കുടുംബ ബന്ധങ്ങളുടെ ദൃഢത അറ്റുപോകുന്ന പരസ്പര അവിശ്വാസത്തിന്‍റെയും പഴിചാരലുകളുടെയും ഇടമായി ഭാര്യ-ഭര്‍തൃ ബന്ധങ്ങള്‍ രൂപാന്തരപ്പെടുകയും ലോകം വെട്ടിപ്പിടിക്കാനുള്ള തത്രപ്പാടില്‍ ജീവിത വ്യവസ്ഥയില്‍ വെച്ചുപുലര്‍ത്തേണ്ട അടിസ്ഥാന കാര്യങ്ങളില്‍ നിന്ന് തെന്നിമാറി പാശ്ചാത്യവ്യവസ്ഥിതിയുടെ ഫെമിനിസ ചിന്തകളും ഉപഭോഗ സംസ്ക്കാരവും ജനസംഖ്യാ ‘ഫോബിയ’യും വാരിപ്പുണര്‍ന്ന് കുടുംബ പരിസ്ഥിതിയില്‍ കൃത്യതയോടെ ചെയ്തു തീര്‍ക്കേണ്ട റോളുകള്‍ പൂര്‍ത്തീകരിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ കുടുംബ ശൈഥല്യങ്ങളുടെ കദന കഥകള്‍ പെരുകുകയും കെട്ടുറപ്പുള്ള വൈവാഹിക ബന്ധങ്ങള്‍ക്ക് ഇരുള്‍വീണ് വിവാഹമോചനങ്ങളിലേക്ക് നടക്കുകയും സന്താനങ്ങളുടെ ഭാവി ആശങ്കയിലകപ്പെടുകയും ചെയ്യുന്നു. സാക്ഷരത വേണ്ടുവോളം […]
ലേഖനം
കാരുണ്യത്തിന്‍റെ ഉദാത്ത മാതൃക
സൗര്‍ ഗുഹയുടെ അതിഥികളായി മൂന്ന് രാപകലുകള്‍ പിന്നിട്ടപ്പോള്‍ പുണ്യ റസൂല്‍(സ്വ) സന്തത സഹചാരി അബൂബക്കറി(റ)നോടൊപ്പം മദീനയിലേക്ക് തിരിച്ചു. ഖുദൈദിലൂടെയാണ് യാത്ര. സുറാഖ, നബിയെ വധിക്കാന്‍ വേണ്ടി കുതിരപ്പുറത്ത് കുതിച്ച് വരികയാണ്. സിദ്ധീഖ്(റ) അതു കാണുന്നുണ്ട്. നബി തങ്ങള്‍ അയാളെ തിരിഞ്ഞു നോക്കുന്നേയില്ല. സിദ്ധീഖ്(റ)ന് മുത്തുനബിക്ക് വല്ലതും പിണയുമോ എന്ന ആധിയുണ്ട്. എങ്കിലും അല്ലാഹുവിന്‍റെ ഹബീബാണ് തന്‍റെ കൂടെയുള്ളതെന്നോര്‍ത്ത് അദ്ദേഹം മനശക്തി വീണ്ടെടുത്തു. സുറാഖ അവരുടെ തൊട്ടടുത്തെത്തിയപ്പോള്‍ അയാളുടെ കുതിര ഒന്ന് പിടഞ്ഞു. സുറാഖ നിലം പതിച്ചു. അയാള്‍ […]
ശത്രു സമീപനങ്ങളില്‍ പ്രബോധന സാധ്യതകള്‍
അന്നൊരിക്കല്‍ കര്‍ബല കറുത്തമണ്ണായതാണ് ഓരോ തവണ കര്‍ബലയിലെത്തുമ്പോഴും നെഞ്ചിലൊരു പടപടപ്പാണ് രണ്ട് വര്‍ഷം മുമ്പൊരു ദിവസം വണ്ടിയൊതുക്കി മറ്റു ഡ്രൈവര്‍മാരുടെ കൂടെ കര്‍ബലയിലെ വഴിയരികില്‍ തമാശകളും പറഞ്ഞൊരു ചൂടു ചായ ഊതിക്കുടിച്ച് കൊണ്ടിരക്കുമ്പോഴാണ് ആയുധധാരികളുമായി ഐ. എസിന്‍റെ ഒരു വാഹനം കറുത്ത പതാകകള്‍ പറപ്പിച്ചു തൊട്ടുമുന്നിലൂടെ ചീറിപ്പാഞ്ഞുപോയത്. വലിയ തോക്കുകളുമായി അതിനുള്ളിലിരുന്ന ഇരുണ്ട വേഷധാരികളുടെ കണ്ണുകളിലെ നോട്ടം ഓര്‍ക്കുമ്പോഴെക്കെ ഒരു ഭയം എന്‍റെ മനസ്സിനെ കീഴടക്കിയ പോലെ തോന്നി. അതിനിടയിലാണ് ആ ശബ്ദം ഞാന്‍ കേട്ടത്. […]
തിരു നബി(സ്വ); അധ്യാപന തലങ്ങള്‍
അധ്യാപികമാര്‍ക്ക് നേരെയുള്ള കാമാതുരമായ തുറിച്ചുനോട്ടങ്ങളും, നിരര്‍ത്ഥകമായ അധ്യാപിക-ശിഷ്യ പ്രണയ ബന്ധങ്ങളും, അധ്യാപകരുടെ മൊബൈല്‍ ക്യാമറകളില്‍ മാനം പിച്ചിചീന്തപ്പെടുന്ന വിദ്യാര്‍ത്ഥികളുടെ ദീനരോദനങ്ങളും കലാലയമുറ്റങ്ങളിലെ നിത്യകാഴ്ച്ചകളാണ്. ചേര്‍ത്തലയില്‍ നിന്നും പ്രണയ ബന്ദിതരായി ഒളിച്ചോടിയ നാല്‍പ്പത്തൊന്നുകാരി അധ്യാപികയും പത്താം ക്ലാസുകാരനും, രാജസ്ഥാനിലെ സര്‍ക്കാര്‍ സ്കൂളില്‍ ആറുവയസ്സുകാരിയെ അധ്യാപകന്‍ ലൈംഗിക പീഢനത്തിനിരയാക്കിയതും നവ വിദ്യഭ്യാസരംഗത്തും അധ്യാപനരീതിയിലും വന്നിരിക്കുന്ന മാറ്റങ്ങളുടെ പരിണിതഫലങ്ങള്‍ വ്യക്തമാക്കുന്നുണ്ട് . ഇവിടെയാണ് മനഃശ്ശാസ്ത്രപരവും ഹൃദയത്തെ തൊട്ടുണര്‍ത്തുന്നുതുമായ തിരുനബി(സ്വ) അധ്യാപന രീതിയിലേക്കുള്ള അന്വേഷണത്തിന് പ്രസക്തിയേറുന്നത്. മനസ്സ് ശരീരത്തിന്‍റെ ഭാഗമാണെന്ന് ഹിപ്പോക്രാറ്റിസിന്‍റെ ചിന്താകിരണം […]
നിലാവു പോലെ എന്‍ പ്രവാചകന്‍
നിലാവുപോലെ പ്രകാശിതമായ വജസ്സ്, റോസാ ദളങ്ങള്‍ പോലെ മൃതുലമായ മേനി, പാരാവാരം പോലെ പരന്നുകിടക്കുന്ന സേവനങ്ങള്‍, കാലത്തെപോലെ കരുത്തുറ്റ തീരുമാനങ്ങള്‍ ഇമാം ബൂസ്വീരി(റ) തന്‍റെ ഖസ്വീദത്തുല്‍ ബുര്‍ദയില്‍ തിരുനബി(സ)യുടെ ബാഹ്യവും ആന്തരികവുമായ സൗന്ദര്യത്തെക്കുറിച്ച് വാചാലനാവുന്നതിങ്ങനെയാണ്…, തിരുനബി(സ) സാന്നിധ്യമുള്ള വീട്ടില്‍ പ്രകാശം പരത്തുന്ന മറ്റു വസ്തുക്കളുടെ ആവശ്യമില്ലെന്ന മഖൂസ് മൗലൂദിന്‍റെ ഈരടികളും വ്യക്തമാക്കുന്നത് പുണ്യറസൂല്‍(സ)യുടെ പ്രസന്ന വദനം പ്രകാശിപ്പിക്കുന്ന പ്രകാശത്തെക്കുറിച്ചാണ്. തീര്‍ത്തു പറഞ്ഞാല്‍, കിനാവില്‍ നബി(സ)യുടെ സൗന്ദര്യം ആസ്വദിച്ചവര്‍ക്കെല്ലാം അനേകം താരകങ്ങള്‍ക്കിടയില്‍ ഉദിച്ചുയര്‍ന്ന പ്രകാശമായാണ് തിരുനബി(സ)യെ അനുഭവപ്പെട്ടത്. […]
വാണിജ്യ ലോകത്തെ വിശ്വസ്ത പ്രവാചകന്‍
അധ്യാപികയുടെ തട്ടിപ്പ് ഞെട്ടിക്കുന്നത്;ഹോട്ടലുകളില്‍ ആഡംബരജീവിതം, ടാക്സിക്കാരന് നാല് ലക്ഷം കടം!’ ഇതായിരുന്നു വാര്‍ത്തയുടെ തലക്കെട്ട്. റിയല്‍ എസ്റ്റേറ്റ് ബിസിനസിന്‍റെ മറവില്‍ കോടികളുടെ തട്ടിപ്പുനടത്തി അറസ്റ്റിലായപ്പോഴാണ് അക്ഷരം പഠിപ്പിച്ച് കൊടുത്തിരുന്ന അധ്യാപികയുടെ അമ്പരിപ്പിക്കുന്ന ജീവിതകഥ നാടറിഞ്ഞത്. കണ്ണൂര്‍ ജില്ലയിലെ നാറാത്ത് എന്ന പ്രദേശത്തെ യു പി സ്കൂള്‍ അധ്യാപികയാണ് കക്ഷി. സ്ഥലം വാങ്ങിനല്‍കാമെന്ന് പറഞ്ഞാണത്രേ ആദ്യമായി പണം വെട്ടിച്ചു വാങ്ങിയത്. സമകാലിക സാഹചര്യത്തില്‍ വ്യാവസായിക വാണിജ്യ മേഖലകളില്‍ നടമാടുന്ന ചൂഷണങ്ങളുടെ നേര്‍ചിത്രമാണിത്. ചൂഷണവും തട്ടിപ്പും സര്‍വ്വ വ്യാപകമാകുന്ന […]
സാമൂഹിക സമുദ്ധാരണത്തിന്‍റെ പ്രവാചക ഭാഷ
പ്രവാചകര്‍(സ്വ) യുടെ ജീവിതം എല്ലാത്തിലും മാതൃകയെന്ന പോലെ ജനസമ്പര്‍ക്കത്തിലും സാമൂഹിക ഇടപെടലുകളിലും നമുക്ക് വ്യക്തമായ മാതൃക നല്‍കുന്നു. മനഃശാസ്ത്രപരമായി ഓരോ വ്യക്തികളെയും സമീപിക്കാനുള്ള കഴിവ് മുത്ത്നബി(സ്വ)യെ മറ്റുള്ളവരില്‍ നിന്ന് വ്യതിരിക്തമാക്കുന്നു. സമൂഹത്തെ എങ്ങനെ അഭിമുഖീകരിക്കണമെന്നതിന് കൃത്യമായ മാര്‍ഗ്ഗ നിര്‍ദേശം നല്‍കി സ്വജീവിതത്തിലൂടെ പ്രവാചകര്‍ മാതൃക കാണിച്ചുതന്നിട്ടുണ്ട്. സഹോദരനെന്തിഷ്ടപ്പെടുന്നുവോ അത് നമ്മളും ഇഷ്ടപ്പെടുന്നതുവരെ പൂര്‍ണ്ണ വിശ്വാസിയാവുകയില്ല എന്ന പ്രവാചകാധ്യാപനം അടിവരയിടുന്നത് സാഹോദര്യ സംസ്ഥാപനത്തിന്‍റെ ആവശ്യകതയിലേക്കാണ്. വഴിയിലൂടെ ഒരു വ്യക്തി നടന്നു വരുമ്പോള്‍ അദ്ദേഹത്തിന്‍റെ നിറപുഞ്ചിരിയാണ് സമൂഹം പ്രതീക്ഷിക്കുന്നത്. […]
ഇന്ത്യ മനോവൈകല്യങ്ങള്‍ക്ക് സ്വതന്ത്രം പ്രഖ്യാപിക്കുമ്പോള്‍
മനുഷ്യന്‍ കേവല സാമൂഹികജീവി എന്നതിലപ്പുറം സാര്‍വ്വത്രികവും കാലാതീതവുമായ ചില സദാചാര മൂല്യവിചാരങ്ങളുടെ ആകെത്തുകയാണ്. കാല, ദേശ, ഭാഷകളുടെ കുത്തൊഴുക്കില്‍ കൈവിട്ടു പോകാത്ത ഈ സാമൂഹിക സദാചാര ബോധമാണ് മനുഷ്യജീവിതത്തെ സാര്‍ത്ഥകമാക്കുന്നത്. പ്രകൃതിയുടെ സൃഷ്ടിടിപ്പില്‍ തന്നെ സദാചാര മൂല്യങ്ങളാല്‍ സന്തുലിതമായ ഈയൊരു ജീവിത വ്യവസ്ഥിതി നിലനില്‍ക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ ഇത്തരം മൂല്യങ്ങളെ ആധുനിക ചിന്താധാരകളുടെയോ ജനാധിപത്യ അവകാശങ്ങളുടെയോ പേരില്‍ തിരുത്തി എഴുതാനോ വകഞ്ഞുമാറ്റാനോ ഒരുമ്പെട്ടാല്‍ അതിന്‍റെ പരിണിതഫലം ചെറുതാകില്ല. പറഞ്ഞുവരുന്നത്, കാലമിന്നോളം മനുഷ്യന്‍ മ്ലേച്ഛവും പ്രകൃതി […]
നവലിബറലിസം; ചില ധാര്‍മ്മിക വ്യാകുലതകള്‍
നന്മയെന്താണെന്നമ്മേ പറഞ്ഞിടൂ കൊഞ്ചലോടെ കുരുന്നു ചോദിക്കവേ ഒന്നു ചിന്തിച്ചു ഞാന്‍ തെല്ലിട എന്തു ചൊല്ലിടുമുത്തരമെന്ന് സമകാലിക ലോകത്തെ പച്ചയായ രൂപത്തില്‍ സമൂഹത്തിന് വേണ്ടി വരച്ചു കാട്ടുന്നതാണ് പ്രശസ്ത കവയത്രി ശ്രീദേവി കുറിച്ചിട്ട ഈ വരികള്‍. ധാര്‍മ്മികതയുടെ ചെറുതുരുത്ത് പോലും അപ്രത്യക്ഷമാകുന്ന ഈ പുതിയ സമൂഹത്തെ കാവ്യാത്മകമായി ആവിഷ്കരിക്കുകയാണ് കവയത്രി ചെയ്തിരിക്കുന്നത്. ഇന്ന് പത്രമാധ്യമങ്ങളിലൂടെ പുറത്ത് വരുന്ന വാര്‍ത്തകള്‍ മാനവരാശിക്കൊട്ടും ശുഭകരമല്ല. ഹിംസാത്മകമായ ചെയ്തികളും കുത്തഴിഞ്ഞ ലൈംഗിക വൈകൃതങ്ങളും പീഡനങ്ങളും പണത്തിനായുള്ള അരുതായ്മകളും തുടങ്ങി മാനവികതയുടെ സകലസീമകളും […]
മുഹറം; ചരിത്ര മുഹൂര്‍ത്തങ്ങളുടെ മഹാസംഗമം
ഇസ്ലാമിക ചരിത്രത്തില്‍ അതുല്യവും അനിര്‍വചനീയവുമായ സ്ഥാനമാണ് ഹിജ്റ കലണ്ടറിലെ പ്രഥമ മാസമായ മുഹറം മാസത്തിനുള്ളത്. ഒട്ടേറെ മഹത്വങ്ങളും സവിശേഷതകളും നിറഞ്ഞ് നില്‍ക്കുന്ന മുഹറം ഒരായിരം പ്രതീക്ഷകളുടെ നവ വര്‍ഷപുലരിയാണ് വിശ്വാസികള്‍ക്ക് സമ്മാനിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങള്‍ എങ്ങനെ ചിലവഴിച്ചു എന്നതിനെ കുറിച്ച് വിചിന്തനം നടത്തുകയും പുതുവര്‍ഷം എങ്ങനെ വിനിയോഗിക്കണമെന്നതിന്ന് ഒരു മാര്‍ഗരേഖ ഒരുക്കുകയും ചെയ്യേണ്ട സമയങ്ങളാണ് മുസ്ലിംഗള്‍ക്ക് സമാകതമായിക്കൊണ്ടിരിക്കുന്നത്. നീചമായ ആചാരങ്ങളെയും അനുഷ്ടാനങ്ങളെയും വെടിഞ്ഞ് തന്‍റെ റബ്ബിലേക്ക് മനസ്സ്തിരിച്ച് ജീവിതത്തെ ക്രമീകരിച്ചെടുക്കാനുള്ള ഒരു തുറന്ന അവസരമായി ഈ […]