ആത്മിയം

2023 September - October Fashion Health ആത്മിയം ഇസ്ലാം പിന്തുണക്കുന്ന ആരോഗ്യലോകം ഖുര്‍ആന്‍ ലേഖനം സംസ്കാരം

സൗന്ദര്യ ബോധം; ഇസ്ലാമിക നിരീക്ഷണങ്ങളുടെ സൗന്ദര്യം

    ശുചിത്വ ശീലം സൗന്ദര്യ ബോധത്തില്‍ നിന്ന് ഉല്‍ഭവിക്കുന്നതാണ്. നല്ല ആരോഗ്യത്തിന് വൃത്തി പ്രധാനമാണ്. അഞ്ചു വഖ്ത് നിസ്കാരങ്ങള്‍ക്ക് മുന്നോടിയായി നടത്തപ്പെടുന്ന അംഗസ്നാനം(വുളൂഅ്) ശുചിത്വത്തിന്‍റെ പ്രാധാന്യത്തെയാണ് ഉദ്ഘോഷിക്കുന്നത്. അഴുക്കുമായി കലരാന്‍ സാധ്യതയുള്ള മുഴുവന്‍ അവയവങ്ങളെയും മലിന മുക്തമാക്കുന്നുണ്ട് ഇതിലൂടെ. മനുഷ്യന്‍റെ ജീവിതവുമായി ബന്ധപ്പെടുത്തി മിസ്വാക്ക് ശീലമാക്കുന്നതിനെ കുറിച്ച് ഇസ്ലാം ഊന്നിപ്പറയുന്നത് കാണാം. നല്ലൊരു വ്യക്തിത്വത്തിന്‍റെയും മാതൃതയുടെയും അടയാളം കൂടിയാണിത്. സൗന്ദര്യത്തിന്‍റെ സുപ്രധാന ഭാഗമാണ് വായയും പല്ലുകളും. ആന്തരികാവയവങ്ങളുടെ ആരോഗ്യവുമായി വായയ്ക്ക് കൂടുതല്‍ ബന്ധമുണ്ട്. വായയെ രണ്ടാമത്തെ […]

2023 September - October ആത്മിയം കാലികം നബി സാമൂഹികം

അധ്യാപന രീതി പ്രവാചകന്‍റെ മാനിഫെസ്റ്റോ

  മനുഷ്യ ജീവിതത്തിന്‍റെ ഭാഗമാണ് അറിവ്. അറിവ് സ്വായത്തമാക്കുന്നതിന് വ്യത്യസ്ത മാര്‍ഗങ്ങളുണ്ട്. എല്ലാ രീതികളും എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പ്രയോജനകരമല്ല. ചില പ്രത്യേക രൂപത്തിലുള്ള രീതികള്‍ എല്ലാവര്‍ക്കും ഉള്‍കൊള്ളാവുന്നതായിരിക്കും. പ്രവാചകാധ്യാപന രീതികള്‍ എല്ലാവര്‍ക്കും ഫലപ്രദമായിരുന്നു. മനശാസ്ത്രത്തില്‍ അറിവ് പകര്‍ന്നുനല്‍കുന്നതിലുള്ള അനേകം ശാസ്ത്രീയ മാര്‍ഗങ്ങള്‍ പറയുന്നുണ്ട്. മുഹമ്മദ് നബി (സ) തങ്ങള്‍ ഈ ലോകത്ത് 63 വര്‍ഷക്കാലം ജീവിച്ച്, അധ്യാപന രീതികള്‍ മാതൃകായാവും വിധം സമ്മാനിച്ചു കൊണ്ടാണ് വിട പറഞ്ഞത്. സ്വഹാബത്തിന്‍റെ ചരിത്രങ്ങളിലൂടെ നമുക്കത് വ്യക്തമാകും. ഒന്നാമതായി, ആവര്‍ത്തന രീതിയാണ്. […]

2022 October-November Shabdam Magazine ആത്മിയം നബി സ്മൃതി

ഇമാമു ദാരില്‍ ഹിജ്റ

ഫവാസ് മൂര്‍ക്കനാട് കഴിഞ്ഞ 1460 വര്‍ഷത്തിനിടയില്‍ മുസ്ലിം സമൂഹം ചെയ്ത ഏറ്റവും പ്രധാനപ്പെട്ടതും വെല്ലുവിളിയുയര്‍ത്തിയതുമായ പ്രവര്‍ത്തനമെന്നത് ഇസ്ലാമിക കര്‍മ ശാസ്ത്ര നിയമത്തിന്‍റെ സമാഹരണവും ക്രോഡീകരണവുമാണ്. അതിനായി ഒരുപാട് പ്രഗത്ഭ വ്യക്തിത്വങ്ങള്‍ രംഗത്തു വന്നിട്ടുണ്ട്. അത്തരത്തില്‍ മുന്നോട്ടു വന്ന ഇസ്ലാമിക കര്‍മ ശാസ്ത്രത്തില്‍ അഗ്രഗണ്യരായിരുന്ന പ്രമുഖരില്‍ ഒരാളാണ് എട്ടാം നൂറ്റാണ്ടില്‍ മദീനയില്‍ ജീവിച്ചിരുന്ന മാലിക് ബ്നു അനസ് (റ). അബൂ അബ്ദില്ല മാലിക് ബിന്‍ അനസ് ബിന്‍ മാലിക് ബിന്‍ അബീ ആമിര്‍ എന്നാണ് പൂര്‍ണ നാമം. ഹിജ്റ […]

2022 JULY-AUGUST Shabdam Magazine ആത്മിയം ആദര്‍ശം ലേഖനം

അമാനുഷികതയുടെ പ്രാമാണികത

മുഹമ്മദ് മുസ്തഫ എ ആര്‍ നഗര്‍   പ്രവാചകത്വ വാദമില്ലാതെ അല്ലാഹുവിന്‍റെ ഇഷ്ടദാസന്മാര്‍ പ്രകടിപ്പിക്കുന്ന അത്ഭുത സിദ്ധികളാണ് കറാമത്ത്. അമ്പിയാക്കളില്‍ നിന്ന് മുഅ്ജിസത്തായി സംഭവിക്കുന്നത് ഔലിയാക്കളില്‍ നിന്ന് കറാമത്തായി സംഭവിക്കാം. അല്ലാഹുവിനോടുള്ള അചഞ്ചലമായ വിശ്വാസവും അവനോട് ഏറ്റവും കൂടുതല്‍ അടുത്ത സാത്വികരാണ് ഔലിയാക്കള്‍. വിശ്വാസ രംഗത്തും കര്‍മ രംഗത്തും സ്വഭാവ രംഗത്തും അല്ലാഹുവിന്‍റെ നിര്‍ദേശങ്ങള്‍ക്കൊത്ത് ജീവിക്കുന്നതിലൂടെ അല്ലാഹുവില്‍ നിന്ന് ലഭിക്കുന്ന പ്രത്യേക സ്ഥാനമാണ് വിലായത്ത്. ഫഖ്റുദ്ദീന്‍ റാസി (റ) പറയുന്നു: വലിയ്യ് എന്നാല്‍ അര്‍ത്ഥം സല്‍കര്‍മ്മങ്ങളും നിഷ്കളങ്ക […]

2022 JULY-AUGUST Culture Shabdam Magazine ആത്മിയം പരിചയം വായന സാഹിത്യം

മഹോന്നത സംസ്കാരം

ഹംസത്തു സ്വഫ്വാന്‍ കോടിയമ്മല്‍   ഇസ്ലാം ഏറെ എഴുതപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിട്ടുള്ള മതമാണ്. വിശുദ്ധ മതത്തിന്‍റെ സമഗ്രതയും സൗന്ദര്യാത്മകതയുമാണ് അതിന് കാരണം. എക്കാലത്തും കാലോചിതമായി പരുവപ്പെടാന്‍ സാധ്യമാകുന്നതാണ് ഇസ്ലാമിക സംസ്കൃതിയുടെ ഘടന തന്നെ. ഏകത്വ ദര്‍ശനം മുന്നോട്ട് വെക്കുമ്പോഴും സാംസ്കാരികമായി നാനാത്വവും ബഹുസ്വരതയും പ്രകടിപ്പിക്കുകയും ചെയ്യുന്ന ഒരു പ്രത്യയശാസ്ത്രമായി ഇസ്ലാം മാറുന്നതിന്‍റെയും സാംസ്കാരികമായി അതിന്‍റെ പ്രഭാവം എങ്ങിനെ ഉരുവം കൊണ്ടു എന്നതിന്‍റെ ചരിത്ര വഴിത്തിരിവുകളെ അപഗ്രഥിക്കുന്ന പുസ്തകമാണ് ഡോ. ഷൈഖ് ഉമര്‍ ഫാറൂഖ് അബ്ദുല്ലയുടെ څഇസ്ലാം […]

2022 MAY-JUNE Shabdam Magazine അനുസ്മരണം ആത്മിയം

ഹദ്ദാദ്(റ); നിരാലംബരുടെ ആശാകേന്ദ്രം

ഫവാസ് കെ പി മൂര്‍ക്കനാട് പ്രബോധനം അമ്പിയാമുര്‍സലുകള്‍ ഏറ്റെടുത്ത ദൗത്യമാണ്. അവരുടെ പിന്‍തുടര്‍ച്ചക്കാരാണ് പണ്ഡിതന്മാര്‍. അമ്പിയാക്കളുടെ അനന്തരാവകാശികളാണ് പണ്ഡിതന്മാരെന്നാണ് തിരുനബി പഠിപ്പിച്ചത്. അമ്പിയാക്കളുടെ പിന്തുടര്‍ച്ചയായ പ്രബോധന ദൗത്യം നിര്‍വ്വഹിക്കുന്നതില്‍ അല്ലാഹുവിന്‍റെ ഭാഗത്തുനിന്നും സൗഭാഗ്യം ലഭിച്ച പണ്ഡിത ശ്രേഷ്ഠരാണ് സയ്യിദ് അബ്ദുള്ളാഹില്‍ ഹദ്ദാദ് (റ). ഹിജ്റ 1044 സഫര്‍ മാസം അഞ്ചിനായിരുന്നു അബ്ദുള്ളാ തങ്ങളുടെ ജനനം. ജനിച്ച ദിവസം തന്നെ ആ കുഞ്ഞ് ഏറെ പരീക്ഷിക്കപ്പെട്ടു.രാത്രി ഉറങ്ങാനാകാതെ കുട്ടി നല്ല കരച്ചില്‍. കാര്യമെന്തന്നറിയാന്‍ പരിശോധിച്ച മാതാപിതാക്കള്‍ ഞെട്ടി. കുഞ്ഞിനെ […]

2022 march-april Shabdam Magazine ആഖ്യാനം ആത്മിയം

ഇരുട്ട് മുറിയിലെ വെളിച്ചം

ഷുറൈഫ് പാലക്കുളം വരൂ, കടന്നു വരൂ’ അയാള്‍ ചങ്കുപൊട്ടി വിളിച്ചു കൂവിക്കൊണ്ടേയിരുന്നു. ചന്ത ആളനക്കമറിഞ്ഞ് ഉണരുന്ന നേരം. വെറുതെ ഊരുചുറ്റാനായി ഇറങ്ങിത്തിരിച്ച പൗരപ്രധാനികള്‍ കുതിരപ്പുറത്ത് വന്ന് പൊടി പറത്തി ഓടിയകന്നു. കുരുന്നുമക്കളുടെ കുസൃതികളും ഉപ്പ ഉമ്മമാരുടെ ശകാരങ്ങള്‍ക്കും മീതെ കച്ചവടക്കാരുടെ ശബ്ദമുയര്‍ന്നു തുടങ്ങി. ‘കടന്നു വരൂ, നല്ല ഒന്നാന്തരം ഇനം’ നേരത്തെ വിളിച്ചു കൂവിയ അതേ മനുഷ്യന്‍ തന്നെ. അയാളുടെ പരുപരുത്ത തുളഞ്ഞ സ്വരം രംഗം കയ്യടക്കി. അയാള്‍ക്കു ചുറ്റും ആളുകള്‍ പെരുകി. ആജാനുബാഹുവായ അയാളുടെ പ്രാകൃത […]

2022 march-april Shabdam Magazine ആത്മിയം ആദര്‍ശം

പിശാചിന്‍റെ വഴികള്‍

സുഹൈല്‍ കാഞ്ഞിരപ്പുഴ പൈശാചിക ദുര്‍ബോധനങ്ങളാണ് മനുഷ്യചിന്തകളെ നന്മയുടെ നല്ല പാതയില്‍ നിന്ന് വ്യതിചലിപ്പിക്കുന്നത് ഏതൊരു മനുഷ്യനും നന്മയിലായി ജീവിതത്തെ സാര്‍ത്ഥകമാക്കണമെന്നാണ് ആഗ്രഹിക്കാറുള്ളത്. പക്ഷെ മനുഷ്യന്‍റെ ജന്മ ശത്രുവായ പിശാച് നേരിന്‍റെ വഴിയില്‍വിലങ്ങുസൃഷ്ടിച്ച് ഊണിലും ഉറക്കത്തിലും അവന്‍ തന്ത്രങ്ങള്‍ നെയ്തുകൊണ്ടിരിക്കുന്നു. രക്തം സഞ്ചരിക്കുന്നിടങ്ങളിലെല്ലാം പിശാച് സ്വാധീനം സാധ്യമാക്കുന്നുവെന്ന പ്രവാചാകാധ്യാപനം ഏറെ പ്രസക്തമാണ്. ‘ഖരീന്‍’ അഥവാ വേര്‍പിരിയാത്ത സന്തത സഹചാരി എന്നാണ് പിശാചിന് സ്രഷ്ടാവ് നല്‍കിയ വിശേഷണം. മൂസാനബിയുടെ സമൂഹത്തിലെ ഇലാഹി പ്രേമത്തിലായി ജീവിതം നയിച്ച പരിത്യാഗിയും മഹാജ്ഞാനിയുമായിരുന്നു ബര്‍ശ്വിശാ. […]

2022 march-april Shabdam Magazine അനുസ്മരണം ആത്മിയം സ്മരണ

ഇമാം ഗസാലി; ജ്ഞാന പ്രസരണത്തിന്‍റെ വഴി

ഫവാസ് കെ പി മൂര്‍ക്കനാട് വൈജ്ഞാനിക ചരിത്രത്തില്‍ വീരേതിഹാസം രചിച്ച് വിസ്മയം തീര്‍ത്ത പണ്ഡിതന്മാരില്‍ പ്രധാനിയണ്. ഹുജ്ജതുല്‍ ഇസ്ലാം മുഹമ്മദ് ബ്നു അഹ്മദില്‍ ഗസാലി (റ). കാടും മലകളും താണ്ടി അറിവന്വേഷിച്ചിറങ്ങി സഞ്ചരിച്ച് പതിനായിരങ്ങള്‍ക്ക് വഴികാട്ടിയായ മഹാനെ ലോകമിന്നും പുകഴ്ത്തുന്നു. ഖുറാസാനിലെ തൂസ് ജില്ലയിലുള്ള ആധുനിക ഇറാഖിന്‍റെ വടക്ക് കിഴക്കന്‍ അറ്റത്ത് തുര്‍ക്കുമാനിസ്ഥാനോടും അഫ്ഗാനിസ്ഥാനോടും ചേര്‍ന്ന് കിടക്കുന്ന മശ്ഹദ് പട്ടണത്തിന് സമീപമുള്ള ത്വബ്റാന്‍ എന്ന സ്ഥലത്താണ്, ഹിജ്റ 450ല്‍ ഇമാം ജനിക്കുന്നത്. ഗസ്സാലി എന്ന വിശേഷണം എങ്ങനെ […]

2022 january-february Hihgligts Shabdam Magazine ആത്മിയം ആദര്‍ശം മതം ലേഖനം

സഹനം പരിഹാരമാണ് സര്‍വ്വതിലും

ജാസിര്‍ മൂത്തേടം മനുഷ്യ ജീവിതം വ്യത്യസ്ത സാഹചര്യങ്ങളിലൂടെയാണ് കടന്ന് പോകാറ്. ഒരു വ്യക്തിയുടെ മാനസിക സാഹചര്യങ്ങള്‍ക്കനുസരിച്ച് അവന്‍റെ ജീവിത പ്രകടനങ്ങള്‍ വ്യത്യസ്തമാകാറുണ്ട്. ഇന്ന് ചിരിച്ച് രസിച്ച് സന്തോഷത്തോടെ കഴിച്ചു കൂട്ടിയവന്‍റെ നാളത്തെ സാഹചര്യം തീര്‍ത്തും വിപരീതമായിട്ട് അനുഭവപ്പെടാറുണ്ട്. ജീവിത്തിലെ ഈ വിപരീത സാഹചര്യത്തിലേക്ക് നയിക്കുന്ന ഒരു തരം പ്രധാനഘടകമാണ് മനുഷ്യനില്‍ അള്ളിപ്പിടിച്ചിരിക്കുന്ന കോപം. മനുഷ്യന്‍റെ മാനസിക നിലയെ തന്നെ പാടെ തകിടം മറിക്കാന്‍ ശേഷിയുണ്ട് അവനില്‍ നിന്ന് ഉത്ഭവിക്കുന്ന ദേഷ്യത്തിന്. ദേഷ്യം മൂത്ത് സ്വന്തം കൂടെപ്പിറപ്പിന്‍റെ കഴുത്തറുത്ത് […]