അഫ്സൽ കോട്ടോപാടം ജനനം മുതൽക്കെ അടിമത്വത്തിലായുറഞ്ഞ ബാല്യം അവകാശങ്ങളൊന്നായ് പൊലിഞ്ഞ് പോയൊരു കാലം ജീവിത സ്വപ്നങ്ങൾ ഒാരോന്നായ് അറുത്തു മാറ്റിയ നേരം ബിലാൽ തേങ്ങി കരഞ്ഞു ചുടുമണലിൽ നൊന്ത പ്രാണൻ വ്യഥ പറയാതെ മൗനം മൊഴിഞ്ഞുനിന്നു ഉമയ്യത്തിന്റെ കൊടും പീഡനങ്ങളെ അവശതയറിയാതെ നേരിട്ട ബിലാലോരെ അങ്ങ് താണ്ടിയ സഹനത്തിന്റെ ഗിരിപർവ്വങ്ങളാരു മിവിടെ താണ്ടിയിട്ടില്ല ആ പോരാട്ട കഥകൾ ആരും മറക്കുകില്ല, സ്വാതന്ത്ര്യമെന്ന സൗഖ്യത്തിനു മുന്നിൽ അടിയറ വെക്കാത്ത വിശ്വാസ ദാർഢ്യത്തെ ആരുമോർക്കാതിരിക്കുകില്ല അടിമത്വത്തിൻ ചങ്ങലകളെ അറുത്തു മാറ്റിയ […]
ജ്ഞാനലോകത്തെ നിസ്തുല പ്രഭ
ഫവാസ് മൂര്‍ക്കനാട് ഖുറാസാനിലെ സഅദുദ്ദീൻ തഫ്താസാനി എന്ന പണ്ഡിതന്റെ ഗ്രന്ഥങ്ങളുമായി ഞാൻ പരിചയപ്പെടുകയുണ്ടായി. അവ കർമ്മ ശാസ്ത്രം, നിദാന ശാസ്ത്രം, വിശ്വാസം, അലങ്കാരം തുടങ്ങി നിരവധി വിജ്ഞാനങ്ങൾ ഉൾകൊള്ളുന്നതും ഇൗ ശാഖകളിലെല്ലാം അദ്ദേഹത്തിന്റെ ഭദ്രമായ അടിത്തറയും സമർത്ഥന നൈപുണ്യം വിളിച്ചോതുന്നവയുമായിരുന്നു” – ഹിജ്റ 784ൽ ചരിത്രകാരനായ സഞ്ചാരി ഇബ്നു ഖൽദൂൻ ഇൗജിപ്ത് സന്ദർശിച്ചപ്പോൾ തഫ്താസാനിയുടെ രചനകളെ കുറിച്ച് പറഞ്ഞ വാക്കുകളാണിവ. ജ്ഞാനലോകത്തെ അത്ഭുത വ്യക്തിത്വമാണ് സഅദുദ്ദീൻ തഫ്താസാനി(റ). തന്റെ വൈജ്ഞാനിക പരമായ ഇടപെടൽ കൊണ്ട് ലോകത്ത് […]
ലിബറലിസം ഇസ്‌ലാം നിര്‍വ്വചിക്കുന്നത്
നിയാസ് കൂട്ടാവില്‍ സ്വതന്ത്രാവകാശ ബോധത്തിൽ നിന്നാണ് ലോകത്ത് ലിബറലിസം ഉണ്ടായത്. അധികാരത്തിലൂടെയും അടിമ സമ്പ്രദായത്തിലൂടെയും മനുഷ്യന്റെ സ്വാതന്ത്ര്യത്തെ തളക്കപ്പെട്ടിരുന്നു. ലോകചരിത്രത്തിൽ തീവ്രമായ സ്വാതന്ത്ര്യത്തോടു കൂടി മനുഷ്യർ ജീവിച്ച കാലഘട്ടങ്ങൾ ഉണ്ട്. ഇൗ കാലഘട്ടങ്ങളിലെ തീവ്ര സ്വതന്ത്രവാദികളെ സംസ്കരിച്ചെടുക്കുന്നതിൽ വലിയ സ്വാധീനം ചെലുത്തിയത് മതങ്ങളായിരുന്നു. ഇസ്ലാമിന്റെ ആരംഭ കാലഘട്ടത്തിൽ തന്നെ പ്രവാചകൻ നേരിട്ടത് വലിയ സ്വതന്ത്രവാദികളെയായിരുന്നു. നിസ്സാരമായ കാരണങ്ങൾക്കു വേണ്ടി കൊല്ലാനും അക്രമിക്കാനും വർഷങ്ങളോളം യുദ്ധം ചെയ്യാനും തയ്യാറായ ഒരു സമൂഹമായിരുന്നു പ്രവാചകന്റേത്. ആഭാസങ്ങളിലും വ്യഭിചാരങ്ങളിലും മാത്രം […]
ബൗദ്ധിക ഇസ്‌ലാമിന്റെ കവിളിലെ കണ്ണീര്‍
മുര്‍ഷിദ് തച്ചാംപറമ്പ് മധ്യകാല യൂറോപ്പിന്റെ ധൈഷണിക ചരിത്ര പഥത്തിൽ ശോഭനമായ അധ്യായമായിരുന്നു കൊർദോവ. നല്ല നഗരം എന്ന് വാക്കിനർത്ഥമുള്ള നഗരത്തെ റോമക്കാർ കൊർദുബ എന്നും സ്പെയിനുകാർ കോർഡോവ എന്നും അറബികൾ ഖുർത്വുബ എന്നുമാണ് വിളിച്ചിരുന്നത്. എെബീരിയൻ പെനുൻസലയുടെ തെക്ക് ഭാഗത്തും ഗ്വാഡൽക്വിവിർ നദിയുടെ മധ്യഭാഗത്തുമായാണ് കോർഡോവ സ്ഥിതി ചെയ്യുന്നത്. മുസ്ലിം സ്പെയിനിന്റെ ഹൃദയമായിരുന്ന ഇൗ നഗരം ബൗദ്ധിക, സാംസ്കാരിക, സാമ്പത്തിക, രാഷ്ട്രീയ മേഖലയിൽ സുവർണ മുദ്ര പതിപ്പിച്ചിട്ടുണ്ട്. ലോകത്തൊട്ടാകെ വിജ്ഞാന പ്രഭ പരത്തുന്നതിൽ മുസ്ലിം കോർഡോവയുടെ […]
തിരുഹൃദയത്തില്‍ നിന്ന് യുഗാന്തരങ്ങളിലേക്ക്
മിദ്‌ലാജ് വിളയില്‍ ഇരുപത്തിമൂന്ന് വർഷങ്ങൾക്കുള്ളിൽ പല ഘട്ടങ്ങളിലായാണ് വിശുദ്ധ ഖുർആൻ തിരുനബി(സ്വ)ക്ക് അവതരണീയമായത്. ഒാരോ വചനവും സാഹചര്യങ്ങൾക്കനുസൃതമായിട്ടായിരുന്നു ഇറങ്ങിയത്. അതിനാൽ കേട്ടപാടെ അത് ഹൃദ്യസ്ഥമാക്കാൻ പ്രവാചകർ (സ്വ) സദാ ശ്രമിച്ചിരുന്നു. മനപാഠമാക്കാനുള്ള ധൃതിയിൽ അവിടുന്ന് ആയത്തുകൾക്കൊത്ത് നാവ് ചലിപ്പിച്ചിരുന്നു. ഇത്തരത്തിൽ തിരുനബി ക്ലേശപ്പെടുന്നതിനിടയിലാണ് “”ഖുർആൻ ധൃതിയിൽ ഹൃദിസ്ഥമാകാൻ നിങ്ങൾ നാവ് ചലിപ്പിക്കേണ്ടതില്ല” (സൂറ:ഖിയാമ 16) എന്ന് തുടങ്ങുന്ന സൂക്തം അവതരിക്കുന്നത്. പ്രാരംഭ ഘട്ടത്തിൽ ഖുർആൻ അവതരണ സമയങ്ങളിൽ പ്രവാചകർ ഒത്തിരി കഷ്ടപ്പെട്ടിരുന്നുവെന്നും ചുണ്ടുകൾ ആയത്തുകൾക്കനുസരിച്ച് ചലിപ്പിച്ചിരുന്നുവെന്നും […]
ഖാപ്പ് പഞ്ചായത്ത് : അറിയിമോ നിങ്ങള്‍ക്ക് മുഖ്താര്‍ മായിയെ?
ഹാരിസ് മുഷ്താഖ് ചില അപരിഷ്കൃത നിയമങ്ങളുടെ പേരിൽ കൊടിയ വേദനകൾ അനുഭവിക്കേണ്ടി വന്ന ഒരു നിരപരാധി, അഭിമാന വീണ്ടെടുപ്പിനായി നാട്ടുക്കൂട്ടം തീരുമാനിച്ച വിധിയെ തുടർന്ന് ബലാത്സംഗത്തിനിരയായ അധ്യാപിക പാകിസ്ഥാനിലെ മീർവാല ഗ്രാമത്തിലായിരുന്നു സംഭവം. സഹോദരൻ ഷക്കീർ ഗ്രാമത്തിലെ ഉയർന്ന ജാതിയായ മസ്തോയിയിലെ പെൺകുട്ടിയുമായി സംസാരിച്ചുവെന്നതിന്റെ പേരിലാണ് ഹീനമായ ശിക്ഷക്ക് മുഖ്താർ ഇരയാകേണ്ടി വന്നത്. “മാനത്തിന്റെ പേരിൽ’ എന്ന പുസ്തകത്തിൽ ജീവിതത്തിന്റെ ആ ദിനങ്ങളെയവർ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. അടുത്തിടെ രാജസ്ഥാനിൽ നിന്നും പുറത്ത് വന്ന വാർത്തയാണ് മുഖ്താറിനെ […]
വികസനത്തിന്റെ വഴി ഇസ്‌ലാം സാധൂകരിക്കുന്നത്
ഷാഹുല്‍ ഹമീദ് പൊന്മള വിഭവങ്ങളുടെ അമിതചൂഷണം നിയന്ത്രിച്ചും പാരിസ്ഥത ആഘാതങ്ങൾ കുറച്ചും കൈവരിക്കുന്ന വികസനമാണ് സുസ്ഥിര വികസനം കൊണ്ട് അർത്ഥമാക്കുന്നത്. വിഭവങ്ങൾ വരും തലമുറയ്ക്കു കൂടി പ്രയോജനപ്പെടുത്താൻ ഉതകും വിധമുള്ള വികസനം ഇത് ലക്ഷ്യം വെക്കുന്നു. ഇസ്ലാമിന്റെ ലക്ഷ്യവും അതുതന്നെയാണ്. പ്രകൃതിയെ ചൂഷണം ചെയ്യുന്നവർക്കെതിരെ കടുത്ത സ്വരത്തിലാണ് ഇസ്ലാം സംസാരിക്കുന്നത്. മനുഷ്യനും ഇതര ജീവികൾക്കും വാസയോഗ്യമായ വിധത്തിൽ സംവിധാനിച്ച പ്രകൃതി ലോകാവസാനം വരെ നിലനിർത്തുക എന്നത് വിശ്വാസിയുടെ ബാധ്യതയാണ്. “ഭൂമിയിലുള്ളതെല്ലാം നിങ്ങൾക്കുവേണ്ടിയാണ് സൃഷ്ടിച്ചിട്ടുള്ളത്’ എന്ന ഖുർആന്റെ […]
നബി വിമര്‍ശനങ്ങളുടെ രാഷ്ട്രീയം
അബ്ദുല്‍ ബാസിത് പ്രബോധന ദൗത്യത്തിന്‍റെ ആരംഭ ഘട്ടം, ജബല്‍ അബീ ഖുബൈസിന്‍റെ താഴ്വരയില്‍ ഒരുമിച്ച് കൂടിയ ഖുറൈശികളോട് മുത്ത് നബി (സ) ചോദിച്ചു: ഈ മലക്കപ്പുറത്തു നിന്ന് ഒരു സംഘം നിങ്ങളെ അക്രമിക്കാന്‍ വരുന്നുണ്ടെന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? അതെ, തീര്‍ച്ചയായും വിശ്വസിക്കും. അങ്ങിതുവരെ ഞങ്ങളോട് കളവു പറഞ്ഞിട്ടില്ലല്ലോ.. അവര്‍ പ്രത്യുത്തരം നല്‍കി. ആ സമയം പ്രവാചകര്‍ (സ) തൗഹീദിന്‍റെ സത്യം അവരോട് പ്രഖ്യാപിച്ചു. പെടുന്നനെ പിതൃവ്യന്‍ അബൂലഹബ് എണീറ്റ് നിന്ന് ” മുഹമ്മദേ, നിനക്ക് […]
അവര്‍ നമ്മുടെ സമ്പത്താണ്
സലീക്ക് ഇഹ്സാന്‍ മേപ്പാടി ഒരു സമൂഹത്തിന്റെ സുസ്ഥിരമായ നിലനില്‍പ്പിനും ആരോഗ്യപരമായ ജീവിത സഞ്ചാരത്തിനും അത്യന്താപേക്ഷിതമായ ഘടകമാണ് കുടുംബം. ഒരു വ്യക്തിയെ സംബന്ധിച്ച് അവനെ ക്രിയാത്മകമായി വാര്‍ത്തെടുക്കുന്ന അടിസ്ഥാന യൂണിറ്റ്. ഓരോ മനുഷ്യന്റെയും പ്രഥമ പാഠശാലയായി ഇതിനെ കാണക്കാക്കാവുന്നതാണ്. ഒരു സാംസ്കാരിക പ്രക്രിയയാണ് ഈ സംവിധാനത്തിലൂടെ നടക്കുന്നത്. സ്വഭാവം രൂപീകരിക്കപ്പെടുന്നതും മാനുഷികമായ പാഠങ്ങള്‍ സ്വായത്തമാക്കുന്നതും തുടങ്ങി മര്‍മ പ്രധാനമായ നിരവധി ഗുണഗണങ്ങള്‍ കുടുംബ പശ്ചാത്തലത്തിലൂടെ ഉരുവാക്കപ്പെടുന്നുണ്ട്. ഇത്തരം വലിയ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റപ്പെടാനുള്ളത് കൊണ്ട് തന്നെ സര്‍വ്വ സമ്പൂര്‍ണ്ണവും സമാധാനന്തരീക്ഷവുമുള്ള […]
ഇമാമു ദാരില്‍ ഹിജ്റ
ഫവാസ് മൂര്‍ക്കനാട് കഴിഞ്ഞ 1460 വര്‍ഷത്തിനിടയില്‍ മുസ്ലിം സമൂഹം ചെയ്ത ഏറ്റവും പ്രധാനപ്പെട്ടതും വെല്ലുവിളിയുയര്‍ത്തിയതുമായ പ്രവര്‍ത്തനമെന്നത് ഇസ്ലാമിക കര്‍മ ശാസ്ത്ര നിയമത്തിന്റെ സമാഹരണവും ക്രോഡീകരണവുമാണ്. അതിനായി ഒരുപാട് പ്രഗത്ഭ വ്യക്തിത്വങ്ങള്‍ രംഗത്തു വന്നിട്ടുണ്ട്. അത്തരത്തില്‍ മുന്നോട്ടു വന്ന ഇസ്ലാമിക കര്‍മ ശാസ്ത്രത്തില്‍ അഗ്രഗണ്യരായിരുന്ന പ്രമുഖരില്‍ ഒരാളാണ് എട്ടാം നൂറ്റാണ്ടില്‍ മദീനയില്‍ ജീവിച്ചിരുന്ന മാലിക് ബ്നു അനസ് (റ). അബൂ അബ്ദില്ല മാലിക് ബിന്‍ അനസ് ബിന്‍ മാലിക് ബിന്‍ അബീ ആമിര്‍ എന്നാണ് പൂര്‍ണ നാമം. ഹിജ്റ […]