ഹൃദയസ്‌പര്‍ശിയായ പ്രഭാഷണം കേട്ടാണ് ആ സ്‌ത്രീ ഉസ്‌താദിന്റെ അടുക്കല്‍ വന്നത്. ഉസ്‌താദേ, ഞാനെന്റെ ആരാദനകളില്‍ ഒരു ശ്രദ്ധയും നല്‍കാറില്ല. നിസ്‌ക്കാരം ഖളാആക്കുന്നതിലോ മറ്റോ എനിക്കൊരു ഭയവുമില്ല. കല്ല്യാണവും മറ്റു പരിപാടികളും ഉള്ള ദിവസങ്ങളില്‍ ഞാന്‍ നിസ്‌ക്കാരങ്ങളെ കുറിച്ചോ മറ്റോ ചിന്തിക്കാറേയില്ല. അല്ലാത്ത ദിവസങ്ങളില്‍ അസ്വറിനോട് ചേര്‍ത്താണ് ഞാന്‍ ളുഹ്‌ര്‍ നിസ്‌ക്കരിക്കാറ്. ഇങ്ങനെ നീളുന്നു അവളുടെ പരിഭവങ്ങള്‍.. നിസ്‌ക്കാരത്തെ അതിന്റെ സമയത്തെ വിട്ട് പിന്തിക്കുന്നവര്‍ ഇന്നു ധാരാളമാണ്. ചെറിയൊരു പരിപാടിയുടെയോ മറ്റോ പേരില്‍ നിസ്‌ക്കാരം ഖളാആക്കുന്നവര്‍ അതിന്റെ ഭയാനകതയെ […]
മതം
മതം
മദ്രസാ പഠനം വിചിന്തനം നടത്താന്‍ സമയമായിട്ടുണ്ട്
ഇകഴിഞ്ഞ റമളാനില്‍, പാപമോചനത്തിന്റെ രണ്ടാം പത്തില്‍ കേരളത്തിലെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂരില്‍ നിന്നുള്ളൊരു വാര്‍ത്ത വായിച്ച് നാം സ്‌തബ്‌ധരാവുകയുണ്ടായി. വിശുദ്ധ റമളാനിലെ ഒരു പകലില്‍ മദ്യപിച്ച് ഉന്മത്തനായി വന്ന മുസ്‌ലിം ചെറുപ്പക്കാരന്‍, തന്നെ പത്തുമാസം വയറ്റില്‍ ചുമന്ന് നൊന്ത് പെറ്റ് പോറ്റിയ സ്വന്തം മാതാവിനെ ക്രൂരമായി അടിച്ചു കൊലപ്പെടുത്തിയ വാര്‍ത്തയായിരുന്നു അത്. നോമ്പു ദിനത്തില്‍ ഉച്ചക്ക് ലഭിച്ച ചോറിന് വേവു കുറഞ്ഞു പോയി എന്നതായിരുന്നു കാരണം. താന്‍ ജോലി ചെയ്യുന്ന ഹോസ്‌പിറ്റലില്‍ ഈ വര്‍ഷം അഞ്ച് എഞ്ചിനീയറിംഗ് […]
നാവിനെ സൂക്ഷിക്കുക
അല്ലാഹുവിന്റെ അതി മഹത്തായ അനുഗ്രഹമാണ് നാവ്. വലുപ്പത്തില്‍ ചെറിയതാണെങ്കിലും അതിന്റെ സ്വാധീനം ശക്തമാണ്. മനുഷ്യന്റെ ജയാപചയങ്ങളെ നിര്‍ണ്ണയിക്കുന്ന ഈമാന്‍, കുഫ്‌റ് എന്നിവ അനാവൃതമാവുന്നത് സാക്ഷാല്‍ നാവിലൂടെയാണ്. മനസ്സില്‍ ഉടലെടുക്കുന്ന വ്യത്യസ്‌ത ആശയ പ്രപഞ്ചങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതില്‍ നാവിന്റെ പങ്ക് നിസ്‌തുലമാണ്. അധര്‍മ്മങ്ങളില്‍ അഴിഞ്ഞാടാന്‍ നാവിനെ വിട്ടാല്‍ കഷ്‌ട-നഷ്‌ടമായിരിക്കും ഫലം. മനുഷ്യന്റെ ജന്മ ശത്രുക്കളായ പിശാചും അവന്റെ അനുയായികളും നാവിനെ നാശത്തിലേക്ക് നയിക്കും. ആവശ്യ-അനാവശ്യ കാര്യങ്ങളില്‍ അനിയന്ത്രിതമായി ഉപയോഗിക്കുമ്പോള്‍ നാവ് വിനാശകരമായി ബാധിക്കുന്നു. നാവിനെ കടിഞ്ഞാണിടലാണ് അതിന്റെ വിനയില്‍ നിന്ന് […]
വൈദ്യശാസ്‌ത്രം വായിക്കപ്പെടേണ്ട മുസ്‌ലിം സാന്നിധ്യം
ആധുനിക വൈദ്യ ശാസ്‌ത്രം ഉയര്‍ച്ചയുടെ പടവുകളില്‍ മുന്നേറുമ്പോള്‍ ശക്തമായ ഒരു പൈതൃകത്തിന്റെ ദാതാക്കളെയും ശില്‍പ്പികളെയും നാം അറിയേണ്ടതുണ്ട്. പ്രാകൃതമായ ചികിത്സാമുറകളാല്‍ സമൂഹം ചൂഷണം ചെയ്യപ്പെട്ട മധ്യകാലഘട്ടത്തിലാണ് മുസ്‌ലിം വൈദ്യശാസ്‌ത്രം നാന്ദി കുറിക്കുന്നത്. കുളിച്ചാല്‍ മരിക്കുമെന്നും രോഗചികിത്സ ദൈവനിന്ദയും ദൈവകോപത്തിന് അര്‍ഹമാണെന്നും വിശ്വസിച്ച യൂറോപ്യര്‍ക്ക് വൈദ്യം പഠിപ്പിച്ച വൈദ്യശാസ്‌ത്ര പ്രതിഭകളുടെ പൈതൃകത്തിന്റെ ബാക്കിപത്രമാണ് ആധുനികവൈദ്യശാസ്‌ത്രത്തിന്റെ സ്‌ഫോടനാത്മക വളര്‍ച്ചയും വികാസവും. നൂറ്റാണ്ടുകളോളം രോഗം ബാധിക്കുന്ന അവയവങ്ങള്‍ മുറിച്ചുമാറ്റിയിരുന്നവരെ വൈദ്യം പഠിപ്പിച്ച പൈതൃകം. ആ മഹത്തായ പൈതൃകത്തിന്റെ വക്താക്കള്‍ പാശ്ചാത്യരും യൂറോപ്യരുമായി […]
ജ്ഞാന കൈമാറ്റം മുസ്‌ലിം നാഗരികതകളുടെ സംഭാവനകള്‍
ഇസ്‌ലാമിക ചരിത്രത്തിലെ ശോഭന അധ്യായം, ഉദാത്ത നാഗരികതയുടെയും സംസ്‌കാരത്തിന്‍റെയും കളിത്തൊട്ടില്‍, അജ്ഞതയുടെയും അന്ധകാരത്തിന്‍റെയും ഊഷരതയില്‍ നിന്ന് വിജ്ഞാനത്തിന്‍റെയും പ്രകാശത്തിന്‍റെയും ശാദ്വല തീരത്തേക്ക് യൂറോപ്പിനെ കൈ പിടിച്ചുയര്‍ത്തിയ മഹാരാജ്യം, വിശ്വോത്തര പണ്ഡിതന്മാരെയും പ്രതിഭാധനരായ ശാസ്‌ത്രജ്ഞന്മാരെയും സാഹിത്യ സാമ്രാട്ടുകളെയും ലോകത്തിന് വരദാനമായി നല്‍കിയ ദേശം, ഇതൊക്കെയായിരുന്നു എട്ട് ദശാബ്ദക്കാലം മുസ്‌ലിം ഭരണത്തിന്‍റെ ശോഭയിലൂടെ സ്‌പെയിന്‍ നേടിയെടുത്ത ഖ്യാതി. ബാഗ്‌ദാതിനോടും ദമസ്‌കസിനോടും കൈറോവിനോടും മത്സരിച്ചിരുന്ന കൊര്‍ഡോവയും ഗ്രാനഡയും ടോളിഡോയും പോലുള്ള മഹാ നഗരങ്ങള്‍, അല്‍ അസ്‌ഹറിനോടും നിസാമിയയോടും കിട പിടിക്കുന്ന സര്‍വ്വ-കലാ […]
മിസ്വ്അബ്(റ); സമര്‍പ്പിതനായ യുവാവ്
സുമുഖനും അതിബുദ്ധിമാനുമായ സ്വഹാബി പ്രമുഖനായിരുന്നു മിസ്വ്അബുബ്നു ഉമൈര്‍(റ). അതിസന്പന്നതയിലും മാതാപിതാക്കളുടെ പരിലാളനയിലുമായിരുന്നു മിസ്വ്അബുബ്നു ഉമൈറിന്‍റെ യൗവ്വനം. അദ്ദേഹത്തിന്‍റെ ഭംഗിയും ഗ്രാഹ്യശക്തിയും മൂലം മക്കാനിവാസികളുടെ സ്നേഹാദരങ്ങള്‍ മിസ്വ്അബ്(റ) എളുപ്പം പിടിച്ചുപ്പറ്റി. മക്കയുടെ പരിമളം എന്നായിരുന്നു അവര്‍ ആ യുവാവിനെ വിശേഷിപ്പിച്ചത്. മുഹമ്മദ് നബി(സ്വ)യെ കുറിച്ചും ഏകദൈവ വിശ്വാസത്തെ കുറിച്ചുമുള്ള വാര്‍ത്ത മിസ്അബിന്‍റെ കാതിലുമെത്തി. ചിന്താശക്തിയും ഗ്രാഹ്യശേഷിയുമുള്ള മിസ്വ്അബ്(റ) പുതിയ മതത്തില്‍ ആകൃഷ്ടനായി. ഖുറൈശികളുടെ ദുഷ്പ്രവര്‍ത്തികളില്‍ നിന്ന് മുക്തിനേടാന്‍ മുഹമ്മദ് നബി(സ്വ)യും അനുയായികളും വിജ്ഞാന സന്പാദനത്തിനായി അര്‍ഖമിന്‍റെ വീട്ടില്‍ സമ്മേളിക്കാറുണ്ടെന്ന […]
റമളാന്‍; വിശുദ്ധിയുടെ രാവുകള്‍
വിശ്വാസിയുടെ ഹൃദയാന്തരങ്ങളിലേക്ക് കുളിര്‍ തെന്നലായാണ് വിശുദ്ധ റമളാന്‍ കടന്നു വരുന്നത്. നാടും വീടും വിശ്വാസി ഹൃദയവും ആ വസന്തോത്സവത്തെ വരവേല്‍ക്കാനായി ഒരുങ്ങിക്കഴിഞ്ഞു. രണ്ട് മാസം മുന്പ് തന്നെ ആ റമളാന്‍ ചേരാനുള്ള പ്രാര്‍ത്ഥനകള്‍, ഇപ്പോഴിതാ തൊട്ടു മുന്നിലെത്തിയിരിക്കുന്നു. സത്യവിശ്വാസിയുടെ ഹൃദയത്തില്‍ സന്തോഷത്തിന്‍റേയും ആത്മനിര്‍വൃതിയുടേയും ഒരു തുടിപ്പ് നമുക്ക് ദര്‍ശിക്കാനാകും. തിരിച്ച് വരാത്ത വിധം അകന്ന് പോയ ഒരു നല്ല കാലത്തിന്‍റെ വര്‍ണ്ണ സ്മൃതികള്‍ ഉണര്‍ത്തിയാണ് ഒരോ റമളാനും സമാഗതമാവുന്നത്. റമളാന്‍ ഒരു പരിശീലന മാസമാണ്. ശരീരത്തെയും മനസ്സിനേയും […]
നോന്പിന്‍റെ ആത്മീയ മാനം
വ്രതം ആത്മ സംസ്കരണത്തിന്‍റെ ഉദാത്ത മാതൃകയാണ്. മനസ്സുകൊണ്ടും ശരീരം കൊണ്ടും സൃഷ്ടാവിലേക്കുള്ള മടക്കമാണ് നോന്പിന്‍റെ അകപ്പൊരുള്‍. വിശുദ്ധ ഖുര്‍ആനിന്‍റെ അവതരണം കൊണ്ടും, ലൈലതുല്‍ ഖദ്റിന്‍റെ പവിത്രതകൊണ്ടും, ബദ്റിന്‍റെ ശ്രേഷ്ഠതകൊണ്ടും സന്പന്നമായ വിശുദ്ധ മാസത്തെ തനതായ രൂപത്തില്‍ വിനിയോഗിക്കുന്നവര്‍ക്കാണ് പരലോകത്ത് രക്ഷപെടാനാവുക. നോന്പ് കേവലം ഭക്ഷണപാനീയങ്ങളുടെ നിയന്ത്രണത്തിലും ലൈംഗിക ഇഛകളെ നിയന്ത്രിക്കുന്നതിലും മാത്രം ഒതുങ്ങികൂടാ, മറിച്ച് നോന്പുകാരന്‍റെ നോട്ടവും കേള്‍വിയും അവയവങ്ങളും എത്രത്തോളം ചിന്തകള്‍ വരെ നോന്പില്‍ പങ്കാളാകുന്പോഴേ നോന്പിന്‍റെ പരമമായ ലക്ഷ്യ നേടിയെടുക്കാനാകൂ. അല്ലാഹുവിനോടുള്ള ഭക്തിയും വിധേയത്വവുമാണ് […]
പശ്ചാതാപം ജീവിത വിജയത്തിന്
അല്ലാഹു ജീവിതവും മരണവും സൃഷ്ടിച്ചത് മനുഷ്യരില്‍ ആരാണ് ഉന്നതര്‍ എന്ന് പരീക്ഷിക്കാന്‍ വേണ്ടിയാണ്. നാഥന്‍റെ നിയമ സംഹിതകള്‍ക്ക് വഴിപ്പെട്ട് ജീവിച്ചാല്‍ പുണ്യം ലഭിക്കും. നിയമ വിരുദ്ധമായ ജീവിതം നയിച്ചാല്‍ അത് പാതകമായി ഗണിക്കപ്പെടും. പാപം ചെയ്തവര്‍ക്ക് മടങ്ങാന്‍ അവസരമുണ്ട്. നിഷ്കളങ്കമായ പശ്ചാതാപം നടത്തിയാല്‍ അവന്‍ പാപം ചെയ്യാത്തവനെപ്പോലെ പരിശുദ്ധനായി. പാപി എന്നും പാപിയായി കഴിയണമെന്ന ധാര്‍ഷ്ട്ഠ്യം മതത്തിനില്ല. എത്ര കരുണാമയനാണ് അല്ലാഹു. പാരാവാര സമാനമായ അനുഗ്രഹങ്ങള്‍ ലഭിച്ചിട്ടും നന്ദിചെയ്യാതെ അധമജീവിതം നയിക്കുന്ന മനുഷ്യന്‍ വന്‍പാപങ്ങള്‍ ചെയ്താല്‍ പോലും […]
സഅദുദ്ദീനു തഫ്താസാനി; നിസ്തുലനായ ധിഷണശാലി
എട്ടാം നൂറ്റാണ്ടില്‍ വിജ്ഞാന വിപ്ലവം സൃഷ്ടിച്ച വ്യക്തിയാണ് മസ്ഊദ്ബ്നു ഉമര്‍ എന്ന സഅദുദ്ദീനുത്തഫ്താസാനി(റ). വിവിധ നാടുകളില്‍ ചുറ്റിക്കറങ്ങി ബുദ്ധിമുട്ടുകളും പ്രയാസങ്ങളും തരണം ചെയ്ത് ജ്ഞാനം നുകരാനും പിന്നീട് അത് പ്രസരിപ്പിക്കാനും വേണ്ടിയായിരുന്നു അദ്ദേഹം ജീവിതകാലം മുഴുവന്‍ ശ്രമിച്ചത്. തന്‍റെ മുന്പിലുള്ള മുഴുവന്‍ വിജ്ഞാന മേഘലകളിലും കയ്യിടുക മാത്രമായിരുന്നില്ല അതില്‍ അഗാധ പാണ്ഡിത്യവും നേടി അത് ലോകത്തിന് സമര്‍പ്പിക്കുകയും ചെയ്തു. തൈമൂറ് ലെങ്കിന്‍റെ രാജസദസ്സിലെ പണ്ഡിതനായ തഫ്താസാനി(റ) ആ കാലഘട്ടത്തില്‍ നിരവധി വൈജ്ഞാനിക സംവാദങ്ങളിലൂടെ ലോകത്ത് വിജ്ഞാനം വിതറുകയായിരുന്നു. […]