2020 മാര്‍ച്ച് 23ലെ കണക്ക് പ്രകാരം 198 രാജ്യങ്ങളിലായി ലോക വിദ്യാര്‍ത്ഥി ജനസംഖ്യയുടെ 90% വരുന്ന 1.38 ബില്യണ്‍ വിദ്യാര്‍ത്ഥികള്‍ വീട്ടിലിരിക്കാന്‍ തുടങ്ങിയെന്ന് UNESCO വീക്ഷിക്കുന്നുണ്ട്. കോവിഡ് ജീവിതശൈലികളെ എത്രത്തോളം സ്വാധീനിച്ചു എന്നതിന്‍റെ പ്രധാന ഉത്തരമാണ് വിദ്യഭ്യാസ മേഖലയിലെ പരിവര്‍ത്തനങ്ങള്‍. വിദ്യാലയങ്ങളിലേക്കുള്ള അഡ്മിഷന്‍, ക്ലാസുകള്‍, പരീക്ഷകള്‍, റിസള്‍ട്ടുകള്‍ എന്നിങ്ങനെ തുടര്‍ച്ചയായി തുടരുന്ന നമ്മുടെ വിദ്യഭ്യാസ സമ്പ്രദായങ്ങളെ പാടെ അടച്ചിടേണ്ട അവസ്ഥയിലെത്തിച്ചുവെന്ന് ചുരുക്കം. കോവിഡിന്‍റെ തുടക്ക കാലം മുതല്‍ ലോക്ക്ഡൗണും ഇതര നിയന്ത്രണങ്ങളും വരുന്ന കാലത്തേ ഓണ്‍ലൈന്‍ […]
വിറ്റ് തുലക്കുന്ന ഭരണകൂടവും രാജ്യത്തിന്‍റെ ഭാവിയും
The definition of Fascism is the marriage of corporation and state -Benito Mussolini ഒരു കോര്‍പ്പറേറ്റ് മുതലാളിയുടെ മുന്നില്‍ കൈകൂപ്പി നില്‍ക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രം കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. നമ്മുടെ രാജ്യത്തിന്‍റെ സമകാലിക അവസ്ഥയെ പ്രതിനിധീകരിക്കുന്ന ചിത്രമായിരുന്നു അത്. കോര്‍പ്പറ്റോക്രസിക്കു മുമ്പില്‍ കൈകൂപ്പി നില്‍ക്കുന്ന ഒരു ഡെമോക്രാറ്റിക് രാജ്യം. സ്റ്റേറ്റും കോര്‍പ്പറേറ്റും തമ്മിലുള്ള വിവാഹമെന്ന് ഫാഷിസത്തിന് നിര്‍വചനം നല്‍കിയത് ആചാര്യന്‍ തന്നെയാണ്. അതിന്‍റെ ഏറ്റവും ആധുനിക വേര്‍ഷ്യനാണ് രാജ്യം സാക്ഷിയാവുന്നത്. […]
റമളാന്‍ ബൂത്വി; ആധുനിക ലോകത്തെ ഗസാലി
മുല്ലപ്പൂ വിപ്ലവം വിടര്‍ന്നു നില്‍ക്കുന്ന കാലം. ടുണീഷ്യയില്‍ നിന്ന് ആഞ്ഞു വീശിയ പ്രക്ഷോഭക്കൊടുങ്കാറ്റ് സിറിയയിലേക്കും കടന്നു. വ്യാജ കുറ്റാരോപണത്തിന്‍റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി തെരുവിലിറങ്ങിയവര്‍ക്ക് നേരെ പോലീസ് തോക്കുയര്‍ത്തിയതോടെ സിറിയ കലങ്ങി മറിഞ്ഞു. ശീഈ വിശ്വാസക്കാരനായ ബശാര്‍ അല്‍ അസദിന്‍റെ ഭരണകൂടത്തെ അട്ടിമറിക്കാന്‍ കിട്ടിയ അവസരം മുതലാക്കാനൊരുങ്ങി ഭൂരിപക്ഷ സുന്നി വിഭാഗം കലാപക്കൊടിയുയര്‍ത്തി. കര്യങ്ങള്‍ ഇങ്ങനെ മുന്നോട്ട് പോവുമ്പോഴാണ് സിറിയയിലെ ഒരു പ്രമുഖ സുന്നി പണ്ഡിതന്‍ പലരെയും അമ്പരപ്പിച്ചു കൊണ്ട് തന്‍റെ നിലപാട് വ്യക്തമാക്കിയത്. […]
ഞാന്‍
കഴമ്പില്ല കാതലില്ല മധുരമില്ല രുചിയായൊന്നുമില്ല കൊഴിഞ്ഞുപോയ ഇലകള്‍ പോല്‍ വിണ്ണിലലിയാന്‍ മാത്രം ബാക്കി അഴുക്ക് വാരും മുറം പോലും വിരല്ചേര്‍ത്തു നാസികയില്‍ ചൂടില്ലാ തണുത്തുറഞ്ഞ ജീവിതം പടുത്തുയര്‍ത്തിയ ആയുസ്സില്‍ തകര്‍ടിഞ്ഞ ചീട്ടുകൊട്ടാരങ്ങള്‍ ബാക്കി ഇതിലും നിര്‍വ്വചനീയമല്ല ഞാന്‍ മുഹമ്മദ് അജ്മല്‍ പി.ടി. ആനമങ്ങാട്
കവിത
അനീതി ജനിച്ചതിന്‍റെ വെമ്പലില്‍, നീതി മരിച്ചതിന്‍റെ ഉല്‍ക്കണ്ഠയില്‍, കവിതയെ ഗര്‍ഭം ചുമന്നു. പോരാട്ട വീര്യവും പതറാത്ത തൂലികയും പൂര്‍ണ്ണമാം കവിതക്ക് പിറവി നല്‍കി അശരണര്‍ മുലയൂട്ടി നിസ്സഹായര്‍ വളര്‍ത്തി വലുതാക്കവേ കളിക്കൂട്ടുകാരായ് സാമൂഹ്യമാധ്യമങ്ങളും ഒപ്പം കൂടി കവിത പതിയെ പടികള്‍ കയറവേ അധികാരികളുടെ നെഞ്ചിടിപ്പ് കൂടി കവിതയെ തളക്കാന്‍ മാധ്യമങ്ങളെ കുരുക്കിലാഴ്ത്തവേ കലി പൂണ്ട കവിതക്ക് പേറസുഖംതുടങ്ങി, ഹൃദയങ്ങളില്‍ നിന്നും ഹൃദയങ്ങളിലേക്ക് മുഹമ്മദ് ശാഹുല്‍ ഹമീദ് പൊന്മള
നാളെ നമ്മള്‍
ആണ്ടിലൊരാചാരമല്ലിത് ആഘോഷംതീര്‍ക്കാന്‍ അപകടമാണെന്നത് അറിയണമെന്നുള്ളന്നത് വെറും ചര്‍ച്ചകളില്‍ തീര്‍പ്പ് മുട്ടുന്നതിലല്ലകാര്യം.. തീര്‍ന്നു പോകുന്ന ജീവിതങ്ങളെ വീണ്ടും ജീവിതം വരക്കാന്‍ തീരാത്ത തീര്‍പ്പുവേണം.. മാറി വരുന്ന മാറ്റം വരുത്തുന്ന സര്‍ക്കാറുകള്‍ അധികാര ഹുങ്കില്‍ അശരണരെ മറക്കരുതെ.. ഒരപകടത്തെ ഓര്‍ക്കാപുറങ്ങള്‍ക്ക് പകരംഓര്‍ത്ത് കെട്ടി നില്‍ക്കുക എന്നത് ഓര്‍മ്മിക്കുവാന്‍ എങ്ങനെ കഴിയും അറിയില്ല നാളെ അറിയിക്കുമില്ല എത്ര ജീവിതങ്ങളെന്ന്. മുഹമ്മദ് സിനാന്‍
ഫാസിസം
ജാതി ജന്മം ജനകീയം രാവിലത്തെ രോഗം രാഷ്ട്രീയം മാറില്‍ മാറാത്ത മാറാരോഗം ആശുപത്രിയിലെ ആശ്വാസം ആനന്ദം അധികാരം ആര്‍ത്തി അഭിമാനം കവലകളിലെ കരിഞ്ഞ കാലം കാലൊച്ചകള്‍ കാവലായി മുഹമ്മദ് സ്വഫ്വാന്‍ സി മാടംചിന
സ്വത്വം ഓര്‍മയാകും മുമ്പൊരു പുനര്‍വായന
ഞാന്‍ വേട്ടക്കാരനല്ല വിരുന്നുകാരനുമല്ല ഇവിടെ മുളച്ചു ഇവിടെ പൂവിട്ടവന്‍ ഇവിടെത്തന്നെ വാടിവീഴേണ്ടവന്‍ വൃക്ഷം കത്തിയെരിയുമ്പോഴും പറന്നുപോകാതെ അതിനോടൊപ്പം കത്തിയെരിയുന്ന കിളികളെപ്പോലെ ഞങ്ങള്‍ ഇവിടെത്തന്നെ കരിഞ്ഞുവീഴും ഞങ്ങളെ വേണ്ടാത്ത ഈ മണ്ണില്‍ അന്യന്‍/സച്ചിദാനന്ദന്‍ CAA, NRC, NPR കുറച്ച് നാളുകള്‍ക്ക് മുമ്പ് രാജ്യമൊട്ടുക്കും ഏറെ ചര്‍ച്ച ചെയപ്പെട്ട വാക്കുകളാണിത്. കൃത്യമായി പറഞ്ഞാല്‍ 2019-ഡിസംബര്‍ ആദ്യവാരം, ‘യുനൈറ്റഡ് എഗൈന്‍സ്റ്റ് ഹേറ്റ്’ എന്ന ബാനറില്‍ ഏതാനും വിദ്യാര്‍ത്ഥി സംഘടനകള്‍ ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ തുടങ്ങിവെച്ച ഒരു പ്രക്ഷോഭം. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പൗരത്വ […]
സ്ത്രീധന സമ്പ്രദായം: സമൂഹം മാറേണ്ടതുണ്ട്
വൈജ്ഞാനിക സംസ്കാരിക ഔന്നിത്യം പ്രാപിച്ച് കേരളീയ ജനതക്കിടയില്‍ നിന്ന് പോലും നിയമം മൂലം നിരോധിക്കപ്പെട്ട സ്ത്രീധന ദുരാചാര സമ്പ്രദായത്തിന്‍റെ ഇരകളാക്കപ്പെട്ട ജീവിതം നടുക്കുന്ന അനേകം വേദനിപ്പിക്കുന്ന സംഭവങ്ങള്‍ സര്‍വ്വ വ്യാപകമാവുകയാണ്. വരനോടൊപ്പം സുഖമായി വസിക്കാനുള്ള ഭൗതികമായ വസ്തുക്കള്‍ വധുവിന്‍റെ ഭവനങ്ങളില്‍ നിന്ന് ആവശ്യപ്പെടുന്ന പ്രക്രിയയാണ് സ്ത്രീധനം കൊണ്ട് വിവക്ഷിക്കുന്നത്. 1961 മുതല്‍ക്ക് നിയമപ്രകാരം ഈ സമ്പ്രദായം നിരോധിക്കപ്പെട്ടതാണ്. 60 വര്‍ഷത്തോളമായി ഈ നിയമം പ്രാബല്യത്തില്‍ വന്നെങ്കിലും ഇന്ന് ഇതിന്‍റെ ഇരകളായി ജീവിതം ദുസ്സഹമാകുന്ന അനേകം ജീവനുകളുണ്ട്. വീടും […]
നിളയില്‍ ഒഴുകിയ സാഹിത്യം
ലോകത്ത് ഏതു സംസ്കാരികധാരയെയും ഒരു നദി സ്പര്‍ശിച്ചിട്ടുണ്ട് എന്ന് മുമ്പ് വായിച്ചത് ഓര്‍ക്കുകയാണ്. നദി തൊട്ടൊഴുകിയ സംസ്കാരങ്ങളും സമൂഹങ്ങളും ഇന്നും ശേഷിക്കുന്നുമുണ്ട്. അതിന്‍റെ നീരൊഴുക്കിലൂടെ തന്നെ മലയാളസാഹിത്യവും ഒരുപാട് ഒഴുകിയിട്ടുള്ളതാണ്. ഇപ്പോഴും ഒഴുകുക തന്നെയാണ്. അത്തരത്തില്‍ മലയാളമണ്ണിന്‍റെ പ്രിയപ്പെട്ട നദീതടത്തില്‍ നിന്നും വളര്‍ന്ന ഒരു സംസ്കാരിക കേരളത്തെ വിസ്മരിക്കാന്‍ കഴിയാത്തിടത്താണ് എഴുത്തുകാരനും സാമൂഹ്യസാംസ്കാരിക പ്രവര്‍ത്തകനും പു.ക.സ സംസ്ഥാന ട്രഷററുമായ ശ്രീ. ടി ആര്‍ അജയന്‍റെ ‘നിളയും മലയാള സാഹിത്യവും’ എന്ന ചിന്ത പബ്ലിക്കേഷന്‍സ് 2019ല്‍ പുറത്തിറക്കിയ കൃതിയുടെ […]