Shabdam Magazine

2021 SEP - OCT Hihgligts Shabdam Magazine ലേഖനം സ്മരണ

റമളാന്‍ ബൂത്വി; ആധുനിക ലോകത്തെ ഗസാലി

മുല്ലപ്പൂ വിപ്ലവം വിടര്‍ന്നു നില്‍ക്കുന്ന കാലം. ടുണീഷ്യയില്‍ നിന്ന് ആഞ്ഞു വീശിയ പ്രക്ഷോഭക്കൊടുങ്കാറ്റ് സിറിയയിലേക്കും കടന്നു. വ്യാജ കുറ്റാരോപണത്തിന്‍റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി തെരുവിലിറങ്ങിയവര്‍ക്ക് നേരെ പോലീസ് തോക്കുയര്‍ത്തിയതോടെ സിറിയ കലങ്ങി മറിഞ്ഞു. ശീഈ വിശ്വാസക്കാരനായ ബശാര്‍ അല്‍ അസദിന്‍റെ ഭരണകൂടത്തെ അട്ടിമറിക്കാന്‍ കിട്ടിയ അവസരം മുതലാക്കാനൊരുങ്ങി ഭൂരിപക്ഷ സുന്നി വിഭാഗം കലാപക്കൊടിയുയര്‍ത്തി. കര്യങ്ങള്‍ ഇങ്ങനെ മുന്നോട്ട് പോവുമ്പോഴാണ് സിറിയയിലെ ഒരു പ്രമുഖ സുന്നി പണ്ഡിതന്‍ പലരെയും അമ്പരപ്പിച്ചു കൊണ്ട് തന്‍റെ നിലപാട് വ്യക്തമാക്കിയത്. […]

2021 SEP - OCT Shabdam Magazine എഴുത്തോല

ഞാന്‍

കഴമ്പില്ല കാതലില്ല മധുരമില്ല രുചിയായൊന്നുമില്ല കൊഴിഞ്ഞുപോയ ഇലകള്‍ പോല്‍ വിണ്ണിലലിയാന്‍ മാത്രം ബാക്കി അഴുക്ക് വാരും മുറം പോലും വിരല്ചേര്‍ത്തു നാസികയില്‍ ചൂടില്ലാ തണുത്തുറഞ്ഞ ജീവിതം പടുത്തുയര്‍ത്തിയ ആയുസ്സില്‍ തകര്‍ടിഞ്ഞ ചീട്ടുകൊട്ടാരങ്ങള്‍ ബാക്കി ഇതിലും നിര്‍വ്വചനീയമല്ല ഞാന്‍ മുഹമ്മദ് അജ്മല്‍ പി.ടി. ആനമങ്ങാട്

2021 SEP - OCT Shabdam Magazine എഴുത്തോല

കവിത

അനീതി ജനിച്ചതിന്‍റെ വെമ്പലില്‍, നീതി മരിച്ചതിന്‍റെ ഉല്‍ക്കണ്ഠയില്‍, കവിതയെ ഗര്‍ഭം ചുമന്നു. പോരാട്ട വീര്യവും പതറാത്ത തൂലികയും പൂര്‍ണ്ണമാം കവിതക്ക് പിറവി നല്‍കി അശരണര്‍ മുലയൂട്ടി നിസ്സഹായര്‍ വളര്‍ത്തി വലുതാക്കവേ കളിക്കൂട്ടുകാരായ് സാമൂഹ്യമാധ്യമങ്ങളും ഒപ്പം കൂടി കവിത പതിയെ പടികള്‍ കയറവേ അധികാരികളുടെ നെഞ്ചിടിപ്പ് കൂടി കവിതയെ തളക്കാന്‍ മാധ്യമങ്ങളെ കുരുക്കിലാഴ്ത്തവേ കലി പൂണ്ട കവിതക്ക് പേറസുഖംതുടങ്ങി, ഹൃദയങ്ങളില്‍ നിന്നും ഹൃദയങ്ങളിലേക്ക് മുഹമ്മദ് ശാഹുല്‍ ഹമീദ് പൊന്മള

2021 SEP - OCT Shabdam Magazine എഴുത്തോല

നാളെ നമ്മള്‍

ആണ്ടിലൊരാചാരമല്ലിത് ആഘോഷംതീര്‍ക്കാന്‍ അപകടമാണെന്നത് അറിയണമെന്നുള്ളന്നത് വെറും ചര്‍ച്ചകളില്‍ തീര്‍പ്പ് മുട്ടുന്നതിലല്ലകാര്യം.. തീര്‍ന്നു പോകുന്ന ജീവിതങ്ങളെ വീണ്ടും ജീവിതം വരക്കാന്‍ തീരാത്ത തീര്‍പ്പുവേണം.. മാറി വരുന്ന മാറ്റം വരുത്തുന്ന സര്‍ക്കാറുകള്‍ അധികാര ഹുങ്കില്‍ അശരണരെ മറക്കരുതെ.. ഒരപകടത്തെ ഓര്‍ക്കാപുറങ്ങള്‍ക്ക് പകരംഓര്‍ത്ത് കെട്ടി നില്‍ക്കുക എന്നത് ഓര്‍മ്മിക്കുവാന്‍ എങ്ങനെ കഴിയും അറിയില്ല നാളെ അറിയിക്കുമില്ല എത്ര ജീവിതങ്ങളെന്ന്. മുഹമ്മദ് സിനാന്‍

2021 SEP - OCT Shabdam Magazine എഴുത്തോല

ഫാസിസം

ജാതി ജന്മം ജനകീയം രാവിലത്തെ രോഗം രാഷ്ട്രീയം മാറില്‍ മാറാത്ത മാറാരോഗം ആശുപത്രിയിലെ ആശ്വാസം ആനന്ദം അധികാരം ആര്‍ത്തി അഭിമാനം കവലകളിലെ കരിഞ്ഞ കാലം കാലൊച്ചകള്‍ കാവലായി മുഹമ്മദ് സ്വഫ്വാന്‍ സി മാടംചിന

2021 SEP - OCT Hihgligts Shabdam Magazine വായന

സ്വത്വം ഓര്‍മയാകും മുമ്പൊരു പുനര്‍വായന

ഞാന്‍ വേട്ടക്കാരനല്ല വിരുന്നുകാരനുമല്ല ഇവിടെ മുളച്ചു ഇവിടെ പൂവിട്ടവന്‍ ഇവിടെത്തന്നെ വാടിവീഴേണ്ടവന്‍ വൃക്ഷം കത്തിയെരിയുമ്പോഴും പറന്നുപോകാതെ അതിനോടൊപ്പം കത്തിയെരിയുന്ന കിളികളെപ്പോലെ ഞങ്ങള്‍ ഇവിടെത്തന്നെ കരിഞ്ഞുവീഴും ഞങ്ങളെ വേണ്ടാത്ത ഈ മണ്ണില്‍ അന്യന്‍/സച്ചിദാനന്ദന്‍ CAA, NRC, NPR കുറച്ച് നാളുകള്‍ക്ക് മുമ്പ് രാജ്യമൊട്ടുക്കും ഏറെ ചര്‍ച്ച ചെയപ്പെട്ട വാക്കുകളാണിത്. കൃത്യമായി പറഞ്ഞാല്‍ 2019-ഡിസംബര്‍ ആദ്യവാരം, ‘യുനൈറ്റഡ് എഗൈന്‍സ്റ്റ് ഹേറ്റ്’ എന്ന ബാനറില്‍ ഏതാനും വിദ്യാര്‍ത്ഥി സംഘടനകള്‍ ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ തുടങ്ങിവെച്ച ഒരു പ്രക്ഷോഭം. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പൗരത്വ […]

2021 July - August Hihgligts Shabdam Magazine ലേഖനം സമകാലികം

സ്ത്രീധന സമ്പ്രദായം: സമൂഹം മാറേണ്ടതുണ്ട്

വൈജ്ഞാനിക സംസ്കാരിക ഔന്നിത്യം പ്രാപിച്ച് കേരളീയ ജനതക്കിടയില്‍ നിന്ന് പോലും നിയമം മൂലം നിരോധിക്കപ്പെട്ട സ്ത്രീധന ദുരാചാര സമ്പ്രദായത്തിന്‍റെ ഇരകളാക്കപ്പെട്ട ജീവിതം നടുക്കുന്ന അനേകം വേദനിപ്പിക്കുന്ന സംഭവങ്ങള്‍ സര്‍വ്വ വ്യാപകമാവുകയാണ്. വരനോടൊപ്പം സുഖമായി വസിക്കാനുള്ള ഭൗതികമായ വസ്തുക്കള്‍ വധുവിന്‍റെ ഭവനങ്ങളില്‍ നിന്ന് ആവശ്യപ്പെടുന്ന പ്രക്രിയയാണ് സ്ത്രീധനം കൊണ്ട് വിവക്ഷിക്കുന്നത്. 1961 മുതല്‍ക്ക് നിയമപ്രകാരം ഈ സമ്പ്രദായം നിരോധിക്കപ്പെട്ടതാണ്. 60 വര്‍ഷത്തോളമായി ഈ നിയമം പ്രാബല്യത്തില്‍ വന്നെങ്കിലും ഇന്ന് ഇതിന്‍റെ ഇരകളായി ജീവിതം ദുസ്സഹമാകുന്ന അനേകം ജീവനുകളുണ്ട്. വീടും […]

2021 July - August Hihgligts Shabdam Magazine നിരൂപണം

നിളയില്‍ ഒഴുകിയ സാഹിത്യം

ലോകത്ത് ഏതു സംസ്കാരികധാരയെയും ഒരു നദി സ്പര്‍ശിച്ചിട്ടുണ്ട് എന്ന് മുമ്പ് വായിച്ചത് ഓര്‍ക്കുകയാണ്. നദി തൊട്ടൊഴുകിയ സംസ്കാരങ്ങളും സമൂഹങ്ങളും ഇന്നും ശേഷിക്കുന്നുമുണ്ട്. അതിന്‍റെ നീരൊഴുക്കിലൂടെ തന്നെ മലയാളസാഹിത്യവും ഒരുപാട് ഒഴുകിയിട്ടുള്ളതാണ്. ഇപ്പോഴും ഒഴുകുക തന്നെയാണ്. അത്തരത്തില്‍ മലയാളമണ്ണിന്‍റെ പ്രിയപ്പെട്ട നദീതടത്തില്‍ നിന്നും വളര്‍ന്ന ഒരു സംസ്കാരിക കേരളത്തെ വിസ്മരിക്കാന്‍ കഴിയാത്തിടത്താണ് എഴുത്തുകാരനും സാമൂഹ്യസാംസ്കാരിക പ്രവര്‍ത്തകനും പു.ക.സ സംസ്ഥാന ട്രഷററുമായ ശ്രീ. ടി ആര്‍ അജയന്‍റെ ‘നിളയും മലയാള സാഹിത്യവും’ എന്ന ചിന്ത പബ്ലിക്കേഷന്‍സ് 2019ല്‍ പുറത്തിറക്കിയ കൃതിയുടെ […]

2021 July - August Hihgligts Shabdam Magazine കാലികം ലേഖനം സമകാലികം

നിയമ നിര്‍മാണം; മൂര്‍ച്ചയേറിയ ആയുധമാണ്

ഭരണകൂടത്തിനെയും രാഷ്ട്രീയ പാര്‍ട്ടികളെയും സോഷ്യല്‍മീഡിയ എത്രമാത്രം സ്വാധീനിക്കുന്നുണ്ടെന്ന ചോദ്യത്തിന് മറുപടി ഇന്ത്യയുടെ ഭരണകൂടം തന്നെ. തീരെ വിജയ സാധ്യതയില്ലാത്ത ബിജെപിയെ രാജ്യത്തിന്‍റെ ഭരണ നിയന്ത്രണങ്ങളിലേക്ക് ചേക്കേറാന്‍ സോഷ്യല്‍ മീഡിയ എത്രമാത്രം സഹായിച്ചുവെന്നത് വിശാല ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയിരുന്നു. സോഷ്യല്‍ മീഡിയ കമ്പിനികളെയെല്ലാം അവരുടെ വരുതിയില്‍ വരുത്താനുള്ള പരിശ്രമങ്ങള്‍ ഏറെക്കുറെ വിജയകരമായിരുന്നു. ഇന്ത്യയുടെ ജനാധിപത്യ മതേതരത്വ ആശയങ്ങള്‍ക്കു നിരക്കാത്ത നിയമ നിര്‍മാണങ്ങളും രാജ്യത്തെ സാമ്പത്തിക സ്ഥിതിയും കര്‍ഷക പ്രക്ഷോഭങ്ങളും കോവിഡ് നിയന്ത്രണങ്ങളിലെ പരാജയവും തുടങ്ങിയുള്ള ഭരണകൂട വീഴ്ചകള്‍ ജ്വലിച്ച് നില്‍ക്കുമ്പോഴും […]

2021 July - August Hihgligts Shabdam Magazine കവര്‍സ്റ്റോറി രാഷ്ടീയം സമകാലികം

നടുവൊടിഞ്ഞ രാജ്യം

ഓരോ ആഗസ്റ്റ് പതിനഞ്ചും വലിയ ഓര്‍മ്മപ്പെടുത്തലുകളാണ്. പതിറ്റാണ്ടുകളോളം വൈദേശികാധിപത്യത്തിന്‍റെ കീഴില്‍ ഞെരിഞ്ഞമര്‍ന്ന ഒരു ജനതയുടെ സ്വപ്ന സാക്ഷാത്കാരവും അത് സാധ്യമാക്കാന്‍ സഹിക്കേണ്ടി വന്ന ത്യാഗങ്ങളും കഥന കഥകളും ആവോളം ചരിത്രത്തില്‍ നിന്നും വായിച്ചെടുക്കാനാവും. ഒരുപാട് കണ്ണുനീര്‍ നനവുപടര്‍ന്ന ജനങ്ങളേകിയതാണ് നമ്മുടെ ഈ സ്വാതന്ത്ര്യം. ഒരുപാട് ധീരകേസരികളുടെ, രാജ്യ സ്നേഹം എരിഞ്ഞ മാതൃഹൃദയങ്ങളുടെ, കുഞ്ഞുങ്ങളുടെ ത്യാഗ ഫലമായി കൈവരിച്ചത്. ജാതി-മത ഭേതമന്യേ വൈദേശികാധിപത്യത്തെ വെല്ലുവിളിച്ചും പോരാടിയും ജീവനേകിയും നേടിയെടുത്തത്. ഇത്തരത്തില്‍ പല വിധേനയും ഇന്ത്യന്‍ സ്വാതന്ത്ര്യത്തെ നമുക്ക് വിശേഷിപ്പിക്കാനാവും. […]