്രി ലേബര്‍ പാര്‍ട്ടി സ്ഥാനവും പ്രധാനമന്ത്രി സ്ഥാനവും ഒഴിയുന്നത്. മാനവികതയും, മനുഷ്യത്വവും മുഖമുദ്രയാക്കി പ്രതിസന്ധികളില്‍ പുഞ്ചിരിച്ച് […]

2023 January - February 2023 january-february Hihgligts Shabdam Magazine ലേഖനം

ജ്ഞാനോദയത്തിന്റെ മഗ്‌രിബ് വര്‍ത്തമാനങ്ങള്‍

അറ്റ്‌ലാന്റിക് സമുദ്രവും സഹാറ മരുഭൂമിയും അറ്റ്‌ലസ് പര്‍വ്വതനിരയും സംഗമിക്കുന്ന പ്രകൃതി ഭംഗിയാല്‍ സമൃദ്ധമായ രാജ്യമാണ് മൊറോക്കൊ. 98 ശതമാനവും മുസ്‌ലിംകള്‍ താമസിക്കുന്ന ഈ ഉത്തരാഫ്രിക്കന്‍ രാജ്യമായ മൊറോക്കൊ ഇബ്‌നു ബത്തൂത്ത, ഇബ്‌നു റുഷ്ദ്, ഇബ്‌നു തുഫൈല്‍, ഖാളി ഇയാള്, ഇബ്‌നു സഹര്‍, ഇദ്രീസി, ഫാത്തിമ അല്‍ ഫിഹ്രി തുടങ്ങി അനവധി ആത്മീയ വൈജ്ഞാനിക പ്രതിഭകളെ സംഭാവന ചെയ്തിട്ടുണ്ട്. ക്രിസ്റ്റഫര്‍ കൊളംബസ് അമേരിക്ക കണ്ടുപിടിക്കുന്നത് വരെ ചരിത്രത്തില്‍ പടിഞ്ഞാറിന്റെ അറ്റമായി കരുതിയിരുന്നത് മൊറോക്കൊയെയാണ്. അങ്ങനെയാണ് സൂര്യന്‍ അസ്തമിക്കുന്നയിടം (മഗ്‌രിബ്) […]

2023 January - February 2023 january-february Shabdam Magazine കവിത

അവരോടൊന്നും പറഞ്ഞില്ല

  ജലദോഷം പിടിപെട്ടൊരു ഫോറിന്‍ക്ലോക്കിന്റെ കീഴെക്കുനിഞ്ഞ ബുക്ക് അലമാരയുടെ മൂത്രസഞ്ചീന്ന് അപ്പനെ നുള്ളിയൂരി വീല്‍ചെയറിലിരുത്തി കടപ്പുറേത്തേക്കുന്തും മൂന്നാള്. ഞാന്‍, അപ്പന്‍, ഞാനെന്നും അപ്പനെന്നും പേരായ ഞങ്ങള്‍ കടലുഞ്ചുണ്ടത്ത് കമ്പിചക്രം നിര്‍ത്തം പഠിച്ചാല്‍ അപ്പനൊരു ദയനീയതയുടെ നോട്ടമുണ്ട് ‘ഈ തിരകെളെന്നോടൊന്നും പറഞ്ഞില്ല, അവരറേബ്യ കണ്ടേച്ചും വരേണ്, മൊഹമ്മദിനെ ഓരു കണ്ട് കാണും കണ്ടില്ലേ അവരുടെ ക്ഷീണം’. ഒരു തിരയപ്പോള്‍ നുരയും പതയുമായി കരക്ക് കേറി കുത്തിയിരുന്നു ഒരു നനവല്ലാതൊന്നും മടക്കത്തിലത് ബാക്കിവെച്ചതേയില്ല. ഗൗനിച്ച് ഗൗനിച്ചപ്പനോടൊരിക്കല്‍ വീട്ടില്‍ കേറിവന്ന് പേരക്കുട്ടിക്ക് […]

2023 January - February 2023 january-february Shabdam Magazine കഥ

ആകാശത്തോളം

ബെഞ്ചില്‍ കയറി നില്‍ക്കുമ്പോഴൊന്നും ഹംസക്കോയക്ക് യാതൊരു ഭാവഭേദവുമില്ല. കുട്ടികളൊക്കെ അവനെ നോക്കി ചിരിക്കുന്നുണ്ട്. അവന് വല്യാപ്പയുടെ പേരായതിനാല്‍ തന്നെ കുട്ടികളുടെ പരിഹാസം എത്രയോ അനുഭവിച്ചതാ..     ആദ്യത്തിലൊക്കെ അവനു വിഷമം തോന്നിയിരുന്നു. വിഷമം ഉമ്മയോടു പറയും. ‘അതിനെന്താ ഹംസ്വോ… നീ കേട്ടിട്ടില്ലേ ധീരരായ ഹംസ(റ) വിനെ കുറിച്ച്. നമ്മള്‍ എന്ത് ഉദ്ദേശിച്ചാണോ പേരിട്ടത് അതുപോലെ അല്ലാഹു അവരെ അനുഗ്രഹിക്കുമെന്നാ’ ഉമ്മയുടെ വാക്കുകള്‍ അവനു പ്രചോദനമായി. എന്നും ആ വാക്കുകള്‍ അവന്റെ ചെവിയില്‍ മുഴങ്ങിക്കൊണ്ടേയിരിക്കും. അതുകൊണ്ടു തന്നെ […]

2023 January - February 2023 january-february Shabdam Magazine എഴുത്തോല

നിഗൂഢമായ താളുകളിലൂടെ..

  അന്തരീക്ഷം ഭയാനകതയുടെ മുഖംമൂടി അണിഞ്ഞിരിക്കുന്നു. മാനിന് മുകളില്‍ ചാടിവീഴുന്ന സിംഹത്തെ പോലെ കാര്‍മേഘം തക്കം പാര്‍ത്തിരിക്കുന്നു. പെയ്യാന്‍ കൊതിക്കുന്ന തുള്ളികളുടെ വരവറിയിച്ചുകൊണ്ട് കാറ്റ് അടിച്ചു വീശുന്നുണ്ട്. ഇലകളും പൂക്കളും പുല്‍നാമ്പുകളും പ്രകൃതിയുടെ രൗദ്ര താണ്ഡവത്തില്‍ ഭയന്ന് അന്ധാളിച്ച് നില്‍ക്കുകയാണ്.    തെക്കിനിയിലെ ചെറിയ മുറിയില്‍ അരണ്ട വെളിച്ചത്തില്‍ വായിച്ചു പകുതിയാക്കിയ പുസ്തകവുമായി ചാരുകസേരയിലിരിക്കുകയാണ് അയാള്‍. പൊതുവേ വായനയില്ലാത്ത പ്രകൃതമാണ്, എന്നിട്ടു കൂടി എന്തോ ഒന്ന് അയാളെയീ പുസ്തകത്തിലേക്ക് ആകര്‍ഷിച്ചിരിക്കുന്നു. സുഹൃത്തിന്റെ നിര്‍ബന്ധത്തിന് മുമ്പില്‍ അയാള്‍ തോറ്റു […]

2023 January - February 2023 january-february Shabdam Magazine തിരിച്ചെഴുത്ത്

ഫലസ്തീന്‍ യുക്രൈനിലെത്താന്‍ എത്ര ദൂരം താണ്ടണം

വര്‍ഷങ്ങളോളമായി ഫലസ്തീനിനു മേലുള്ള അധിനിവേഷം ഇസ്രായേല്‍ തുടര്‍ന്ന് കൊണ്ടേയിരിക്കുകയാണ്. ഏറ്റവുമൊടുവില്‍ ഇസ്രായേല്‍ ജൂത കുടിയേറ്റക്കാര്‍ വെസ്റ്റ് ബാങ്കിലേക്ക് ഇരച്ചുകയറിയിരിക്കുന്നു. അതിന് പുറമെ ഇസ്രായേല്‍ സൈന്യം ഫലസ്തീനിലെ അഭയാര്‍ത്ഥി ക്യാമ്പുകളെ വളഞ്ഞ്, റോക്കറ്റും സൈനിക വാഹനങ്ങളും ഉപയോഗിച്ച് കനത്ത ആക്രമണമാണ് നടത്തിയിരിക്കുന്നത്. വെസ്റ്റ് ബാങ്കിലെ നാബ്‌ലസില്‍ കഴിഞ്ഞ ഏതാനും ദിവസമായി കൂട്ടക്കുരുതിയാണ് നടന്നുകൊണ്ടിരിക്കുന്നത്. ആ മനുഷ്യരെല്ലാം മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നു. പക്ഷെ ആരെയും അത് സ്പര്‍ശിക്കുന്നേയില്ല. ഫലസ്തീനിന്റെ ദൈന്യത ലോകത്തിന് മുന്നില്‍ വിളിച്ചുപറഞ്ഞ ഷിറീന്‍ അബു ആഖ്ലേയ്ക്ക് സംഭവിച്ചതും […]

2022 Nov-Dec Shabdam Magazine വായന സ്മൃതി

ജ്ഞാനലോകത്തെ നിസ്തുല പ്രഭ

ഫവാസ് മൂര്‍ക്കനാട്‌   ഖുറാസാനിലെ സഅദുദ്ദീൻ തഫ്താസാനി എന്ന പണ്ഡിതന്റെ ഗ്രന്ഥങ്ങളുമായി ഞാൻ പരിചയപ്പെടുകയുണ്ടായി. അവ കർമ്മ ശാസ്ത്രം, നിദാന ശാസ്ത്രം, വിശ്വാസം, അലങ്കാരം തുടങ്ങി നിരവധി വിജ്ഞാനങ്ങൾ ഉൾകൊള്ളുന്നതും ഇൗ ശാഖകളിലെല്ലാം അദ്ദേഹത്തിന്റെ ഭദ്രമായ അടിത്തറയും സമർത്ഥന നൈപുണ്യം വിളിച്ചോതുന്നവയുമായിരുന്നു” – ഹിജ്റ 784ൽ ചരിത്രകാരനായ സഞ്ചാരി ഇബ്നു ഖൽദൂൻ ഇൗജിപ്ത് സന്ദർശിച്ചപ്പോൾ തഫ്താസാനിയുടെ രചനകളെ കുറിച്ച് പറഞ്ഞ വാക്കുകളാണിവ. ജ്ഞാനലോകത്തെ അത്ഭുത വ്യക്തിത്വമാണ് സഅദുദ്ദീൻ തഫ്താസാനി(റ). തന്റെ വൈജ്ഞാനിക പരമായ ഇടപെടൽ കൊണ്ട് ലോകത്ത് […]

2022 Nov-Dec Hihgligts Shabdam Magazine രാഷ്ടീയം ലേഖനം സമകാലികം

ലിബറലിസം ഇസ്‌ലാം നിര്‍വ്വചിക്കുന്നത്‌

നിയാസ് കൂട്ടാവില്‍   സ്വതന്ത്രാവകാശ ബോധത്തിൽ നിന്നാണ് ലോകത്ത് ലിബറലിസം ഉണ്ടായത്. അധികാരത്തിലൂടെയും അടിമ സമ്പ്രദായത്തിലൂടെയും മനുഷ്യന്റെ സ്വാതന്ത്ര്യത്തെ തളക്കപ്പെട്ടിരുന്നു. ലോകചരിത്രത്തിൽ തീവ്രമായ സ്വാതന്ത്ര്യത്തോടു കൂടി മനുഷ്യർ ജീവിച്ച കാലഘട്ടങ്ങൾ ഉണ്ട്. ഇൗ കാലഘട്ടങ്ങളിലെ തീവ്ര സ്വതന്ത്രവാദികളെ സംസ്കരിച്ചെടുക്കുന്നതിൽ വലിയ സ്വാധീനം ചെലുത്തിയത് മതങ്ങളായിരുന്നു. ഇസ്ലാമിന്റെ ആരംഭ കാലഘട്ടത്തിൽ തന്നെ പ്രവാചകൻ നേരിട്ടത് വലിയ സ്വതന്ത്രവാദികളെയായിരുന്നു. നിസ്സാരമായ കാരണങ്ങൾക്കു വേണ്ടി കൊല്ലാനും അക്രമിക്കാനും വർഷങ്ങളോളം യുദ്ധം ചെയ്യാനും തയ്യാറായ ഒരു സമൂഹമായിരുന്നു പ്രവാചകന്റേത്. ആഭാസങ്ങളിലും വ്യഭിചാരങ്ങളിലും മാത്രം […]

2022 Nov-Dec 2022 October-November Hihgligts Shabdam Magazine ചരിത്ര വായന ചരിത്രം

ബൗദ്ധിക ഇസ്‌ലാമിന്റെ കവിളിലെ കണ്ണീര്‍

മുര്‍ഷിദ് തച്ചാംപറമ്പ്‌   മധ്യകാല യൂറോപ്പിന്റെ ധൈഷണിക ചരിത്ര പഥത്തിൽ ശോഭനമായ അധ്യായമായിരുന്നു കൊർദോവ. നല്ല നഗരം എന്ന് വാക്കിനർത്ഥമുള്ള നഗരത്തെ റോമക്കാർ കൊർദുബ എന്നും സ്പെയിനുകാർ കോർഡോവ എന്നും അറബികൾ ഖുർത്വുബ എന്നുമാണ് വിളിച്ചിരുന്നത്. എെബീരിയൻ പെനുൻസലയുടെ തെക്ക് ഭാഗത്തും ഗ്വാഡൽക്വിവിർ നദിയുടെ മധ്യഭാഗത്തുമായാണ് കോർഡോവ സ്ഥിതി ചെയ്യുന്നത്. മുസ്ലിം സ്പെയിനിന്റെ ഹൃദയമായിരുന്ന ഇൗ നഗരം ബൗദ്ധിക, സാംസ്കാരിക, സാമ്പത്തിക, രാഷ്ട്രീയ മേഖലയിൽ സുവർണ മുദ്ര പതിപ്പിച്ചിട്ടുണ്ട്. ലോകത്തൊട്ടാകെ വിജ്ഞാന പ്രഭ പരത്തുന്നതിൽ മുസ്ലിം കോർഡോവയുടെ […]

2022 Nov-Dec Hihgligts Shabdam Magazine പഠനം

വികസനത്തിന്റെ വഴി ഇസ്‌ലാം സാധൂകരിക്കുന്നത്‌

ഷാഹുല്‍ ഹമീദ് പൊന്മള   വിഭവങ്ങളുടെ അമിതചൂഷണം നിയന്ത്രിച്ചും പാരിസ്ഥത ആഘാതങ്ങൾ കുറച്ചും കൈവരിക്കുന്ന വികസനമാണ്  സുസ്ഥിര വികസനം കൊണ്ട് അർത്ഥമാക്കുന്നത്. വിഭവങ്ങൾ വരും തലമുറയ്ക്കു കൂടി പ്രയോജനപ്പെടുത്താൻ ഉതകും വിധമുള്ള വികസനം ഇത് ലക്ഷ്യം വെക്കുന്നു. ഇസ്ലാമിന്റെ ലക്ഷ്യവും അതുതന്നെയാണ്. പ്രകൃതിയെ ചൂഷണം ചെയ്യുന്നവർക്കെതിരെ കടുത്ത സ്വരത്തിലാണ് ഇസ്ലാം സംസാരിക്കുന്നത്.  മനുഷ്യനും ഇതര ജീവികൾക്കും വാസയോഗ്യമായ വിധത്തിൽ സംവിധാനിച്ച പ്രകൃതി ലോകാവസാനം വരെ നിലനിർത്തുക എന്നത് വിശ്വാസിയുടെ ബാധ്യതയാണ്. “ഭൂമിയിലുള്ളതെല്ലാം നിങ്ങൾക്കുവേണ്ടിയാണ് സൃഷ്ടിച്ചിട്ടുള്ളത്’ എന്ന ഖുർആന്റെ […]