ആത്മിയം

2016 AUG-SEP ആത്മിയം ആദര്‍ശം വായന സംസ്കാരം സാമൂഹികം

ധാര്‍മികമല്ലാത്ത ധാരണകള്‍

മനുഷ്യ ഹൃദയം ഒരു കോട്ട പോലെയാണ്. അതിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്ന ബദ്ധവൈരിയാണ് പിശാച്. കോട്ടയില്‍ സിംഹാസനസ്ഥനാകാനുള്ള അധികാര ലബ്ധിക്കാണ് അവന്‍ പരിശ്രമിച്ചു കൊണ്ടേയിരിക്കുന്നത്. ഹൃദയക്കോട്ടയ്ക്ക് ചില പഴുതുകളുണ്ട്. അവകള്‍ക്ക് സാക്ഷയിട്ടില്ലെങ്കില്‍ പിശാച് അതിലൂടെ നുഴഞ്ഞു കയറും. ഇമാം അബൂഹാമിദില്‍ ഗസ്സാലി(റ)യാണ് ഹൃദയത്തെ ഇപ്രകാരം ഉദാഹരിച്ചിരിക്കുന്നത്. ഹൃദയാന്തരങ്ങളിലുള്ള ദൂഷ്യതകളാണത്രെ ശത്രുവിന്‍റെ പഴുതുകള്‍. ഹൃദയക്കോട്ടയുടെ പതിനൊന്നോളം പഴുതുകളെ ഇഹ്യാ ഉലൂമിദ്ദീനില്‍ അക്കമിട്ട് വിശദീകരിക്കുന്നുണ്ട് ഗസ്സാലി ഇമാം. അതില്‍ മുഖ്യമാണ് അപരനെക്കുറിച്ചുള്ള ചീത്ത വിചാരങ്ങള്‍. മറ്റൊരാളെക്കുറിച്ച് തെറ്റിദ്ധാരണ വെച്ചു പുലര്‍ത്തുന്നവന്‍റെ […]

2016 AUG-SEP ആത്മിയം ആദര്‍ശം ചരിത്ര വായന പഠനം മതം

ഉമര്‍ഖാസി(റ), അനുരാഗത്തിന്‍റെ കാവ്യലോകം

ഞാന്‍ വിദൂരതയിലായിരിക്കുമ്പോള്‍ എന്‍റെ ആത്മാവിനെ അങ്ങയുടെ സവിധത്തിലേക്കയച്ചു. അത് എനിക്കുപകരം അങ്ങയുടെ അന്ത്യവിശ്രമ സ്ഥലം ചുംബിച്ചു വരുന്നു. എന്നാല്‍, ഇപ്പോള്‍ എന്‍റെ ശരീരം തന്നെ ഇതാ തിരുസവിധത്തിലെത്തിയിക്കുന്നു. ആകയാല്‍, അവിടുത്തെ വലതു കരം നീട്ടിത്തരൂ, ഞാനെന്‍റെ ചുണ്ടുകൊണ്ടതിലൊന്ന് മുത്തി സാഫല്യം കൊള്ളട്ടെ…’ പ്രസിദ്ധരായ നാല് ഖുത്വുബുകളില്‍ പ്രധാനിയായ അഹ്മദുല്‍ കബീരിര്‍റിഫാഈ(റ) മദീനയിലെത്തി, തന്‍റെ മനം തുറന്നിട്ട് പാടിയതിങ്ങനെയാണ്.., തിരുസന്നിധാനത്തില്‍ ആവശ്യമുന്നയിച്ചപ്പോള്‍ അവിടുത്തെ തൃക്കരം നീട്ടികൊടുത്തതായി സുപ്രസിദ്ധ ഖുര്‍ആന്‍ വ്യാഖ്യാതാവ് സുലൈമാനുല്‍ ജമല്‍(റ) തന്‍റെ ഹാശിയത്തുല്‍ ഹംസിയ്യയില്‍ വിവരിച്ചിട്ടുണ്ട്. […]

2016 AUG-SEP അനുസ്മരണം ആത്മിയം ചരിത്ര വായന മതം വായന സംസ്കാരം

മില്ലത്തു ഇബ്റാഹീം; പിന്തുടരപ്പെടേണ്ട പാത

പരിശുദ്ധ ഖുര്‍ആനില്‍ ഇരുപത്തേഴ് അദ്ധ്യായങ്ങളിലായി അറുപത്തിമൂന്നിലധികം സ്ഥലങ്ങളില്‍ ഇബ്റാഹിം(അ) ന്‍റെ പേര് പരാമര്‍ശിക്കപ്പെടുന്നുണ്ട്. അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ നിന്ന് പാഠമുള്‍ക്കൊള്ളാനും അവിടുത്തെ മില്ലത്ത് പിന്തുടര്‍ന്ന് വിജയം വരിക്കാനുമാണ് ഇവിടങ്ങളിലെല്ലാം അല്ലാഹു തആല ഉമ്മത്തിനോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. അല്ലാഹുവിന് താഴ്മചെയ്യുകയും മുത്ത്നബി(സ്വ) യുടെ നിയോഗത്തിനും പ്രബോധന വഴിയില്‍ അല്ലാഹുവിന്‍റെ സഹായം ലഭിക്കുന്നതിനും ഇബ്റാഹീം(അ) കാലങ്ങള്‍ക്ക് മുമ്പേ ദുആ ചെയ്ത് മാതൃക കാണിച്ചിട്ടുണ്ട്. ഈ മാതൃകയാണ് മില്ലത്തു ഇബ്റാഹീം കൊണ്ടുള്ള വിവക്ഷ (തഫ്സീറു റാസി). ഇബ്റാഹീം നബി (അ) നെ അംഗീകരിക്കുകയും മുത്ത് […]

2016 june- july ആത്മിയം മതം വായന

തൗബ; നാഥനിലേക്കുള്ള മടക്കം

അല്ലാഹുവിന്‍റെ ഏറ്റവും ഉല്‍കൃഷ്ടമായ സൃഷ്ടിയാണ് മനുഷ്യന്‍. വികാരവും വിവേകവുമുള്ള ജീവിയെന്നതാണ് മനുഷ്യനെ ഇതര ജീവികളില്‍ നിന്ന് വ്യതിരിക്തമാക്കുന്നത്. വിവേകം മാത്രമുള്ള മാലാഖമാരെ പോലെയോ വെറും വികാര ജീവികളായ മൃഗങ്ങളെ പോലെയോ അല്ല മനുഷ്യന്‍. സുകൃതങ്ങള്‍ ചെയ്തു ജീവിച്ചാല്‍ മാലാഖമാരെക്കാള്‍ വിശുദ്ധരാവുകയും വികാരത്തിനു അടിമപ്പെട്ടുകഴിഞ്ഞാല്‍ മൃഗങ്ങളെക്കാള്‍ അധഃപതിക്കുകയും ചെയ്യും. പൊതുവെ മനുഷ്യ പ്രകൃതി തിന്മകളില്‍ അഭിരമിക്കാന്‍ താത്പര്യപ്പെടുന്നതാണ്. വിശുദ്ധ ഖുര്‍ആന്‍ തന്നെ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. അവന്‍റെ സാഹചര്യങ്ങളും കൂട്ടുകാരും മറ്റു ഘടകങ്ങളും അനുകൂലമായി വരുമ്പോള്‍ തിന്മകള്‍ ചെയ്യാനാണ് മനുഷ്യന്‍ […]

2016 june- july ആത്മിയം ഖുര്‍ആന്‍ മതം വായന

ഖുര്‍ആന്‍ എന്ന വെളിച്ചം

പ്രപഞ്ചത്തില്‍ നിലകൊള്ളുന്ന ഓരോ മതങ്ങള്‍ക്കും അതിന്‍റെ ആശയാദര്‍ശങ്ങള്‍ വിവരിക്കാനും അതിലേക്ക് ക്ഷണിക്കാനും അവരുടേതായ ദര്‍ശനങ്ങളും ഗ്രന്ഥങ്ങളുമുണ്ട്. ഇസ്ലാമിന്‍റെ പ്രമാണമായ ഖുര്‍ആനിനു പകരം വെക്കാന്‍ ഒരു ദര്‍ശനത്തിനും പ്രത്യയശാസ്ത്രത്തിനുമായിട്ടില്ല. കാരണം ഖുര്‍ആന്‍ എന്നത് ഒരു ദൈവിക ഗ്രന്ഥമാണ്. റസൂല്‍ (സ്വ) യുടെ കാലത്ത് ഖുര്‍ആന്‍ അവതരിച്ചപ്പോള്‍ അന്നത്തെ സാഹിത്യസാമ്രാട്ടുകളെ മുഴുവന്‍ വെല്ലുവിളിച്ചിട്ടും അവര്‍ക്കതിന് സാധിച്ചിട്ടില്ല. എന്നു മാത്രമല്ല അതിനോട് സമാനമായ ഒരു ആയത്തോ സൂറത്തോ കൊണ്ടുവരാന്‍ പോലും അവര്‍ക്ക് സാധിച്ചില്ല. നാവുകൊണ്ട് തുടര്‍ച്ചയായി പാരായണം ചെയ്യപ്പെടുന്നത് എന്ന അര്‍ത്ഥത്തില്‍ […]

2016 june- july ആത്മിയം മതം വായന

നോമ്പ്; പ്രതിരോധത്തിന്‍റെ വഴികള്‍

ദ്ധിയാവുക എന്നത് ഭൗതികമായി തന്നെ വല്ലാത്തൊരനുഭൂതിയാണ്. പൊടിപടലങ്ങള്‍ അടിഞ്ഞു ചെളിയും ചേറുമായി തീരും മുമ്പേ എല്ലാം നാം കഴുകി ശുദ്ധിയാക്കാറുണ്ട്. കുളിച്ചും വസ്ത്രമലക്കിയും അടിച്ചുവാരിയും തുടച്ചും വൃത്തിയാക്കുന്ന നാം ഭൗതികമായ ശുദ്ധി മാത്രമല്ല ഇവകൊണ്ട് പ്രതീക്ഷിക്കാറുള്ളത്. അഴുക്കുകള്‍ കാണുമ്പോള്‍ മുശിപ്പിലാവുന്ന മനസ്സിനൊരു ആത്മശാന്തി ലഭിക്കണമെങ്കില്‍ ഭൗതികമായ ഇത്തരം ശുചീകരണങ്ങള്‍ കൂടിയേ തീരൂ. നെറികേടുകളുടെയും അശ്ലീലങ്ങളുടെയും ചേറും ചെളിയും പുരണ്ട മനസ്സ് വിശുദ്ധ റമളാനില്‍ ആത്മീയയാത്രക്കൊരുങ്ങുമ്പോള്‍, മുന്നോടിയായി കടന്നു വന്ന റജബിലും ശഅ്ബാനിലും വീടും പരിസരവും നാം നനച്ചു […]

2016 march april അനുസ്മരണം ആത്മിയം പരിചയം വായന

ഇമാം ബുഖാരി(റ); ജീവിതം, ദര്‍ശനം

ഒട്ടനേകം ചരിത്രങ്ങള്‍ക്ക് സാക്ഷിയായ മണ്ണാണ് ഉസ്ബക്കിസ്ഥാന്‍. പുരാതന ഖുറാസാനാണ് ഇന്ന് ഉസ്ബാക്കിസ്ഥാന്‍ എന്ന പേരിലറിയപ്പെടുന്നത്. തുര്‍ക്ക്മെനിസ്ഥാന്‍, താജിസ്ഥാന്‍, ഇറാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവ ഉള്‍ക്കൊള്ളുന്ന വിശാല ഭൂപ്രദേശമാണ് പൗരാണിക ഖുറാസാന്‍. ലോകമറിയപ്പെട്ട ഒട്ടനേകം പണ്ഡിതന്മാര്‍ ഖുറാസാന്‍ന്‍റെ സംഭാവനയാണ്. ഇമാം ബുഖാരി (റ), ഇമാം മുസ്ലിം (റ), ഇമാം തുര്‍മുദി (റ), ഇമാം ഫഖ്റുദ്ദീന്‍ റാസി (റ), ഇമാം സഅ്ദുദ്ദീന്‍ തഫ്താസാനി (റ), ഇമാം നസാഈ (റ), ഇമാം ഇബ്നുമാജ (റ) തുടങ്ങിയ പണ്ഡിതന്മാരെല്ലാം ഖുറാസാന്‍റെ സംഭാവനകളാണ്. ഇമാം ഖാളി […]

2016 march april ആത്മിയം ആദര്‍ശം മതം വായന

മണ്‍മറഞ്ഞവര്‍ക്കുവേണ്ടി സല്‍കര്‍മ്മങ്ങള്‍

ഒരു മുസ്ലിം മരണപ്പെട്ടാല്‍ കുളിപ്പിച്ച്, കഫന്‍ ചെയ്ത്, നിസ്കരിച്ച്, മറമാടുക എന്നതിലുപരി പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലെന്നാണ് കേരളത്തിലെ ചില വിഭാഗക്കാരുടെ കാഴ്ചപ്പാട്. എന്നാല്‍ മരിച്ച് പോയവര്‍ക്ക് വേണ്ടി ജീവിച്ചിരിക്കുന്നവര്‍ സ്വദഖ ചെയ്താല്‍ അതിന്‍റെ പ്രതിഫലം എത്തിച്ചേരുമെന്ന് പ്രാമാണിക ഹദീസുകളില്‍ നമുക്ക് കാണാവുന്നതാണ്. ദാനധര്‍മ്മങ്ങള്‍ ഇവ്വിഷയകമായി ശരിയായ സനദോടെ ഉദ്ധരിക്കപ്പെട്ട ധാരാളം നബി വചനങ്ങള്‍ പ്രമുഖ ഹദീസ് ഗ്രന്ഥങ്ങളില്‍ കാണാം. ചിലത് ഇവിടെ ഉദ്ധരിക്കാം: ആയിഷ (റ) യില്‍ നിന്ന് നിവേദനം. നിശ്ചയം ഒരാള്‍ നബി (സ) യെ […]

2015 Nov-Dec ആത്മിയം ചരിത്രം നബി

നബിയെ പുണര്‍ന്ന മദീന

അന്ത്യപ്രവാചകര്‍ മുഹമ്മദ് മുസ്ഥഫാ(സ്വ) യെ സര്‍വലോകര്‍ക്കും അനുഗ്രഹമായിട്ടാണ് അല്ലാഹു നിയോഗിച്ചിട്ടുള്ളത്. ഇത് അംഗീകരിക്കുന്നവരാണ് സത്യവിശ്വാസികള്‍. തങ്ങളോടുള്ള നിഷ്കളങ്കമായ സ്നേഹം ഒരു വിശ്വാസിയുടെ പ്രധാന ഘടകമാണ്. അത് കൊണ്ടു തന്നെ നബി തങ്ങളെ കുറിച്ച് പഠിക്കലും അറിയലും അനിവാര്യമാണ്. എന്നാലെ ഒരു വിശ്വാസി പൂര്‍ണ വിശ്വാസി ആവുകയുള്ളൂ. ഓരോ വിശ്വാസിയുടെയും അഭയകേന്ദ്രമാണ് മദീന. അവിടെയെത്താന്‍ ആഗ്രഹിക്കാത്ത ഒരു വിശ്വാസിയുമുണ്ടാവില്ല. കാരണം, അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ) തങ്ങളുടെ പാദം പതിഞ്ഞ മണ്ണിനേക്കാള്‍ പരിശുദ്ധമായ മണ്ണ് വേറെയില്ലല്ലോ… മദീനയേക്കാള്‍ ശ്രേഷ്ഠമായ വേറെ […]

2015 JULY AUG Hihgligts ആത്മിയം കാലികം പരിചയം മതം വിദ്യഭ്യാസം സമകാലികം

മദ്രസാ പഠനം വിചിന്തനം നടത്താന്‍ സമയമായിട്ടുണ്ട്

ഇകഴിഞ്ഞ റമളാനില്‍, പാപമോചനത്തിന്റെ രണ്ടാം പത്തില്‍ കേരളത്തിലെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂരില്‍ നിന്നുള്ളൊരു വാര്‍ത്ത വായിച്ച്‌ നാം സ്‌തബ്‌ധരാവുകയുണ്ടായി. വിശുദ്ധ റമളാനിലെ ഒരു പകലില്‍ മദ്യപിച്ച്‌ ഉന്മത്തനായി വന്ന മുസ്‌ലിം ചെറുപ്പക്കാരന്‍, തന്നെ പത്തുമാസം വയറ്റില്‍ ചുമന്ന്‌ നൊന്ത്‌ പെറ്റ്‌ പോറ്റിയ സ്വന്തം മാതാവിനെ ക്രൂരമായി അടിച്ചു കൊലപ്പെടുത്തിയ വാര്‍ത്തയായിരുന്നു അത്‌. നോമ്പു ദിനത്തില്‍ ഉച്ചക്ക്‌ ലഭിച്ച ചോറിന്‌ വേവു കുറഞ്ഞു പോയി എന്നതായിരുന്നു കാരണം. താന്‍ ജോലി ചെയ്യുന്ന ഹോസ്‌പിറ്റലില്‍ ഈ വര്‍ഷം അഞ്ച്‌ എഞ്ചിനീയറിംഗ്‌ […]