2015 March - April Hihgligts ആത്മിയം ആദര്‍ശം ചരിത്ര വായന ചരിത്രം സാമൂഹികം

നൂറുല്‍ ഉലമ; പ്രകാശം പരത്തിയ പണ്ഡിത ജ്യോതിസ്സ്

നൂറുല്‍ ഉലമയെന്ന മഹനീയ നാമത്തെ അന്വര്‍ത്ഥമാക്കുന്ന ജീവിതമായിരുന്നു എം.എ ഉസ്താദിന്‍റേത്. ഒരു പണ്ഡിതന്‍റെ കര്‍ത്തവ്യവും ധര്‍മവും എങ്ങനെയായിരിക്കണമെന്ന് സമൂഹമധ്യത്തില്‍ കാണിച്ചു കൊടുക്കുകയായിരുന്നു മഹാന്‍. പാണ്ഡിത്യത്തിന്‍റെ ഉത്തുംഗതയിലും വിനയവും ലാളിത്യവും നിറഞ്ഞ ജീവതമായിരുന്നു അവിടുന്ന് നയിച്ചത്. അവസാനം താന്‍ ജീവിച്ച സമൂഹത്തിനും പുതുതലമുറയ്ക്കും ഏറെ ബാക്കി വെച്ചാണ് ആ മഹാമനീഷി യാത്രയായത്. 1924 ജൂലൈ ഒന്നാം തീയതി(റജബ് 29) തിങ്കളാഴ്ചയാണ് എം.എ ഉസ്താദ് ജനിക്കുന്നത്. തൃക്കരിപ്പൂര്‍ ഉടുന്പുന്തലയില്‍ കുറിയ അബ്ദുല്ല എന്നവരാണ് പിതാവ്, മാതാവ് നാലരപ്പാട് മറിയം. മാതാമഹന്‍റെയും […]

2015 March - April സാഹിത്യം

നിയോഗം

കപടതകളില്ലാതെ കാരുണ്യ ഹസ്തത്തിന് കാവലായി കരിപിടിച്ച അടുക്കളയില്‍ തിളച്ചിട്ട ജന്മം വാക്കുകളെ കുഴിച്ച് മൂടി നെടുവീര്‍പ്പിന്നാവിയില്‍ അഗ്നി കുടിക്കാന്‍ നിയോഗം എന്നിട്ടും എരിയുന്ന ജീവനില്‍ എങ്ങിനാ മനുഷ്യത്വം പ്രഭയാവുന്നത്? ഇരുള്‍ വീണെന്‍റെ വ്യര്‍ത്ഥ യാത്രക്ക് നിരൂപകയാവുന്നത്? ഉമ്മാ… ഭാരിച്ച ഭാണ്ഡം പേറി ഇനി മുതല്‍ കുന്നുകയറണ്ട താഴ് വരകളിറങ്ങി സ്വര്‍ഗത്തിലേക്ക് നടക്കാം വിശുദ്ധിയുടെ വെളുപ്പ് തേച്ച യുവത്വത്തിന് ഹൂറിയാവാം കുടിച്ചു തീര്‍ത്ത കണ്ണീരിന് തേനാറില്‍ നുണയാം

2015 March - April Hihgligts ആത്മിയം ചരിത്രം മതം സാമൂഹികം ഹദീസ്

മിസ്വ്അബ്(റ); സമര്‍പ്പിതനായ യുവാവ്

സുമുഖനും അതിബുദ്ധിമാനുമായ സ്വഹാബി പ്രമുഖനായിരുന്നു മിസ്വ്അബുബ്നു ഉമൈര്‍(റ). അതിസന്പന്നതയിലും മാതാപിതാക്കളുടെ പരിലാളനയിലുമായിരുന്നു മിസ്വ്അബുബ്നു ഉമൈറിന്‍റെ യൗവ്വനം. അദ്ദേഹത്തിന്‍റെ ഭംഗിയും ഗ്രാഹ്യശക്തിയും മൂലം മക്കാനിവാസികളുടെ സ്നേഹാദരങ്ങള്‍ മിസ്വ്അബ്(റ) എളുപ്പം പിടിച്ചുപ്പറ്റി. മക്കയുടെ പരിമളം എന്നായിരുന്നു അവര്‍ ആ യുവാവിനെ വിശേഷിപ്പിച്ചത്. മുഹമ്മദ് നബി(സ്വ)യെ കുറിച്ചും ഏകദൈവ വിശ്വാസത്തെ കുറിച്ചുമുള്ള വാര്‍ത്ത മിസ്അബിന്‍റെ കാതിലുമെത്തി. ചിന്താശക്തിയും ഗ്രാഹ്യശേഷിയുമുള്ള മിസ്വ്അബ്(റ) പുതിയ മതത്തില്‍ ആകൃഷ്ടനായി. ഖുറൈശികളുടെ ദുഷ്പ്രവര്‍ത്തികളില്‍ നിന്ന് മുക്തിനേടാന്‍ മുഹമ്മദ് നബി(സ്വ)യും അനുയായികളും വിജ്ഞാന സന്പാദനത്തിനായി അര്‍ഖമിന്‍റെ വീട്ടില്‍ സമ്മേളിക്കാറുണ്ടെന്ന […]

2015 March - April Hihgligts ആത്മിയം ആദര്‍ശം സംസ്കാരം സാമൂഹികം

എസ്.വൈ.എസ്; സേവനത്തിന്‍റെ അര്‍പ്പണ വഴികള്‍

വഹാബികള്‍ കേരളത്തില്‍ കാലുകുത്തിയിരിക്കുന്നു എന്ന തിരിച്ചറിവുണ്ടായ ഘട്ടത്തില്‍ 1920കളുടെ മധ്യത്തില്‍ കേരളത്തിലെ ഉലമാക്കള്‍ കൂടിയിരുന്ന് രൂപീകരിച്ച പണ്ഡിത സഭയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. വ്യതിയാന ചിന്തകള്‍ക്കെതിരെ ശക്തമായ താക്കീതു നല്‍കി പണ്ഡിത നേതൃത്വം കര്‍മ്മ സജ്ജരായി മുന്നേറിക്കൊണ്ടിരുന്നു. ഒരു സമര്‍പ്പിത യുവ ശക്തിയുടെ സാര്‍ത്ഥക മുന്നേറ്റം ഇപ്പോള്‍ അനിവാര്യമാണെന്ന ആവശ്യം പണ്ഡിതര്‍ക്കിടയില്‍ നിന്ന് ഉയര്‍ന്നു. 1954ല്‍ ഇസ്ലാഹുല്‍ ഉലൂം മദ്റസയില്‍ ചേര്‍ന്ന യോഗത്തില്‍ ഒരു യുവശക്തിയുടെ രൂപീകൃത ചര്‍ച്ച നടന്നു. തെന്നിന്ത്യന്‍ മുഫ്തി മര്‍ഹൂം ശൈഖ് […]

2015 March - April Hihgligts ചരിത്രം സംസ്കാരം സമകാലികം സാമൂഹികം

സാര്‍ത്ഥക മുന്നേറ്റത്തിന്‍റെ ആറുപതിറ്റാണ്ട്

കഴിഞ്ഞ അറുപത് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സമൂഹത്തില്‍ സ്വന്തമായൊരിടം സൃഷ്ടിച്ചെടുത്ത സമസ്ത കേരള സുന്നീ യുവജന സംഘം അറുപതാം വാര്‍ഷികത്തിന്‍റെ നിറവിലാണ്. സമ്മേളനത്തിന്‍റെ തിരക്കുകള്‍ക്കിടയില്‍ സംസ്ഥാന സെക്രട്ടറിമാരിലൊരാളായ സി പി സൈതലവി മാസ്റ്ററുമായി നടത്തിയ സംഭാഷണത്തിലെ പ്രസക്ത ഭാഗങ്ങള്‍ ? 1954 ല്‍ താനൂരില്‍ വെച്ച് രൂപീകൃതമായ പ്രസ്ഥാനമാണല്ലോ എസ് വൈ എസ്. രൂപീകരണത്തിന്‍റെ ചരിത്ര പശ്ചാത്തലം എന്തായിരുന്നു? അക്കാലങ്ങളിലൊക്കെ വാര്‍ഷിക സമ്മേളനങ്ങളോടനുബന്ധിച്ചായിരുന്നു സമസ്ത മുശാവറ നടന്നിരുന്നത്. പല സമ്മേളനങ്ങളും പ്രത്യേകം വിഷയങ്ങളില്‍ തീരുമാനമെടുക്കാന്‍ വേണ്ടിയായിരുന്നു സമ്മേളിച്ചിരുന്നത്. […]

2015 March - April ആദര്‍ശം സംസ്കാരം സാമൂഹികം

യൗവ്വന മുന്നേറ്റത്തിന്‍റെ സാമൂഹ്യ ശാസ്ത്രം

ലാറ്റിന്‍ അമേരിക്കന്‍ കവി അല്‍ത്തുരോ കൊര്‍ക്കെറായുടെ ഒരു കവിതയുണ്ട്. കിടപ്പറയിലും കുളിമുറിയിലും വരെ സ്വകാര്യതകള്‍ നഷ്ടപ്പെട്ട് പോയ ക്യാമറ യുഗത്തിന്‍റെ നടുവില്‍ നമ്മള്‍ ആരാണെന്ന തിരിച്ചറിവ് ഇപ്പോഴും നമുക്കായിട്ടില്ല എന്ന് ആ കവിതയിലൂടെ നമുക്ക് മനസ്സിലാവുന്നുണ്ട്. ആട്ടിന്‍കുട്ടിയുടെ മുഖമുള്ള ചെന്നായയോട് ചോദിച്ചു റഡാര്‍ എന്തിനുള്ളതാണെന്ന് നീ കാട്ടിലൊളിക്കുന്പോള്‍/നിന്‍റെ കാല്‍പ്പാടുകള്‍ കണ്ടുപിടിക്കാന്‍/ഇന്‍ഫ്രാറെഡ് കാമറയോ? നിന്‍റെ ഭാണ്ഡത്തിലെ തണുത്ത ഇറച്ചി  മണം കൊണ്ട് കണ്ടുപിടിക്കാന്‍/ ലേസര്‍ രശ്മിയോ/ നിന്നെ വേവിച്ചു തിന്നാന്‍. ലോകം വിരിച്ചു വെച്ച നിരീക്ഷണ വലയത്തിന് പുറത്ത് […]

2014 JUL-AUG ആത്മിയം ആരോഗ്യം നബി ഹദീസ്

കരുണയുടെ നാളുകള്‍

ഒരു നിര്‍വചനമോ വിശദീകരണമോ ആവശ്യമില്ല എന്നു തോന്നും വിധം പരിചിതമായ പദമാണ് കാരുണ്യം. അതിനെ മഹാന്മാര്‍ നിര്‍വചിക്കുന്നതിങ്ങനെ’പ്രയാസങ്ങളില്‍ നിന്ന് കര കയറ്റുക, ആവശ്യക്കാര്‍ക്ക് ആവശ്യമുള്ളത് എത്തിച്ച് കൊടുക്കുക എന്നീ പ്രവര്‍ത്തനങ്ങളാണ് കരുണ’ കരുണചെയ്യുന്നവരില്‍ ഏറെ മുന്നില്‍ നില്‍ക്കുന്നവന്‍ അല്ലാഹു ആണ്. യഥാര്‍ത്ഥത്തില്‍ അവനില്‍ നിന്ന് മാത്രമേ കരുണ നിര്‍ഗളിക്കുന്നുള്ളൂ. മനുഷ്യര്‍ മറ്റുള്ളവര്‍ക്ക് ഉപകാരം ചെയ്യാറുണ്ട്. പ്രയാസങ്ങളില്‍ നിന്ന് രക്ഷപ്പെടുത്താറുണ്ട്. ഇവ ഒരു പക്ഷെ സന്പത്ത് പ്രതീക്ഷിച്ചായേക്കാം അല്ലെങ്കില്‍ ആളുകളുടെ പ്രശംസ പിടിച്ച് പറ്റാനായിരിക്കും. അതുമല്ലെങ്കില്‍ സൃഷ്ടാവായ റബ്ബില്‍ […]

2014 JUL-AUG ആത്മിയം ആരോഗ്യം മതം ഹദീസ്

റമളാന്‍; വിശുദ്ധിയുടെ രാവുകള്‍

വിശ്വാസിയുടെ ഹൃദയാന്തരങ്ങളിലേക്ക് കുളിര്‍ തെന്നലായാണ് വിശുദ്ധ റമളാന്‍ കടന്നു വരുന്നത്. നാടും വീടും വിശ്വാസി ഹൃദയവും ആ വസന്തോത്സവത്തെ വരവേല്‍ക്കാനായി ഒരുങ്ങിക്കഴിഞ്ഞു. രണ്ട് മാസം മുന്പ് തന്നെ ആ റമളാന്‍ ചേരാനുള്ള പ്രാര്‍ത്ഥനകള്‍, ഇപ്പോഴിതാ തൊട്ടു മുന്നിലെത്തിയിരിക്കുന്നു. സത്യവിശ്വാസിയുടെ ഹൃദയത്തില്‍ സന്തോഷത്തിന്‍റേയും ആത്മനിര്‍വൃതിയുടേയും ഒരു തുടിപ്പ് നമുക്ക് ദര്‍ശിക്കാനാകും. തിരിച്ച് വരാത്ത വിധം അകന്ന് പോയ ഒരു നല്ല കാലത്തിന്‍റെ വര്‍ണ്ണ സ്മൃതികള്‍ ഉണര്‍ത്തിയാണ് ഒരോ റമളാനും സമാഗതമാവുന്നത്. റമളാന്‍ ഒരു പരിശീലന മാസമാണ്. ശരീരത്തെയും മനസ്സിനേയും […]

2014 JUL-AUG ആത്മിയം ആരോഗ്യം നബി മതം ഹദീസ്

നോന്പിന്‍റെ ആത്മീയ മാനം

വ്രതം ആത്മ സംസ്കരണത്തിന്‍റെ ഉദാത്ത മാതൃകയാണ്. മനസ്സുകൊണ്ടും ശരീരം കൊണ്ടും സൃഷ്ടാവിലേക്കുള്ള മടക്കമാണ് നോന്പിന്‍റെ അകപ്പൊരുള്‍. വിശുദ്ധ ഖുര്‍ആനിന്‍റെ അവതരണം കൊണ്ടും, ലൈലതുല്‍ ഖദ്റിന്‍റെ പവിത്രതകൊണ്ടും, ബദ്റിന്‍റെ ശ്രേഷ്ഠതകൊണ്ടും സന്പന്നമായ വിശുദ്ധ മാസത്തെ തനതായ രൂപത്തില്‍ വിനിയോഗിക്കുന്നവര്‍ക്കാണ് പരലോകത്ത് രക്ഷപെടാനാവുക. നോന്പ് കേവലം ഭക്ഷണപാനീയങ്ങളുടെ നിയന്ത്രണത്തിലും ലൈംഗിക ഇഛകളെ നിയന്ത്രിക്കുന്നതിലും മാത്രം ഒതുങ്ങികൂടാ, മറിച്ച് നോന്പുകാരന്‍റെ നോട്ടവും കേള്‍വിയും അവയവങ്ങളും എത്രത്തോളം ചിന്തകള്‍ വരെ നോന്പില്‍ പങ്കാളാകുന്പോഴേ നോന്പിന്‍റെ പരമമായ ലക്ഷ്യ നേടിയെടുക്കാനാകൂ. അല്ലാഹുവിനോടുള്ള ഭക്തിയും വിധേയത്വവുമാണ് […]

2014 JUL-AUG പഠനം പൊളിച്ചെഴുത്ത് സമകാലികം

ഒരു തുള്ളി മതി, ആളിക്കത്തുന്ന അഗ്നിയെ അണക്കാന്‍…

ആസ്വാദനത്തിന്‍റെയും വിനോദത്തിന്‍റെയും വിശാലമായ മേച്ചില്‍പുറങ്ങള്‍ തേടിക്കൊണ്ടിരിക്കുകയാണ് പുതിയ തലമുറ. ജീവിതം ആസ്വദിക്കാനുള്ളതാണ് എന്നതാണ് പുതിയ തലമുറ നെഞ്ചിലേറ്റിയ മുദ്രവാക്യം. സന്ധ്യയോടെ സജീവമാകുന്ന പബ്ബുകളും കൂണ്‍കണക്കെ മുളച്ചുപൊന്തുന്ന വിനോദ കേന്ദ്രങ്ങളും ഐസ്ക്രീം പാര്‍ലറുകളും മനുഷ്യന്‍റെ ആസ്വാദനക്ഷമതയുടെയും ചിരിവിനോദങ്ങളുടെയും ഉദാഹരണങ്ങളാണ്. വിശ്വാസികളെ സംബന്ധിച്ചിടത്തോളം ജീവിതം ചിരിച്ചുതള്ളാനോ ആസ്വദിച്ചുതീര്‍ക്കാനോ ഉള്ളതല്ല. കൃത്യമായ നിയന്ത്രണരേഖകള്‍ നമുക്കുണ്ട്. അതിര്‍ത്തി കടന്നുള്ള ആസ്വാദനശൈലികള്‍ വിശ്വാസിക്ക് യോജിച്ചതല്ല. ആസ്വാദനത്തിന്‍റെയും ആനന്ദത്തിന്‍റെയും ലോകം വിശ്വാസിയെ കാത്തിരിക്കുകയാണ്. ശാശ്വതമായ അനശ്വരലോകത്തേക്കുള്ള കൃഷിയിടമാണിവിടം. ആ ലോകത്തേക്കുളള തയ്യാറെടുപ്പിന് നാം കണ്ണുനീരൊഴുക്കിയേ മതിയാവൂ. […]