അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ) ലോകത്തിനാകമാനം അനുഗ്രഹമാണ്. ആ നബിയെ സനേഹിക്കലും ബഹുമാനാദര വുകള്‍ കല്‍പ്പിക്കലും ഓരോരുത്തരു ടെയും ബാധ്യതയാണ്. വ്യക്തിപ്രഭാ വം, കുടുംബം, വംശാവലി, പ്രവാച കത്വം, ദൗത്യനിര്‍വ്വഹണം തുടങ്ങിയ സമസ്തമേഖലകളിലും സംസ്ക രിക്കപ്പെട്ടവരാണവര്‍. ഈ ആശയം തത്വത്തിലും പ്രയോഗത്തിലും ഉറച്ചു ള്‍ക്കൊള്ളുന്നവനാണ് യഥാര്‍ത്ഥ വിശ്വാസി. ആവിഷ്്കാരനൈപുണ്യ വും സാഹിതീയ കുശലതയും ഭാഷാപെരുമയും സമര്‍ത്ഥമായി വിനിയോഗിച്ച് പ്രവാചക പ്രേമത്തെ പാടിയും പറഞ്ഞും വരച്ചും കുറിച്ചും ചരിത്രത്തിന്‍റെ ഇന്നലെകളില്‍ കോറി യിട്ട് കടന്ന് പോയ പ്രവാചക പ്രേമികളായ പൂര്‍വ്വ […]
2011 January-February
Issue January-February
തിരുനബി;പറഞ്ഞവസാനിപ്പിക്കാന്‍ കഴിയാത്ത മഹത്വം
നബി(സ്വ)യുടെ മഹത്വം എഴുതിത്തീര്‍ക്കാനോ പറഞ്ഞവസാനിപ്പിക്കാ നോ സാധിക്കുന്ന ഒന്നല്ലെന്ന് മുസ്ലിം ഉമ്മത്തിന്‍റെ മുന്നില്‍ തെളിവുകളുടെ വെളിച്ചത്തില്‍ സമര്‍ത്ഥിക്കേണ്ടതില്ല. അല്ലാഹുവിന്‍റെ സൃഷ്ടികളില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠതയുള്ളത് മനുഷ്യവര്‍ഗ്ഗത്തിനാണ്. മനുഷ്യരില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠതയുള്ളത് മഹാനായ നബി(സ്വ) തങ്ങള്‍ക്കാണ്. നിങ്ങളില്‍ വെച്ച് കൂടുതല്‍ മഹത്വവും സ്ഥാനവുമുള്ളത് കൂടുതല്‍ തഖ്വയുള്ളവര്‍ക്കാണ് (ഖുര്‍ആന്‍). നിങ്ങളില്‍ വെച്ച് കൂടുതല്‍ തഖ്വയും അറിവുമുള്ള ആള്‍ ഞാനാകുന്നു.(ബുഖാരി) ഈ ആയത്തും ഹദീസും കൂട്ടിവെച്ച് ആലോചിക്കു ന്പോള്‍ ഏറ്റവും കൂടുതല്‍ മഹത്വവും ശ്രേഷ്ടതയും ഉള്ളത് നബി തങ്ങള്‍ക്കാ ണെന്ന് […]
പ്രണയത്തിന്‍റെ പൂന്തോപ്പില്‍
പ്രപഞ്ചത്തിലെ മുഴുവന്‍ വൃക്ഷങ്ങളും പേനകളാ ക്കിയും സമുദ്രം മുഴുവന്‍ മഷിയായി ഉപയോഗിച്ചാലും ഹബീബ് (സ്വ) തങ്ങളുടെ ശറഫ് പറഞ്ഞു തീര്‍ക്കാന്‍ സാധിക്കുന്നതല്ല. ആ തിരുസാന്നിധ്യം നേരിട്ടനുഭവിച്ച ധാരാളം വ്യക്തിത്വങ്ങളെ നമുക്ക് ചരിത്രത്തില്‍ വായിക്കാ നാകും. ആ മഹത്തരമായ പ്രകാശം ആവാഹിച്ചെടുക്കാന്‍ നമ്മെപ്പോലുള്ള മിസ്ക്കീന്‍മാര്‍ക്ക് വല്ലാത്ത ആഗ്രഹവും പ്രയത്നവും വേണ്ടതുണ്ട്. പ്രവാചകന്‍റെ പട്ടണമായി അറിയപ്പെട്ട മദീന ആശിഖീങ്ങളുടെ ഹൃദയത്തിലെ ആനന്ദമാണ്. മദീനയിലെ ഓരോ ഓരോ ബിന്ദുവിലും പ്രവാചകന്‍റെ പ്രകാശം ലയിച്ച് ചേര്‍ന്നിരിക്കുന്നു. പാപങ്ങള്‍ കൊണ്ട് കനം തൂങ്ങിയ ശിര […]
പ്രവാചകസ്നേഹം
തിരുനബിയോടുള്ള സ്നേഹം സത്യവിശ്വാസത്തി ന്‍റെ മൗലിക ഘടകവും ഇസ്ലാമിക ആത്മീയതയുടെ അടിസ്ഥാന ഭാഗവുമാണ്. ഇത് പരിശുദ്ധ ഖുര്‍ആനിന്‍റെ ഖണ്ഡിതമായ പ്രഖ്യാപനമാണ്. ഖുര്‍ആന്‍ പറയുന്നു “”പറയുക, നിങ്ങളുടെ പിതാക്കളും പുത്രിമാരും സഹോദരങ്ങളും ഇണകളും നിങ്ങളുടെ കുടുംബങ്ങളും നിങ്ങള്‍ സന്പാദിച്ച സ്വത്തുക്കളും നിങ്ങള്‍ മാന്ദ്യം ഭയപ്പെടുന്ന കച്ചവട സ്വത്തുക്കളും നിങ്ങള്‍ ഇഷ്ടപ്പെടുന്ന ഭവനങ്ങളുമാണ് അല്ലാഹുവിനേക്കാളും അവന്‍റെ റസൂലിനേക്കാളും അവന്‍റെ മാര്‍ഗ്ഗത്തില്‍ ധര്‍മ്മസമരം നടത്തുന്നതിനേക്കാളും നിങ്ങള്‍ക്ക് പ്രിയങ്കരമെങ്കില്‍ അല്ലാഹു അവന്‍റെ കല്‍പ്പന നടപ്പില്‍ വരുത്തുന്നത്വരെ നിങ്ങള്‍ കാത്തിരിക്കുക. അതിക്രമകാരികളായ ആളുകളെ അല്ലാഹു […]
കുടുംബം പ്രവാചകമാതൃകയില്‍
ഇസ്ലാം കുടുംബത്തെ ആവോളം പ്രോത്സാഹിപ്പിക്കുന്നു.എന്നല്ല പ്രകൃതിയോടൊത്തിണങ്ങിയ ആശയത്തെയാണ്, മനുഷ്യ ജീവിതത്തെ മുഴുവന്‍ ചൂഴ്ന്ന് നില്‍ക്കുന്ന പ്രത്യയശാസ്ത്രമായ ഇസ്ലാം അനുശാസിക്കുന്നത്.സ്ത്രീപുരുഷ ബന്ധത്തോടെ രൂപപ്പെടുന്ന ഒരു പ്രത്യേകവ്യവസ്ഥയാണ് കുടുംബം.ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്‍റെ പളപളപ്പില്‍ ജീവിക്കുന്ന പാശ്ചാത്യ വര്‍ഗ്ഗം പോലും കുടുംബത്തെ സംബന്ധിച്ചാണ് സംസാരിക്കുന്നത്.ഒരു തെരഞ്ഞെടുപ്പ് വേളയില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ക്ലിന്‍റന്‍റെ മോട്ടോ തന്നെ കുടുംബ വത്കരണമായിരുന്നു. കുടുംബ സംവിധാനത്തിന്‍റെ അടിക്കല്ലിന് ഇളക്കം തട്ടിയത് പതിനാല്പതിനഞ്ച് നൂറ്റാണ്ടുകളില്‍ പാശ്ചാത്യ യൂറോപ്യന്‍ നാടുകളിലുണ്ടായ നവോത്ഥാനത്തോടെയും അതെ തുടര്‍ന്നു വന്ന വ്യാവസായിക വിപ്ലവത്തോടെയുമാണ്.ധനാര്‍ജ്ജന വ്യഗ്രത […]
പ്രബോധന നേതൃത്വം; പൂര്‍ണ്ണതയുടെ അടയാളങ്ങള്‍
പ്രവാചകന്മാരുടെ നിയോഗിത ലക്ഷ്യം തന്നെ സത്യ സന്ദേശത്തിന്‍റെ പ്രബോധനമാണ്. ഇസ്ലാമെന്ന വിജയ മാര്‍ഗത്തിന്‍റെ വളര്‍ച്ചക്കും പ്രചരണത്തിനും വേണ്ടി സമര്‍പ്പിതമാണ് അവരുടെ ജീവിതങ്ങളൊക്കെയും. തിരുനബി (സ്വ) ഈ ദൗത്യത്തിന്‍റെ പൂര്‍ത്തീകരണമായിരു ന്നു. മതത്തിന്‍റെ വ്യാപനത്തിന് വേണ്ടി പ്രവര്‍ത്തന നിരതരാവേണ്ടതെങ്ങനെയാണെന്നും അതിന്‍റെ സൈദ്ധാ ന്തിക പ്രായോഗിക തലങ്ങളില്‍ ഒരേ സമയം എങ്ങനെ നായകത്വം വഹിക്കണമെന്നും നബി (സ്വ) ജീവിച്ചു കാണിക്കുകയുണ്ടായി. ഇലാഹി ബോധനത്തിന് ശേഷം രഹസ്യ മാര്‍ഗമായിരുന്നു പ്രവാചകന്‍ ആദ്യമുപയോഗിച്ചിരു ന്നത്. “”നിങ്ങള്‍ എഴുന്നേല്‍ക്കുക, മുന്നറിയിപ്പ് നല്‍കുക.” എന്ന് തുടങ്ങുന്ന […]
തിരുനബി (സ്വ) സാധിച്ച സാമൂഹ്യവിപ്ലവം
സാമൂഹികതക്ക് അമിതപ്രാധാന്യം നല്‍കിയ മതമാണ് ഇസ്ലാം. ആകയാല്‍ സമൂഹത്തിന്‍റെ നിഖിലമേഖലകളിലും പ്രവാചകരുടെ സാന്നിദ്ധ്യം നാം അനുഭവിച്ചറിയുന്നു. ലോകത്ത് തിരുനബി (സ്വ) യുടെ അധ്യാപനങ്ങള്‍ സാധിച്ച പരിവര്‍ത്തനങ്ങള്‍ ബോധ്യപ്പെടണമെങ്കില്‍ നബി (സ്വ) ക്കു തൊട്ടുമുന്പുള്ള അറ്യേന്‍ സമൂഹത്തിന്‍റെ ചരിത്രാവസ്ഥകള്‍ മനസ്സിലാക്കണം. എങ്കിലേ നബി (സ്വ) യുടെ സന്ദേശങ്ങള്‍ സമൂഹത്തില്‍ വരുത്തിയ മാറ്റത്തിന്‍റെ ആഴവും പരപ്പും മനസ്സിലാക്കാന്‍ കഴിയുകയുള്ളൂ. നിസ്സാരമായ കാരണങ്ങള്‍ക്ക് നൂറ്റാണ്ടുകളോളം പരസ്പരം പോരടിച്ച അറേബ്യന്‍ കാട്ടാളന്മാരെ ഒരു മാലയില്‍ കോര്‍ത്ത മുത്തുമണികളെപ്പോലെ സഹോദരന്മാരാക്കിമാറ്റിയത് ആ വിപ്ലവമായിരുന്നു. നബി […]
തിരുനബി (സ്വ)യുടെ അമാനുഷികത
തിരുനബി (സ്വ)യുടെ “അമാനുഷികത’ യും അസാധാരണത്വവും പ്രവാചകത്വത്തി ന്‍റെ അനിവാര്യതകളാണ്. ഒരു സമൂഹ ത്തിന്‍റെ പ്രബോധന സംസ്കരണ ദൗത്യ ങ്ങള്‍ നിര്‍വ്വഹിക്കുന്ന വ്യക്തി എല്ലാ അര്‍ ത്ഥത്തിലും സമൂഹത്തേക്കാള്‍ ഉന്നതനും ഉത്തമനും ആയിരിക്കണം. ബുദ്ധിപരമായും കായികപരമായും വൈജ്ഞാനികപരമായും സ്വഭാവപരമായും സമൂഹത്തേതിന്‍റേതിനെ ക്കാള്‍ അയാള്‍ വികസിക്കണം. അദ്ധേഹത്തി ന്‍റെ ജീവിതവും സംസ്കാരവും സാമൂഹിക ഇടപെടലുകളും ഉന്നത നിലവാരം പുലര്‍ ത്തണം. തിന്മകളില്‍ നിന്നും പൂര്‍ണമായി വിട്ടുനില്‍ക്കുക എന്നതിലപ്പുറം തിന്മയെ പറ്റിയുള്ള ചിന്തയില്‍ നിന്ന് പോലും അവരുടെ ഹൃദയങ്ങള്‍ ശുദ്ധീകരിക്കപ്പെടേ […]
ആരോഗ്യം
ലോകാനുഗ്രഹിയായിട്ടാണ് നബി തിരുമേനി (സ്വ) തങ്ങളെ അല്ലാഹു നിയോഗിച്ചത്. മനുഷ്യ സമൂഹത്തിന്‍റെ ഐഹികവും പാരത്രികവുമായ വിജയത്തിനും ക്ഷേമത്തിനും നിദാനമ ായ ഇസ്ലാം ദീനിനെ അവിടുന്ന് പ്രബോധനം ചെയ്തു. വിശ്വാസത്തി ന്‍റെയും കര്‍മ്മത്തിന്‍റെയും നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന തിരുനബിയുടെ മൊഴി മുത്തുകള്‍ ആരോഗ്യത്തിന്‍റെയും ആരോഗ്യ സംരക്ഷണത്തിന്‍റെയും പ്രാധാന്യം വിളിച്ചറിയിക്കാതിരുന്നിട്ടില്ല. മനുഷ്യനെ സംബന്ധിച്ചിടത്തോളം ആരോഗ്യം ഏറ്റവും വിലപ്പെട്ട സന്പത്താണ്. സ്വന്തം ആരോഗ്യം സംരക്ഷിക്കാന്‍ ഓരോ വ്യക്തിയും ബാധ്യസ്ഥനാണ്. ആരോഗ്യമുണ്ടാവുക എന്നത് വിശ്വാസിയെ സംബന്ധിച്ച് അല്ലാഹുവില്‍ നിന്ന് പ്രതിഫലം ലഭിക്കുന്ന ഒന്നാണ്. ആരോഗ്യവാനായ […]
ആത്മീയതയുടെ പൂര്‍ണ്ണത
മനുഷ്യന്‍ അല്ലാഹുവിന്‍റെ സൃഷ്ടികളില്‍ ആദരിക്കപ്പെട്ട വിഭാഗം. എന്ത് കൊണ്ടാണ് ഇത്രമാത്രം പവിത്രത മനുഷ്യ വര്‍ഗത്തിന് ലഭിക്കാന്‍ കാരണം. പരകോടികളായ അല്ലാഹുവിന്‍റെ സൃഷ്ടികളില്‍ മുഴുസമയവും സ്രഷ്ടാവിന് വേണ്ടി മാത്രം ജീവിക്കുന്നവരുണ്ട്. ഇവരില്‍ നിന്ന് വ്യത്യസ്ഥമായി മനുഷ്യ സമൂഹത്തിനുള്ള പ്രത്യേകത അല്ലാഹു അവന് നല്‍കിയ വിവേകവും ബുദ്ധിയുമാണ്. നല്ലതും തിന്മയും വിവേചിച്ചറിയാനുള്ള അവന്‍റെ ശേഷിയാണ് മറ്റു ജീവികളില്‍ നിന്ന് മനുഷ്യനെ വ്യതിരിക്തമാക്കുന്നത്. മനുഷ്യരില്‍ മഹോന്നതരാണ് പ്രവാചകന്മാര്‍ അവരുടെ ജീവിതത്തില്‍ തെളിഞ്ഞു കാണുന്നത് വിവേകം തീര്‍ത്ത വിശുദ്ധിയായിരുന്നു. അത് കൊണ്ടാണ് പ്രവാചകന്മാര്‍ […]










