മരതകപ്പച്ചയുടെ പാന്ഥാവിലാണ് സ്നേഹം ഉറവ പൊടിഞ്ഞത്. അതില്‍ പിന്നെയാണ് വെള്ളരിപ്രാവുകള്‍ ഖുബ്ബക്കു താഴെ കൂടുകെട്ടി പാര്‍ക്കാന്‍ തുടങ്ങിയത്. ദുരമമൂത്ത രാത്രിക്കു മറവില്‍ മഴപ്പക്ഷികള്‍ കൂട്ടത്തോടെ ചിറക് പൊഴിക്കാനെത്താറുണ്ട്. വാനം ഒഴുകിപ്പരന്നതും ആഴി കുലം കുത്തിയതും ഖുബ്ബയുടെ മണം പിടിച്ചാണത്രെ. അനുരാഗിയുടെ വിയര്‍പ്പില്‍ മദ്‌ഹിന്‍റെ മനം നിറക്കുന്ന ഗന്ധമുണ്ട്. ഒരു പുലരിയില്‍ തേങ്ങിക്കരഞ്ഞ ഈന്തപ്പനത്തടിയുടെ കണ്ണീര്‍ ചുളിവുകളില്‍ അടങ്ങാത്ത ദാഹമുണ്ടായിരുന്നു. അതേ വികാരമാണ് മനം നീറുന്നവനും വയറെരിയുന്നവനും വിളിച്ചു പറഞ്ഞത്. മാന്‍പേടയുടെ കണ്ണീരിലും മരത്തടിയുടെ മദ്ഹിലും വിശ്വാസത്തിന്‍റെ വിറയലുണ്ടായിരുന്നു. […]
Shabdam Magazine
Shabdam Magazine
ബ്രിസ്ബെയിന്‍ നഗരം സന്തോഷത്തിലാണ്
റബീഉല്‍ അവ്വല്‍ സന്തോഷങ്ങള്‍ ലോകമെങ്ങും അലയടിക്കുകയാണ്. സര്‍വ്വ ലോകത്തിനും അനുഗ്രഹമായ തിരുദൂതരുടെ ആഗമനം ഏവരും കൊണ്ടാടുന്നു. എവിടെയും ഹര്‍ഷം നിറക്കുന്നു. പാടിത്തീരാത്ത ഗാനം പോലെ, കേട്ടു മടുക്കാത്ത രാഗം പോലെ. മനുഷ്യവാസമുള്ളയിടമെല്ലാം ഈ വസന്തം പുക്കുന്നു. ഏഷ്യയുടെ തെക്ക് കിഴക്കേയറ്റത്ത് കിടക്കുന്ന ഓസ്ട്രേലിയന്‍ ദീപുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. നാടെങ്ങും വയലറ്റ് വര്‍ണ്ണത്തില്‍ ജാകരന്ത പൂക്കള്‍ നിറയുന്ന, ദേശീയ പുഷ്പം ഗോള്‍ഡന്‍ പാറ്റ്ലിന്‍റെ മഞ്ഞ നിറം പാതയോരങ്ങളില്‍ വിരിയുന്ന വസന്തകാലത്താണ് ഈ വര്‍ഷം ഇവിടെ റബീഉല്‍ അവ്വല്‍. […]
പണ്ഡിത ലോകത്തെ സമര്‍പ്പണ ജീവിതം
പണ്ഡിത ലോകത്തെ പ്രോജ്വല സാന്നിദ്ധ്യമായിരുന്നു കന്‍സുല്‍ ഉലമ ചിത്താരി ഹംസ മുസ്ലിയാര്‍. ആദര്‍ശ പോരാട്ടത്തിനായി ജീവിതം നീക്കി വെച്ച സൂര്യതേജസായിരുന്നു അവിടുന്ന്. മത, ഭൗതിക, ജീവ കാരുണ്യ മേഖലകളില്‍ നിറഞ്ഞ് നിന്ന കര്‍മയോഗി, പ്രതിസന്ധികള്‍ സുധീരം നേരിട്ട പ്രസ്ഥാന നായകന്‍, വൈജ്ഞാനികമായും സംഘടനാപരമായും സുന്നി കൈരളിയെ നയിച്ച ആദരണീയ നേതൃത്വം, അറിവിന്‍റെ അകക്കാമ്പ് കണ്ടെത്തിയ പാണ്ഡിത താരകം തുടങ്ങി ചിത്താരി ഉസ്താദിനെക്കുറിച്ചുള്ള വിശേഷണങ്ങള്‍ നീണ്ടു പോകുന്നു. പേരെടുത്ത കര്‍ഷകനായിരുന്ന അഹമ്മദ് കുട്ടിയുടെയും കൊട്ടില സ്വദേശി നഫീസയുടെയും […]
സത്യ സാക്ഷാത്കാരത്തിന്‍റെ പ്രബോധന വഴികള്‍
മനുഷ്യ ജീവിതത്തിന് മാര്‍ഗ ദര്‍ശനം നല്‍കലാണ് പ്രബോധനം(ദഅ്വത്ത്). ‘ദൈവിക മാര്‍ഗത്തിലേക്ക് ക്ഷണിക്കുന്നവന്‍റെ വാക്കുകളേക്കാള്‍ ഉത്തമമായി മറ്റെന്തുണ്ട്?’ എന്ന പരിശുദ്ധ ഖുര്‍ആനിന്‍റെ ചോദ്യം തന്നെ പ്രബോധന പ്രാധാന്യത്തെയും സാധുതയെയും വിളിച്ചോതുന്നുണ്ട്. ഒട്ടേറെ പ്രതിബന്ധങ്ങള്‍ കുമിഞ്ഞ് കിടക്കുന്ന പ്രബോധന പാതയില്‍ മുന്നേറാന്‍ വിശേഷിച്ച് സമകാലിക സാഹചര്യത്തില്‍ പ്രയാസങ്ങളേറെയാണ്. എന്നാല്‍ അക്രമങ്ങളും അനാചാരങ്ങളും കൊടിക്കുത്തിവാഴുന്ന ഒരു കാലഘട്ടത്തില്‍ എങ്ങനെ പ്രബോധനം നടത്താമെന്നതിന് വ്യക്തമായ മാര്‍ഗരേഖ വരച്ച് കാണിച്ചവരാണ് പ്രവാചകര്‍. നബിയുടെ മാതൃകാ ജീവിതത്തെയാണ് പ്രബോധന വീഥിയിലും ജീവിതത്തിന്‍റെ നിഖില മേഖലകളിലും […]
മണ്ണിന്‍റെ മണമറിഞ്ഞ പ്രവാചകന്‍
ജനങ്ങളുടെ അനിയന്ത്രിതമായ ഇടപെടലുകള്‍ കരയിലും കടലിലും നാശം വിതക്കുന്നു എന്ന ഖുര്‍ആനിക വചനം പുതിയ കാലത്ത് ഏറെ പ്രസക്തമാണ്. പ്രകൃതി ദുരന്തങ്ങളും അവയുടെ പ്രത്യാഘാതങ്ങളും ഇതുവരെ നാം വായിച്ചറിഞ്ഞതോ അല്ലെങ്കില്‍ കേട്ടറിഞ്ഞതോ ആയ സാങ്കല്‍പിക കഥകളായിരുന്നു ഇതുവരെ. എന്നാല്‍ ഇന്നങ്ങനെയല്ല. അനുഭവിച്ചറിഞ്ഞ യാഥാര്‍ത്ഥ്യങ്ങളാണ്. മറ്റുള്ളവരുടെ മുറ്റങ്ങളിലേക്ക് നോക്കി മിഴിച്ചു നിന്ന നമ്മുടെ അകത്തളങ്ങളിലേക്കും പ്രളയജലം ഇരച്ചു കയറി. ഉരുള്‍പൊട്ടലിന്‍റെ രൗദ്രഭാവത്തിനു മുമ്പില്‍ നാം നിസ്സാഹയരായി നിന്നു. ദുരിതാശ്വാസ ക്യാമ്പുകള്‍ ജനനിബിഡമായി. പറഞ്ഞു വരുന്നത് തകിടം മറിഞ്ഞ […]
വിമോചന വിപ്ലവത്തിന്‍റെ പ്രവാചക പാഠങ്ങള്‍
സാമ്പ്രദായിക സങ്കല്‍പ്പങ്ങളില്‍ നിന്നും തികച്ചും ഭിന്നമാണ് മുത്ത്നബിയുടെ വിമോചന വിപ്ലവം. ഇസ്ലാമാണ് ആ വിമോചനത്തിന്‍റെ വീര്യം എന്നതിനാല്‍ മറ്റെതൊരു വിമോചന സമരത്തെയും കവച്ചുവെക്കുന്നു അതിന്‍റെ മഹിമ. സ്ത്രീ വിമോചനം, അടിമത്വ വിമോചനം തുടങ്ങിയ നിരവധി വിമോചന സമരങ്ങളെയും വിമോചകന്മാരെയും ഇന്ന് സമൂഹത്തിന്‍റെ നാനതലങ്ങളില്‍ കാണാനാകും. കാലമിന്നോളം പല വിമോചക സംഘടനകളും പ്രസ്ഥാനങ്ങളും കടന്നു വന്നിട്ടുണ്ടെങ്കിലും മനുഷ്യനെ യഥാര്‍ത്ഥ മോചനം നല്‍കാന്‍ കഴിഞ്ഞിട്ടില്ല എന്ന വസ്തുതക്ക് മുമ്പിലാണ് പ്രവാചകനിലെ വിമോചകന്‍ ചര്‍ച്ചയാക്കുന്നത്. ലോകത്തിന്‍റെ സമഗ്രവും ശാശ്വതവുമായ മോചനമായിരുന്നു […]
കുട്ടികളുടെ ലോകത്തെ പ്രവാചകന്‍
കുട്ടികളോട് എങ്ങനെ പെരുമാറണമെന്ന് സ്വജീവിതത്തിലൂടെ വരച്ചു കാട്ടിയിട്ടുണ്ട് നബി (സ്വ) തങ്ങള്‍. കുരുന്നുകളോട് കൂടെ അവരിലൊരാളായി ഇടപഴകുകയും കളിക്കുകയും പിറകെ ഓടുകയും വരെ ചെയ്തിരുന്നുവത്രെ ഹബീബ്. വളരെ സൗമ്യമായി ക്ഷമയോടു കൂടെ മാത്രമായിരുന്നു അവിടുന്ന് കുട്ടികളോടുള്ള പെരുമാറ്റവും പ്രതികരണവും. സേവകനായിരുന്ന അനസ് (റ)വിനെ ഒരിക്കല്‍ പ്രവാചകന്‍ ആവിശ്യ നിര്‍വഹണത്തിനായി പുറത്തേക്ക് പറഞ്ഞു വിട്ടു. എട്ട് വയസ്സായിരുന്നു അന്ന് അനസിന്‍റെ പ്രായം. പുറത്ത് കളിച്ച് കൊണ്ടിരുന്ന കുട്ടികളോടൊത്ത് കളിയിലേര്‍പ്പെട്ട അനസ് തന്നെ ഏല്‍പിക്കപ്പെട്ട ദൗത്യം മറന്നു. കുറച്ച് […]
കുടുംബ ശൈഥില്യങ്ങള്‍, പ്രവാചക ജീവിതം വായിക്കാം
കുടുംബ ബന്ധങ്ങളുടെ ദൃഢത അറ്റുപോകുന്ന പരസ്പര അവിശ്വാസത്തിന്‍റെയും പഴിചാരലുകളുടെയും ഇടമായി ഭാര്യ-ഭര്‍തൃ ബന്ധങ്ങള്‍ രൂപാന്തരപ്പെടുകയും ലോകം വെട്ടിപ്പിടിക്കാനുള്ള തത്രപ്പാടില്‍ ജീവിത വ്യവസ്ഥയില്‍ വെച്ചുപുലര്‍ത്തേണ്ട അടിസ്ഥാന കാര്യങ്ങളില്‍ നിന്ന് തെന്നിമാറി പാശ്ചാത്യവ്യവസ്ഥിതിയുടെ ഫെമിനിസ ചിന്തകളും ഉപഭോഗ സംസ്ക്കാരവും ജനസംഖ്യാ ‘ഫോബിയ’യും വാരിപ്പുണര്‍ന്ന് കുടുംബ പരിസ്ഥിതിയില്‍ കൃത്യതയോടെ ചെയ്തു തീര്‍ക്കേണ്ട റോളുകള്‍ പൂര്‍ത്തീകരിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ കുടുംബ ശൈഥല്യങ്ങളുടെ കദന കഥകള്‍ പെരുകുകയും കെട്ടുറപ്പുള്ള വൈവാഹിക ബന്ധങ്ങള്‍ക്ക് ഇരുള്‍വീണ് വിവാഹമോചനങ്ങളിലേക്ക് നടക്കുകയും സന്താനങ്ങളുടെ ഭാവി ആശങ്കയിലകപ്പെടുകയും ചെയ്യുന്നു. സാക്ഷരത വേണ്ടുവോളം […]
കാരുണ്യത്തിന്‍റെ ഉദാത്ത മാതൃക
സൗര്‍ ഗുഹയുടെ അതിഥികളായി മൂന്ന് രാപകലുകള്‍ പിന്നിട്ടപ്പോള്‍ പുണ്യ റസൂല്‍(സ്വ) സന്തത സഹചാരി അബൂബക്കറി(റ)നോടൊപ്പം മദീനയിലേക്ക് തിരിച്ചു. ഖുദൈദിലൂടെയാണ് യാത്ര. സുറാഖ, നബിയെ വധിക്കാന്‍ വേണ്ടി കുതിരപ്പുറത്ത് കുതിച്ച് വരികയാണ്. സിദ്ധീഖ്(റ) അതു കാണുന്നുണ്ട്. നബി തങ്ങള്‍ അയാളെ തിരിഞ്ഞു നോക്കുന്നേയില്ല. സിദ്ധീഖ്(റ)ന് മുത്തുനബിക്ക് വല്ലതും പിണയുമോ എന്ന ആധിയുണ്ട്. എങ്കിലും അല്ലാഹുവിന്‍റെ ഹബീബാണ് തന്‍റെ കൂടെയുള്ളതെന്നോര്‍ത്ത് അദ്ദേഹം മനശക്തി വീണ്ടെടുത്തു. സുറാഖ അവരുടെ തൊട്ടടുത്തെത്തിയപ്പോള്‍ അയാളുടെ കുതിര ഒന്ന് പിടഞ്ഞു. സുറാഖ നിലം പതിച്ചു. അയാള്‍ […]
ശത്രു സമീപനങ്ങളില്‍ പ്രബോധന സാധ്യതകള്‍
അന്നൊരിക്കല്‍ കര്‍ബല കറുത്തമണ്ണായതാണ് ഓരോ തവണ കര്‍ബലയിലെത്തുമ്പോഴും നെഞ്ചിലൊരു പടപടപ്പാണ് രണ്ട് വര്‍ഷം മുമ്പൊരു ദിവസം വണ്ടിയൊതുക്കി മറ്റു ഡ്രൈവര്‍മാരുടെ കൂടെ കര്‍ബലയിലെ വഴിയരികില്‍ തമാശകളും പറഞ്ഞൊരു ചൂടു ചായ ഊതിക്കുടിച്ച് കൊണ്ടിരക്കുമ്പോഴാണ് ആയുധധാരികളുമായി ഐ. എസിന്‍റെ ഒരു വാഹനം കറുത്ത പതാകകള്‍ പറപ്പിച്ചു തൊട്ടുമുന്നിലൂടെ ചീറിപ്പാഞ്ഞുപോയത്. വലിയ തോക്കുകളുമായി അതിനുള്ളിലിരുന്ന ഇരുണ്ട വേഷധാരികളുടെ കണ്ണുകളിലെ നോട്ടം ഓര്‍ക്കുമ്പോഴെക്കെ ഒരു ഭയം എന്‍റെ മനസ്സിനെ കീഴടക്കിയ പോലെ തോന്നി. അതിനിടയിലാണ് ആ ശബ്ദം ഞാന്‍ കേട്ടത്. […]