മിദ്ലാജ് വിളയില് ബ്രിട്ടനിലെ മനശാസ്ത്രജ്ഞരില് ചിലര് ഒരു പരീക്ഷണം നടത്തുകയുണ്ടായി. ഒരു സംഘം ആളുകളെ ഒരുമിച്ചുകൂട്ടി മാനസിക ഉത്കണ്ഡതയുളവാക്കുന്ന കാര്യങ്ങളില് അവരെ വ്യാപരിപ്പിക്കാനായി ശ്രദ്ധ കേന്ദ്രീകരിക്കുയാണവര് ആദ്യമായി ചെയ്തത്. തുടര്ന്ന് ചിലര്ക്ക് വീഡിയോ ഗെയിമിങിനും ചിലര്ക്ക് ഗാനങ്ങള് ശ്രവിക്കുന്നതിനും മൂന്നാം വിഭാഗത്തിന് പുസ്തകങ്ങള് വായിക്കാനുമാവശ്യവുമായ സാഹചര്യങ്ങള് ഒരുക്കിക്കൊടുത്തു. പരീക്ഷണങ്ങള്ക്കൊടുവില് വീഡിയോ ഗെയിമിംഗിലും ഗാന ശ്രവണത്തിലും വ്യാപൃതരായവരെക്കാള് 70 ശതമാനത്തോളം മാനസിക സമ്മര്ദ കുറവ് പുസ്തകവുമായി സമ്പര്ക്കിര്ത്തിലേര്പ്പെട്ടവര്ക്കാണെന്നവര് നിരീക്ഷിച്ചു. ഇത്തരത്തില് വായന ഏറ്റവും വലിയ ൃലെേൈ ൃലഹലമലെൃ ആണെന്ന് […]
ലേഖനം
ലൈംഗിക ഉദാരത;സാംസ്കാരിക മൂല്യചുതിയുടെ നേര്ക്കാഴ്ചകള്
ഹാരിസ് മുഷ്താഖ് എന്തിനും ഏതിനും പുരോഗമനത്തിന്റെ മേലങ്കിയണിയിക്കുന്ന സമകാലിക പ്രവര്ത്തനങ്ങള് ശരിയാണോ? അതെത്രത്തോളം സമൂഹത്തോട് നീതി പുലര്ത്തുന്നുണ്ട്? എത്ര കണ്ട് ധാര്മിക അടിത്തറ ഇവക്കുണ്ട്? പലതിനേയും യാഥാസ്ഥികമെന്ന മുദ്ര ചാര്ത്തി തള്ളിക്കളയുമ്പോള് നമുക്ക് പലതും ചോര്ന്ന് പോകുന്നില്ലേ? അടുത്തിടെയായി മനസ്സില് അസ്വസ്ഥത പടര്ത്തി വന്ന ചില ചോദ്യങ്ങളാണിത്. മനസ്സിനെ മദിക്കുന്ന, കുഴഞ്ഞുമറിക്കുന്ന, ചിന്താകുലനാക്കുന്ന ചില ചോദ്യങ്ങള്. സമീപ കാലത്തായി സമൂഹത്തില് അരങ്ങേറുന്ന നടപ്പുരീതികളാണ് ഈ അസ്വസ്ഥതക്ക് ആധാരം. ഏതു പ്രവര്ത്തനത്തെയും വ്യക്തി സ്വാതന്ത്രമെന്ന പേരു ചാര്ത്തി വെളുപ്പിച്ചെടുക്കാനുള്ള […]
ബലിപെരുന്നാള്; ഇബ്രാഹീമി ഓര്മകളുടെ സുദിനങ്ങള്
ഷാഹുല് ഹമീദ് പൊന്മള ഒരു മുസ്ലിമിന് രണ്ട് ആഘോഷ ദിനങ്ങളാണ് ഇസ്ലാം അനുശാസിക്കുന്നത്. ചെറിയ പെരുന്നാളും ബലി പെരുന്നാളും. ഒരു മഹത്തായ ആരാധനയുടെ പൂര്ത്തീകരണ സൗഭാഗ്യത്തിന്റെ ആഘോഷമാണ് ചെറിയ പെരുന്നാളെങ്കില് ഒരു വലിയ ത്യാഗ സ്മരണയുടെ അയവിറക്കലാണ് ബലിപെരുന്നാള്. ബലിപെരുന്നാള് സമാഗതമാകുമ്പോള് ഇബ്റാഹീം നബിയെയും കുടുംബത്തെയും കുറിച്ചുളള സ്മരണകള് സത്യവിശ്വാസികളുടെ ഹൃദയത്തില് തെളിഞ്ഞു വരുന്നു. ഇബ്റാഹീം നബിയുടെ അടിയുറച്ച വിശ്വാസത്തിന്റെ കരുത്തും ത്യാഗത്തിന്റെയും സഹനത്തിന്റെയും പകരം വെക്കാനില്ലാത്ത സമര്പ്പണ സന്ദേശങ്ങളുമാണ് ഓരോ ബലിപെരുന്നാളും ഓര്മപ്പെടുത്തുന്നത്. സത്യവും ധര്മ്മവും […]
ചാരിറ്റിയുടെ മതവും രാഷ്ട്രീയവും
സുഹൈല് കാഞ്ഞിരപ്പുഴ വേദനിക്കുന്നവന്റെ കണ്ണീരൊപ്പല് പവിത്രമാണെന്നാണ് ഇസ്ലാമിന്റെ ഭാഷ്യം. ഒരു കാരക്കയുടെ കീറ് ദാനം ചെയ്തുകൊണ്ടാണെങ്കിലും നിങ്ങള് നരകത്തെ സൂക്ഷിക്കുക എന്നാണ് പ്രവാചകന് (സ്വ)യുടെ അദ്ധ്യാപനം. അപരനെ സന്തോഷിപ്പിക്കുന്ന കേവലം പുഞ്ചിരി പോലും ഇസ്ലാം ദാനദര്മ്മമായിട്ടാണ് പരിഗണിക്കുന്നത്. സേവനങ്ങളും ധര്മ്മങ്ങളും നിര്വ്വഹിക്കുന്നതിലൂടെ അദ്ധ്യാത്മികമായി സൃഷ്ടാവിന്റെ സംതൃപ്തി നേടി പാരത്രിക വിജയം സ്വായത്തമാക്കുക എന്ന ലക്ഷ്യം ഉള്കൊള്ളേണ്ടതാണ്. വിശ്യാസിയുടെ ചാരിറ്റി ഭൗതികതയുടെ കേവല സുഖാഢംബരങ്ങളിലും സ്ഥാനമാനങ്ങളിലും ഭ്രമിക്കാനല്ല മറിച്ച് സൃഷ്ടാവിന്റെ പ്രീതി മാത്രം കാംഷിച്ച് കൊണ്ടായിരിക്കണം സകാത്തും സ്വദഖയുമെല്ലാം […]
സഹനം പരിഹാരമാണ് സര്വ്വതിലും
ജാസിര് മൂത്തേടം മനുഷ്യ ജീവിതം വ്യത്യസ്ത സാഹചര്യങ്ങളിലൂടെയാണ് കടന്ന് പോകാറ്. ഒരു വ്യക്തിയുടെ മാനസിക സാഹചര്യങ്ങള്ക്കനുസരിച്ച് അവന്റെ ജീവിത പ്രകടനങ്ങള് വ്യത്യസ്തമാകാറുണ്ട്. ഇന്ന് ചിരിച്ച് രസിച്ച് സന്തോഷത്തോടെ കഴിച്ചു കൂട്ടിയവന്റെ നാളത്തെ സാഹചര്യം തീര്ത്തും വിപരീതമായിട്ട് അനുഭവപ്പെടാറുണ്ട്. ജീവിത്തിലെ ഈ വിപരീത സാഹചര്യത്തിലേക്ക് നയിക്കുന്ന ഒരു തരം പ്രധാനഘടകമാണ് മനുഷ്യനില് അള്ളിപ്പിടിച്ചിരിക്കുന്ന കോപം. മനുഷ്യന്റെ മാനസിക നിലയെ തന്നെ പാടെ തകിടം മറിക്കാന് ശേഷിയുണ്ട് അവനില് നിന്ന് ഉത്ഭവിക്കുന്ന ദേഷ്യത്തിന്. ദേഷ്യം മൂത്ത് സ്വന്തം കൂടെപ്പിറപ്പിന്റെ കഴുത്തറുത്ത് […]
സമത്വത്തിന്റെ ഇസ്ലാമിക മാതൃക
നിയാസ് കൂട്ടാവ് ദീപ പി മോഹനന് ജാതീയയുടെ മറ്റൊരു ഇരകൂടി. സമരം ജയിച്ചെങ്കില് ആരാണ് ജയിച്ചത്?. സമരവിജയം പുതിയ സമരങ്ങള്ക്ക് മാതൃകയാകുമത്രെ. ഇവിടെയാണോ സമരം വിജയിച്ചത്?. ഇന്ത്യയില് 2500 ജാതികളും മുപ്പതിനായിരത്തില് പരം ഉപജാതികളുമുണ്ട് എന്നാണ് പൊതുവില് കണക്കാക്കുന്നത്. ആഇ 1500 ആര്യന്മാര് ഇന്ത്യയിലേക്ക് കടന്നുവന്നതില് പിന്നെയാണ് ഇന്ത്യയില് ജാതിവ്യവസ്ഥ തുടങ്ങിയതെന്ന് കരുതപ്പെടുന്നു. താനെന്ന ചിന്തയും അന്ധമായ സ്വാര്ത്ഥതയുമാണ് ജാതീയതക്ക് കാരണമായത്. തൊഴില് വിഭജനവും വര്ഗപരമായ ചൂഷണവും ആത്മീയതയുമായി കൂട്ടിക്കലര്ത്തിയതിലൂടെയാണ് ജാതീയത വ്യാപിക്കുന്നതും പരസ്യമാകുന്നതും. പിന്നീട് അത് […]
മിതവ്യയം; ഇസ്ലാമിക ബോധനം
ഉനൈസ് കിടങ്ങഴി നിങ്ങള് വസ്ത്രം ധരിക്കുക, തിന്നുകയും കുടിക്കുകയും ചെയ്യുക ദുര്വ്യയം ചെയ്യരുത്. (ഖുര്ആന്) ഇന്ന് ലോകമനുഷ്യര് നേരിടുന്ന അപകടകരമായ മുഴുവന് പ്രശ്നങ്ങളും മനുഷ്യരുടെ തന്നെ ആര്ത്തിയുടെയും ധൂര്ത്തിന്റെയും ദുരന്തഫലങ്ങളാണ്. ആര്ത്തിയും ധൂര്ത്തും വര്ധിക്കുന്നതിനനുസരിച്ച് സമൂഹത്തില് അതിക്രമങ്ങളും അരങ്ങേറും. തത്ഫലം ശാന്തിയും സമാധാനവും നഷ്ടപ്പെടുകയും ചെയ്യുന്നു. പരിശുദ്ധ ഖുര്ആനിലൂടെ അല്ലാഹു പറഞ്ഞു: ‘സത്യവിശ്വാസികള് ചെലവ് ചെയ്യുമ്പോള് അമിതവ്യയം നടത്തുകയോ പിശുക്കിപ്പിടിക്കുകയോ ചെയ്യാതെ മിതമായ മാര്ഗം സ്വീകരിക്കുന്നവരാകുന്നു'(അല് ഫുര്ഖാന്67). ഏതൊരു കാര്യത്തിലും മിതത്വം പാലിക്കല് കൊണ്ട് നേട്ടമേ ലഭിക്കൂ. […]
സൂഫി ഗീതങ്ങള്; ഈണം വന്ന വഴി
ബാസിത് തോട്ടുപൊയില് സൂഫിപാടിയ കവിതകളാണ് സൂഫി ഗീതങ്ങള്. ദിവ്യ പ്രണയത്തിലാണ്ട് രസം പിടിച്ച ഹൃദയാന്തരങ്ങളില് നിന്ന് ഉള്ത്തിരിഞ്ഞ് വരുന്ന പരിശുദ്ധ വചനങ്ങളാണവ. റൂമി പാടിയ അദ്ധ്യാത്മിക ലോകത്തിലെ ആശ്ചര്യ ആശയങ്ങളെ ഉള്കൊള്ളാനോ തിരിച്ചറിയാനോ നവ കാല ആസ്വാദകര്ക്കാവുന്നില്ലെന്നതാണ് സത്യം. ജലാലുദ്ദീന് റൂമിയും ഉമര് ഖയ്യാമും ഹാഫിസും മസ്നവിയും റാബിഅതുല് അദവ്വിയ്യയും തുടങ്ങി സൂഫി ഗീതങ്ങളുടെ ചരട് വലിച്ചു തുടങ്ങിയ മഹത്തുക്കളുടെ ചരിത്ര പശ്ചാത്തലമുണ്ട് ഈ ധാരക്ക്. 11 മുതല് 13 വരെ നൂറ്റാണ്ടുകളില് അറബ്, പേര്ഷ്യന് മേഖലകളില് […]
സമന്വയവിദ്യാഭ്യാസം സമര്പ്പിത മുന്നേറ്റം
വടശ്ശേരി ഹസ്സന് മുസ്ലിയാര് മജ്മഇന്റെ 35-ാം വാര്ഷിക സമ്മേളനം സമര്ത്ഥരായ ഒരു പറ്റം പണ്ഡിതരെ കൂടി കേരളത്തിന് സമര്പ്പിക്കുകയാണ്. അരീക്കോടിന്റെ പണ്ഡിത പാരമ്പര്യസ്മരണ ഒരിക്കല് കൂടി പുതുക്കി മുപ്പത് യുവ പണ്ഡിതര് സിദ്ധീഖി ബിരുദം നേടി പുറത്തിറങ്ങുമ്പോള് മൂന്നര ദശകം പിന്നിട്ട മജ്മഅ് സന്തോഷ മുഹൂര്ത്തത്തിലാണ്. ഇവര് ജാമിഅത്തുല് ഹിന്ദ് അല് ഇസ്ലാമിയ്യയുടെ ബാച്ച്ലര് ഓഫ് ഇസ്ലാമിക് സയന്സ് കോഴ്സ് പൂര്ത്തീകരിച്ച് ഹാദി ബിരുദം നേടിയവരാണ്. സമസ്ത കേരള ജംഇയ്യത്തുല് ഉലമക്ക് കീഴില് പ്രവര്ത്തനമാരംഭിച്ച ജാമിഅത്തുല് ഹിന്ദ് […]
ഓണ്ലൈന് വിദ്യാഭ്യാസം; കാലത്തിന്റെ അനിവാര്യത
2020 മാര്ച്ച് 23ലെ കണക്ക് പ്രകാരം 198 രാജ്യങ്ങളിലായി ലോക വിദ്യാര്ത്ഥി ജനസംഖ്യയുടെ 90% വരുന്ന 1.38 ബില്യണ് വിദ്യാര്ത്ഥികള് വീട്ടിലിരിക്കാന് തുടങ്ങിയെന്ന് UNESCO വീക്ഷിക്കുന്നുണ്ട്. കോവിഡ് ജീവിതശൈലികളെ എത്രത്തോളം സ്വാധീനിച്ചു എന്നതിന്റെ പ്രധാന ഉത്തരമാണ് വിദ്യഭ്യാസ മേഖലയിലെ പരിവര്ത്തനങ്ങള്. വിദ്യാലയങ്ങളിലേക്കുള്ള അഡ്മിഷന്, ക്ലാസുകള്, പരീക്ഷകള്, റിസള്ട്ടുകള് എന്നിങ്ങനെ തുടര്ച്ചയായി തുടരുന്ന നമ്മുടെ വിദ്യഭ്യാസ സമ്പ്രദായങ്ങളെ പാടെ അടച്ചിടേണ്ട അവസ്ഥയിലെത്തിച്ചുവെന്ന് ചുരുക്കം. കോവിഡിന്റെ തുടക്ക കാലം മുതല് ലോക്ക്ഡൗണും ഇതര നിയന്ത്രണങ്ങളും വരുന്ന കാലത്തേ ഓണ്ലൈന് […]










