2018 September- October Hihgligts Shabdam Magazine നബി ലേഖനം

മണ്ണിന്‍റെ മണമറിഞ്ഞ പ്രവാചകന്‍

  ജനങ്ങളുടെ അനിയന്ത്രിതമായ ഇടപെടലുകള്‍ കരയിലും കടലിലും നാശം വിതക്കുന്നു എന്ന ഖുര്‍ആനിക വചനം പുതിയ കാലത്ത് ഏറെ പ്രസക്തമാണ്. പ്രകൃതി ദുരന്തങ്ങളും അവയുടെ പ്രത്യാഘാതങ്ങളും ഇതുവരെ നാം വായിച്ചറിഞ്ഞതോ അല്ലെങ്കില്‍ കേട്ടറിഞ്ഞതോ ആയ സാങ്കല്‍പിക കഥകളായിരുന്നു ഇതുവരെ. എന്നാല്‍ ഇന്നങ്ങനെയല്ല. അനുഭവിച്ചറിഞ്ഞ യാഥാര്‍ത്ഥ്യങ്ങളാണ്. മറ്റുള്ളവരുടെ മുറ്റങ്ങളിലേക്ക് നോക്കി മിഴിച്ചു നിന്ന നമ്മുടെ അകത്തളങ്ങളിലേക്കും പ്രളയജലം ഇരച്ചു കയറി. ഉരുള്‍പൊട്ടലിന്‍റെ രൗദ്രഭാവത്തിനു മുമ്പില്‍ നാം നിസ്സാഹയരായി നിന്നു. ദുരിതാശ്വാസ ക്യാമ്പുകള്‍ ജനനിബിഡമായി. പറഞ്ഞു വരുന്നത് തകിടം മറിഞ്ഞ […]

2018 September- October Hihgligts Shabdam Magazine നബി ലേഖനം

വിമോചന വിപ്ലവത്തിന്‍റെ പ്രവാചക പാഠങ്ങള്‍

  സാമ്പ്രദായിക സങ്കല്‍പ്പങ്ങളില്‍ നിന്നും തികച്ചും ഭിന്നമാണ് മുത്ത്നബിയുടെ വിമോചന വിപ്ലവം. ഇസ്ലാമാണ് ആ വിമോചനത്തിന്‍റെ വീര്യം എന്നതിനാല്‍ മറ്റെതൊരു വിമോചന സമരത്തെയും കവച്ചുവെക്കുന്നു അതിന്‍റെ മഹിമ. സ്ത്രീ വിമോചനം, അടിമത്വ വിമോചനം തുടങ്ങിയ നിരവധി വിമോചന സമരങ്ങളെയും വിമോചകന്മാരെയും ഇന്ന് സമൂഹത്തിന്‍റെ നാനതലങ്ങളില്‍ കാണാനാകും. കാലമിന്നോളം പല വിമോചക സംഘടനകളും പ്രസ്ഥാനങ്ങളും കടന്നു വന്നിട്ടുണ്ടെങ്കിലും മനുഷ്യനെ യഥാര്‍ത്ഥ മോചനം നല്‍കാന്‍ കഴിഞ്ഞിട്ടില്ല എന്ന വസ്തുതക്ക് മുമ്പിലാണ് പ്രവാചകനിലെ വിമോചകന്‍ ചര്‍ച്ചയാക്കുന്നത്. ലോകത്തിന്‍റെ സമഗ്രവും ശാശ്വതവുമായ മോചനമായിരുന്നു […]

2018 September- October Hihgligts Shabdam Magazine നബി ലേഖനം

കുട്ടികളുടെ ലോകത്തെ പ്രവാചകന്‍

  കുട്ടികളോട് എങ്ങനെ പെരുമാറണമെന്ന് സ്വജീവിതത്തിലൂടെ വരച്ചു കാട്ടിയിട്ടുണ്ട് നബി (സ്വ) തങ്ങള്‍. കുരുന്നുകളോട് കൂടെ അവരിലൊരാളായി ഇടപഴകുകയും കളിക്കുകയും പിറകെ ഓടുകയും വരെ ചെയ്തിരുന്നുവത്രെ ഹബീബ്. വളരെ സൗമ്യമായി ക്ഷമയോടു കൂടെ മാത്രമായിരുന്നു അവിടുന്ന് കുട്ടികളോടുള്ള പെരുമാറ്റവും പ്രതികരണവും. സേവകനായിരുന്ന അനസ് (റ)വിനെ ഒരിക്കല്‍ പ്രവാചകന്‍ ആവിശ്യ നിര്‍വഹണത്തിനായി പുറത്തേക്ക് പറഞ്ഞു വിട്ടു. എട്ട് വയസ്സായിരുന്നു അന്ന് അനസിന്‍റെ പ്രായം. പുറത്ത് കളിച്ച് കൊണ്ടിരുന്ന കുട്ടികളോടൊത്ത് കളിയിലേര്‍പ്പെട്ട അനസ് തന്നെ ഏല്‍പിക്കപ്പെട്ട ദൗത്യം മറന്നു. കുറച്ച് […]

2018 September- October Hihgligts Shabdam Magazine നബി ലേഖനം

കുടുംബ ശൈഥില്യങ്ങള്‍, പ്രവാചക ജീവിതം വായിക്കാം

  കുടുംബ ബന്ധങ്ങളുടെ ദൃഢത അറ്റുപോകുന്ന പരസ്പര അവിശ്വാസത്തിന്‍റെയും പഴിചാരലുകളുടെയും ഇടമായി ഭാര്യ-ഭര്‍തൃ ബന്ധങ്ങള്‍ രൂപാന്തരപ്പെടുകയും ലോകം വെട്ടിപ്പിടിക്കാനുള്ള തത്രപ്പാടില്‍ ജീവിത വ്യവസ്ഥയില്‍ വെച്ചുപുലര്‍ത്തേണ്ട അടിസ്ഥാന കാര്യങ്ങളില്‍ നിന്ന് തെന്നിമാറി പാശ്ചാത്യവ്യവസ്ഥിതിയുടെ ഫെമിനിസ ചിന്തകളും ഉപഭോഗ സംസ്ക്കാരവും ജനസംഖ്യാ ‘ഫോബിയ’യും വാരിപ്പുണര്‍ന്ന് കുടുംബ പരിസ്ഥിതിയില്‍ കൃത്യതയോടെ ചെയ്തു തീര്‍ക്കേണ്ട റോളുകള്‍ പൂര്‍ത്തീകരിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ കുടുംബ ശൈഥല്യങ്ങളുടെ കദന കഥകള്‍ പെരുകുകയും കെട്ടുറപ്പുള്ള വൈവാഹിക ബന്ധങ്ങള്‍ക്ക് ഇരുള്‍വീണ് വിവാഹമോചനങ്ങളിലേക്ക് നടക്കുകയും സന്താനങ്ങളുടെ ഭാവി ആശങ്കയിലകപ്പെടുകയും ചെയ്യുന്നു. സാക്ഷരത വേണ്ടുവോളം […]

2018 September- October Hihgligts Shabdam Magazine നബി ലേഖനം

കാരുണ്യത്തിന്‍റെ ഉദാത്ത മാതൃക

സൗര്‍ ഗുഹയുടെ അതിഥികളായി മൂന്ന് രാപകലുകള്‍ പിന്നിട്ടപ്പോള്‍ പുണ്യ റസൂല്‍(സ്വ) സന്തത സഹചാരി അബൂബക്കറി(റ)നോടൊപ്പം മദീനയിലേക്ക് തിരിച്ചു. ഖുദൈദിലൂടെയാണ് യാത്ര. സുറാഖ, നബിയെ വധിക്കാന്‍ വേണ്ടി കുതിരപ്പുറത്ത് കുതിച്ച് വരികയാണ്. സിദ്ധീഖ്(റ) അതു കാണുന്നുണ്ട്. നബി തങ്ങള്‍ അയാളെ തിരിഞ്ഞു നോക്കുന്നേയില്ല. സിദ്ധീഖ്(റ)ന് മുത്തുനബിക്ക് വല്ലതും പിണയുമോ എന്ന ആധിയുണ്ട്. എങ്കിലും അല്ലാഹുവിന്‍റെ ഹബീബാണ് തന്‍റെ കൂടെയുള്ളതെന്നോര്‍ത്ത് അദ്ദേഹം മനശക്തി വീണ്ടെടുത്തു. സുറാഖ അവരുടെ തൊട്ടടുത്തെത്തിയപ്പോള്‍ അയാളുടെ കുതിര ഒന്ന് പിടഞ്ഞു. സുറാഖ നിലം പതിച്ചു. അയാള്‍ […]

2018 September- October Hihgligts Shabdam Magazine നബി ലേഖനം

ശത്രു സമീപനങ്ങളില്‍ പ്രബോധന സാധ്യതകള്‍

  അന്നൊരിക്കല്‍ കര്‍ബല കറുത്തമണ്ണായതാണ് ഓരോ തവണ കര്‍ബലയിലെത്തുമ്പോഴും നെഞ്ചിലൊരു പടപടപ്പാണ് രണ്ട് വര്‍ഷം മുമ്പൊരു ദിവസം വണ്ടിയൊതുക്കി മറ്റു ഡ്രൈവര്‍മാരുടെ കൂടെ കര്‍ബലയിലെ വഴിയരികില്‍ തമാശകളും പറഞ്ഞൊരു ചൂടു ചായ ഊതിക്കുടിച്ച് കൊണ്ടിരക്കുമ്പോഴാണ് ആയുധധാരികളുമായി ഐ. എസിന്‍റെ ഒരു വാഹനം കറുത്ത പതാകകള്‍ പറപ്പിച്ചു തൊട്ടുമുന്നിലൂടെ ചീറിപ്പാഞ്ഞുപോയത്. വലിയ തോക്കുകളുമായി അതിനുള്ളിലിരുന്ന ഇരുണ്ട വേഷധാരികളുടെ കണ്ണുകളിലെ നോട്ടം ഓര്‍ക്കുമ്പോഴെക്കെ ഒരു ഭയം എന്‍റെ മനസ്സിനെ കീഴടക്കിയ പോലെ തോന്നി. അതിനിടയിലാണ് ആ ശബ്ദം ഞാന്‍ കേട്ടത്. […]

2018 September- October Hihgligts Shabdam Magazine ലേഖനം

തിരു നബി(സ്വ); അധ്യാപന തലങ്ങള്‍

അധ്യാപികമാര്‍ക്ക് നേരെയുള്ള കാമാതുരമായ തുറിച്ചുനോട്ടങ്ങളും, നിരര്‍ത്ഥകമായ അധ്യാപിക-ശിഷ്യ പ്രണയ ബന്ധങ്ങളും, അധ്യാപകരുടെ മൊബൈല്‍ ക്യാമറകളില്‍ മാനം പിച്ചിചീന്തപ്പെടുന്ന വിദ്യാര്‍ത്ഥികളുടെ ദീനരോദനങ്ങളും കലാലയമുറ്റങ്ങളിലെ നിത്യകാഴ്ച്ചകളാണ്. ചേര്‍ത്തലയില്‍ നിന്നും പ്രണയ ബന്ദിതരായി ഒളിച്ചോടിയ നാല്‍പ്പത്തൊന്നുകാരി അധ്യാപികയും പത്താം ക്ലാസുകാരനും, രാജസ്ഥാനിലെ സര്‍ക്കാര്‍ സ്കൂളില്‍ ആറുവയസ്സുകാരിയെ അധ്യാപകന്‍ ലൈംഗിക പീഢനത്തിനിരയാക്കിയതും നവ വിദ്യഭ്യാസരംഗത്തും അധ്യാപനരീതിയിലും വന്നിരിക്കുന്ന മാറ്റങ്ങളുടെ പരിണിതഫലങ്ങള്‍ വ്യക്തമാക്കുന്നുണ്ട് . ഇവിടെയാണ് മനഃശ്ശാസ്ത്രപരവും ഹൃദയത്തെ തൊട്ടുണര്‍ത്തുന്നുതുമായ തിരുനബി(സ്വ) അധ്യാപന രീതിയിലേക്കുള്ള അന്വേഷണത്തിന് പ്രസക്തിയേറുന്നത്. മനസ്സ് ശരീരത്തിന്‍റെ ഭാഗമാണെന്ന് ഹിപ്പോക്രാറ്റിസിന്‍റെ ചിന്താകിരണം […]

2018 September- October Hihgligts Shabdam Magazine ലേഖനം

നിലാവു പോലെ എന്‍ പ്രവാചകന്‍

  നിലാവുപോലെ പ്രകാശിതമായ വജസ്സ്, റോസാ ദളങ്ങള്‍ പോലെ മൃതുലമായ മേനി, പാരാവാരം പോലെ പരന്നുകിടക്കുന്ന സേവനങ്ങള്‍, കാലത്തെപോലെ കരുത്തുറ്റ തീരുമാനങ്ങള്‍ ഇമാം ബൂസ്വീരി(റ) തന്‍റെ ഖസ്വീദത്തുല്‍ ബുര്‍ദയില്‍ തിരുനബി(സ)യുടെ ബാഹ്യവും ആന്തരികവുമായ സൗന്ദര്യത്തെക്കുറിച്ച് വാചാലനാവുന്നതിങ്ങനെയാണ്…, തിരുനബി(സ) സാന്നിധ്യമുള്ള വീട്ടില്‍ പ്രകാശം പരത്തുന്ന മറ്റു വസ്തുക്കളുടെ ആവശ്യമില്ലെന്ന മഖൂസ് മൗലൂദിന്‍റെ ഈരടികളും വ്യക്തമാക്കുന്നത് പുണ്യറസൂല്‍(സ)യുടെ പ്രസന്ന വദനം പ്രകാശിപ്പിക്കുന്ന പ്രകാശത്തെക്കുറിച്ചാണ്. തീര്‍ത്തു പറഞ്ഞാല്‍, കിനാവില്‍ നബി(സ)യുടെ സൗന്ദര്യം ആസ്വദിച്ചവര്‍ക്കെല്ലാം അനേകം താരകങ്ങള്‍ക്കിടയില്‍ ഉദിച്ചുയര്‍ന്ന പ്രകാശമായാണ് തിരുനബി(സ)യെ അനുഭവപ്പെട്ടത്. […]

2018 September- October Hihgligts Shabdam Magazine മതം ലേഖനം

വാണിജ്യ ലോകത്തെ വിശ്വസ്ത പ്രവാചകന്‍

  അധ്യാപികയുടെ തട്ടിപ്പ് ഞെട്ടിക്കുന്നത്;ഹോട്ടലുകളില്‍ ആഡംബരജീവിതം, ടാക്സിക്കാരന് നാല് ലക്ഷം കടം!’ ഇതായിരുന്നു വാര്‍ത്തയുടെ തലക്കെട്ട്. റിയല്‍ എസ്റ്റേറ്റ് ബിസിനസിന്‍റെ മറവില്‍ കോടികളുടെ തട്ടിപ്പുനടത്തി അറസ്റ്റിലായപ്പോഴാണ് അക്ഷരം പഠിപ്പിച്ച് കൊടുത്തിരുന്ന അധ്യാപികയുടെ അമ്പരിപ്പിക്കുന്ന ജീവിതകഥ നാടറിഞ്ഞത്. കണ്ണൂര്‍ ജില്ലയിലെ നാറാത്ത് എന്ന പ്രദേശത്തെ യു പി സ്കൂള്‍ അധ്യാപികയാണ് കക്ഷി. സ്ഥലം വാങ്ങിനല്‍കാമെന്ന് പറഞ്ഞാണത്രേ ആദ്യമായി പണം വെട്ടിച്ചു വാങ്ങിയത്. സമകാലിക സാഹചര്യത്തില്‍ വ്യാവസായിക വാണിജ്യ മേഖലകളില്‍ നടമാടുന്ന ചൂഷണങ്ങളുടെ നേര്‍ചിത്രമാണിത്. ചൂഷണവും തട്ടിപ്പും സര്‍വ്വ വ്യാപകമാകുന്ന […]

2018 September- October Hihgligts Shabdam Magazine മതം ലേഖനം

സാമൂഹിക സമുദ്ധാരണത്തിന്‍റെ പ്രവാചക ഭാഷ

  പ്രവാചകര്‍(സ്വ) യുടെ ജീവിതം എല്ലാത്തിലും മാതൃകയെന്ന പോലെ ജനസമ്പര്‍ക്കത്തിലും സാമൂഹിക ഇടപെടലുകളിലും നമുക്ക് വ്യക്തമായ മാതൃക നല്‍കുന്നു. മനഃശാസ്ത്രപരമായി ഓരോ വ്യക്തികളെയും സമീപിക്കാനുള്ള കഴിവ് മുത്ത്നബി(സ്വ)യെ മറ്റുള്ളവരില്‍ നിന്ന് വ്യതിരിക്തമാക്കുന്നു. സമൂഹത്തെ എങ്ങനെ അഭിമുഖീകരിക്കണമെന്നതിന് കൃത്യമായ മാര്‍ഗ്ഗ നിര്‍ദേശം നല്‍കി സ്വജീവിതത്തിലൂടെ പ്രവാചകര്‍ മാതൃക കാണിച്ചുതന്നിട്ടുണ്ട്. സഹോദരനെന്തിഷ്ടപ്പെടുന്നുവോ അത് നമ്മളും ഇഷ്ടപ്പെടുന്നതുവരെ പൂര്‍ണ്ണ വിശ്വാസിയാവുകയില്ല എന്ന പ്രവാചകാധ്യാപനം അടിവരയിടുന്നത് സാഹോദര്യ സംസ്ഥാപനത്തിന്‍റെ ആവശ്യകതയിലേക്കാണ്. വഴിയിലൂടെ ഒരു വ്യക്തി നടന്നു വരുമ്പോള്‍ അദ്ദേഹത്തിന്‍റെ നിറപുഞ്ചിരിയാണ് സമൂഹം പ്രതീക്ഷിക്കുന്നത്. […]